scorecardresearch
Latest News

University Announcements 26 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 26 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2022 – 23 തിരുത്തലുകള്‍ക്ക് അവസരം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (https:// admissions. keralauniversity.ac.in) 2022 ആഗസ്റ്റ് 10 വരെ നീട്ടിയിരിക്കുന്നു.

പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ രജിസ്‌ട്രേഷന്‍ നടത്തിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പേര്, ജനനത്തീയതി, അക്കാഡമിക് വിവരങ്ങള്‍, കോളേജുകളുടെയും കോഴ്‌സുകളുടെയും ഓപ്ഷനുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്കുളള ലിങ്ക് അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ ഏകവത്സര എല്‍.എല്‍.എം. (2020 – 2021) സി.എസ്.എസ്., കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ എം.ഫില്‍. കെമിസ്ട്രി (2020 – 2021) സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബയോടെക്‌നോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ അവസാന വര്‍ഷ ബി.എ. ആന്വല്‍ സ്‌കീം ഡിഗ്രി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ) പരീക്ഷകളില്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, എക്കണോമിക്‌സ്, ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലാമ എന്നീ മെയിന്‍ വിഷയങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല ആഗസ്റ്റ് 9 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍, ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്.) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ എസ്.ടി. വിഭാഗത്തിൽ ഒന്നും എസ്.സി. വിഭാഗത്തിൽ മൂന്നും ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. അർഹരായ ജനറൽ വിഭാഗത്തിലെ അപേക്ഷകർ ആഗസ്റ്റ് ഒന്ന്, രണ്ട്തീയ്യതികളിലും എസ് .സി/എസ് .ടി വിഭാഗത്തിലെ അപേക്ഷകർ ആഗസ്റ്റ് മൂന്ന് രാവിലെ 10.30ന് അസ്സൽ യോഗ്യതാ രേഖകളുമായി സ്‌കൂൾ ഓഫ് എനർജി മാത്തമാറ്റിക്സ് ഓഫീസിൽ റൂം നമ്പർ 520 ൽ (കൺവർജൻസ് അക്കാദമിയ കോംപ്ലക്സ്) നേരിട്ട് ഹാജരാകേണ്ടതാണ്. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുകയോ 8304870247 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പിൽ എം എസ് സി ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് എസ്.ടി. വിഭാഗത്തിൽ ഒന്നും എസ്.സി. വിഭാഗത്തിൽ രണ്ടും ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. അർഹരായ ജനറൽ വിഭാഗത്തിലെ അപേക്ഷകർ ആഗസ്റ്റ് ഒന്ന്, രണ്ട്തീയ്യതികളിലും എസ് .സി/എസ് .ടി വിഭാഗത്തിലെ അപേക്ഷകർ ആഗസ്റ്റ് മൂന്ന് രാവിലെ 10.30ന് അസ്സൽ യോഗ്യതാ രേഖകളുമായി സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പിൽ റൂം നമ്പർ 520 ൽ (കൺവർജൻസ് അക്കാദമിയ കോംപ്ലക്സ്) നേരിട്ട് ഹാജരാകേണ്ടതാണ്. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുകയോ 8304870247 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ ബി ആർക് (2020 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – ബിരുദ പരീക്ഷകൾ ഓഗസ്റ്റ് 10 ന് ആരംഭിക്കും. പിഴയില്ലാതെ ഓഗസ്റ്റ് ഒന്ന് വരെയും 525 രൂപ പിഴയോടു കൂടി 2 നും 1050 രൂപ പിഴയോടെ 3നും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ബി പി ഇ എസ് (2020 അഡ്മിഷൻ റഗുലർ,2019,2018,2017,2016 സപ്ളിമൻററി) പരീക്ഷകൾ 24ന് ആരംഭിക്കും.പിഴകൂടാതെ ആഗസ്റ്റ് 10 വരെയും 525 രൂപ പിഴയൊടെ 11നും 1050 രൂപ പിഴയോടെ 12നും അപേക്ഷിക്കാം.

മൂന്ന് വർഷ എൽ എൽ ബിയുടെ ഒന്നാം സെമസ്റ്റർ (2016,2017 അഡ്മിഷൻ സപ്ളിമൻററി 2015 അഡ്മിഷൻ ഒന്നാം മേഴ്സി ചാൻസ്,2014 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ് 2013 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് കൂടാതെ അഞ്ച് വർഷ എൽ എൽ ബി (2010 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്,2009 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് പരീക്ഷകൾ ആഗസ്റ്റ് ഒൻപതിന് ആരംഭിക്കും.പിഴ കൂടാതെ ജൂലൈ 29 വരെയും 525 രൂപ പിഴയോടെ 30 നും 1050രൂപ പിഴയൊടെ ആഗസ്റ്റ് ഒന്നിനും അപേക്ഷിക്കാം.

ജൂലൈ 27,29 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്ന് വർഷ യൂണിറ്ററി എൽ എൽ ബിയുടെ അഞ്ചാം സെമസ്റ്റർ (2019 അഡ്മിഷൻ റഗുലർ ,2018 അഡ്മിഷൻ സപ്ളിമൻററി പരീക്ഷകൾ ആഗസ്റ്റ് 5,10 തീയതികളിൽ നടക്കും.

ഒന്ന്, രണ്ട് സെമസ്റ്റർ എം എഡ് (അദാലത്ത് സ്പെഷ്യൽ മേഴ്സി ചാൻസ്-2018) പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും.

ആറാം സെമസ്റ്റർ ബി എസ് സി സുവൊളജി സി ബി സി എസ് എസ് (2013-2016 അഡ്മിഷൻ റീ അപ്പിയറൻസ് ) പ്രാക്ടിക്കൽ പരീക്ഷയും വൈവ വോസിയും ആഗസ്റ്റ് ഒന്ന് , രണ്ട് തീയതികളിൽ കൊച്ചിയിലെ കൊച്ചിൻ കോളേജിൽ നടക്കും.

ഒന്ന്, രണ്ട് മൂന്നാം വർഷ ബി പി റ്റി പരീക്ഷകൾ (2008 അഡ്മിഷൻ മുതൽ സപ്ളിമൻററി, മേഴ്സി ചാൻസ് പരീക്ഷകൾ ആഗസ്റ്റ് 11ന് ആരംഭിക്കും.പിഴ കൂടാതെ ആഗസ്റ്റ് രണ്ട് വരെയും 525 രൂപ പിഴയൊടെ മൂന്നിനും,1050 രൂപ പിഴയോടെ മൂന്നിനും അപേക്ഷിക്കാം

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

ഒന്നാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മെയ് 2022 റഗുലര്‍ പരീക്ഷ 22-ന് തുടങ്ങും.

പരീക്ഷ മാറ്റി

ജൂലൈ 28-ന് നടത്താന്‍ നിശ്ചയിച്ച ബി.എ., ബി.എസ് സി., ബി.എ. – പി.ഒ.ടി. പാര്‍ട്-1 ഇംഗ്ലീഷ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 31-ലേക്ക് മാറ്റി.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെയും ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2021, രണ്ടാം സെമസ്റ്റര്‍ ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.എഫ്.പി., ബി.എ.-എ.എഫ്.യു., ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം – അസൈൻമെന്റ് തീയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം ഏപ്രിൽ 2021 സെഷൻ അസൈൻമെന്റുകൾ 05-08-2022, വൈകിട്ട് 5 മണി വരെ വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതല്ല.

എം.സി.എ, എം.എസ്. സി കമ്പ്യൂട്ടർ സയൻസ് – പ്രവേശന ഇന്റർവ്യൂ

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിലെ എം.സി.എ, എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളുടെയും പാലയാട് ഐ.ടി സെൻറ്ററിലേക്കുള്ള എം.സി.എ കോഴ്‌സിന്റെയും 2022-24 ബാച്ചിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.

സർവ്വകലാശാല നടത്തിയ പ്രവേശന പരീക്ഷ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ താഴെ സൂചിപ്പിച്ചിച്ചിരിക്കുന്ന തീയതികളിൽ സർവ്വകലാശാല വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്ന സെലക്ഷൻ മെമ്മോ അടക്കമുള്ള എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് തലവന്റെ മുന്നിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് അറിയിക്കുന്നു

എം.സി.എ റാങ്ക് ലിസ്റ്റിൽ റാങ്ക് നമ്പർ 72 വരെയുള്ള എല്ലാ വിഭാഗക്കാരും 245 റാങ്ക് വരെയുള്ള എസ്. സി വിഭാഗക്കാരും 202 റാങ്ക് വരെയുള്ള EWS വിഭാഗക്കാരും പാലയാട് ഐ.ടി സെൻറ്ററിലെ എം.സി.എ കോഴ്‌സിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർത്ഥികളും 29 -07 -2022 ( വെള്ളിയാഴ്ച ) രാവിലെ 10 .30 നും എം.എസ്. സി കമ്പ്യൂട്ടർ സയൻസ് റാങ്ക് ലിസ്റ്റിൽ റാങ്ക് നമ്പർ 36 വരെയുള്ള എല്ലാ വിഭാഗക്കാരും 106 റാങ്ക് വരെയുള്ള എസ്.സി വിഭാഗക്കാരും 84 റാങ്ക് വരെയുള്ള എസ്. ടി വിഭാഗക്കാരും 89 റാങ്ക് വരെയുള്ള EWS വിഭാഗക്കാരും 01-08-2022 (തിങ്കളാഴ്ച) രാവിലെ 10.30 നും മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിൽ ഹാജരാക്കേണ്ടതാണ്.

യു.ജി പ്രവേശനം- അവസാനതിയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 2022 ജൂലൈ 29 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.

തെറ്റ് തിരുത്താം

ഇതിനകം ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവർക്ക് അപേക്ഷയിലെ തെറ്റുകൾ (പേര്, ജനനതിയ്യതി എന്നിവ ഒഴികെ) ലോഗിൽ ചെയ്ത് തിരുത്താവുന്നതാണ്. റീ വാല്യേഷനിൽ മാർക്കിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താവുന്നതാണ്. പേര്, ജനനതിയ്യതി എന്നിവയിലെ തെറ്റുകൾ തിരുത്തുന്നതിനായി ugsws @kannuruniv.ac.in എന്ന മെയിൽ ഐഡിയിയിലേക്ക് മെയിൽ അയക്കേണ്ടതാണ്. 2022 ജൂലൈ 29 ന് ശേഷം ഈ അവസരം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ഇതിനകം രജിസ്റ്റർ ചെയ്തവർ ലോഗിൻ ചെയ്ത് അപേക്ഷയിൽ തെറ്റുകൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

ക്വാട്ട പ്രവേശനം

സ്പോർട്സ് ക്വാട്ട/ മാനേജ്മെന്‍റ് ക്വാട്ട/ കമ്മ്യൂണിറ്റി ക്വാട്ട എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷ അതാത് കേളേജുകളിൽ സമർപ്പിക്കേണ്ടതാണ്.

ഓപ്ഷൻ

ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ മുൻഗണന ക്രമത്തിൽ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഏറ്റവും കൂടുതൽ മുൻഗണന നൽകുന്ന ഓപ്ഷൻ ആയിരിക്കണം ആദ്യം നൽകേണ്ടത്. അലോട്ട്മെന്റിൽ ഒരു ഓപ്ഷൻ ലഭിച്ചു കഴിഞ്ഞാൽ അടുത്ത അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ മാത്രമേ പരിഗണിക്കുകയുള്ളൂ. ലോവർ ഓപ്ഷൻ പരിഗണിക്കുകയില്ല. അതിനാൽ ഓപ്ഷൻ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. 2022 ജൂലൈ 29 ന് വൈകുന്നേരം 5 മണിവരെ ഓപ്ഷനിൽ മാറ്റം വരുത്താവുന്നതാണ്.

ട്രയൽ അലോട്ട്മെന്റ്

യു.ജി യുടെ ട്രയൽ അലോട്ട്മെന്റ് ജൂലൈ 27 ന് വൈകുന്നേരം 5 മണിക്ക് വെബ് സൈറ്റിൽ ലഭ്യമാകുന്നതാണ്. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് അലോട്ട്മെന്‍റ് വിവരങ്ങൾ അറിയാവുന്നതാണ്. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www. admission.kannuruniversity.ac.in സന്ദർശിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ :0497 2715284 , 0497 2715261,7356948230.

പി.ജി. ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദപ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www. admission.kannuruniversity.ac.in എന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 28.07.2022 ന് വൈകുന്നേരം 5 മണിക്കകം അഡ്മിഷൻ ഫീസ് ഓൺലൈനായി (SBI e-pay വഴി) നിർബന്ധമായും അടയ്ക്കേണ്ടതാണ്. മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.

ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപയുമാണ്. കണ്ണൂർ സർവ്വകലാശാലയിൽ നിന്നല്ലാതെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ റെക്കഗ്നീഷൻ ഫീ ആയ 165/- രൂപയും മെട്രിക്കുലേഷൻ ഫീ ആയ 165/- രൂപയും ഉൾപ്പെടെ 330/- രൂപ കോളേജുകളിൽ പ്രവേശനം നേടിയതിനു ശേഷം സർവകലാശാലയുടെ വെബ്‌സൈറ്റിൽ ലഭ്യമാകുന്ന ലിങ്ക് വഴി അടയ്‌ക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അവരുടെ പ്രൊഫൈലിൽ കാണുന്ന ‘Pay fees’ ബട്ടണിൽ ക്ലിക്ക് ചെയ്താണ് ഫീസ് അടയ്‌ക്കേണ്ടത്, അഡ്മിഷൻ ഫീസ് വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് അടക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല.

അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിൽ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടയ്‌ക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം അവരുടെ ഹയർ ഓപ്ഷനുകൾ 28/07/2022 ന് വൈകുന്നേരം 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്യ ഹയർ ഓപ്ഷനുകൾ പിന്നീട് ഒരു കാരണവശാലും പുന:സ്ഥാപിച്ച് കൊടുക്കുന്നതല്ല. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ പ്രസ്തുത ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

കോളേജ് പ്രവേശനം

ഒന്നാം അലോട്ട്മെന്റിനു ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് രണ്ടാം അലോട്ട്മെന്റ് നടത്തുന്നതാണ്. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ രണ്ടാം അലോട്ട്മെന്റിനുശേഷം മാത്രം അതാത് കോളേജുകളിൽ അഡ്മിഷനു വേണ്ടി ഹാജരാകേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാകുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രം വെബ് സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്

രജിസ്‌ട്രേഷൻ ഫീസ്, സർവ്വകലാശാല ഫീസ്, എന്നിവ ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്

യോഗ്യതാ പരീക്ഷയുടെ അസ്സൽ മാർക്ക് ലിസ്റ്റ്

ജനനതീയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

വിടുതൽ സർട്ടിഫിക്കറ്റ് (TC)

കോഴ്സ്/ കോണ്ടക്ട് സർട്ടിഫിക്കറ്റ്

അസ്സൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

EWS സർട്ടിഫിക്കറ്റ് (പൊതു/മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്)

അസ്സൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക്)

ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്

കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും വ്യത്യസ്ത നാമകരണത്തിൽ ബിരുദം പൂർത്തിയായവരും കണ്ണൂർ സർവ്വകലാശാലയുടെ Equivalence Certificate ഹാജരാക്കേണ്ടതാണ്. ഏതെങ്കിലും ബിരുദമാണ് യോഗ്യത എങ്കിൽ കണ്ണൂർ സർവ്വകലാശാലയുടെ Recognition Certificate മതിയാകും.

അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഈ പ്രിന്റ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് http://www.admission. kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 0497-2715284, 7356948230

E-mail id: pgsws @kannuruniv.ac.in

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-റെഗുലർ-2020 അഡ്‌മിഷൻ), എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2016-2019 അഡ്‌മിഷൻ), നവംബർ 2021 പരീക്ഷകൾക്ക് 170/- രൂപ പിഴയോട് കൂടി 2022 ജൂലൈ 27 വരെ അപേക്ഷിക്കാവുന്നതാണ്.

ടൈംടേബിൾ

17.08.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-റെഗുലർ-2020 അഡ്‌മിഷൻ), എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2016-2019 അഡ്‌മിഷൻ), നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ 2022-23 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജി എന്‍ & എം കോഴ്സ് പരീക്ഷയും പാസ്സായിരിക്കണം. അക്കാദമിക വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്ത് തന്നെ അപേക്ഷകര്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കണം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്. സര്‍വീസ് കോട്ടയിലേക്ക് 49 വയസ്സ്്. വെബ്സൈറ്റ് വഴി ഓണ്‍ലൈനായും വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ മുഖേന ഫെഡറല്‍ ബാങ്കിന്റെ ശാഖ വഴിയും ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560363, 2560364.

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷ

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (CLISc) 26-ാം ബാച്ചിന്റെ പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കാസർകോട് വച്ച് ഓഗസ്റ്റ് 17ന് പരീക്ഷ ആരംഭിക്കും. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടും ഫൈനോടുകൂടി ഓഗസ്റ്റ് അഞ്ചും ആണ്. നോട്ടിഫിക്കഷൻ, ടൈംടേബിൾ അപേക്ഷ ഫോറം എന്നിവ www. kslc.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

സീറ്റൊഴിവ്

തൈക്കാട് ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022-23 അദ്ധ്യയന വർഷത്തിൽ ഫുഡ് പ്രൊഡക്ഷൻ കോഴ്‌സിന് പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മണിക്ക് അസൽ രേഖകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 0471-2728340.

എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനം ദീർഘിപ്പിച്ചു

ഐ.എച്ച്.ആർ.ഡിയുടെ എൻജിനിയറിങ് കോളജുകളിലെ 2022-23 അദ്ധ്യയന വർഷത്തെ എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട കാലാവധി ജൂലൈ 30 വരെ ദീർഘിപ്പിച്ചു. അപേക്ഷയുടെ അനുബന്ധ രേഖകൾ ഓഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്: www. ihrd.ac.in.

അഡ്മിഷന്‍ ആരംഭിച്ചു

അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ തൃത്താല മണ്ഡലത്തിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫിറ്റ്‌നസ് ട്രെയിനര്‍, ഫിനാന്‍സ് സര്‍വീസ് എക്‌സിക്യൂട്ടീവ്, ഓട്ടോമോട്ടീവ് സര്‍വീസ് ടെക്‌നീഷ്യന്‍ തസ്തികകളില്‍ അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സ് ഫീസ് അടക്കുവാന്‍ സ്‌കില്‍ ലോണും ലഭിക്കും. വിവരങ്ങള്‍ക്ക്, www. asapkerala.gov.in ല്‍ ലഭിക്കും. ഫോണ്‍ : 9495999730, 8590414656

ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടെ +2 പരീക്ഷ പാസായിരിക്കണം. +2ന് ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്ന് എ.എൻ.എം. കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം.

അപേക്ഷകർ ഡിസംബർ 31ന് 17 വയസ് പൂർത്തിയാകുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല.

അഞ്ച് ശതമാനം സീറ്റുകൾ കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി (ലോവർ എക്‌സ്ട്രിമിറ്റി) സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷ ഫോമും പ്രോസ്‌പെക്ടസും www. dme.kerala.gov.in ൽ ലഭിക്കും. 100 രൂപ 0210-03-105-99 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസൽ ട്രഷറി ചെല്ലാൻ സമർപ്പിക്കണം.

പൂരിപ്പിച്ച അപേക്ഷകൾ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അസൽ ട്രഷറി ചെല്ലാൻ, എസ്.എസ്.എൽ.സി, പ്ലസ് ടു/തത്തുല്യം, ജാതി, സ്വദേശം/ താമസം, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് എന്നിവയുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 17ന് മുൻപ് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www. dme.kerala.gov.in, ഫോൺ: 0471 2528569.

സംസ്കൃത സർവ്വകലാശാലയിൽ യു. ജി. സി. നെറ്റ് സൗജന്യ കോച്ചിംഗ് ക്ലാസ്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു. ജി. സി. നെറ്റ് കോച്ചിംഗ് ക്ലാസ്സുകൾ ആഗസ്റ്റ് ആദ്യ വാരം ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബ്യൂറോയിൽ നേരിട്ടെത്തി അപേക്ഷ ഫോറം പൂരിപ്പിച്ച് നൽകണം. കൂടുതൽ വിവരങ്ങൾക്ക് 807885753, 9847009863, 9656077665.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 26 july 2022