Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

University Announcements 26 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 26 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷ കേന്ദ്രത്തിൽ മാറ്റം

കേരളസർവകലാശാലയുടെ  നാലാം സെമസ്റ്റർ പി.ജി. പരീക്ഷയ്ക്ക്   ഗവ. കോളേജ് , കരുനാഗപ്പള്ളി സബ്‌സെന്ററായി തിരെഞ്ഞെടുത്ത വിദ്യാർഥികൾ ബി.ജെ.എം. കോളേജ്, ചവറയിലും ഗവ.കോളേജ് , കുളത്തൂർ സബ്‌സെന്റായി ആവശ്യപ്പെട്ടിരുന്ന വിദ്യാർഥികൾ കെ.എൻ.എം. ഗവ.കോളേജ്, കാഞ്ഞിരംകുളത്തും പരീക്ഷയ്ക്ക് ഹാജരാക്കേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി

ജൂൺ 29ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം) പരീക്ഷ ജൂലൈ 15ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

സ്പെഷൽ പരീക്ഷ

കോവിഡ് കാരണങ്ങളാൽ അവസാന സെമസ്റ്റർ പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് ചാൻസ് നഷ്ടപ്പെടാതെ പരീക്ഷ പാസാകുന്നതിന് അവസരം നൽകുന്നതിനായി സ്പെഷൽ പരീക്ഷ നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

അപേക്ഷ തീയതി നീട്ടി

ജൂൺ 29 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം – 2019 അഡ്മിഷൻ റഗുലർ) പരീക്ഷയ്്ക്ക് പിഴയില്ലാതെ ജൂലൈ ഒന്നുവരെയും 525 രൂപ പിഴയോടെ ജൂലൈ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ അഞ്ചുവരെയും അപേക്ഷിക്കാം. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.

മൂന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം) പരീക്ഷയ്ക്ക് 525 രൂപ പിഴയോടെ ജൂൺ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂൺ 28 വരെയും അപേക്ഷിക്കാം.

ബി.എ./ബി.കോം (പ്രൈവറ്റ്) പരീക്ഷകേന്ദ്രം

ജൂൺ 28 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ./ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയ്ക്ക് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച 180050050192, 180050050233, 180050050168, 180050050181, 180050050201, 180050050164, 180050050174, 180050050175, 180050050242, 180050050190, 180050050261, 180050050219, 180050050193, 180050050253, 180050050205, 180050050255, 180050050166, 180050050177 എന്നീ രജിസ്റ്റർ നമ്പറിലുള്ള ബി.എ. (ഹിസ്റ്ററി) വിദ്യാർഥികൾ അയ്യമ്പിള്ളി റൂറൽ അക്കാദമി ഫോർ മാനേജ്മെന്റ് സ്റ്റഡീസിലും (ആർ.എ.എം.എസ്.), പരുമല ദേവസ്വം ബോർഡ് പമ്പ കോളേജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച് പരുമല സെന്റ് ഗ്രിഗോറിയസ് കോളേജ് ഓഫ് സോഷ്യൽ സയൻസ് പരീക്ഷകേന്ദ്രമായി അലോട്ട്ചെയ്ത എല്ലാ ബി.എ./ബി.കോം. വിദ്യാർഥികളും ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജിലും പരീക്ഷയ്ക്ക് ഹാജരാകണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാകേന്ദ്രം മാറാന്‍ അനുവദിക്കില്ല

പരീക്ഷാ കണ്‍ട്രോളറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പരീക്ഷാ കേന്ദ്രം മാറി പരീക്ഷക്ക് ഹാജരാകുന്നതിന് വിദ്യാര്‍ത്ഥികളെ അനുവദിക്കുന്നതല്ല. ഇക്കാര്യം മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാള്‍മാരും ശ്രദ്ധിക്കേണ്ടതും ഉറപ്പു വരുത്തേണ്ടതുമാണ്.

Read Here: Kerala SSLC Result 2021 online Kerala 10th Result at keralaresults.nic.in: എസ്എസ്എൽസി ഫലം ജൂലൈ മൂന്നാംവാരം: മന്ത്രി

Kannur University Announcements: കണ്ണൂർ സർവകലാശാല

നാലാം സെമസ്റ്റർ ബി. ടെക്. പരീക്ഷ

01.07.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. ടെക്. Engineering Mathematics III പേപ്പർ പരീക്ഷ 16.07.2021 ലേക്ക് മാറ്റി. 05.07.2021 മുതലുള്ള പരീക്ഷകൾ നിലവിലെ ടൈംടേബിൾ പ്രകാരം തന്നെ നടക്കും.

അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്താം

30.06.2021 ന്‌ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2021) സപ്ലിമെന്ററി പരീക്ഷാർഥികൾക്ക് ഹാൾടിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ സാധിക്കാത്ത പക്ഷം സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കനൊപ്പം ഫോട്ടോ പതിപ്പിച്ച സർക്കാർ അംഗീകത തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മതിയാവും. എന്നാൽ റെഗുലർ വിദ്യാർഥികൾക്ക് അറ്റസ്റ്റേഷൻ നിർബന്ധമാണ്. ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 25 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 26 june 2021

Next Story
Victers Channel Timetable June 27: വിക്ടേഴ്‌സ് ചാനൽ, ജൂൺ 27 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express