scorecardresearch

University Announcements 25 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 25 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാ ഫലം

ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. വിശ
ദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റി

നവംബര്‍ 28 മുതല്‍ ഡിസംബര്‍ അഞ്ച് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ കോളജ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

ടൈം ടേബിള്‍

രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആര്‍.എം./എം.പി.എ./എം.ടി.എ. (മേഴ്‌സിചാന്‍സ്), സെപ്റ്റംബര്‍ 2022 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്

ഡിസംബര്‍ 15 ന് ആരംഭിക്കുന്ന ഒന്‍പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി. മേഴ്‌സിചാന്‍സ് പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ 30 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ മൂന്നു വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ ആറു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജനുവരി 11 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി. മേഴ്‌സിചാന്‍സ് പരീക്ഷയ്ക്കു പിഴകൂടാതെ നവംബര്‍ 30 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ മൂന്നു വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ ആറു വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നവംബര്‍ രണ്ടിന് വിജ്ഞാപനം ചെയ്ത ഒന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം. (ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ പ്രോഗ്രാമുകള്‍), നവംബര്‍ 2022 (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് – 2020 അഡ്മിഷന്‍) പരീക്ഷയ്ക്കു പിഴകൂടാതെ നവംബര്‍ 30 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ മൂന്നു വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ അഞ്ചു വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പ്രാക്ടിക്കല്‍, വൈവ വോസി

നാലാം വര്‍ഷ ബി.പി.റ്റി. (2014 മുതല്‍ 2016 വരെ അഡ്മിഷന്‍ സപ്ലിമെന്ററി, 2008 മുതല്‍ 2013 വരെ അഡ്മിഷന്‍ മെഴ്‌സി ചാന്‍സ് – നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ പരീക്ഷ ഡിസംബര്‍ ഒന്നു മുതല്‍ എസ്.എം.ഇ. അങ്കമാലി സെന്ററില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി (2019 അഡ്മിഷന്‍ റെഗുലര്‍/ 20162018 അഡ്മിഷന്‍ സപ്ലിമെന്ററി-നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍/വൈവ പരീക്ഷ ഡിസംബര്‍ ഏഴിന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്് മാനേജ്‌മെന്റ്, ഫാഷന്‍ ടെക്‌നോളജി, ഫാഷന്‍ ടെക്‌നോളജി ആന്‍ഡ്് മര്‍ച്ചന്റൈസിങ് ഡിഗ്രി പരീക്ഷകള്‍ (2020 അഡ്മിഷന്‍ റെഗുലര്‍, 2019, 2018 അഡ്മിഷനുകള്‍ ന്യൂ സ്‌കീം റീ അപ്പിയറന്‍സ്/ഇംപ്രൂവ്‌മെന്റ് -സെപ്റ്റംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 30ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍ പരിഷ്‌കരിച്ചു

അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2020 അഡ്മിഷന്‍ റഗുലര്‍, 2019,2018,2017 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്), സൈബര്‍ ഫോറെന്‍സിക് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്-നവംബര്‍ 2022) ബിരുദ പരീക്ഷയോടൊപ്പം കമ്പ്യൂട്ടര്‍ സെക്യൂരിറ്റി, ഇന്‍ട്രൊഡക്ഷന്‍ ടു പ്രിന്‍സിപ്പിള്‍ ഓഫ് ടൂറിസം എന്നീ പേപ്പറുകള്‍ കൂടി ഉള്‍പ്പെടുത്തി. ഡിസംബര്‍ 19 നാണ് പരീക്ഷ.

പരീക്ഷാ ഫലം

ജൂലൈയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ – ഇന്റലക്ച്വല്‍ ഡിസെബിലിറ്റി റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബര്‍ ഒന്‍പതു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കും.

ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.ടി.ടി.എം. (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

നാലാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ആറു വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്സ് ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റര്‍/അവസാന വര്‍ഷ പി.ജി. സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ജനുവരി മൂന്നിനകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.വോക്. അഗ്രിക്കള്‍ച്ചര്‍ ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ ക്ലാസ്

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്നോളജി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ സര്‍വകലാശാലാ എന്‍ജിനീയറിങ് കോളജില്‍ 28-ന് തുടങ്ങും.

റിഫ്രഷര്‍ കോഴ്സ്

സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്സ് സെന്റര്‍ കോളജ്, സര്‍വകലാശാലാ അധ്യാപകര്‍ക്കായി ഹിന്ദി ഭാഷയും സാഹിത്യവും എന്ന വിഷയത്തില്‍ റിഫ്രഷര്‍ കോഴ്സ് സംഘടിപ്പിക്കുന്നു. ജനുവരി നാലു മുതല്‍ 17 വരെ നടക്കുന്ന കോഴ്സിന് ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (ugchrdc.uoc.ac.in). ഫോണ്‍: 0494 2407350, 7351.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ ഫലം

സര്‍വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ സപ്ലിമെന്ററി (മേഴ്സി ചാന്‍സ് ഉള്‍പ്പെടെ), മേയ് 2021 പരീക്ഷാ ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബര്‍ ആറിനു വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (റെഗുലര്‍ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), ഒക്‌ടോബര്‍ 2021 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എം.എ. കന്നഡ/ഇംഗ്ലിഷ്/ ഹിന്ദി/ ഭരതനാട്യം പ്രോഗ്രാമുകള്‍ക്ക് ഡിസംബര്‍ ഏഴു വരെയും മറ്റു പ്രോഗ്രാമുകള്‍ക്ക് ആറു വരെയും പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും പകര്‍പ്പിനും അപേക്ഷിക്കാം.

പരീക്ഷാ റജിസ്‌ടേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), ഒക്‌ടോബര്‍ 2022 പരീക്ഷാ റജിസ്‌ട്രേഷന്‍ 28ന് ആരംഭിക്കും.

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളജുകളിലെയും സെന്റററുകളിലെയും ഒന്നാം സെമസ്റ്റര്‍ എം. ബി. എ. (റെഗുലര്‍/ സപ്ലിമെന്ററി 2019 അഡ്മിഷന്‍ മുതല്‍), ഒക്‌ടോബര്‍ 2022 പരീക്ഷകള്‍ക്ക് ഡിസംബര്‍ ഒന്‍പതു മുതല്‍ 14 വരെ പിഴയില്ലാതെയും 15നുപിഴയോടെയും അപേക്ഷിക്കാം. സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 19നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.

ഹാള്‍ ടിക്കറ്റ്

ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബി. എ., ബി. കോം., ബി. ബി. എ. ഡിഗ്രി പരീക്ഷകളുടെ ഹാള്‍ ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയാം. ഫൊട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് ഹാള്‍ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന കേന്ദ്രത്തില്‍ പരീക്ഷയ്ക്കു ഹാജരാകണം. ഫൊട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവര്‍ ഏതെങ്കിലും ഗവ. അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സല്‍ കൈവശം കരുതണം.

ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ യഥാക്രമം ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഹാള്‍ ടിക്കറ്റുകള്‍ 2017, 2018, 2019 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കു സര്‍വകലാശാല വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഹാള്‍ ടിക്കറ്റ് പ്രിന്റെടുത്ത് ഫൊട്ടോ പതിച്ചു അറ്റസ്റ്റ് ചെയ്ത് ഹാള്‍ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതണം.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ 2023-24 അധ്യയന വര്‍ഷത്തിലേക്ക് പുതിയ കോളേജുകള്‍/കോഴ്‌സുകള്‍/സ്ഥിര സീറ്റ് വര്‍ദ്ധനവ് എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പൂരിപ്പിച്ച അപേക്ഷാഫോറം, ബന്ധപ്പെട്ട രേഖകള്‍, നിശ്ചിത അപേക്ഷാ ഫീസ് എന്നിവ സഹിതമുള്ള അപേക്ഷകള്‍ ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

തീയതി നീട്ടി

സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായികപഠന വകുപ്പ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇന്‍ യോഗ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ സ്വിമ്മിങ് ആന്‍ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ യോഗ എന്നീ പ്രോഗ്രാമുകളില്‍ 2022-23 വര്‍ഷത്തേക്കുള്ള പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 30 വരെ നീട്ടി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 25 november 2022