University Announcements 25 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.കോം. 2020 അഡ്മിഷന്‍ (റെഗുലര്‍), 2018, 2019 അഡ്മിഷന്‍ (സപ്ലിമെന്‍ററി), 201317 അഡ്മിഷന്‍ (മേഴ്സി ചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി 2023 ജൂണ്‍ 7 വരെ അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന കരട് മാര്‍ക്ക് ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.
കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം. ട്രാവല്‍ & ടൂറിസം മാനേജ്മെന്‍റ് (338) (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 & 2019 അഡ്മിഷന്‍, മേഴ്സി ചാന്‍സ് – 201317 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി 2023 ജൂണ്‍ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (മേഴ്സി ചാന്‍സ് – 2010, 2011 & 2012 അഡ്മിഷന്‍), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 2023 ജൂണ്‍ 7 വരെ അപേ ക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്സി കംപ്യൂട്ടര്‍ സയന്‍സ് (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 & 2019 അഡ്മിഷന്‍, മേഴ്സി ചാന്‍സ് – 2013, 2017 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 2023 ജൂണ്‍ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & സ്പോര്‍ട്സ് (എം.പി.ഇ.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2023 എപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി ഇലക്ട്രോണിക്സ് (340) ഡിഗ്രി 2020 അഡ്മിഷന്‍ (റെഗുലര്‍), 2018, 2019 അഡ്മിഷന്‍ (സപ്ലിമെന്‍ററി), 201317 അഡ്മിഷന്‍ (മേഴ്സി ചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി 2023 ജൂണ്‍ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2023 എപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ബി.എ. ലോജിസ്റ്റിക്സ് 2020 അഡ്മിഷന്‍ (റെഗുലര്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി 2023 ജൂണ്‍ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല 2023 മെയ് 31 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബാച്ലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മെയ് 2023 (ബി.പി.എഡ് – ദ്വിവത്സര കോഴ്സ്)
പരീക്ഷയുടെ എന്ന BPEDCC – Measurement and Evaluation in Physcial Education വിഷയം 2023 ജൂണ്‍ 7 ലേക്ക് മാറ്റിയിരിക്കുന്നു.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ/ബി.സി.എ./ബി. എ./ബി.എസ്.സി./ബി.കോം./ബി.പി.എ/ബി.എസ്.ഡബ്ല്യു/ബി.വോക്/ബി.എം.എസ്., കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി 2023 മെയ് 27 മുതല്‍ ജൂണ്‍ 3 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ സെക്ഷനില്‍ ഹാജരാകേണ്ടതാണ്.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 9-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.
ഹോസ്റ്റല്‍ മേട്രണ്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റല്‍ മേട്രണ്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 22.11.2022 തീയതിയിലെ വിജ്ഞാപന പ്രകാരം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 1-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
ഹാള്‍ ടിക്കറ്റ്
31-ന് തുടങ്ങുന്ന എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 ബിരുദ പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി, ബി.ബി.എ.-എല്‍.എല്‍.ബി. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 5-നും നാലാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ജൂണ്‍ 6-നും തുടങ്ങും.
പരീക്ഷ
അവസാനവര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 14-ന് തുടങ്ങും.
MG University Announcements: എംജി സര്‍വകലാശാല
പരീക്ഷകൾക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റർ സി.ബി.സി.എസ്(2021 അഡ്മിഷൻ റഗുലർ) ബിരുദ പരീക്ഷകൾക്ക് മെയ് 29 മുതൽ ജൂൺ ഒന്നു വരെ ഫീസടച്ച് അപേക്ഷ നൽകാം.
ജൂൺ രണ്ടിനു പിഴയോടു കൂടിയും ജൂൺ മൂന്നു മുതൽ അഞ്ചു വരെ സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
ജൂലൈ മൂന്നിന് ആരംഭിക്കുന്ന ഒന്നാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്റ് മ്യൂസിയോളജി(2022 അഡ്മിഷൻ റഗുലർ, 2013 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് ജൂൺ 20 വരെ ഫീസടച്ച് അപേക്ഷ നൽകാം.
ജൂൺ 21നു പിഴയോടു കൂടിയും ജൂൺ 22നു സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ ഐ.എം.സി.എ(2021 അഡ്മിഷൻ റഗുലർ, 2020 മുതൽ 2017 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ(2015,2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 12നു തുടങ്ങും. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ കേന്ദ്രം മാറ്റി
നേര്യമംഗലം, ശ്രീ ധർമശാസ്താ ആർട്‌സ് ആൻഡ് സയൻസ് കോളജിന് അഫിലിയേഷൻ നഷ്ടമായ സാഹചര്യത്തിൽ ഈ കേന്ദ്രത്തിൽ ബിരുദ സപ്ലിമെന്ററി പരീക്ഷകൾ എഴുതേണ്ട വിദ്യാർഥികൾക്ക് കോതമംഗലം, എൽദോ മാർ ബസേലിയസ് കോളജ് പരീക്ഷാകേന്ദ്രമായി അനുവദിച്ചു.
പരീക്ഷാ ടൈം ടേബിൾ
മൂന്നാം സെമസ്റ്റർ എം.സി.എ(2019,2018,2017 അഡ്മിഷനുകൾ സപ്ലിമെന്ററി, ലാറ്ററൽ എൻട്രി-2019,2018 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷയോടൊപ്പം പ്രിൻസിപ്പിൾസ് ഓഫ് മാനേജ്‌മെന്റ് ആന്റ് അക്കൗണ്ടിംഗ്, അനാലിസിസ് ആന്റ് ഡിസൈൻ ഓഫ് അൽഗോരിതംസ് എന്നീ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി. പരീക്ഷകൾ യഥാക്രമം മെയ് 29, 31 തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
ഓൺലൈൻ രജിസ്‌ട്രേഷൻ നീട്ടി
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ / സെന്ററുകളിലെ വിവിധ യു.ജി / പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 06/06/2023 വൈകുന്നേരം 5 മണി വരെ നീട്ടി. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
അസോസിയേറ്റ് പ്രൊഫസർ
കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെൻറ് / എയ്‌ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ സമാന തസ്തികയിൽ റെഗുലർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 12. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനം 2023-24
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി കോഴ്സുകളിലേക്ക് 2023-24 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (ജനറൽ /റിസർവേഷൻ /കമ്മ്യൂണിറ്റി /മാനേജ്‌മന്റ് /സ്പോർട്സ് ക്വാട്ട ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. പ്രവേശനത്തിനായി മെയ് 25 മുതൽ ജൂൺ 12 വൈകുന്നേരം 5 മണി വരെ ഓൺലൈൻ മുഖാന്തരം അപേക്ഷിക്കാം. രജിസ്ട്രേഷ9 സംബന്ധമായ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
ചില സാങ്കേതിക കാരണങ്ങളാൽ ,മെയ് 26 മുതൽ 28 വരെ വിവിധ പരീക്ഷകൾക്കായുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ലിങ്ക് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാകാത്ത സാഹചര്യത്തിൽ ,പരീക്ഷാ രജിസ്ട്രേഷൻ തീയതി നീട്ടി. അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ ബി എഡ് (ഏപ്രിൽ 2023 ) , നാലാം സെമസ്റ്റർ എം ബി എ (ഏപ്രിൽ 2023 ) ,രണ്ടാം സെമസ്റ്റർ എം സി എ (മെയ് 2023) എന്നീ പരീക്ഷകൾക്ക് മെയ് 29 മുതൽ 31 വരെ പിഴയില്ലാതെയും ജൂൺ 01 വരെ പിഴയോടുകൂടിയും അപേക്ഷിക്കാവുന്നതാണ്.