University Announcements 26 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്സി ഏപ്രില്‍ 2023 (റെഗുലര്‍ 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി 2018 & 2019 അഡ്മിഷന്‍, മേഴ്സി ചാന്‍സ് 2013 മുതല്‍ 2017 അഡ്മിഷന്‍) പരീക്ഷയുടെ ഹോം സയന്‍സ്, മൈക്രോബയോളജി, സൈക്കോളജി, ജിയോളജി എന്നിവയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 15 മുതല്‍ വിവിധ കോളേജില്‍ ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
കേരള സര്‍വകലാശാല നടത്തിയ ആറാം സെമസ്റ്റര്‍ സി.അര്‍.സി.ബി .സി.എസ്.എസ് 2 (യ) ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (320) ഏപ്രില്‍ 2023 (റഗുലര്‍ 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 2019 അഡ്മിഷന്‍, മേഴ്സി ചാന്‍സ് 2013 മുതല്‍ 2017 അഡ്മിഷന്‍) പരീക്ഷയുടെ മേജര്‍ പ്രോജെക്ട് പ്രാക്ടിക്കല്‍ 2023 മേയ് 18 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
സ്പെഷ്യല്‍ പരീക്ഷ ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തിയ ഒന്നാം എം.പി.ഇ.എസ് (2020 സ്കീം – 2022 അഡ്മിഷന്‍) ഒന്നാം സെമസ്റ്റര്‍ ബി. പി.എഡ് (2022 സ്കീം – നാലുവര്‍ഷ കോഴ്സ്) മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ് (2020 സ്കീം – ദ്വിവത്സര കോഴ്സ്) എന്നീ പരീക്ഷകളുടെ സ്പെഷ്യല്‍ പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍
പരീക്ഷ ഫലം
കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്‍ററി 2013 സെഷണല്‍ ഇംപ്രൂവ്മെന്‍റ് വിദ്യാര്‍ഥികള്‍ (2008 സ്കീം & 2013 സ്കീം) ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 6. വിശദവിവരം വെബ്സൈറ്റില്‍.
കോളേജ് മാറ്റം
കേരളസര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ ഒന്നാം സെമസ്റ്റര്‍ ബി.എഡ് വിദ്യാര്‍ഥികള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ രണ്ടാം സെമെസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ ഒന്നാം സെമസ്റ്ററില്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരാകണം. കോളേജ് മാറ്റം ഗവണ്‍മെന്‍റ് / എയ്ഡഡ് കോളേജുകള്‍ തമ്മിലും സ്വാശ്രയ കോളേജുകള്‍ തമ്മിലും, കെ.യു.സി.റ്റികള്‍ തമ്മിലും അനുവദിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ/ ബിരുദാനന്തര പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ സഹിതം പഠിക്കുന്ന കോളേജിലെയും ചേരാന്‍ ഉദ്ദേശിക്കുന്ന കോളേജിലെയും പ്രിന്‍സിപ്പാള്‍മാരുടെ ശുപാര്‍ശയോടൊപ്പം 1050/- രൂപ അടച്ച് സര്‍വകലാശാലയില്‍ 2023 മെയ് 17 ന് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575/- രൂപ കൂടി അടക്കേണ്ടതാണ്. അപേക്ഷ സര്‍വകലാശാല രജിസ്ട്രാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തീയതി 2023 മെയ് 17. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഫിസിക്കല്‍ എഡ്യുക്കേഷന്‍
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സെന്ററ് ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോക്‌സിംഗ്, റെസ്ലിംഗ്, ജിംനാസ്റ്റിക്‌സ്, തായ്‌ക്വോണ്ടോ എന്നീ വിഷയങ്ങള്‍ക്കാണ് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഇ-മെയില്‍ cpe@uo.ac.in
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 28-ന് തുടങ്ങും. അഫ്‌സലുല്‍ ഉലമ പ്രിലിമിനറി കോഴ്‌സുകള്‍ ഉള്ള കോളേജുകളിലെ എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ക്യാമ്പില്‍ വിവരങ്ങള്‍ക്ക് ക്യാമ്പ് ചെയര്‍മാനുമായി ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മെയ് 16-ന് തുടങ്ങും.
2020 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ യു.ജി. ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ മെയ് 2-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.
ബി.വോക്. പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ മെയ് 8, 9 തീയതികളില്‍ നടക്കും.
പരീക്ഷാ ഫലം
എസ്.ഡി.ഇ. 2012 പ്രവേശനം നാലാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 8 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബി.എച്ച്.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 3 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ലോജിസ്റ്റിക് മാനേജ്‌മെന്റ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
സ്പോർട്സ് ക്വാട്ട പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിൽ 2022-23 വർഷത്തെ പി.ജി സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർത്ഥികൾ, ഓൺലൈനിൽ സമർപ്പിച്ച പി ജി അപേക്ഷയുടെ പകർപ്പ് യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 30/05/2023 നുള്ളിൽ അപേക്ഷ കായിക വിദ്യാഭ്യാസ വിഭാഗം ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
മൂല്യ നിർണ്ണയ ക്യാമ്പിൽ ഹാജരാകണം
26.04.2023 ന് ആരംഭിച്ച , യു ജി വിഷയങ്ങളുടെ മൂല്യ നിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്നതിന് ഉത്തരവ് ലഭിച്ച മുഴുവൻ പേരും മൂല്യ നിർണ്ണയ ക്യാമ്പുകളിൽ നിർബന്ധമായും ഹാജരായി മൂല്യ നിർണ്ണയം സമയ ബന്ധിതമായി പൂർത്തിയാക്കേണ്ടതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിക്കുന്നു.
തീയതി നീട്ടി
- അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
- മൂന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ ) നവംബർ 2022 പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ 27 വരെ അപേക്ഷിക്കാം.
- അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2023) പരീക്ഷകൾക്ക് , ഏപ്രിൽ 27 വരെ പിഴയില്ലാതെയും ഏപ്രിൽ 28 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം
MG University Announcements: എംജി സർവകലാശാല
പരീക്ഷാ തീയതി
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി ആന്‍റ് മ്യൂസിയോളജി പ്രോഗ്രാം രണ്ടാം വര്‍ഷ പരീക്ഷ(2021 അഡ്മിഷന്‍ റെഗുലര്‍, 2013 മുതല്‍ 2020 വരെയുള്ള അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) മെയ് 22ന് ആരംഭിക്കും.
മെയ് 10 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫെനോടു കൂടി മെയ് 11നും സൂപ്പര്‍ ഫൈനോടു കൂടി മെയ് 12നും അപേക്ഷ സ്വീകരിക്കും.