scorecardresearch

University Announcements 26 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 26 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

ഹയര്‍ എഡ്യൂക്കേഷന്‍ സര്‍വേ

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളേജുകളും 2023 ജനുവരി 20 – ന് മുന്‍പായി ഹയര്‍ എഡ്യൂക്കേഷന്‍ സര്‍വേ പൂര്‍ത്തീകരിച്ച് വുേേെ://മശവെല.ഴീ്.ശി എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതാണ് . വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഡോ മനോജ് ചാക്കോ, നോഡല്‍ ഓഫീസര്‍ ഫോണ്‍ : 9447310097

പി.എച്ച്.ഡി രജിസ്ട്രേഷന്‍

കേരളസര്‍വകലാശാലയുടെ ജനുവരി 2023 സെഷന്‍ പി.എച്ച്.ഡി രജിസ്ട്രേഷന്‍ ഒഴിവുള്ള വിഷയങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. 2023 ജനുവരി 1 മുതല്‍ 15 ന് വൈകുന്നേരം അഞ്ചുമണിവരെ സര്‍വകലാശാലയുടെ റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്സൈറ്റില്‍ അപേക്ഷകള്‍ – സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് റിസര്‍ച്ച് പോര്‍ട്ടല്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ഇല്ലാത്ത വിഷയങ്ങളില്‍ അപേക്ഷിച്ചവര്‍ ഓണ്‍ലെന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളുമായി 2023 ജനുവരി 16ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

പരീക്ഷാ ഫീസ്

കേരളസര്‍വകലാശാല സര്‍വകലാശാല 2023 ഫെബ്രുവരി മാസത്തില്‍ നടത്താനിരിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ (വിദൂര വിദ്യാഭ്യാസം – സപ്ലിമെന്‍ററി 2020 &മാു; 2019 അഡ്മിഷന്‍ &മാു; 2018 അഡ്മിഷന്‍ – മേഴ്സി ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഡിസംബര്‍ 26 മുതല്‍ ആരംഭിക്കും. പിഴ കൂടാത ജനുവരി 13 വരെയും, 150 രൂപ പിഴയോടു കൂടി ജനുവരി 18 വരെയും, 400 രൂപ പിയോടു കൂടി ജനുവരി 20 വരെയും അപേക്ഷിക്കാവുന്നതാണ്. കേരളസര്‍വകലാശാല വിതുര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ഒന്ന് രണ്ട് സെമസ്റ്റര്‍ എം.എ/ എം. എസ്.സി/എം.കോം (റെഗുലര്‍ 2021 അഡ്മിഷന്‍,ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 & 2019 അഡ്മിഷന്‍ & 2017 അഡ്മിഷന്‍ – മേഴ്സി ചാന്‍സ് ) ഫെബ്രുവരി 2023 പരീക്ഷയ്ക്ക് പിഴ കൂടാതെ 2023 ജനുവരി 13 വരെയും 150 പിഴയോടുകൂടി ജനുവരി 18 വരെയും 400 രൂപ പിഴയോടുകൂടി ജനുവരി 20 വരെയും അപേക്ഷിക്കാം.

കേരളസര്‍വകലാശാല ഏഴാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് (2008,2013 സ്കീം) കോഴ്സ് കോഡില്‍ വരുന്ന ബി.ടെക് പാര്‍ടൈം റീസ്ട്രക്ചേര്‍ഡ് അഞ്ചാം സെമസ്റ്ററിന്‍റെയും (2008 സ്കീം), ഏഴാം സെമസ്റ്റര്‍ (2008,2013 സ്കീം) പരീക്ഷയ്ക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു പിഴ കൂടാതെ ഡിസംബര്‍ 31 വരെയും 400 രൂപ പിഴയോടെ ജനുവരി 7 വരെയും അപേക്ഷിക്കാം വിശദവിവരം വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ നടന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് കരിയര്‍ റിലേറ്റഡ് ബി. എസ്. സി ഇലക്ട്രോണിക്സ് (340) പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ ജനുവരി 4 മുതല്‍ അതാത് കോളേജില്‍ വച്ച് നടത്തുന്നതാണ് പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ, എം.എസ്.സി എം. കോം എം.എസ്.ഡബ്ലിയു കോവിഡ് സ്പെഷ്യല്‍ പരീക്ഷയില്‍ എം.എ ഇംഗ്ലീഷ് എം.എസ്. സി ഫിസിക്സ് എന്നിവയുടെ ഫലം പ്രൊഫൈലില്‍ ലഭ്യമാണ് സൂക്ഷമപരിശോധനയ്ക്കുള്ള അവസാന തീയതി 2023 ജനുവരി 7.

കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി ടെക് (2020 സ്കീം, 2020 അഡ്മിഷന്‍ ,റെഗുലര്‍) യു.സി.ഇ.കെ പരീക്ഷ മെയ് 2022 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു സൂക്ഷമപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി 2023 ജനുവരി 5. കരട് മാര്‍ക്ക് ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ജൂണ്‍ മാസം നടത്തിയ നാലാം സെമസ്റ്റര്‍ എം.എ അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍,എം.എ സംസ്കൃതം സ്പെഷ്യല്‍ വേദാന്ത, എം.എ സംസ്കൃതം സ്പെഷ്യല്‍ ന്യായ,എം.എ സംസ്കൃതം സ്പെഷ്യല്‍ വ്യാകരണം,എം എ സംസ്കൃതം സ്പെഷ്യല്‍ സാഹിത്യ,എം.എ സംസ്കൃതം സ്പെഷ്യല്‍ ജ്യോതിഷ, എം.എം.സി.ജെ എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ് സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 20023 ജനുവരി 6.

കേരളസര്‍വകലാശാല 2022 ജൂണ്‍ മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി ഹോം സയന്‍സ് (ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റിറ്റിക്സ്),എം.എസ്.സി ഹോം സയന്‍സ് (ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍), എം.എസ്.സി ഹോം സയന്‍സ് (എക്സ്റ്റന്‍ഷന്‍ എഡ്യൂക്കേഷന്‍), എം.എസ്.സി ഹോം സയന്‍സ് (ഫാമിലി റിസോഴ്സ് മാനേജ്മെന്‍റ്), എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (റെഗുലര്‍ ആന്‍ഡ് സപ്ലിമെന്‍ററി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ് ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്കുള്ള അവസാന തീയതി 2023 ജനുവരി 6.

പരീക്ഷ വിജ്ഞാപനം

കേരളസര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക് (2008 സ്കീം)പാര്‍ട്ട് ടൈം 2009 അഡ്മിഷന്‍ (മേഴ്സി ചാന്‍സ്) വരെയുള്ള വിദ്യാര്‍ത്ഥികളുടെയും 2003 സ്കീം പാര്‍ട്ട് ടൈം ട്രാന്‍സിസ്റ്ററി വിദ്യാര്‍ത്ഥികളുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍. കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2018 സ്കീം) യു.സി.ഇ.കെ (ഇപ്രൂവ്മെന്‍റ്) 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി (2018 അഡ്മിഷന്‍) ജനുവരി 2023 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഡിസംബര്‍ 27 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍. കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി പരീക്ഷ നവംബര്‍ 2022 (പാര്‍ട്ട് ടൈം/ 2008, 2009 അഡ്മിഷനുകളുടെ മേഴ്സി ചാന്‍സ്,2003 സ്കീം ട്രാന്‍സിറ്ററി വിദ്യാര്‍ഥികള്‍) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാ കേന്ദ്രം

കേരളസര്‍വകലാശാല 2022 ജനുവരി 4-ാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ (വിദൂരവിദ്യാഭ്യാസം) ബി.എ / ബി.കോം / ബി.എസ്സ്.സി. കംപ്യൂട്ടര്‍ സയന്‍സ് / ബി.എസ്സ്.സി മാത്തമാറ്റിക്സ് / ബി.ബി.എ/ ബി.സി.എ പരീക്ഷകള്‍ക്ക് ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, ശ്രീകാര്യം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ പരീക്ഷ എഴുതേണ്ടതാണ്. മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല

MG University Announcements: എംജി സർവകലാശാല

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ചെതലയം ഐ.ടി.എസ്.ആറില്‍ പുതിയ കോഴ്‌സുകള്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ ചെതലയം ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രത്തില്‍ (ഐ.ടി.എസ്.ആര്‍.) പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ ഭരണസമിതി തീരുമാനം. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണം വേഗത്തിലാക്കും. ഐ.ടി.എസ്.ആറിന്റെ സമഗ്രവികസനത്തിനായി കേന്ദ്രസര്‍ക്കാരിന് സര്‍വകലാശാല സമര്‍പ്പിച്ച 100 കോടിയുടെ പദ്ധതി അംഗീകാരത്തിനായി ജനപ്രതിനിധികള്‍ ഇടപെടുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., കളക്ടറുടെ പ്രതിനിധി പി.വി. പ്രകാശന്‍, വയനാട് എം.പി.-യുടെ പ്രതിനിധി ജി.പി. രാജശേഖരന്‍, സിണ്ടിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, എ.കെ. രമേശ്ബാബു, ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ സി. ഹരികുമാര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, ഡി.എഫ്.ഒ. അബ്ദുള്‍ അസീസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോം, വാര്‍ഡ് കൗണ്‍സിലര്‍ ജയകൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

അന്തര്‍ സര്‍വകലാശാലാ വോളി: കാലിക്കറ്റ് സെമിയില്‍

ചെന്നൈ എസ്.ആര്‍.എം. സര്‍വകലാശാലയില്‍ നടക്കുന്ന ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ പുരുഷ വോളിബോള്‍ ടൂര്‍ണമെന്റില്‍ കാലിക്കറ്റ് സെമിയില്‍ പ്രവേശിച്ചു. ഭാരതിയാര്‍ സര്‍വകലാശാലയെ (3-0) തോല്‍പിച്ചാണ് കാലിക്കറ്റിന്റെ സെമി പ്രവേശനം. ഇത്തവണ ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പില്‍ ഇടം നേടിയ കേരളത്തിലെ ഏക സര്‍വകലാശാലയാണ് കാലിക്കറ്റ്.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ നിയമനപഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 15-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ടി.സി., കോഷന്‍ ഡെപ്പോസിറ്റ് വിതരണം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2018-22 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ടി.സി., കോഷന്‍ ഡെപ്പോസിറ്റ് വിതരണം ഡിസംബര്‍ 30 മുതല്‍ ജനുവരി 5 വരെ കോളേജില്‍ നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ കുടിശ്ശികകള്‍ നികത്തി നിര്‍ദ്ദിഷ്ട ഫോറത്തില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ സഹിതമുള്ള അപേക്ഷ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷാ ഫോമും മറ്റ് വിശദവിവരങ്ങളും കോളേജ് വെബ്‌സൈറ്റില്‍. നിര്‍ദ്ദിഷ്ട തീയതിക്കകം ഹാജരാകാത്തവരുടെ കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍വകലാശാലാ ഫണ്ടിലേക്ക് തിരിച്ചടയ്ക്കും.

പൊളിറ്റിക്കല്‍ സയന്‍സ് പി.എച്ച്.ഡി. ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ പി.എച്ച്.ഡി. (ജെ.ആര്‍.എഫ്.) പ്രവേശനത്തിന് ഒഴിവുണ്ട്. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 29-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 5 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

ജനുവരി 18 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ / എം.സി.എ (ലാറ്ററൽ എൻട്രി ) ഡിഗ്രി (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)നവംബർ 2022 പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

സർവകലാശാല നടത്തിയ കംബൈൻഡ് I & II സെമസ്റ്റർ ബി.ടെക് , ജനുവരി 2021 (പാർട്ട് ടൈം ഉൾപ്പെടെ ) പരീക്ഷകളുടെ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവക്ക് ജനുവരി 9 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

ഹാൾ ടിക്കറ്റ്

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ അഞ്ചാം സെമസ്റ്റർ ബി.എ എൽ എൽ ബി (റെഗുലർ സപ്ലിമെന്ററി) ,നവംബർ 2022 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓഫ്‌ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് ,പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ് . ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ:04972715264

സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള ത്രി വത്സര എൽ എൽ ബി പ്രവേശനത്തിന് എസ് സി , എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്സഹിതം 28.12.2022 ബുധൻ രാവിലെ 10 മണിക്ക് പഠനവകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ:8943006208

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 26 december 2022