scorecardresearch
Latest News

University Announcements 25 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 25 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ ടൈംടേബിള്‍

ഒക്‌ടോബര്‍ 21 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ., ബി എസ്‌സി., ബി.കോം., ബി.ബി.എ., ബി.സി.എ., ബി.എം.എസ്, ബി.എസ്.ഡബ്ല്യു, ബി.വോക് (മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) പരീക്ഷകള്‍ നവംബര്‍ രണ്ടു മുതല്‍ നടത്തും. പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ വിജ്ഞാപനം

മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2018 സ്‌കീം) ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി നവംബര്‍ 2022 (യു.സി.ഇ.കെ) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്

ഡിസംബറില്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) (റഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 മുതല്‍ 2016 അഡ്മിഷന്‍ വരെ) പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ നാലു വരെയും 150 രൂപ പിഴയോടെ ഏഴു വരെയും 400 രൂപ പിഴയോടെ കൂടി ഒന്‍പതു വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

26ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ, ബി.കോം(2021 അഡ്മിഷന്‍-പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷകള്‍ക്കായി തൊടുപുഴ ന്യൂമാന്‍ കോളജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിക്കുകയും തൊടുപുഴ ഗുരുനാരായണ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സബ് സെന്ററായി അനുവദിക്കപ്പെടുകയും ചെയ്ത ബിഎ (ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം) വിദ്യാര്‍ഥികള്‍ മൂവാറ്റുപുഴ രണ്ടാര്‍ക്കര എച്ച്.എം. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ പരീക്ഷയ്ക്ക് ഹാജാരാകണം. മറ്റു വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.

പരീക്ഷാ ഫലം

മൂന്ന്, നാല് സെമസ്റ്റര്‍ എം.എ സംസ്‌കൃതം ജനറല്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സെപ്റ്റംബര്‍ 2021), രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്(2020 അഡ്മിഷന്‍ റെഗുലറും 2020 അഡ്മിഷന്‍ സപ്ലിമെന്ററിക്ക് മുന്‍പുള്ളതും) പരീക്ഷകളുടെ ഫലം പ്രസിദ്ധീരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഏഴിനു മുന്‍പ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

പ്രാക്ടിക്കല്‍

മേയ് മുതല്‍ ഓഗസ്റ്റ് വരെ നടന്ന ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് (ഓള്‍ഡ് സ്‌കീം-1997 മുതല്‍ 2009 വരെ അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 11 മുതല്‍ തൊടുപുഴ മുട്ടം യു.സി.ഇ കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ഏകജാലകം രണ്ടാം അന്തിമ അലോട്ട്‌മെന്റ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബിരുദ കോഴ്‌സുകളിലും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അന്തിമ അലോട്‌മെന്റിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇന്ന് വൈകുന്നേരം നാലു വരെ രജിസ്റ്റര്‍ ചെയ്യാം. 31ന് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി എച്ച് ഡി അഭിമുഖം

ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ നവംബര്‍ ഒന്നിനു രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

ജേണലിസം പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ 28-ന് മുമ്പായി റിസര്‍ച്ച് പ്രൊപ്പോസല്‍ masscomhod@uoc.ac.in എന്ന ഇ-മെയിലില്‍ അയയ്ക്കുകയും നവംബര്‍ ഒന്നിനു രാവിലെ 10ന് അഭിമുഖത്തിന് പഠനവകുപ്പില്‍ ഹാജരാകുകയും വേണം.

ഫിസിക്സ് പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ 28-ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.

സീറ്റൊഴിവ്

മഞ്ചേരി സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ., എം.സി.എ. (സംവരണ വിഭാഗം), എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് (ജനറല്‍, സംവരണ വിഭാഗങ്ങളില്‍) കോഴ്സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. പ്രവേശന നടപടികള്‍ 26-ന് തുടങ്ങും. താല്‍പ്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9746594969, 8667253435, 9747635213.

തൃശൂര്‍ പേരാമംഗലം സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ. കോഴ്സിന് ജനറല്‍ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന. ക്യാപ് രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ 28-നുള്ളില്‍ കോളേജില്‍ ഹാജരാകണം. ഫോണ്‍ 8848750168.

കുറ്റിപ്പുറത്തുള്ള സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ.ക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത സീറ്റുകളിലേക്ക് 28 വരെ പ്രവേശനം നടത്തുന്നു. ക്യാപ് രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യ ലഭ്യമാണ്. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 8943129076, 8075693824..

പരീക്ഷ

സര്‍വകലാശാലാ പഠന വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും ഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2022 പരീക്ഷയും രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളും നവംബര്‍ 16-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ടി.എച്ച്.എം., ബി.എച്ച്.എ. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 28 വരെ നീട്ടി. 170 രൂപ പിഴയോടെ നവംബര്‍ ഒന്നു വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ എട്ടു വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഒക്ടോബര്‍ ഒന്നിനു ഫലം പ്രഖ്യാപിച്ച ബി.കോം., ബി.ബി.എ. പരീക്ഷകളുടെയും 20-ന് ഫലപ്രഖ്യാപനം നടന്ന ബി.ടി.എച്ച്.എം., ബി.എച്ച്.എ. പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ ഏഴു വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. മലയാളം, സംസ്‌കൃത സാഹിത്യം, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ല്‍ക്കണോമിക്സ് നവംബര്‍ 2021 പരീക്ഷകളുടെയും എസ്.ഡി.ഇ. എം.എ. അറബിക് രണ്ടാം സെമസ്റ്റര്‍ മെയ് 2020 പരീക്ഷയുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & സ്‌പോര്‍ട്‌സ് സയന്‍സസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എംപി എഡ് (സപ്ലിമെന്ററി) നവംബര്‍ 2020 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം/സൂക്ഷ്മ പരിശോധന/ഫോട്ടോ കോപ്പി എന്നിവയ്ക്ക് നവംബര്‍ നാലിനു വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.

എ പി സിയും ഫീസ് സ്റ്റേറ്റ്‌മെന്റും പുനഃസമര്‍പ്പിക്കണം

അഞ്ചാം സെമസ്റ്റര്‍ ബിരുദ (നവംബര്‍ 2022) റെഗുലര്‍ പരീക്ഷാര്‍ഥികളുടെ എ.പി.സി യും പുതുക്കിയ ഫീസ് സ്റ്റേറ്റ്‌മെന്റും പുനഃസമര്‍പ്പിക്കണം. ഇതിനുള്ള ലിങ്കുകള്‍ നവംബര്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും. വിശദമായ സര്‍ക്കുലര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

നവംബര്‍ 22ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), ഏപ്രില്‍ 2022 പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

നവംബര്‍ 23ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), നവംബര്‍ 2022 പരീക്ഷാ ടൈംടേബിളുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഹാള്‍ടിക്കറ്റ്

നവംബര്‍ ഒന്നിന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ വിദൂരവിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), ഏപ്രില്‍ 2022 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രിന്റൗട്ട് എടുത്ത് ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാള്‍ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. ഫൊട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവര്‍ ഫൊട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കണം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 25 october 2022