scorecardresearch

University Announcements 25 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 25 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ രജിസ്ട്രേഷന്‍

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് മാസം ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ (ആഗസ്റ്റ് 2022) കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്.സി., ബി.കോം., ബി.പി.എ., ബി.ബി.എ., ബി.സി.എ., ബി.എം.എസ്, ബി.എസ്.ഡബ്ള്യു., ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) (റഗുലര്‍ 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി 2016-18 അഡ്മിഷന്‍, 2014 & 2015 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് പിഴകൂടാതെ 2022 ജൂലൈ 4 വരെയും 150 രൂപ പിഴയോടുകൂടി ജൂലൈ 7 വരെയും 400 രൂപ പിഴയോടുകൂടി ജൂലൈ 11 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ, ബി.എസ് സി, ബി.കോം ഡിഗ്രി ( റഗുലര്‍ 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018, 2017, 2016 അഡ്മിഷന്‍സ്, മേഴ്സിചാന്‍സ് – 2015, 2014 അഡ്മിഷന്‍സ്) പരീക്ഷകള്‍ക്ക് പിഴകൂടാതെ 2022 ജൂലൈ 4 വരെയും 150 രൂപ പിഴയോടുകൂടി ജൂലൈ 7 വരെയും 400 രൂപ പിഴയോടുകൂടി ജൂലൈ 11 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ, ബി.എസ് സി, ബി.കോം ഡിഗ്രി ( റഗുലര്‍ 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2019, 2018, 2017 അഡ്മിഷന്‍സ്, മേഴ്സിചാന്‍സ് – 2016, 2015, 2014 അഡ്മിഷന്‍സ്) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണ്‍ 29-ാം തീയതി ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്.സി., ബി.കോം, ബി.ബി.എ., ബി.സി.എ., ബി.എം.എസ്, ബി.എസ്.ഡബ്ള്യു., ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) (റഗുലര്‍ 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി 2017-19 അഡ്മിഷന്‍, 2014-16 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷയ്ക്കുള്ള പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

വൈവ വോസി

കേരളസര്‍വകലാശാല പാര്‍ട്ട് മൂന്ന് ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ആന്വല്‍ സ്കീം ഏപ്രില്‍ 2022 സെഷന്‍ ഡിഗ്രി എക്സാമിനേഷന്‍ ഏപ്രില്‍ 2022 നടത്തിയ പരീക്ഷയുടെ വൈവ വോസി ജൂണ്‍ 29, 30 ജൂലൈ 1, 2 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ് .

പരീക്ഷ ഫലം

കേരളസര്‍വകലാശാല മാര്‍ച്ച് 2022 ല്‍ നടന്ന പാര്‍ട്ട് മൂന്ന് സെപ്റ്റംബര്‍ 2021 സെഷന്‍ ബി.എ ഡിഗ്രി ആന്വല്‍ സ്കീം പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ സോഷ്യോയോളജി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക് (മെയിന്‍ & സബ്സിഡിയറി) ഒഴികെയുള്ള വിഷയങ്ങളുടെ ഫലംപ്രസിദ്ധീകരിച്ചു .സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യ നിര്‍ണയത്തിനും 2022 ജൂലൈ 4 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ഫെബ്രുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2022 ജൂലൈ 6 വരെ അപേക്ഷിക്കാം.വിശദവിവരം വെബ്സൈറ്റില്‍

സ്പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല കോവിഡ് – 19 കാരണം ഡിസംബര്‍ 2021 ലെ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ , ബി.എസ്.സി, ബി.കോം (സി.ആര്‍) എന്നീ പരീക്ഷകള്‍ എഴുതുവാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ.് വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്‍റ്െ പേര്, കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിന്‍റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 2022 ജൂലൈ 6 നകം അതാത് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.

സൗജന്യ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനം (ഗഋഅങ)

കേരളസര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനം(ഗഋഅങ) നടത്തുന്നു (2022 ജൂണ്‍ 20 മുതല്‍ 29 വരെ) പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ ലിങ്കിനായി കോളേജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി 2022 ജൂണ്‍ 20 രാവിലെ 10 മണി. വിശദവിവരങ്ങള്‍ക്ക് ദൃശ്യ : 9447324434/മെഹറുന്നിസ : 8129990007/ വിദ്യ : 8281867712

Kannur University Announcements: കണ്ണൂര്‍ സര്‍വകലാശാല

പ്രവേശന പരീക്ഷ ഹാൾ ടിക്കറ്റ്

2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ പി.ജി പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. BALLB പ്രവേശന പരീക്ഷയുടെ തിയ്യതി നിശ്ചയിച്ചിട്ടില്ല. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് https://admission.kannuruniversity.ac.in/ സന്ദർശിക്കുക.

ഹോൾടിക്കറ്റ്

28.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷയുടെ ഹോൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (പ്രൈവറ്റ് രജിസ്ട്രേഷൻ/ എസ്. ഡി. ഇ. ഉൾപ്പെടെ), ഏപ്രിൽ 2022 പരീക്ഷയുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഫോട്ടോ രേഖപ്പെടുത്തിയ ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം വെക്കണം. തിരിച്ചറിയൽ രേഖയില്ലാത്തവർക്ക് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റ് ഉപയോഗിക്കാം.

ടൈംടേബിൾ

20.07.2022 ന് ആരംഭിക്കുന്ന ബോട്ടണി പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ), മെയ് 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷ/ പ്രൊജക്റ്റ് മൂല്യനിർണയം

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം./ ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2022 പ്രായോഗിക പരീക്ഷകൾ 29.06.2022 മുതൽ 04.07.2022 വരെ കോവിഡ്-19 മാനദണ്ഡപ്രകാരം വിവിധ കേന്ദ്രങ്ങളിൽ നടക്കും. ബി. സി. എ. പ്രൊജക്റ്റ് മൂല്യനിർണയം 29.06.2022 ന് ചാല ചിൻമയ ആർട്സ് & സയൻസ് കോളേജിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്

MG University Announcements: എംജി സർവകലാശാല

എം.ജി. – ബി.എഡ്., ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നാം വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു, പ്രവേശനത്തിനായി ഈ വർഷവും ഏകജാലക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയിതിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുകയും വേണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവരുടെ മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്കുള്ള അപേക്ഷ പരിഗണിക്കില്ല.

ഭിന്നശേഷി/സ്പോർട്ട്സ്/ കൾച്ചറൽ ക്വോട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവ്വകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന സർവ്വകലാശാല കേന്ദ്രീകൃതമായി നടത്തുന്നതുമായിരിക്കും.

അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതായുണ്ട്.

രജിസ്ട്രേഷൻ ഫീസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് എസ്.സി./എസ്.ടി. വിഭാഗത്തിന് 400 രൂപയും മറ്റുള്ളവർക്ക് 800 രൂപയും, ബി.എഡ് പ്രവേശനത്തിന് എസ്.സി./എസ്.ടി. വിഭാഗത്തിന് 650 രൂപയും മറ്റുള്ളവർക്ക് 1300 രൂപയുമാണ്. ഓൺലൈൻ രജിസ്ട്രേഷനായി cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിശദ വിവരങ്ങൾ cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

വെബിനാർ നാളെ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി (എസ്.എഫ്.എസ്.ടി.) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഭക്ഷ്യവ്യവസ്ഥയും സൂക്ഷ്മാണുക്കൾക്കെതിരായ പ്രതിരോധവും’ എന്ന വിഷയത്തെ അധികരിച്ചുള്ള വെബിനാർ നാളെ (ജൂൺ 27) രാവിലെ 10 ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടോം സി. ജോസഫ്, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയിലെ ഡോ. ജെസ് വർഗീസ് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും. എസ്.എഫ്.എസ്.ടി. മേധാവി പ്രൊഫ. എം.എസ്. ജിഷ, ജോ. അനൂജ തോമസ്, അക്ഷയ എസ്. നായർ, വി.എസ്. ജയശ്രീ എന്നിവർ സംസാരിക്കും. https://forms.gle/Md2cgBE4rcHfAPcx6 എന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യാം. https://meet.google.com/tpo-wwom-fnh എന്നതാണ് പരിപാടിയിൽ പങ്കെടുക്കാനുള്ള ലിങ്ക്.

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല അന്തർ സ്‌കൂൾ പഠന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (ഐ.ഐ.ആർ.ബി.എസ്.) മാത്തമാറ്റിക്‌സ് വിഷയത്തിൽ താത്ക്കാലിക /കരാറടിസ്ഥാനത്തിൽ ഫാക്കൽറ്റി നിയമനം നടത്തുന്നു. നിയമന കാലാവധി 2023, ഏപ്രിൽ 15 വരെ ആയിരിക്കും. യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും (എസ്.സി./ എസ്.റ്റി. വിഭാഗത്തിന് 50 ശതമാനം), യു.ജി.സി. / സി.എസ്.ഐ.ആർ. – എൻ.ഇ.റ്റി. യോഗ്യതയും. ജെ.ആർ.എഫ്. / പി.എച്ച് ഡി. പേപ്പർ പബ്ലിക്കേഷൻ/ പ്രസന്റേഷൻ/ അദ്ധ്യാപനം എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. യു.ജി.സി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 1750 രൂപ നിരക്കിൽ (പരമാവധി പ്രതിമാസ തുക 43750 രൂപ) വേതനം ലഭിക്കും. പ്രായം ജനുവരി ഒന്നിന് 45 വയസ് കവിയരുത്. താൽപര്യമുള്ളവർ പ്രായം, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതമുള്ള നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ജൂലൈ രണ്ടിന് വൈകിട്ട് 5 മണിക്ക് മുൻപായി ada7@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ http://www.mgu.ac.in എന്ന വെബ്സൈറ്റിൽ.

ഹാൾ ടിക്കറ്റ്

2022 ജൂലൈ / ആഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന ബി.എസ്.സി. – നഴ്‌സിംഗ് (2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷക്ക് എസ്.എം.ഇ. ഗാന്ധിനഗർ സെന്ററായിരിക്കും പരീക്ഷാ കേന്ദ്രം. വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റി പരീക്ഷക്ക് ഹാജരാകണം.

പരീക്ഷാ ഫീസ്

ജൂലൈ 20 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി (2021 അഡ്മിഷൻ – റെഗുലർ / 2016-2020 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ അഞ്ച് വരെയും 525 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ആറിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ഏഴിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപ നിരക്കിലും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേർണലിസം (2019 അഡ്മിഷൻ – റെഗുലർ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. മലയാളം / ഇക്കണോമിക്‌സ് / എക്കണോമെട്രിക്‌സ് / ഹിന്ദി – പി.ജി.സി.എസ്.എസ്. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂലൈ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ http://www.mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി / ബോട്ടണി /അനലിറ്റിക്കൽ കെമിസ്ട്രി / അപ്ലൈഡ് കെമിസ്ട്രി / ഇൻഡസ്ട്രിയൽ കെമിസ്ട്രി / ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി / പോളിമർ കെമിസ്ട്രി (സി.എസ്.എസ്. – 2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂലൈ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് / സ്റ്റാറ്റിസ്റ്റിക്‌സ് / ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ് ഡയറ്ററ്റിക്‌സ് (2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂലൈ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി (2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി / ബെറ്റർമെന്റ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂലൈ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. – എം.എസ്.സി – ഫിസിക്‌സ് (2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂലൈ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ട് 2022 മാർച്ചിൽ നടത്തിയ നാല്, അഞ്ച് സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ 11 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പകര്‍പ്പ് എന്നിവക്ക് ഓണ്‍ലൈനായി ജൂലായ് 8 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

വിദൂരവിഭാഗം പ്രീവിയസ് എം.എ. ഹിന്ദി മെയ് 2020 പരീക്ഷാഫലം വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഹാള്‍ടിക്കറ്റ്

29-ന് തുടങ്ങുന്ന അദീബി ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം ഏപ്രില്‍ 2022 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

എം.കോം. പരീക്ഷയില്‍ മാറ്റം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2022 റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകളില്‍ യഥാക്രമം ജൂലായ് 15, 18 തീയതികളില്‍ നടത്താനിരുന്നവ ജൂലായ് 21, 22 തീയതികളിലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

വിദൂരവിഭാഗം ബി.എ. മള്‍ട്ടിമീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019, 2020, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020, 2021 റഗുലര്‍ പ്രാക്ടിക്കല്‍, മൂന്നാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

ബി.ആര്‍ക്. പരീക്ഷ

ബി.ആര്‍ക്. മൂന്ന്, അഞ്ച്, പത്ത് സെമസ്റ്റര്‍ (2017 പ്രവേശനം മുതല്‍) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ക്കും 2012 മുതല്‍ 2016 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 27 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ജൂലായ് ഏഴ് വരെയും 170 രൂപ പിഴയോടെ ജൂലായ് 11 വരെയും അപേക്ഷിക്കാം.

എം.ബി.എ. ഒറ്റത്തവണ സപ്ലിമെന്ററി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ് ആന്റ് എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് (2016 പ്രവേശനം), രണ്ട്, നാല് സെമസ്റ്റര്‍ ഫുള്‍ ടൈം ആന്റ് പാര്‍ട്ട് ടൈം എം.ബി.എ., വിദൂരവിഭാഗം എം.ബി.എ. മൂന്നാം സെമസറ്റര്‍ (2013 പ്രവേശനം മാത്രം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ ലിങ്ക് 27 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി ജൂലായ് 20. അപേക്ഷയുടെ പ്രിന്റൗട്ട് പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 23. പരീക്ഷാത്തീയതി പിന്നീട് പ്രഖ്യാപിക്കും.

പി.എച്ച്.ഡി. പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലയുടെ പി.എച്ച്.ഡി. പ്രവേശന പരീക്ഷാ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 16-ന് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജാണ് (ഐ.ഇ.ടി. കോഹിനൂര്‍) പരീക്ഷാകേന്ദ്രം. സമയക്രമം വെബ്‌സൈറ്റില്‍.

ബി.ടെക്. ഒറ്റത്തവണ സപ്ലിമെന്ററി

എല്ലാ അവസരങ്ങളും നഷ്ടമായ 2013 പ്രവേശനം ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി നവംബര്‍ 2021 പരീക്ഷക്ക് ജൂലായ് 11 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട് പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 15.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 25 june 2022