Latest News

University Announcements 26 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 26 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല വിദൂരവിദ്യഭ്യാസകേന്ദ്രം ആഗസ്റ്റ് 4 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്.സി. മാത്തമാറ്റിക്‌സ് (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 & 2017 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി) ബി.ബി.എ. (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം. റെഗുലര്‍ (2020 അഡ്മിഷന്‍), സപ്ലിമെന്ററി, മേഴ്‌സിചാന്‍സ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ആഗസ്റ്റ് 3 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 6 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പുതുതായി ആരംഭിച്ച പി.ജി. കോഴ്‌സുകളുടെ പരീക്ഷാ രജിസ്‌ട്രേഷന്‍ തീയതി പിന്നീട് അറിയിക്കുന്നതാണ്.

ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിളുകള്‍ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല ഗവേഷക യൂണിയന്റെ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സയന്‍സ്, സോഷ്യല്‍സയന്‍സ്, ലാംഗ്വേജ്, ആര്‍ട്‌സ് തുടങ്ങി വിവിധ പഠനവിഷയങ്ങളിലെ ഗവേഷകരുടെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിളുകള്‍ സ്വീകരിക്കുന്നു (ഇന്റര്‍ ഡിസിപ്ലിനറി). സമാഹരിക്കുന്ന ആര്‍ട്ടിക്കിളുകള്‍ ഐ.എസ്.ബി.എന്‍. നമ്പറോടുകൂടി പ്രസിദ്ധീകരിക്കുന്നതാണ്. വിഷയം: ഇന്റര്‍ഡിസിപ്ലിനറി, പേജ്: 5 – 10, ഫയല്‍ ടൈപ്പ്: വേഡ് ഫോര്‍മാറ്റ്, യൂണികോഡ് ഫോണ്ട്, ഫോണ്ട് സൈസ് 12, ഹെഡിംഗ് 14 ആന്റ് ലൈന്‍ സ്‌പെയ്‌സിംഗ് 1.5, താല്‍പ്പര്യമുളളവര്‍ researchstudentsunionku@gmail.com എന്ന മെയില്‍ ഐ.ഡി.യില്‍ ആഗസ്റ്റ് 5 ന് മുന്‍പായി ആര്‍ട്ടിക്കിളുകള്‍ അയയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: കൃഷ്ണദാസ് പി. – 9645715772, റിജോയ് – 9539030713

MG University Announcements: എംജി സർവകലാശാല

പരീക്ഷ ഫലം

സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻ്റ് ഡവലപ്പ്മെൻറ് സ്റ്റഡീസ് ഈ വർഷം ജനവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. – ഗാന്ധിയൻ സ്റ്റഡീസ്, എം.എ. ഡവലപ്പ്മെൻ്റ് സ്റ്റഡീസ് (2019- അഡ്മിഷൻ – -സി.എസ്.എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ.

സ്‌പെഷൽ പരീക്ഷ: അപേക്ഷ ഇന്നു മുതൽ

കോവിഡ് നിയന്ത്രണങ്ങൾ മൂലം പഞ്ചവത്സര എൽ.എൽ.ബി. പത്താം സെമസ്റ്റർ പരീക്ഷയെഴുതാൻ കഴിയാതിരുന്ന റഗുലർ (2015 അഡ്മിഷൻ) വിദ്യാർഥികൾക്ക് ചാൻസ് നഷ്ടപ്പെടാതെ പരീക്ഷയെഴുതുന്നതിനായി സ്‌പെഷൽ പരീക്ഷ നടത്തുന്നു. ഇതിനായി ജൂലൈ 27 മുതൽ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കുന്ന ഗൂഗിൾ ഫോമിലൂടെ അപേക്ഷ നൽകണം. അപേക്ഷകൾ ജൂലൈ 30ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. കൂടാതെ, കോവിഡ്/ക്വാറന്റൈൻ കാരണങ്ങളാലാണ് പരീക്ഷയെഴുതാൻ കഴിയാതിരുന്നതെന്ന് തെളിയിക്കുന്ന രേഖകൾ ar22exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റിലെ ഓഫീസുകളില്‍ ഹാജര്‍ നിയന്ത്രണം

സര്‍വകലാശാലാ ഓഫീസുകളില്‍ ഇന്നലെ മുതൽ ഹാജര്‍ നിയന്ത്രണം. ഡി വിഭാഗക്കല്‍പ്പെടുന്ന പള്ളിക്കല്‍ പഞ്ചായത്ത് പരിധിയിലെ ഓഫീസുകളില്‍ അവശ്യ സേവനത്തിനുള്ളവര്‍ മാത്രമേ ഉണ്ടാകൂ. സി വിഭാഗത്തിലുള്ള ചേലേമ്പ്ര പരിധിയിലെ ഓഫീസുകളില്‍ 25 ശതമാനം പേരും ബി വിഭാഗത്തിലുള്ള തേഞ്ഞിപ്പലത്തെ ഓഫീസുകളില്‍ 50 ശതമാനം പേരും ഹാജരാകണം. പരീക്ഷ, അഭിമുഖങ്ങള്‍, യോഗങ്ങള്‍ എന്നിവക്ക് മാറ്റമില്ല. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍, ടെലിഫോണ്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി കാമ്പസ് സന്ദര്‍ശനം ഒഴിവാക്കണമെന്ന് നേരത്തേ തന്നെ രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്.

പരീക്ഷ മാറ്റി

27-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2020 പരീക്ഷയുടേയും മൂന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 പരീക്ഷയുടേയും ടീച്ചിംഗ് പ്രാക്ടീസ്-പ്രാക്ടിക്കല്‍ പരീക്ഷ 28-ന് ആരംഭിക്കും.

2011 സ്‌കീം, 2012 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഒണേഴ്‌സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 29-ന് നടക്കും.

സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജനുവരി 2021 പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ആഗസ്ത് 3-ന് നടക്കും.

രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 27-ന് നടക്കും.

സി.യു.സി.എസ്.എസ്.-പി.ജി. 2017, 2018 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എ., എ.എസ്.സി., എം.കോം., എം.എസ്.ഡബ്ല്യു, എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 30-ന് ആരംഭിക്കും.

ഏഴാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 റഗുലര്‍ പരീക്ഷയും ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ആഗസ്ത് 4-ന് ആരംഭിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

എംഎ മ്യൂസിക്, എം എസ് സി നാനോ സയൻസ് – അപേക്ഷ നീട്ടി

കണ്ണൂർ സർവ്വകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റ – എംഎ മ്യൂസിക്, കെമിക്കൽ സയൻസ് ഡിപ്പാർട്ട്മെൻ്റ് – എംഎസ് സി നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാമുകളിലേക്ക് 2021-22 വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം ജൂലൈ 31 വൈകിട്ട് 5 വരെ നീട്ടി.

പ്രോഗ്രാമുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മ്യൂസിക് – 0497 2806404, 9895232334 നാനോ സയൻസ്- 0497-2806402, 9847421467 എന്നീ നമ്പറുകളിലും, രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 0497-2715261 ,7356948230 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഇന്റേണൽ മാർക്ക്

അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 27.07.2021 വരെ അപ്ലോഡ് ചെയ്യാം ഹാർഡ് കോപ്പി 29.07.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം.

അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. ബി. എ. (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 29.07.2021 മുതൽ 03.08.2021 വരെ അപ്ലോഡ് ചെയ്യാം ഹാർഡ് കോപ്പി 06.08.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം.

ഒന്നാം സെമസ്റ്റർ ബി. എഡ്. (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 30.07.2021 വരെ അപ്ലോഡ് ചെയ്യാം ഹാർഡ് കോപ്പി 04.08.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം.

തീയതി നീട്ടി

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകൾക്ക് പിഴയോടുകൂടെ അപേക്ഷിക്കുതിനുള്ള അവസാന തീയതി 30.07.2021 വരെ നീട്ടി. അപേക്ഷകളുടെ ഹാർഡ് കോപ്പിയും ചലാനും സർവകലാശാലയിൽ സമർപ്പിക്കണം.

പരീക്ഷാഫീസ്

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (ജൂൺ 2021) പരീക്ഷാഫീസ് വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹോൾടിക്കറ്റ്

28.07.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. ബി. എ. (ഏപ്രിൽ 2021) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്റ്റോബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 09.08.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 26 july 2021

Next Story
Kerala Plus Two Result 2021: പ്ലസ് ടുവിനും ബോണസ് മാർക്ക് നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express