scorecardresearch

University Announcements 25 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 25 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ പുന:ക്രമീകരിച്ചു

കേരളസര്‍വകലാശാല 2022 ജൂണ്‍ നാലാം തീയതി നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി. എസ്.എസ് / കരിയര്‍ റിലേറ്റഡ് സി. ബി.സി.എസ്. എസ് ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 22 ലേക്ക് പുന:ക്രമീകരിച്ചിരിക്കുന്നു.മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം നടത്തിയ ആറാം സെമസ്റ്റര്‍ സി.ആര്‍. സി.ബി.സി.എസ്.എസ് ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ( റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2017 & 2018 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് 2014 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയ ത്തിനും ജൂണ്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ (332) (2019 അഡ്മിഷന്‍ റെഗുലര്‍, 2018, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ 4 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്. സി ബോട്ടണി ആന്‍ഡ് ബയോടെക്‌നോളജി (247)( 2019 അഡ്മിഷന്‍ റെഗുലര്‍, 2018, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ജൂണ്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എ ( മേഴ്‌സി ചാന്‍സ് -2010 2011, 2012 അഡ്മിഷന്‍ )ജനുവരി 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലും വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയ ത്തിനും ജൂണ്‍ 4 വരെ അപേക്ഷിക്കാം.

പരീക്ഷ വിജ്ഞാപനം

കേരളസര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) (2011 അഡ്മിഷന്‍ & 2012 അഡ്മിഷന്‍ സപ്ലിമെന്ററി) ( 2008, 2009 & 2010 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ജൂണ്‍ 2022 ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.വിശദവിവരം വെബ്‌സൈറ്റില്‍.

എം.ബി.എ പ്രവേശന തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങളില്‍ എം.ബി.എ (ഫുള്‍ടൈം) കോഴ്‌സിലേക്കുള്ള 2022-24 വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 27 രാത്രി 10 മണി വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല (www. admissions.keralauniversity.ac.in) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സമ്പര്‍ക്ക ക്ലാസ്

വിദൂരവിദ്യാഭ്യാസം വിഭാഗത്തിന് പി.ജി ഒന്നാം സെമസ്റ്റര്‍ 2021 അഡ്മിഷന്‍ സമ്പര്‍ക്ക ക്ലാസുകള്‍ മെയ് 28 (ശനി) ഉണ്ടായിരിക്കുന്നതല്ല. വിശദവിവരം വെബ്‌സൈറ്റില്‍ (www. ideku.net).

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സൂവോളജി (ന്യൂജനറേഷന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 27ന് അതാത് കോളേജുകളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഒഴിവ്

സർവ്വകലാശാല ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (ഐ.ഐ.യു.സി.എൻ.എൻ.) യിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലേതിലെങ്കിലും പി.എച്ച്.ഡി. യും പീസോഇലക്ട്രിക് കോമ്പസൈറ്റ്‌സ്, മാഗനറ്റോഇലക്ട്രിക് മൾട്ടിഫെറോയിക് കോമ്പസൈറ്റ്‌സ് എന്നിവയിൽ പ്രവൃത്തിപരിചയവുമുള്ളവർ്ക്ക് അപേക്ഷിക്കാം. പോളിമർ സയൻസ് (പി.വി.ഡി.എഫ്. സിസ്റ്റം), ഇലക്ട്രോസ്പിന്നിംഗ്, മാഗ്‌നെറ്റിസം എന്നിവയിൽ പ്രവൃത്തി പരിചയമോ പേറ്റൻറോ ഉയർന്ന നിലവാരമുള്ള പ്രസിദ്ധീകൃതമായ പ്രബന്ധങ്ങളോ ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. നിയമനം ഒരു വർഷത്തേക്ക് താൽകാലികാടിസ്ഥാനത്തിലായിരിക്കും. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി മെയ് 30 വൈകിട്ട് അഞ്ച് മണി വരെ. കൂടുതൽ വിവരങ്ങൾക്ക് www. mgu.ac.in, www. iiucnn.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 9447671962 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

സി.എ.റ്റി പരീക്ഷ: ഹാൾ ടിക്കറ്റ്

സർവ്വകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനു വേണ്ടിയുള്ള പൊതു പ്രവേശന പരീക്ഷ മെയ് 27 (വെള്ളി), മെയ് 29 (ഞായർ) തീയതികളിലായി തിരുവനന്തപുരം എസ്.എം.വി. ഗവ. മോഡൽ എച്ച്.എസ്.എസ്. സ്‌കൂൾ, കോട്ടയം സി.എം.എസ്. കോളേജ്, എറണാകുളം സെന്റ്. പോൾസ് കോളേജ്, കോഴിക്കോട് ഗവ. വൊക്കേഷണൽ എച്ച.എസ്.എസ്. ഫോർ ഗേൾസ്,

കണ്ണൂർ ശ്രീ നാരായണ കോളേജ് എന്നീ കേന്ദ്രങ്ങളിൽ നടക്കും. പൊതു പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് http://www.cat.mgu.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0481-2733595 എന്ന ഫോൺ നമ്പറിലോ, cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

പരീക്ഷാ തീയതി

ബി.ടെക്ക്. (പഴയ സ്‌കീം – 1997 മുതൽ 2009 വരെയുള്ള അഡ്മിഷനുകൾ) നാലാം സെമസ്റ്റർ – മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ എട്ടിനും ഏഴാം സെമസ്റ്റർ – മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ ഒൻപതിനും എട്ടാം സെമസ്റ്റർ – മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ പത്തിനും ആറാം സെമസ്റ്റർ മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂലൈ നാലിനും ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

പരീക്ഷാ ഫലം

2021 സംപ്റ്റംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേണലിസം (സി.എസ്.എസ്. – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (2019 അഡ്മിഷൻ – റെഗുലർ – പ്രൈവറ്റ് പഠനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് 2021 ഡിസംബറിൽ നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (ഇംഗ്ലീഷ്, മലയാളം) ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, ഫാക്കൽറ്റി, സി.എസ്.എസ് – 2018-2019 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒഴിവ്: പൊതു വിഭാഗത്തിന്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്ട്‌സ് സയൻസസിൽ ഗസ്റ്റ് അദ്ധ്യാപക താൽക്കാലിക കരാർ നിയമനത്തിന് നാളെ (മെയ് 27) നടക്കുന്ന വോക്-ഇൻ ഇന്റർവ്യു ൽ ഭിന്നശേഷിക്കാർക്കായി (പി.എച്ച്.-ഒ) സംവരണം ചെയ്ത ഒഴിവിലേക്ക് പൊതു വിഭാഗത്തിൽ നിന്നുള്ളവരെ നിയമിക്കും. തുടർന്ന് പൊതുവിഭാഗത്തിനായി വരുന്ന ഒഴിവിലേക്ക് ഭിന്നശേഷിക്കാരെയും നിയമിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

വാക്ക് – ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യോളജി പഠനവിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ താല്‍ക്കാലിക നിയമനത്തിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മെയ് 30-ന് രാവിലെ 9.30-ന് പഠനവിഭാഗത്തിലാണ് ഇന്റര്‍വ്യൂ. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ, എം.എ., നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9847553763

ഹാള്‍ടിക്കറ്റ്

മെയ് 31-ന് ആരംഭിക്കുന്ന ബി.കോം., ബി.ബി.എ. നവംബര്‍ 2021 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഫിനാന്‍സ് നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 7 വരെയും 170 രൂപ പിഴയോടെ 9 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ മാറ്റി

മെയ് 30-ന് നടത്താന്‍ നിശ്ചയിച്ച ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി (എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍) നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (അഫിലിയേറ്റഡ് കോളേജ്) നവംബര്‍ 2021 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പുതുക്കിയ സമയക്രമമനുസരിച്ച് ജൂണ്‍ 15-ന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോ ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇലക്‌ട്രോണിക്‌സ്, ബോട്ടണി, സൈക്കോളജി, ജിയോഗ്രഫി നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 25 may 2022