scorecardresearch

University Announcements 26 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 26 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022 സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്‌പോര്‍ട്‌സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ആഗസ്റ്റ് 29 ന് 10.00 മണിക്ക് മുന്‍പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതാത് കോളേജുകളില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് https:// admissions. keralauniversity.ac.in സന്ദര്‍ശിക്കുക.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022 ബി.പി.എ. (Bachelor of Performing Arts), ശ്രീ സ്വാതി തിരുനാള്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് മ്യൂസിക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ശ്രീ.സ്വാതി തിരുനാള്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് മ്യൂസിക്, തൈക്കാട് തിരുവനന്തപുരം, ബി.പി.എ. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷല്‍ വെബ് സൈറ്റില്‍ (http:// admissions. keralauniversity.ac.in) കയറി അവരുടെ റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ്-29 10.00 മണിക്ക് മുന്‍പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കോളേജില്‍ ഹാജരാകേണ്ടതാണ്. വിശദമായ അഡ്മിഷന്‍ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകള്‍ സെപ്റ്റംബര്‍ 6 -ാം തീയതിക്കകം ഓഫ്‌ലൈനായി സര്‍വകലാശാല ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ നാലാം വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 14 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ – 2020 സ്‌കീം – 2020 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഓണം അവധി

കേരളസര്‍വകലാശാല പഠനവിഭാഗങ്ങളും അഫിലിയേറ്റഡ് കോളേജുകളും ഓണം അവധിക്കായി സെപ്റ്റംബര്‍ 1 ന് വൈകുന്നേരം അടയ്ക്കുന്നതും ഓണം അവധിക്കുശേഷം സെപ്റ്റംബര്‍ 12 ന് തുറന്ന് പ്രവര്‍ത്തിക്കുന്നതുമാണ്.

എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ കൊമേഴ്‌സ് പഠനവകുപ്പില്‍ എം.കോം. ബ്ല്യൂ ഇക്കോണമി ആന്റ് മാരിടൈം ലോ പ്രോഗ്രാമിന് 2022 – 24 ബാച്ച് അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 29 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് എം.കോം. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2022 – 24 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 29 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളയൂണിവേഴ്‌സിറ്റി സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍ ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന് 2022 അഡ്മിഷന് എസ്.ടി., എസ്.സി. സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 29 ന് രാവിലെ 11 മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0477 2266245

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എ.ഐ.സി.ടി.ഇ. അംഗീകാരമുളള എം.ടെക്. കമ്പ്യൂട്ടര്‍ സയന്‍സ് (ഡിജിറ്റല്‍ ഇമേജ് പ്രോസസിംഗ് സ്‌പെഷ്യലൈസേഷന്‍), എം.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ (ഒപ്‌ടോഇലക്‌ട്രോണിക്‌സ് ആന്റ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍), എം.ടെക്. ടെക്‌നോളജി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 1 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ.സംസ്‌കൃതം, തമിഴ് എന്നീ പ്രോഗ്രാമുകള്‍ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 1 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വിഭാഗത്തില്‍ എം.എസ്‌സി. അപ്ലൈഡ് അക്വാകള്‍ച്ചര്‍ പ്രോഗ്രാമിന് മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റിലേക്ക് ഒഴിവുണ്ട്. അര്‍ഹരായ കുട്ടികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 30 ന് രാവിലെ 10 മണിക്ക് വകുപ്പില്‍ എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക്: 8075956015

MG University Announcements: എംജി സർവകലാശാല

എം.ജി. പി.ജി./ ബി.എഡ്. ഏകജാലകം: മൂന്നാം അലോട്ട്‌മെന്റ്

എം.ജി. പി.ജി. / ബി.എഡ്. ഏകജാലകം മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. മൂൻ അലോട്ട്‌മെന്റുകളിൽ താത്കാലികമായി പ്രവേശനമെടുത്തിട്ടുള്ളവരും മൂന്നാം അലോട്ട്‌മെന്റിൽ അലോട്ട്‌മെന്റ് ലഭിച്ചവരുമുൾപ്പെടെ പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ആഗസ്റ്റ് 30 ന് നാല് മണിക്ക് മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ട് ഹാജരായി സ്ഥിരപ്രവേശമെടുക്കേണ്ടതാണ്. താത്കാലിക പ്രവേശനത്തിനുള്ള സൗകര്യം മൂന്നാം അലോട്ട്‌മെന്റിൽ ലഭ്യമായിരിക്കുകയില്ല. എന്നാൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും സ്ഥിരപ്രവേശനം തെരഞ്ഞെടുത്തവരുമൊഴികെയുള്ള പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാവുന്നതാണ്. മുൻ അലോട്ട്‌മെന്റകളിൽ പ്രവേശനമെടുത്തവർ സ്ഥിര പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്ന പക്ഷം പ്രവേശനത്തിന് മുൻപായി നിർബന്ധമായും ഒരു പ്രാവശ്യം ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കേണ്ടതാണ്.

ഒന്ന് മുതൽ മൂന്ന് വരെ അലോട്ട്‌മെന്റുകളുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രക്രിയയുടെ അവസാന അലോട്ട്‌മെന്റാണ് മൂന്നാം അലോട്ട്‌മെന്റ്. അതുകൊണ്ട് തന്നെ ഒന്നും രണ്ടും അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനമെടുത്ത് നിൽക്കുന്നവർ മൂന്നാം അലോട്ട്‌മെന്റിൽ സ്ഥിര പ്രവേശനമെടുത്തില്ലായെങ്കിൽ അത്തരക്കാരുടെ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. മൂന്നാം അലോട്ട്‌മെന്റിൽ അലോട്ട്‌മെന്റ് ലഭിച്ചവരും ഇതേ പോലെ തന്നെ ഈ മാസം 30 ന് നാല് മണിക്ക് മുൻപായി സ്ഥിര പ്രവേശനമെടുത്തില്ലായെങ്കിൽ അത്തരക്കാരുടെയും പ്രവേശനം റദ്ദാക്കപ്പെടും. എന്നാൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും സ്ഥിരപ്രവേശനം ആഗ്രഹിക്കുന്നവരുമൊഴികെയുള്ള പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രസ്തുത വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാവുന്നതാണ്.

ബി.എഡ് മെഴ്‌സി ചാൻസ് പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെയും സി.പി.എ.എസ്. ന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെയും നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2015-2017 അഡ്മിഷനുകൾ – ഫസ്റ്റ് മെഴ്‌സി ചാൻസ് – രണ്ട് വർഷ കോഴ്‌സ്) പരീക്ഷ സെപ്റ്റംബർ ഒമ്പതിന് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അപേക്ഷ തീയതി

ഒന്ന് മുതൽ ഏഴ് വരെയുള്ള സെമസ്റ്ററുകൾ ബി.ടെക്. (2011 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 28 വരെയും പിഴയോടു കൂടി സെപ്റ്റംബർ 29 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 30 നും അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

പ്രാക്ടിക്കൽ പരീക്ഷ

ബി.എ. ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / 2017, 2018, 2019, 2020 അഡ്മിഷൻ – റീ-അപ്പിയറൻസ്) യു.ജി. ബി.എ. കഥകളി വേഷം, കഥകളി സംഗീതം (കോംപ്ലിമെന്ററി), ഭരതനാട്യം, മോഹിനിയാട്ടം, വീണ, വയലിൻ, വോക്കൽ (കോംപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 29, 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ തൃപ്പൂണിത്തുള ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്‌സിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്

സെപ്റ്റംബർ 26 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എ.എച്ച്.ആർ.എം. / എം.എച്ച്.ആർ.എം. (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റഗുലർ/ 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി / 2018, 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 14 വരെയും പിഴയോടു കൂടി സെപ്റ്റംബർ 15 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 16 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ എം.എസ്.സി. ബയോകെമിസ്ട്രി/ ബയോഫിസിക്സ് / ബയോടെക്നോളജി പ്രോഗ്രാമുകളിൽ എസ്.സി. സംവരണ വിഭാഗത്തിൽ ഒരു സീറ്റ് വീതം ഒഴിവുണ്ട്്. അർഹരായ വിദ്യാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളും അസ്സൽ രേഖകളുമായി ആഗസ്റ്റ് 29 ന് രാവിലെ 11 മണിക്ക് വകുപ്പ് ഓഫീസിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 – 2731035.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്സ് വകുപ്പിൽ എം.എസ്.സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (2022 അഡ്മിഷൻ) ബാച്ചിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ആഗസ്റ്റ് 30 ന് 12 മണിക്ക് മുമ്പായി വകുപ്പ് ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് http://www.mgu.ac.in, ഫോൺ: 9446459644.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്ട്സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്ട്‌സ് (എം.പി.ഇ.എസ്.) 2022 അഡ്മിഷനിലേക്ക് എസ്.സി. കോട്ടയിൽ ഒഴിവുകളുണ്ട്. സി.എ.റ്റി. പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 29 ന് രാവിലെ 7.30 ന് വകുപ്പ് ഓഫീസിൽ എത്തിച്ചേരണം. അഡ്മിഷൻ നടപടികളുടെ ഭാഗമായുള്ള എഴുത്ത് പരീക്ഷയും കായികക്ഷമതാ പരീക്ഷയും അന്നേ ദിവസം തന്നെ നടത്തും. വിശദവിവരങ്ങൾക്ക് ഫോൺ: 0481 – 2732368.

പരീക്ഷാ ഫലം

2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.റ്റി.റ്റി.എം. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബർ അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.ജി. രണ്ടാം അലോട്ട്‌മെന്റ്

2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ 31-ന് 3 മണിക്കുള്ളില്‍ മാന്റേറ്ററി ഫീസ് അടക്കണം. അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസടച്ചവര്‍ 31-ന് വൈകീട്ട് 3 മണിക്കുള്ളില്‍ കോളേജില്‍ പ്രവേശനം നേടണം. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് പ്രവേശനം നേടാവുന്നതാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

പി.ജി. പ്രവേശനം കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2022-23 അദ്ധ്യയന വര്‍ഷത്തെ എയ്ഡഡ് കോളേജുകളിലെ പി.ജി. പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് വിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളേജുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 31-ന് വൈകീട്ട് 3 മണിക്കകം പ്രവേശനം നേടണം.

അസി. പ്രൊഫസര്‍ ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് പഠനവകുപ്പില്‍ ഒഴിവുള്ള അസി. പ്രൊഫസര്‍ തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ പി.ജി.യും പി.എച്ച്.ഡി. യും (ഫിസിക്സ്, കെമിസ്ട്രി, നാനോസയന്‍സ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി. യുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.

എം.സി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂരിലെ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എസ്.ഐ.ടി.യില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. എം.സി.എ. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 29-ന് രാവിലെ 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 29-ന് രാവിലെ 11 മണിക്ക് സി.സി.എസ്.ഐ.ടി.യില്‍ ഹാജരാകണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍ 9745644425, 9946623509, 9744221152.

എം.എസ്.ഡബ്ല്യു., ജേണലിസം, എം.സി.എ. ഒഴിവുകള്‍

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എസ്.ഡബ്ല്യു., ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സുകള്‍ക്ക് അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റും എം.സി.എ. കോഴ്‌സിന് വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റുനു ശേഷമുള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള ഫൈനല്‍ റാങ്ക് ലിസ്റ്റും അതാത് കോളേജുകളില്‍/സെന്ററുകളില്‍ ലഭ്യമാണ്. കോളേജുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം വിദ്യാര്‍ത്ഥികള്‍ 31-നകം പ്രവേശനം നേടണം. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ റാങ്ക്‌ലിസ്റ്റും പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ സെന്ററുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടണം. ക്ലാസ്സുകള്‍ 31-ന് ആരംഭിക്കും. ഫോണ്‍ 0494 2407016, 2660600

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളില്‍ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2021, 2022 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ആഗസ്ത് 29 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.ടി.എ. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 6 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ എം. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്) മെയ് 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 29.08.2022 വരെ നീട്ടി.

ടൈംടേബിൾ

13.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി., ബി. പി. എഡ് (റെഗുലർ/ സപ്ലിമെന്ററി – 2020 സിലബസ്), മെയ് 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

14.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ ബി. പി. എഡ് (റെഗുലർ), മെയ് 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

20.09.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ./ എം. എസ് സി./ എം. റ്റി. റ്റി. എം. (റെഗുലർ), ഏപ്രില്‍ 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

ബി. കോം. അഡീഷണൽ കോ-ഓപ്പറേഷൻ (മാർച്ച് 2022) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 07.09.2022 വരെ അപേക്ഷിക്കാം. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ് (സപ്ലിമെന്ററി – 2015 സിലബസ്), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 06.09.2022 വരെ അപേക്ഷിക്കാം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 26 august 2022