University Announcements 26 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
ആറാം സെമസ്റ്റര്‍ പരീക്ഷാഫലം
കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്/ സി.ആര്‍.
പരീക്ഷകളുടെ ഫലം റെക്കോര്‍ഡ് വേഗത്തില്‍ 2023 മെയ് 25 ന് പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റര്‍
തിയറി പരീക്ഷകള്‍ മെയ് 2 നും പ്രാക്ടിക്കല്‍/വൈവ പരീക്ഷകള്‍ മെയ് 23 നുമാണ്
അവസാനിച്ചത്. അവസാന പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് കേവലം ഒരു ദിവസം മാത്രമാണ് ഫലപ്ര
സിദ്ധീകരണത്തിന് എടുത്തത്.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്/ സി.ആര്‍.
ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.ബി.എ. ബി.കോം. കൊമേഴ്‌സ് & ടാക്‌സ് പ്രൊസീജിയര്‍ &മാു;
പ്രാക്ടീസ്, ബി.കോം. കൊമേഴ്‌സ് &മാു; ഹോട്ടല്‍ മാനേജ്‌മെന്റ് &മാു; കാറ്ററിംഗ്, ബി.എ. (എഫ്.
ഡി.പി.-സി.ബി.സി.എസ്.എസ്), ബി.എ. ഇംഗ്ലീഷ് &കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.
എസ്‌സി. കെമിസ്ട്രി & ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241), ബി.എസ്‌സി ഫിസിക്‌സ് & കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍സ് (328) (റെഗുലര്‍ 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 20182019 അഡ്മിഷന്‍, മേഴ്‌സി
ചാന്‍സ് 20132017 അഡ്മിഷന്‍) എന്നീ പരീക്ഷകളുടെഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന
യ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2023 ജൂണ്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ബയോ
ടെക്‌നോളജി (247), ബി.വോക് സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് (351), ബി.വോക് ടൂറിസം &
ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (352), ബി.വോക്. ഫുഡ് പ്രോസസ്സിംഗ് & മാനേജ്‌മെന്റ്
ബി.വോക് ഫുഡ് പ്രോസസ്സിംഗ് (359) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2023 ജൂണ്‍ 7 വരെ ഓണ്‍ലൈനായി അപേ
ക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.
ബി.എസ്‌സി. (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി 20182019 അഡ്മിഷന്‍,
മേഴ്‌സി ചാന്‍സ് 20132017 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന
യ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2023 ജൂണ്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ഒക്‌ടോബറില്‍ നടത്തിയ എം.സി.എ. (2011, 2015 സ്‌കീം,
20112015 അഡ്മിഷന്‍) മേഴ്‌സിചാന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍
വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി 20182019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2017 അഡ്മിഷന്‍), നവംബര്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2023 ജൂണ്‍ 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്.
ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യു.) (315), ബി.എസ്‌സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് & എന്‍വയോണ്‍മെന്റ് & വാട്ടര്‍ മാനേജ്‌മെന്റ് (216), ഏപ്രില്‍ 2023 പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2023 ജൂണ്‍ 7 വരെ
ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ രജിസ്‌ട്രേഷന്‍
കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി/എം.കോം./എം.എം.സി.ജെ./എം.
എസ്.ഡബ്ല്യു/എം.എ.എച്ച്.ആര്‍.എം./എം.റ്റി.റ്റി.എം. 2022 അഡ്മിഷന്‍ (റെഗുലര്‍), 2021
അഡ്മിഷന്‍ (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി), 2019 &മാു; 2020 അഡ്മിഷന്‍ (സപ്ലിമെന്ററി) കോഴ്‌സിന്റെ
പരീക്ഷാരജിസ്‌ട്രേഷന്‍ 2023 ജൂണ്‍ 5 വരെ നീട്ടിവച്ചിരിക്കുന്നു. പിഴകൂടാതെ 2023 ജൂണ്‍ 5
വരെയും 150 രൂപ പിഴയോടെ ജൂണ്‍ 8 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 10 വരെയും
http://www.slcm.keralauniversity.ac.in മുഖേന അപേക്ഷിക്കാം. 2021, 2022 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍
സര്‍വകലാശാലയുടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടക്കുന്ന തുക പരിഗണിക്കുന്നതല്ല.
2019, 2020 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ exams.keralauniversity.ac.in മുഖേന രജിസ്റ്റര്‍ ചെയ്യേണ്ടതാ
ണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ പി.ജി. പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ്‌സി,
എം.കോം (2021 അഡ്മിഷന്‍) പി.ജി. പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ 2023 മെയ് 27
ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.ശറലസൗ.ില)േ.
റഷ്യന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്‌സ് – തീയതി നീട്ടി
കേരളസര്‍വകലാശാല റഷ്യന്‍ പഠനവിഭാഗം നടത്തുന്ന റഷ്യന്‍ സര്‍ട്ടിഫിക്കറ്റ്, റഷ്യന്‍ ഇന്റഗ്രേറ്റഡ്
ഡിപ്ലോമ (ഒരു വര്‍ഷം) എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി 2023 മെയ് 25 ല്‍
നിന്നും ജൂണ്‍ 15 വരെ നീട്ടിയിരിക്കുന്നു. യോഗ്യത: പ്ലസ്ടു/പ്രിഡിഗ്രി. അപേക്ഷകള്‍ റഷ്യന്‍
പഠനവിഭാഗത്തിലും സര്‍വകലാശാല വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷാഫീസ്: 100 രൂപ,രജിസ്‌ട്രേഷന്‍ ഫീസ്: 100 രൂപ. പൂരിപ്പിച്ച അപേക്ഷകള്‍ പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള റഷ്യന്‍ പഠനവിഭാഗം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഹെല്‍ത്ത് സയന്‍സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
കേരളസര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററു
മായി (CDC) സഹകരിച്ചു നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ അഡോളസെന്റ് ആന്റ് ഫാമിലി കൗണ്‍സിലിങ് കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത: എം.എ. സൈക്കോളജി/സോഷ്യോളജി/ആന്ത്രോപ്പോളജി/എം.എസ്.ഡബ്ല്യു./എം.എസ്‌സി ചൈല്‍ഡ് ഡെവലപ്‌മെന്റ്/ഹോം സയന്‍സ്/ന്യൂട്രീഷന്‍ അല്ലെങ്കില്‍ ഏതെങ്കിലും മാസ്റ്റേഴ്‌സ് ഡിഗ്രി/ബി.എസ്‌സി നഴ്‌സിംഗ്/കേരളസര്‍വകലാശാല അംഗീകൃത പി.ജി.ഡി.സി.സി അല്ലെങ്കില്‍ ഡി.സി.സി.ഡി, കോഴ്‌സ് കാലാവധി: ഒരു വര്‍ഷം, കോഴ്‌സ്ഫീസ്: 25,000, ഉയര്‍ന്ന പ്രായപരിധിയില്ല. താല്‍പ്പര്യമുള്ളവര്‍ സര്‍വകലാശാല
വെബ്‌സൈറ്റില്‍ _www.keralauniversity.ac.in) നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് SBI ബാങ്കില്‍ A/C No. 57002299878 ല്‍ 500 രൂപ അടച്ച രസീത് അല്ലെങ്കില്‍ ഇഅഇഋഋ ഡയറക്ടറുടെ പേരില്‍ എസ്.ബി.ഐ ല്‍ നിന്നും എടുത്ത 500 രൂപയുടെ ഡി.ഡി യും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം സി.എ.സി.ഇ.ഇ ഓഫീസില്‍ 2023 ജൂണ്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 04712302523, 04712553540
പിഎച്ച്.ഡി. നല്‍കി
രതീഷ് ആര്‍. (ഫിസിക്കല്‍ എഡ്യൂക്കേഷന്‍), ഉഷ കെ ഹസ്യാഗര്‍, ഗീതു സുധി (ഫിസിക്‌സ്), അനില്‍കുമാര്‍ എം.ആര്‍., ബിനിഷ്മ വി.പി. (മലയാളം), ബി.ബാലമുരളി, സെറീന എ., ജസ്റ്റിന്‍ ഡോറസ്, അഥീന പ്രിന്‍സ്, ദീപ്തി എസ്. (കോമേഴ്‌സ്), ഇന്ദുലേഖ കെ.പി. (സിവില്‍ എഞ്ചിനീയറിംഗ്), വിഷ്ണു നാരായണന്‍, ജോസ് കാര്‍ഡോസ് ജി. (ഇംഗ്ലീഷ്), ആനി ടിസ ജെറാള്‍ഡ് (ലിംഗ്വിസ്റ്റിക്‌സ്), ഷാഗി ജി.യു.
(കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്), നൗഫല്‍ എന്‍., അജിത്ത് ടി.ടി., എമില്‍ ജെയിംസ് (പൊളിറ്റിക്കല്‍
സയന്‍സ്), ആതിര വി ആനന്ദ് (ബോട്ടണി), സുജിത്ത് കുമാര്‍ എസ്. (സുവോളജി), സജീന എസ്.
(ഫിലോസഫി), അഞ്ജലി സത്യന്‍ (സോഷ്യോളജി) എന്നിവര്‍ക്ക് പി.എച്ച്ഡി. നല്‍കാന്‍ 2023 മെയ് 20 ന്
ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ബി.ടെക്. എന്‍.ആര്‍.ഐ. ക്വാട്ട അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ ബ്രാഞ്ചുകളിലേക്ക് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി, കോഴ്‌സുകള്‍ക്ക് 29 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 12-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 16-ന് മുമ്പായി കോളേജില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www.cuiet.info). ഫോണ്‍ 04942400223 ,9188400223, 9567172591.
ബി.എ. മള്‍ട്ടിമീഡിയ അപേക്ഷ നീട്ടി
എസ്.ഡി.ഇ. 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എ. മള്‍ട്ടി മീഡിയ കോഴ്‌സിന് ജൂണ്‍ 5 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി, ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
MG University Announcements: എംജി സര്‍വകലാശാല
എം ജി ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം 2023: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സർവ്വകലാശാലയാണ് അലോട്ട്‌മെന്റ് നടത്തുക. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അതത് കമ്മ്യൂണിറ്റികളിൽപ്പെട്ട എയ്ഡഡ് കോളേജുകളിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയു.
മാനേജ്‌മെന്റ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷകർ കോളേജുകളുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്യാപ്പ് അപേക്ഷാ നമ്പർ നൽകണം. ക്യാപ്പ് വഴി അപേക്ഷിക്കാത്തവർക്ക് മാനേജ്‌മെന്റ് ക്വാട്ടയിൽ അപേക്ഷിക്കാൻ കഴിയില്ല. സ്‌പോർട്ട്‌സ് ക്വാട്ടയിലും ഭിന്നശേഷിക്കാർക്കുള്ള ക്വാട്ടയിലും അപേക്ഷിക്കുന്നവരും ഓൺലൈനിൽ അപേക്ഷിക്കണം.
അപേക്ഷകർ പ്രോസ്‌പെക്ടസ് പ്രകാരം സംവരണാനുകൂല്യത്തിനുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം.
പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവർ ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി,ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ടവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽപ്പെട്ടവർ സംവരണാനുകൂല്യത്തിന് ബന്ധപ്പെട്ട റവന്യു അധികാരിയിൽ നിന്നുള്ള ഇൻകം ആൻഡ് അസ്സറ്റ്‌സ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം.
എൻ.സി.സി,എൻ.എസ്.എസ്,സ്‌കൗട്ട്,സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ പ്ലസ് ടു തലത്തിലെ സാക്ഷ്യപത്രവും വിമുക്തഭടൻ, ജവാൻ എന്നിവരുടെ ആശ്രിതർക്കുള്ള ബോണസ് മാർക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസറിൽ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം. ഇതിനായി ആർമി,നേവി,എയർഫോഴ്‌സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.
വിവിധ പ്രോഗ്രാമുകൾക്ക് കോളേജുകളിൽ അടയ്‌ക്കേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. പൊതു വിഭാഗത്തിന് 800 രൂപയും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്.
കൂടുതൽ വിവരങ്ങൾക്ക് 0481-2733511, 0481-2733521, 0481-2733518 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഇ-മെയിൽ: ugcap@mgu.ac.in
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എ ജെ.എം.സി(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2021,2020,2019 അഡ്മിഷനുകൾ സപ്ലിമെന്ററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ അഞ്ചു മുതൽ അതത് കോളജുകളിൽ നടക്കും.
ബി.കോം നാലാം സെമസ്റ്റർ സി.ബി.സി.എസ്(2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രായോഗിക പരീക്ഷ – ഇൻഫർമേഷൻ ടെക്‌നോളജി ഫോർ ഓഫീസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി ഫോർ ബിസിനസ് മെയ് 30ന് നടക്കും.
(പി.ആർ.ഒ/39/573/2023)
പരീക്ഷാ ഫലം
സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപതിയുടെ പി.ജി. ഡിപ്ലോമ ഇൻ യോഗ(2021 അഡ്മിഷൻ – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പ്രോഗ്രാമിന്റെ 2022 ഏപ്രിൽ മാസം നടന്ന ഒന്നാം സെമസ്റ്റർ, 2022 ആഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എ (2017 മുതൽ 2019 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് – ആഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ഒൻപതു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
എം. എ ട്രൈബൽ ആൻ്റ് റൂറൽ സ്റ്റഡീസ്
കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ എം. എ ട്രൈബൽ ആൻ്റ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 45 % മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നിലവിൽ ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 6. കൂടുതൽ വിവരങ്ങൾക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനഃ പരിശോധന , സൂക്ഷ്മ പരിശോധന , ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ 07/ 06/ 2023 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്. റെഗുലർ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡുകൾ മൂന്നാം വർഷ ഗ്രേസ് മാർക്കുകൾ ചേർത്തതിനുശേഷം പിന്നീട് അതാത്കോളേജുകളിൽനിന്ന് ലഭിക്കുന്നതാണ്.
പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബി എസ് സി സൈക്കോളജി ഏപ്രിൽ 2023 ,പ്രായോഗിക പരീക്ഷകൾ, മെയ് 29 മുതൽ ജൂൺ 6 വരെ അതാതുകോളേജുകളിൽ വെച്ച് നടക്കും . വിശദമായ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്
ടൈം ടേബിൾ
സർവകലാശാല നിയമ പ്രകാരം യോഗ്യരായ വിദ്യാർത്ഥികൾക്കായുള്ള ആറാം സെമസ്റ്റർ ബിരുദ സ്പെഷ്യൽ (ഏപ്രിൽ 2023 )പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
എം എസ്സി മോളിക്യൂലാർ ബയോളജി
കണ്ണൂർ സർവകലാശാല ഡോ. ജാനകി അമ്മാൾ കാമ്പസിലെ മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ എം എസ് സി മോളിക്യൂലാർ ബയോളജി പ്രവേശനത്തിന് ജൂൺ 6 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി എന്ന വെബ്‌സൈറ്റിൽ സന്ദർശിക്കുക.