scorecardresearch

University Announcements 26 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 26 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.ബി.എ. ആന്വല്‍ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി മെയ് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ ബി.കോം. (വിദൂരവിദ്യാഭ്യാസം) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി മെയ് 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് (356) എന്നീ കോഴ്‌സുകളുടെ പരീക്ഷകള്‍ 2022 മെയ് 9 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മെയ് 5 മുതല്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) ബയോകെമിസ്ട്രി, മൈക്രോബയോളജി, ജിയോളജി, പോളിമര്‍ കെമിസ്ട്രി, ഹോം സയന്‍സ് എന്നീ കോഴ്‌സുകളുടെ പ്രാക്ടിക്കല്‍/പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മെയ് 9 മുതല്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. (എഫ്.ഡി.പി.) (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) കോഴ്‌സിന്റെ പ്രാക്ടിക്കല്‍/പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍/വൈവ

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.പി.എ. വീണ, വയലിന്‍ എന്നീ പരീക്ഷകളുടെ പ്രാക്ടിക്കല്‍ 2022 മെയ് 9 മുതല്‍ തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) (കോര്‍ ബയോകെമിസ്ടി, വൊക്കേഷണല്‍ മൈക്രോബയോളജി) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കല്‍ മെയ് 9 മുതലും, ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് (351), ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (352) എന്നീ കോഴ്‌സുകളുടെ പ്രാക്ടിക്കല്‍/വൈവ പരീക്ഷകള്‍ മെയ് 4 മുതലും അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ. (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍) (ന്യൂ ജനറേഷന്‍ കോഴ്‌സുകള്‍ ഒഴികെ) പരീക്ഷയ്ക്ക് പിഴകൂടാതെ മെയ് 3 വരെയും 150 രൂപ പിഴയോടെ മെയ് 4 വരെയും 400 രൂപ പിഴയോടെ മെയ് 6 വരെയും അപേക്ഷിക്കാം.

MG University Announcements: എംജി സർവകലാശാല

മാറ്റിവച്ച പരീക്ഷ മെയ് 5 നും 9നും

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഏപ്രിൽ 20ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച ആറാം സെമെസ്റ്റർ യു ജി, സി ബി സി എസ് (2019 അഡ്മിഷൻ റെഗുലർ, പ്രൈവറ്റ്/ 2017, 2018 അഡ്മിഷൻ – റീ അപ്പിയറൻസ്), ആറാം സെമസ്റ്റർ സി.ബി.സി എസ് സൈബർ ഫോറൻസിക് -2019 (അഡ്മിഷൻ റഗുലർ) യു.ജി പരീക്ഷകൾ മെയ് 5 ന് നടക്കും.

ഏപ്രിൽ 21ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്, യു ജി – പുതിയ സ്കീം (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ – ഇംപ്രൂവ്മെൻ/ റീ അപ്പിയറൻസ്, 2018, 2017 അഡ്മിഷൻസ് – റീയപ്പിയറൻസ്) മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് യു.ജി.(സി ബി സി എസ് 2020 അഡ്മിഷൻ റഗുലർ/2019 അഡ്മിഷൻ ഇംപ്രൂവ്മെൻ്റ് / റീ അപ്പിയറൻസ് ) മൂന്നാം സെമസ്റ്റർ ബി.എ/ബി കോം ( സി ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ -പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾ മെയ് ഒൻപതിന് നടക്കും.

പരിശീലനം

മഹാത്മാഗാന്ധി സർവ്വകലാശാല – എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാനവിക വിഷയങ്ങൾക്കായുള്ള യു ജി സി നെറ്റ് / ജെ ആർ എ‌ ഫ് പരീക്ഷയുടെ ജനറൽ പേപ്പറിന് വേണ്ടിയുള്ള പരിശീലനം മെയ് ആദ്യവാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0481-2731025

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.ജി. പ്രവേശന പരീക്ഷക്ക് മെയ് 6 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ പഠന വകുപ്പുകളിലേയും സര്‍വകലാശാലാ സെന്ററുകളിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും പി.ജി. പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷക്ക് മെയ് 6 വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റു വിശദാംശങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0494 2407016, 017.

ഫാക്കല്‍റ്റി തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ബോര്‍ഡോ ഓഫ് സ്റ്റഡീസില്‍ നിന്നും വിവിധ ഫാക്കല്‍റ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രസിദ്ധീകരിച്ചു. സര്‍വകലാശാലാ ഓഫീസ്, വെബ്‌സൈറ്റ്, കേരള ഗസറ്റ് എന്നിവയില്‍ നിന്നും ലഭ്യമാണ്.

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് മെയ് 5-ന് തുടങ്ങും

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പ് മെയ് 5-ന് തുടങ്ങും. 7 മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹാന്റ് ബോള്‍, കബഡി, ഖോ-ഖോ, ടെന്നീസ്, വോളിബോള്‍, യോഗ എന്നീ ഇനങ്ങളിലാണ് പരിശീലനം. സര്‍വകലാശാലാ കായികവിഭാഗം അദ്ധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. താല്‍പര്യമുള്ള 700 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മെയ് 4-ന് മുമ്പായി കായിക പഠനവിഭാഗത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 8089011137, 9847110850. മെയ് 7-ന് തുടങ്ങുന്ന രണ്ടാംഘട്ട നീന്തല്‍ പരിശീലനത്തിന് മെയ് 5-നു മുമ്പായി രജിസ്റ്റര്‍ചെയ്യണം. ഫോണ്‍ – 9961690270.

വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസന ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധിചെയര്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വ വികസന ക്ലാസ് നടത്തുന്നു. മെയ് ഒമ്പത് മുതല്‍ 21 വരെ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് പരിപാടി. ഭരണഘടന, ചരിത്രം, സാഹിത്യം, സംഗീതം, നാടകം, സിനിമ, ചിത്രകല, പ്രസംഗം, കൃഷി, നാട്ടറിവുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍വകലാശാലാ സസ്യോദ്യാനം, ലൈബ്രറി, ഇ.എം.എം.ആര്‍.സി. എന്നിവ സന്ദര്‍ശിക്കാനും അവസരമുണ്ടാകും. രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും 9400769445, 8075318481. gandhichair @gmail.com

സൗജന്യ പലഹാരനിര്‍മാണ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് മെയ് 5-ന് തുടങ്ങുന്ന സൗജന്യ പലഹാരനിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. 10 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. പ്രായഭേദമെന്യേ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ – 9846149276, 8547684683.

ലക്ചറര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ലക്ചറര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ മെയ് 5-ന് നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www. cuiet.info)

അറബിക്-ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഇസ്ലാമിക് ചെയര്‍ നടത്തുന്ന അറബിക്-ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ കോഴ്‌സിന്റെ അടുത്ത ബാച്ച് ക്ലാസുകള്‍ മെയ് 7-ന് തുടങ്ങും. മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 9847729601, 9746904678 എന്നീ നമ്പറുകളില്‍ ഒന്നില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യുക.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.എച്ച്.എം. 1, 2 വര്‍ഷ ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 26, 27, 28 തീയതികളില്‍ വയനാട്, ലക്കിടി, ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ നടക്കും.

പരീക്ഷാ ഫലം

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 13 വരെ അപേക്ഷിക്കാം.

എം.ബി.എ. നാലാം സെമസ്റ്റര്‍ ജൂലൈ 2021 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

ബി.ടി.എ. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ബി.എസ് സി., ബി.സി.എ. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018 സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 6 വരെ നേരിട്ട് അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം

സർവകലാശാല പരീക്ഷ എഴുതുന്നതിനു സ്ക്രൈബിന്റെ സേവനം/ അധിക സമയം എന്നിവ അനുവദിക്കുന്നതിനായി യു.ജി.സി നിയമം അനുശാസിക്കുന്ന നിശ്ചിത വിഭാഗത്തിൽപ്പെട്ടവരൊഴികെ മറ്റ് ബെഞ്ച് മാർക്ക് (40%)അംഗപരിമിതിയുള്ള എല്ലാ വിദ്യാർത്ഥികളും ചീഫ് മെഡിക്കൽ ഓഫീസർ/ചീഫ് മെഡിക്കൽ സൂപ്രണ്ട്/സിവിൽ സർജൻ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (appendix III) സാക്ഷ്യപ്പെടുത്തലോടെയുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പിനൊപ്പം നിർബന്ധമായും ഹാജരാക്കണം. പ്രിൻസിപ്പൽമാർ/സ്ഥാപന മേധാവികൾ അപേക്ഷ സമർപ്പിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇന്റേർണൽ മാർക്ക്

മൂന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ (നവംബർ2021)ഇന്റേർണൽ മാർക്ക് സമർപ്പിക്കാനുള്ള സമയം 2022 ഏപ്രിൽ30ന് 5മണി വരെ ദീർഘിപ്പിച്ചു.

സർവകലാശാല പരീക്ഷ

സർവകലാശാല പഠന വകുപ്പുകളിലെ മുന്നാം സെമെസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ(നവംബർ2021) പരീക്ഷകൾ മെയ് 10ന് ആരംഭിക്കും. വിശദമായ ടൈം ടേബീൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

അധ്യാപകർ രജിസ്ട്രേഷൻ നടപടിപൂർത്തിയാക്കണം

കണ്ണൂർ സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്ത ഗവഃ / എയ്ഡഡ് / അൺ എയ്ഡഡ് കോളേജുകളിലെയും പഠനവകുപ്പുകളിലെയും/ സെന്ററുകളിലെയും മുഴുവൻ സ്ഥിരം /താത്ക്കാലിക അധ്യാപകരും സർവകലാശാലാ പരീക്ഷാ വിഭാഗം പോർട്ടലിൽ നിന്ന് ടീച്ചർ ഇൻഡക്സ് ലിങ്ക് ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. നിലവിൽ ടീച്ചർ ഇൻഡെക്സ്-ൽ രജിസ്ട്രേഷൻ ചെയ്തിട്ടുള്ള അധ്യാപകർ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതാണ്. ടീച്ചർ ഇൻഡക്സ് ലിങ്ക് 27.04.2022 മുതൽ10.05.2022 വരെ പോർട്ടലിൽ ലഭ്യമായിരിക്കും.ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ സർക്കുലർ കോളേജ്/ പഠന വകുപ്പ് /സെന്ററുകൾ -ലേക്ക് അയച്ചിട്ടുണ്ട്. അധ്യാപകർ അതാത് ഓഫീസുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ/അപ്‌ഡേഷൻ നടപടികൾ നിർബന്ധമായും പൂർത്തീകരിക്കേണ്ടതാണ്.

Read More: University Announcements 25 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 26 april 2022