University Announcements 25 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 ഏപ്രില്‍ 17 മുതല്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ (വിദൂരവിദ്യാഭ്യാസം – റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍.
പരീക്ഷ ഫലം
കേരളസര്‍വകലാശാല 2022 മെയ് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി പരീക്ഷ 2015 സ്കീം (സപ്ലിമെന്‍ററി & മേഴ്സി ചാന്‍സ്), 2019 സ്കീം (ഇംപ്രൂവ്മെന്‍റ് /സപ്ലിമെന്‍ററി) – 2019 അഡ്മിഷന്‍, 2020 അഡ്മിഷന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2022 ജൂണ്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി പരീക്ഷയുടെ 2019 സ്കീം റെഗുലര്‍ – 2021 അഡ്മിഷന്‍ (എസ്എല്‍.സി.എം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം എസ്എല്‍.സി.എം വെബ്സൈറ്റില്‍ ലഭ്യമാണ്.
MG University Announcements: എംജി സർവകലാശാല
എം.ജി സർവകലാശാലയിൽ എം.ടെക്, എം.എസ്സി
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് എം.ടെക്, എം.എസ്സി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ടെക് എനർജി സയൻസ് ആൻറ് ടെക്‌നോളജി, എനർജി സയൻസ് സ്‌പെഷ്യലൈസേഷനോടെ ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീയൽ സയൻസ് വിഷയങ്ങളിൽ എം.എസ്സി എന്നിവയാണ് കോഴ്‌സുകൾ.
രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഇവിടെ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. ഗവേഷണ പ്രോജക്ടുകൾക്ക് വിദേശ സർവകലാശാലകളിലെ ഫെലോഷിപ്പിനും വ്യവസായ മേഖലയിൽ ഇന്റേൺഷിപ്പിനും സാധ്യതയുണ്ട്.
എഐസിടിഇ അംഗീകൃത എം.ടെക് കോഴ്‌സിന് അൻപത് ശതമാനത്തിൽ കുറയാത്ത മാർക്കോടെ നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജി, ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, പോളിമെർ സയൻസ് എന്നിവയിൽ എതിലെങ്കിലും എം.എസ്സിയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.
നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജി, കെമിക്കൽ എൻജിനിയറിംഗ്, പോളിമെർ എൻജിനീയറിംഗ്, പോളിമെർ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആൻറ് കമ്യൂണിക്കേഷൻ, ബയോ ടെക്‌നോളജി, മെറ്റീരിയൽ സയൻസ്, മെക്കാനിക്കൽ, സിവിൽ എന്നിവയിൽ ഏതിലെങ്കിലും ബി.ടെക്കോ തത്തുല്യ യോഗ്യതയോ ഉള്ളവരെയും പരിഗണിക്കും.
അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ സമർപ്പിക്കാം.
കെമിസ്ട്രി ഫിസിക്‌സ്, മെറ്റീരിയൽ സയൻസ്, നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജി, പോളിമർ കെമിസ്ട്രി ആൻറ് റിന്യൂവബിൾ എനർജി എന്നിവയിൽ ബി.എസ്സി അല്ലെങ്കിൽ ബി.എസ് യോഗ്യതയുള്ളവർക്ക് എം.എസ്സി മെറ്റീരിയൽ സയൻസ് കോഴ്‌സിന് അപേക്ഷിക്കാം.
മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നോ മറ്റേതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നോ കെമിസ്ട്രിയിൽ ബി.എസ്സി ബിരുദമുള്ളവർക്ക് എം.എസ്സി കെമിസ്ട്രി കോഴ്‌സിനും ഫിസിക്‌സിൽ ബിരുദം നേടിയവർക്ക് എം.എസ്സി ഫിസിക്‌സിനും അപേക്ഷിക്കാം.
cat.mgu.ac.in വഴി പൊതു പ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ ഒന്നുവരെ അപേക്ഷ നൽകാം. ഫോൺ: 77369 97254, 94468 82962, ഇ മെയിൽ:materials@mgu.ac.in. വെബ്‌സൈറ്റ്:www.sem.mgu.ac.in.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
സമ്മര്‍ കോച്ചിംഗ് ക്യാമ്പ്: നീന്തല്‍ പരിശീലനം ഏപ്രില്‍ 3-ന് തുടങ്ങും
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം നടത്തുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പില്‍ നീന്തല്‍ പരിശീലനം ഏപ്രില്‍ 3-ന് തുടങ്ങും. 6 വയസ്സു മുതല്‍ 17 വയസ്സു വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്തതും ഏപ്രില്‍ 3-ന് മുമ്പായി ഫീസടച്ച ചലാന്‍ രശീതി സഹിതം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കാണ് ഏപ്രില്‍ മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ഇന്‍സ്റ്റന്റ് വെബ്‌പെയ്‌മെന്റ് ഓപ്ഷനില്‍ DPE007-FEE FOR SUMMER COACHING IN SWIMMING എന്ന ഹെഡില്‍ ആണ് ഓണ്‍ലൈനായി ഫീസ് അടവാക്കേണ്ടത്. ഫോണ്‍ 9961690270, 9961509832.
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം ഡയറ്റീഷ്യന്‍ ഇന്‍ സ്‌പോര്‍ട്‌സ് ന്യൂട്രിഷ്യന്‍ ആന്റ് വെയ്റ്റ് മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഏപ്രില്‍ 3-നകം സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എം.എസ് സി. ബയോസയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് എന്നിവയുടെ പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അപേക്ഷ ഏപ്രില്‍ 17-നകം സമര്‍പ്പിക്കണം. എന്‍ട്രസ് പരീക്ഷയുടെ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2407017.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജനുവരി 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലംപ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്‍ററുകളിലും 2023-24 അധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 24 മുതൽ ഏപ്രിൽ 22 ന് വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ http://www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2022 പരീക്ഷകൾക്ക് പിഴയില്ലാതെ 30.03.2023 മുതൽ 04.04.2023 വരെയും പിഴയോടുകൂടി 05.04.2023 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.