scorecardresearch

Latest News

University Announcements 25 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 25 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഒക്‌ടോബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 4 ന് ആരംഭിക്കുന്ന എം.പി.ഇ. (പ്രീവിയസ് ആന്റ് ഫൈനല്‍) ആന്വല്‍ സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല മാര്‍ച്ച് 28 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി., സെപ്റ്റംബര്‍ 2021 സ്‌പെഷ്യല്‍ പരീക്ഷ ഏപ്രില്‍ 1 ലേക്ക് മാറ്റിയിരിക്കുന്നു.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 28, 29 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ (2013 അഡ്മിഷന് മുന്‍പ്) കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് (340), ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) ഡിഗ്രി പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ 5, 7 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

വൈവ വോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (എസ്.ഡി.ഇ. – 2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ വൈവ വോസി ഏപ്രില്‍ 1, 2, 4 തീയതികളില്‍ കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.കോം. (2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി), ഡിസംബര്‍ 2019 പരീക്ഷയുടെ കോംപ്രിഹെന്‍സീവ് വൈവ വോസി എപ്രില്‍ 1, 4, 5, 6 തീയതികളില്‍ കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. എല്ലാ വിദ്യാര്‍ത്ഥികളും 10 മണിക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പത്താം സെമസ്റ്റര്‍ എല്‍.എല്‍.ബി. വിദ്യാര്‍ത്ഥികള്‍ക്കുളള നിര്‍ദ്ദേശം

കേരളസര്‍വകലാശാല ഏപ്രില്‍ 18 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷ എഴുതുന്ന റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ അവരവരുടെ കാന്‍ഡിഡേറ്റ് കോഡ് രേഖപ്പെടുത്തിയ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളുടെ പകര്‍പ്പുകളും, ഏപ്രില്‍ 19 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷ എഴുതുന്ന റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ അവരവരുടെ കാന്‍ഡിഡേറ്റ് കോഡ് രേഖപ്പെടുത്തിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും ഏപ്രില്‍ 15 ന് മുന്‍പായി അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാരെ ഏല്‍പ്പിക്കേണ്ടതാണ്. പ്രസ്തുത പകര്‍പ്പുകള്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഏപ്രില്‍ 20 ന് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതാണ്.

റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് കോളേജുകളില്‍ അയയ്ക്കുന്ന സംവിധാനത്തിന്റെ ഭാഗമായാണ് പ്രസ്തുത യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ ആവശ്യപ്പെടുന്നത്.

ഹാള്‍ടിക്കറ്റ്

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന ബി.എ/ബി.കോം./ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ./ബി.ബി.എ./ബി.എസ്‌സി. മാത്തമാറ്റിക്‌സ് അഞ്ചും ആറും സെമസ്റ്റര്‍ (എസ്.ഡി.ഇ.) പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ക്കുളള ഹാള്‍ടിക്കറ്റ് മാര്‍ച്ച് 26 മുതല്‍ സ്റ്റുഡന്റ്‌സ് പ്രൊഫൈലില്‍ ലഭ്യമാകുന്നതാണ്. ഈ വിദ്യാര്‍ത്ഥികള്‍ അവരുടെ ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്.

മൂല്യനിര്‍ണ്ണയക്യാമ്പുകള്‍ 30 മുതല്‍ പുനഃരാരംഭിക്കും

കേരളസര്‍വകലാശാല നടത്തി വരുന്ന എല്ലാ പരീക്ഷാ മൂല്യനിര്‍ണ്ണയക്യാമ്പുകളും മാര്‍ച്ച് 26 മുതല്‍ 29 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. മാര്‍ച്ച് 30 മുതല്‍ ടി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബി.വോക്ക് (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ഏപ്രിൽ 11 ന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 30 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 31 നും 1050 രൂപ പിഴയോടു കൂടി ഏപ്രിൽ ഒന്നിനും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി. സൈക്കോളജി (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്. – 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി (2008 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ എട്ട്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

എംടെക് ഇന്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2021 പരീക്ഷയുടെയും ഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ .

കാലിക്കറ്റ് സര്‍വ്വകലാശാല രണ്ടാം സെമസ്റ്റര്‍ എംഎ തമിഴ് (സിബിസിഎസ്എസ്)ഏപ്രില്‍ 2021 പരീക്ഷാ ഫലം പ്രിസിദ്ധീകരിച്ചു.

പരീക്ഷാ ടൈംടേബിള്‍

ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. പുതുക്കിയ ടൈംടേബിള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍.

ഓഡിറ്റ് കോഴ്‌സ് പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബിഎ, ബിഎസ്.സി, ബികോം, ബിബിഎ, (സിബിസിഎസ്എസ് 2019 പ്രവേശനം) ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്ററുകളുടെ ഓഡിറ്റ് കോഴ്‌സ് പരീക്ഷ ഏപ്രില്‍ മൂന്നാം വാരം മുതല്‍ ഓണ്‍ലൈന്‍ ആയി നടക്കും. വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിലെ(www. sdeuoc.ac.in>Student zone) എം.സി.ക്യൂ. അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുക. പരീക്ഷയുടെ വിശദമായ ഷെഡ്യൂളും പരീക്ഷാ ലിങ്കും വിദൂരവിദ്യൂഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മ പരിശോധനയ്ക്കും 05.04.2022 വരെ അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

രണ്ടാം സെമസ്റ്റർ എം. ഫിൽ. കന്നഡ/ ആന്ത്രപ്പോളജി ജൂൺ 2020 പരീക്ഷകൾക്ക് 30.03.2022 വരെ അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

അസി.പ്രൊഫസർ നിയമനം

കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ ഒരു അസി.പ്രൊഫസർ (സംസ്കൃതം) ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക് ഇൻ ഇൻ്റർവ്യൂ ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിൽ 31-03-2022 ഉച്ചയ്ക്ക് രണ്ട് മണിക്ക്. യോഗ്യത എംഎ, നെറ്റ് /പി എച്ച് ഡി.

മറ്റു വിദ്യാഭ്യാസ വാർത്തകൾ

കുസാറ്റിലെ അദ്ധ്യാപകനും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും മാഡം ക്യൂറി ഫെല്ലോഷിപ്പ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പിലെ അദ്ധ്യാപകന്‍ ഡോ. വിനോദ്. പി., ഫിസിക്സ് വകുപ്പിലെ ഗവേഷണ വിദ്യാര്‍ത്ഥികളായിരുന്ന ഡോ. ജസ്ന എം., ഡോ. മനോജ് എം., എന്നിവര്‍ക്ക് പ്രമുഖ ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ മേരി സ്ക്ലോഡോവ്സ്ക- ക്യൂറി ആക്ഷന്‍സ് (എംഎസ്സിഎ) റിസര്‍ച്ച് ഫെല്ലോഷിപ്പ് ലഭിച്ചു. യൂറോപ്യന്‍ റിസര്‍ച്ച് ഏരിയയിലെ ഗവേഷണത്തിനും കണ്ടുപിടുത്തങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിന് ആരംഭിച്ച ഈ ഫെല്ലോഷിപ്പ്, യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.

സൈബര്‍ സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്ന ഒപ്റ്റിമ (ഓര്‍ഗനൈസേഷന്‍ സ്പെസിഫിക് ത്രെറ്റ് ഇന്റലിജന്‍സ് മൈനിംഗ് ആന്‍ഡ് ഷെയറിംഗ്) എന്ന പ്രോജക്ടിനാണ് ഡോ. വിനോദിന് ഫെല്ലോഷിപ്പ്. 24 മാസം ദൈര്‍ഷ്യമുള്ള പ്രോജക്ടിന് 188,590.08 യൂറോ (1 കോടി 58 ലക്ഷം രൂപ)യാണ് ഗ്രാന്റായി ലഭിക്കുന്നത്. ഡെല്‍ഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ പ്രൊഫ. മൗറോ കോണ്ടിയുടെ മേല്‍നോട്ടത്തില്‍ പ്രൊഫ. സെക്കേറിയ എര്‍കിനുമായി ചേര്‍ന്നാണ് പ്രൊഫ. വിനോദ് ഗവേഷണം നടത്തുക. ഈ പ്രോജക്ട്ന്റെ രണ്ടാം ഘട്ടം ഇറ്റലിയിലെ പാദുവ സര്‍വകലാശാലയില്‍ നടപ്പാക്കും.

fellowship, cusat, ie malayalam

പാളികളോട് കൂടിയതും അജൈവ നാനോഫില്ലറുമായ പുതിയതരം ഹൈബ്രിഡ് സോളിഡ് പോളിമര്‍ ഇലക്ട്രോലൈറ്റ് ഉപയോഗിച്ച് സ്വയം-ഡിസ്ചാര്‍ജ് ചെയ്യുന്ന ഓള്‍-സോളിഡ്-സ്റ്റേറ്റ് സൂപ്പര്‍കപ്പാസിറ്ററുകള്‍ സംബന്ധിക്കുന്ന പ്രോജക്ടിനാണ് ഡോ. ജസ്നയ്ക്ക്് ഫെല്ലോഷിപ്പ്് ലഭിച്ചത്. ഫിന്‍ലന്റിലെ ഉളു സര്‍വകലാശാലയിലെ മൈക്രോഇലക്ട്രോണിക്സ് റിസര്‍ച്ച് യൂണിറ്റിലാണ് ഗവേഷണം. 199694.4 യൂറോ (1 കോടി 67 ലക്ഷം രൂപ)യാണ് ഫെല്ലോഷിപ്പ് തുക. കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലറും കുസാറ്റിലെ മുന്‍ അദ്ധ്യാപകനുമായ പ്രൊഫ. എം. കെ. ജയരാജിന്റെ കീഴിലായിരുന്നു ഡോ. ജെസ്നയുടെ ഗവേഷണം. മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയായ ഡോ. ജസ്ന കുസാറ്റില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായിരുന്നു (എഫ്ഇഎസ്ഇഎം ലബോറട്ടറി). ഇലഞ്ഞിമങ്ങാട് മണ്ണായില്‍ വീട്ടില്‍ മുഹമ്മദ് കുട്ടിയുടെയും അയിഷയുടെയും മകളാണ്.

ഊര്‍ജ്ജ സംഭരണ ആപ്ലിക്കേഷനുകള്‍ക്കായി ഉയര്‍ന്ന ശേഷിയുള്ള ഓള്‍-സോളിഡ്-സ്റ്റേറ്റ് സിലിക്കണ്‍-ലിഥിയം-സള്‍ഫൈഡ് സെല്ലുകള്‍ സംബന്ധിക്കുന്ന പ്രോജക്ടിനാണ് ഡോ. മനോജിന് ഫെല്ലോഷിപ്പ് ലഭിച്ചത്. ഫിന്‍ലന്റിലെ ഈസ്റ്റേണ്‍ ഫിന്‍ലന്റ് സര്‍വകലാശാലയിലാണ് ഡോ. മനോജിന്റെ ഗവേഷണം. 215534.4 യൂറോ (1 കോടി 81 ലക്ഷം രൂപ)യാണ് ഫെല്ലോഷിപ്പ് തുക. ഫിസിക്സ് വകുപ്പിലെ പ്രൊഫ. എസ് ജയലക്ഷ്മിയായിരുന്നു ഡോ. മനോജിന്റെ സൂപ്പര്‍വൈസര്‍. കൊല്ലം സ്വദേശിയായ ഡോ. മനോജ് നിലവില്‍ ഈസ്റ്റേണ്‍ ഫിന്‍ലന്റ് സര്‍വകലാശാലയില്‍ അപ്ലൈഡ് ഫിസിക്സ് വകുപ്പില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനാണ്. പാരിപ്പള്ളി ജവഹര്‍ ജങ്ഷന്‍ അമ്പാടിയില്‍ മുരളീധരന്‍ പിള്ളയുടെയും ലതാമണി അമ്മയുടെയും മകനാണ്.

Read More: University Announcements 24 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 25 march 2022