scorecardresearch

University Announcements 26 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 26 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം

കേരളസര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 27 ന് അവസാനിക്കുന്നതാണ.് പ്രവേശന നടപടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിവിധ വിഭാഗത്തില്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും മേല്‍പ്പറഞ്ഞ തീയതിക്ക് മുമ്പ് തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്ത വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. ഫോറം വഴിയുള്ള പരാതികള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരം മൂന്നു മണിവരെ മാതമേ സ്വീകരിക്കുകയുള്ളൂ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടര്‍ ആവശ്യത്തിനായി സൂക്ഷിക്കണം.

സ്‌പോര്‍ട്‌സ്‌ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത ശേഷം പ്രൊഫൈലില്‍ ലഭ്യമാകുന്ന പ്രൊഫോമ തങ്ങള്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (സ്‌പോര്‍ട്‌സ്‌ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഓഗസ്റ്റ് 27 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. കോളേജുകളുടെ ഇ-മെയില്‍ ഐ.ഡി. അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച സംശയനിവാരണങ്ങള്‍ക്ക് 8281883052, 82281883053, 9188524610 (whatsapp) എന്നീ ഫോണ്‍ നമ്പരുകളിലോonlineadmissions@keralauniversity.ac.in എന്ന ഇ-മെയില്‍ ഐ.ഡി.യിലോ സര്‍വകലാശാലയുമായി ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www. admissions.keralauniversity.ac.in എന്ന പേജ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 ഒക്‌ടോബറില്‍ നടത്തിയ അവസാനവര്‍ഷ ബി.ഡി.എസ്.പാര്‍ട്ട് രണ്ട് (സപ്ലിമെന്ററി – 2008 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ അവസാനവര്‍ഷ ബി.ഫാം. (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍/പ്രോജക്ട്‌റിപ്പോര്‍ട്ട്/വൈവാവോസി

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ (2008 സ്‌കീം) സെപ്റ്റംബര്‍ 2020 ബി.ടെക്. ഡിഗ്രി പ്രാക്ടിക്കല്‍ പരീക്ഷ – മെക്കാനിക്കല്‍ സ്ട്രീം – ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 08607 – ങമരവശില െടവീു കക , 08608 – ഇഅഉ ങീറലഹഹശിഴ & അിമഹ്യശെ െഘമയ എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 31 ന് തിരുവനന്തപുരം എസ്.സി.റ്റി.കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.സി.എ. (എസ്.ഡി.ഇ.) വിദ്യാര്‍ത്ഥികളുടെ മേജര്‍ പ്രോജക്ട് റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 1 ന് മുന്‍പ് വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ജൂലൈയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സോഷ്യോളജി (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ വൈവാ വോസി ആഗസ്റ്റ് 31, സെപ്റ്റംബര്‍ 1, 2 തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ആറാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷ – ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ സെപ്റ്റംബര്‍ 1 ന് ആരംഭിക്കുന്ന സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. കോഴ്‌സുകളുടേയും സി.ആര്‍.സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ് കോഴ്‌സുകളുടേയും ആറാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷകേന്ദ്രം

ബി.ടെക് സപ്ലിമെന്ററി/മേഴ്‌സി ചാൻസ് (2010 അഡ്മിഷൻ മുതൽ) പരീക്ഷകൾ സെപ്തംബർ ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.കൂത്താട്ടുകുളം ബസേലിയോസ് തോമസ് കാതോലിക്‌സ് കോളേജ് ഓഫ്എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, (ബി.റ്റി.സി.സി.), മൂവാറ്റുപുഴ, ഇലാഹിയ സ്‌കൂൾ ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (ഐ.എസ്.എസ്.എ.റ്റി.), നോർത്ത് പറവൂർ മാതാ കോളേജ് ഓഫ് ടെക്‌നോളജി, (ഐ ടി ബ്രാഞ്ച്), മൂവാറ്റുപുഴ, മൂകാമ്പിക ടെക്‌നിക്കൽ കാമ്പസ്, എന്നീ കോളേജുകളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ മുളവൂർ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി , മൂവാറ്റുപ്പുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി, (സി.ഐ.എസ്.എ.റ്റി.) ചെറുകുന്നം. കെ.എം. പി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് , മണ്ണൂർ ക്രൈസ്റ്റ്നോളജ് സിറ്റി, എന്നീ കോളേജുകളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ പെരുമ്പാവൂർ, ജയ്ഭാരത് കോളേജ് ഓഫ് എഞ്ചിനീയറിംഗിലും, നോർത്ത് പറവൂർ മാതാ കോളേജ് ഓഫ് ടെക്‌നോളജി വിദ്യാർത്ഥികൾ കറുകുറ്റി എസ് സി എം എസ് കോളേജിലും റാന്നി – പെരുനാട്, കാർമൽ എഞ്ചിനീയറിംഗ് കോളേജ്, വിദ്യാർത്ഥികൾ കാഞ്ഞിരപ്പളളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളജിലും പുല്ലരിക്കുന്ന് സ്റ്റാസ് വിദ്യാർത്ഥികൾ മുട്ടം, തൊടുപുഴ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എല്ലാ സെമസ്റ്ററിലും പരീക്ഷ എഴുതേണ്ടതാണ്.

പരീക്ഷഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് – വീണ, മ്യൂസിക് – വയലിൻ, ഭരതനാട്യം, മോഹിനിയാട്ടം, മൃദംഗം, മദ്ദളം, കഥകളി വേഷം (പി.ജി.സി.എസ്.എസ്. – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 ഒക്‌ടോബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന 2019-2021 ബാച്ച് ഒന്നാം സെമസ്റ്റർ എം.എ. സോഷ്യൽ വർക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസ് നടത്തിയ 2019-2021 ബാച്ച് രണ്ടാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് മാനേജ്‌മെന്റ്, എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ ഒൻപതുവരെ അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ എട്ടുവരെ അപേക്ഷിക്കാം.

റസിഡന്റ് ട്യൂട്ടർ നിയമനം

മഹാത്മാഗാന്ധി സർവകലാശാല വനിത ഹോസ്റ്റലുകളിലെ റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. മാസം 15000 രൂപ ലഭിക്കും. അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഹോസ്റ്റലിൽ താമസിക്കുവാൻ സന്നദ്ധതയുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും soada3@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ സെപ്തംബർ നാലിനകം നൽകണം. വിശദവിവരം http://www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733302.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

നീന്തല്‍ പരിശീലകന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല അക്വാട്ടിക് കോംപ്ലക്‌സില്‍ നീന്തല്‍ പരിശീലകന്റെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി സപ്തംബര്‍ 1-ന് രാവിലെ 11 മണിക്ക് കായിക പഠനവിഭാഗത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. പ്ലസ്ടുവും നീന്തല്‍ പരിശീലനത്തില്‍ എ.എസ്.സി.എ. ലെവല്‍ 1, 2 യോഗ്യതയുമുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഒരു മാസത്തേക്കാണ് നിയമനം, വേതനം 18000 രൂപ.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

സര്‍വകലാശാല കായിക പഠന വിഭാഗം എം.പി.എഡില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യു.ജി.സി. മാനദണ്ഢപ്രകാരമുള്ള യോഗ്യതകളുള്ളവര്‍ രണ്ട് കോപ്പി ബയോഡാറ്റ സഹിതം സപ്തംബര്‍ 2-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

യു.ജി., പി.ജി. എന്‍ട്രന്‍സ്

2021-22 അദ്ധ്യയനവര്‍ഷത്തെ സര്‍വകലാശാല പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകള്‍ സ്വാശ്രയ സെന്ററുകള്‍ എന്നിവയിലെയും ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ സപ്തംബര്‍ 2-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 9 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടേയും സി.യു.സി.എസ്.എസ്. 2017 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

പാര്‍ട്ട് ടൈം പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക് മാര്‍ച്ച് 2020 പരീക്ഷ സപ്തംബര്‍ 14-ന് തുടങ്ങും.

രണ്ട് വര്‍ഷ ബി.എഡ്. ഒന്നാം സെമസ്റ്റര്‍ 2017 സിലബസ്, 2018 പ്രവേശനം നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും 2015 സിലബസ്, 2015 പ്രവേശനം ഡിസംബര്‍ 2018 സപ്ലിമെന്ററി പീക്ഷയും 2016 പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയും സപ്തംബര്‍ 8-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2016-2018 പ്രവേശനം ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 1 വരെയും 170 രൂപ പിഴയോടെ 3 വരെയും ഫീസടച്ച് 5 വരെയും 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 7 വരെയും 170 രൂപ പിഴയോടെ 9 വരെയും ഫീസടച്ച് 13 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കൊവിഡ് സ്‌പെഷ്യല്‍ പരീക്ഷ – പട്ടിക പ്രസിദ്ധീകരിച്ചു

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷക്ക് അപേക്ഷിക്കാന്‍ യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യണം, ലിങ്ക് വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

15.09.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ ന്യൂ ജെനറേഷൻ പ്രോഗ്രാമുകൾ ഒഴികെയുള്ള ഒന്നാം സെമസ്റ്റർ എം. എ./ എം. എസ് സി./ എം. കോം./ എം. സി. ജെ./ എം. എസ്. ഡബ്ല്യൂ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 26 august 2021

Best of Express