University Announcements 25 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 25 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഏപ്രിലില്‍ നടത്തിയ അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. (എസ്.ഡി.ഇ., 2018 അഡ്മിഷന്‍ – റെഗുലര്‍ & 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 2 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജൂണില്‍ നടത്തിയ എം.എ. ലിംഗ്വിസ്റ്റിക്‌സ് 2019 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി (2013 സ്‌കീം) (സപ്ലിമെന്ററി, സെഷണല്‍ ഇംപ്രൂവ്‌മെന്റ്), (2008 സ്‌കീം) (സപ്ലിമെന്ററി, പാര്‍ട്ട് ടൈം, മേഴ്‌സിചാന്‍സ്) സെപ്റ്റംബര്‍ 2020, എന്നീ പരീക്ഷകളുടെ എല്ലാ ബ്രാഞ്ചുകളുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഒക്‌ടോബര്‍ 5 വരെ അപേക്ഷിക്കാം. കരട് മാര്‍ക്ക്‌ലിസ്റ്റ് ലഭിക്കാന്‍ പരീക്ഷാര്‍ത്ഥിയുടെ വെബ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എ. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഒക്‌ടോബര്‍ 6. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല സെപ്റ്റംബര്‍ 27 ലെ പരീക്ഷകള്‍ മാറ്റി

കേരളസര്‍വകലാശാല സെപ്റ്റംബര്‍ 27 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കും

കേരളസര്‍വകലാശാലയുടെ കാര്യവട്ടം, തൈക്കാട് ഹോസ്റ്റലുകള്‍ ഒക്‌ടോബര്‍ 1 മുതല്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 29 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) ഡിഗ്രി (2015 സ്‌കീം – റെഗുലര്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഒക്‌ടോബര്‍ 27 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 4 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ദ്വിവത്സര കോഴ്‌സ്) (2020 സ്‌കീം റെഗുലര്‍, 2018 സ്‌കീം സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം. (ബി.കോം. ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് ഒഴികെ)/ബി.ബി.എ./ബി.സി.എ./ബി.വോക്./ബി.എസ്.ഡബ്ല്യൂ./ബി.പി.എ./ബി.എം.എസ്. സി.ബി.സി.എസ്. കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി (ഇ.ജെ.കകക – മൂന്ന്) സെക്ഷനില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 6 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

ബി.എച്ച്.എം.സി.റ്റി. കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവനന്തപുരം കുറ്റിച്ചലിലെ ലൂര്‍ദ് മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി, ആലപ്പുഴ കരുവാറ്റയിലെ സ്‌നേഹാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി, ആലപ്പുഴ തുറവൂരിലെ ശ്രീനാരായണഗുരു മെമ്മോറിയല്‍ കാറ്ററിംഗ് കോളേജ് എന്നീ കോളേജുകളിലെ 2021 – 22 അദ്ധ്യയന വര്‍ഷത്തേക്കുളള ഒന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലേക്കുളള പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 1. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എംബിഎ പ്രവേശനം

2021-22 അധ്യയന വര്‍ഷത്തേക്കുള്ള കാലിക്കറ്റ് സര്‍വ്വകലാശാല പഠനവകുപ്പുകളിലെയും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലേയും ഒഴിവുള്ള എംബിഎ സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം നേടാം. നേരത്തെ ഓപ്ഷന്‍ നല്‍കാത്ത ഇടങ്ങളിലും ഒഴിവനുസരിച്ച് പ്രവേശനം ഉണ്ടാകും. ഒഴിവുകളുടെ എണ്ണം, കാറ്റഗറി, കോളേജ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍. താല്‍പര്യമുള്ളവര്‍ 28ന് ഉച്ചക്ക് 12 മണിക്ക് മുമ്പായി അതത് കേന്ദ്രങ്ങളില്‍ പ്രവേശനം നേടണം. വിവരങ്ങള്‍ക്ക് admission. uoc.ac.in

സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ ബി.എസ്‌സി. ഐ.ടി. പഠിക്കാം

2021 അധ്യയന വര്‍ഷം മുതല്‍ പാലക്കാട് (0491 2573568), പേരാമ്പ്ര പുതുക്കാട് (0480 2751888) മുട്ടില്‍ (04936 205902) ജോണ്‍ മത്തായി സെന്റര്‍ തൃശ്ശൂര്‍ (0487 2384377) എന്നിവിടങ്ങളിലെ സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികളിലെ (സി.സി.എസ്.ഐ.ടി.) ബി.എസ് സി. ഐ.ടി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ 30 വരെ അതത് കേന്ദ്രങ്ങളില്‍ സ്വീകരിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

സെപ്തംബര്‍ 27 ന് നടത്താനിരുന്ന 2020/2019 പ്രവേശനം, 2012-2018 പ്രവേശനം 2020 നവംബറിലെ ഒന്നാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 28-ന് 11.30 മുതല്‍ 4.30 വരെ നടക്കും. കാലിക്കറ്റ് സര്‍വ്വകലാശാല 2020, 2019,പ്രവേശനം ഒന്നാം സെമസ്റ്റര്‍ എല്‍എല്‍ബി 2020 നവംബര്‍ 2020 യൂണിറ്ററി ഡിഗ്രി(ത്രിവത്സരം, 2015 സ്‌കീം), നംവബര്‍ 2020 റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ ് പരീക്ഷയും 2015-2018 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്റി പരീക്ഷയും പുതുക്കിയ തിയതി പ്രകാരം 28ന് നടത്തും.

27-ന് ലൈബ്രറി സമയത്തില്‍ മാറ്റം

ഹര്‍ത്താല്‍ ആയതിനാല്‍ സെപ്തംബര്‍ 27ന് സിഎച്എംകെ ലൈബ്രറിയുടെ പ്രവര്‍ത്തന സമയം രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ആയിരിക്കും.

പരീക്ഷാ രജിസ്‌ട്രേഷന്‍

കാലിക്കറ്റ് സര്‍വ്വകലാശാല 2021 ഏപ്രില്‍ രണ്ടാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ ബിഎഡ് (ഹിയറിങ് ആന്റ് ഇംപയര്‍മെന്റ് 2015 സിലബസ് 2018 പ്രേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴയില്ലാതെ സെപ്തംബര്‍ 25 മതുല്‍ ഒക്‌ടോബര്‍ അഞ്ച്‌വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ ഏഴ് വരെയും രജിസ്റ്റര്‍ ചെയ്യാം.

2021 ഏപ്രില്‍ രണ്ടാം സെമസ്റ്റര്‍ ബിഎഡ് (രണ്ട് വര്‍ഷ) 2017 പ്രവേശനം റഗുലര്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പിഴയില്ലാതെ ഒക്‌ടോബര്‍ ഏഴ് വരെയും , 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 11 വരെയും ഫീസടച്ച് 12 വരെ രജിസ്റ്റര്‍ ചെയ്യാം.

പഠനവകുപ്പിലെ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല പഠന വകുപ്പിലെ 2021 ഏപ്രില്‍ നാലാം സെമസ്റ്റര്‍ (സിസിഎസ്എസ്-പിജി) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് സെപ്തംബര്‍ 27ന്റെ മാറ്റി വെച്ച എംഎസ്.സി അപ്ലൈഡ് സൈക്കോളജിയുടെ പരീക്ഷ സെപ്തംബര്‍ 28നും എം.എല്‍ഐഎസ്‌സിയുടെ പരീക്ഷ ഒക്‌ടോബര്‍ ഒന്നിനും നടക്കും.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല ഒക്‌ടോബര്‍ അഞ്ചിന് നടത്താനിരുന്ന ബിഎ/ബികോം/ബിഎസ് സി ആന്റ് അപ്ലൈഡ് സബ്ജക്ട്‌സ് (സിയുസിബിസിഎസ്എസ് യൂജി, അഫിലിയേറ്റഡ് കോളേജ്, എസ്ഡിഇ, പ്രൈവറ്റ്) നംവബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ , ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷ ഒക്‌ടോബര്‍ ആറിന് കാലിക്കറ്റ് സര്‍വ്വകലാശാലാ കാമ്പസില്‍നടക്കും ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കാലിക്കറ്റ് സര്‍വ്വകലാശാല 2021 ഏപ്രില്‍ ആറാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ് യൂജി, അഫിലിയേറ്റഡ് കോളേജുകളിലെ (2016 മുതല്‍ 2018 വരെ പ്രവേശനം) റഗുലര്‍/സ്പ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് കോവിഡ് സെപ്ഷ്യല്‍ പരീക്ഷ ഒക്‌ടോബര്‍ ആറിന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണ്ണയഫലം

കാലിക്കറ്റ് സര്‍വ്വകലാശാല രണ്ടാം സെമസ്റ്റര്‍ ബിഎഡ് ഏപ്രില്‍ 2020 , ജൂണ്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു.

പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനം

അഫിലിയേററഡ് കോളേജുകളില്‍ 2014 മുതല്‍ 2019 വരെ വര്‍ഷങ്ങളില്‍ ബിരുദത്തിന് ചേര്‍ന്ന് (ബിഎ, ബികോം, ബിബിഎ, ബിഎസ്.സി മാത്സ്) നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിന് ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്കും 2016, 2017, 2018 വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകള്‍ക്ക് ശേഷം തുടരാന്‍ കഴിയാത്തവര്‍ക്കും വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ അഞ്ചാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠിക്കാം. ഓണ്‍ലൈനായി സെപ്തംബര്‍ 30 വരെയും 100 രൂപ പിഴയോടെ ഒക്‌ടോബര്‍ 10 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് sdeuoc.ac.in.

ഗ്രൗണ്ട്‌സ്മാന്‍ നിയമനം

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗ്രൗണ്ട്‌സ്മാന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനപേക്ഷിച്ചവര്‍ യോഗ്യതാ രേഖകളുടെ പകര്‍പ്പ് ഒക്‌ടോബര്‍ അഞ്ചിന് മുമ്പായി നല്‍കണം. വിലാസം: രജിസ്ട്രാര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പിഒ, 673635. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

പി. എച്ച്.ഡി. പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2021-22 വർഷത്തിലെ പി.എച്ച്.ഡി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 25.09.2021 മുതൽ 11.10.2021 വരെ സർവ്വകലാശാലവെബ്‌സൈറ്റിൽ (www. kannuruniversity.ac.in) ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ് .

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ഡയറക്ടർ, റിസേർച് ഡയറക്ടറേറ്റ്, കണ്ണൂർ സർവ്വകലാശാല , താവക്കര ക്യാംപസ്, കണ്ണൂർ, 670002 എന്ന വിലാസത്തിൽ 15.10.2021 വൈകുന്നേരം 5.00 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.(www. kannuruniversity.ac.in)

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള പി ജി പ്രവേശനം : ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2021-22 അധ്യയന വർഷത്തെ പി ജി പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്തു അലോട്ട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്. അപേക്ഷയിലെ പിഴവുകൾ തിരുത്താനും ഓപ്ഷൻ മാറ്റാനും 2021 സെപ്റ്റംബർ 29 05:00 PM വരെ വിദ്യാർഥികൾക്ക് അവസരമുണ്ട്. അപേക്ഷയിലെ പേര്, ജനനതിയ്യതി എന്നീവയിലെ പിഴവുകൾ തിരുത്താൻ അപ്ലിക്കേഷൻ നമ്പറും ആവശ്യമായ രേഖകളും സഹിതം pgsws@kannuruniv.ac.in എന്ന ഇ- മെയിലിലേക്കു അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2021 സെപ്റ്റംബർ 29 വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261,7356948230 e-mail Id: pgsws@kannuruniv.ac.in

എം.ലിബ് .ഐ.എസ്. സി. സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലേക്ക് മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് പട്ടിക വർഗ വിഭാഗത്തിനായി(Scheduled Tribe) സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 28, ചൊവ്വാഴ്ച രാവിലെ 10.30 ന് വകുപ്പ് മേധാവിക്ക് മുൻപാകെ ഹാജരാക്കേണ്ടതാണ്. ഫോൺ: 9895649188.

എം. എസ്.സി. എൺവിരോൺമെൻറൽ സയൻസ് – NRI സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ ഡിപ്പാർട്ട്മെന്റ് ഓഫ് എൺവിരോൺമെന്റൽ സ്റ്റഡീസിൽ എം. എസ്.സി. എൺവിരോൺമെൻറൽ സയൻസ് പ്രോഗ്രാമിന് 3 NRI സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുളളവർ സെപ്റ്റംബർ 29ന് മുൻപായി ഓഫീസിൽ അപേക്ഷ സമർപ്പികേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:8301862652,9847081677.

എം എസ് സി മോളിക്യുലർ ബയോളജി സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ നീലേശ്വരം പാലാത്തടം ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ എം.എസ്.സി. മോളിക്യുലർ ബയോളജി കോഴ്സിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റ് ഒഴിവുണ്ട് യോഗ്യരായ വിദ്യാർത്ഥികൾ സെപ്റ്റംബർ 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്ട്മെന്റിൽ ഹാജരാക്കേണ്ടതാണ് ഫോൺ: 9663749475, 04672284256

ഇന്റേണൽ മാർക്ക് സമർപ്പണം

അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ പി. ജി. (ഒക്റ്റോബർ 2020) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 29.09.2021 മുതൽ 08.10.2021 (വൈകുന്നേരം 5 മണി) വരെ സമർപ്പിക്കാം.

Read More: University Announcements 24 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 25 september 2021

Next Story
Victers Channel Timetable September 26: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 26 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X