Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

University Announcements 25 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 25 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements:കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാക്രമം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഏപ്രില്‍ 3, 6 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ്.സി. മാത്തമാറ്റിക്‌സ്, ബി.ബി.എ., ബി.സി.എ., ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 29, ജൂലൈ 1 തീയതികളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ആന്വല്‍ സ്‌കീം എം.എ. ഇംഗ്ലീഷ്, ഇക്കണോമിക്‌സ് (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ വൈവ – വോസി യഥാക്രമം ജൂണ്‍ 30, ജൂലൈ 5 എന്നീ തീയതി മുതല്‍ വിദൂരവിദ്യാഭ്യാസം കാര്യവട്ടം കേന്ദ്രത്തില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഏപ്രില്‍ 19 മുതല്‍ ആരംഭിക്കാനിരുന്നതും കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ചതുമായ ഏഴ്, നാല്, അഞ്ച്, മൂന്ന്, രണ്ട് സെമസ്റ്റര്‍ ബി.ഡെസ്സ്. പരീക്ഷകള്‍ ജൂലൈ 5 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2020, നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2020 സ്‌പെഷ്യല്‍ എക്‌സാമിനേഷന്‍ യഥാക്രമം ജൂലൈ 5 നും 6 നും ആരംഭിക്കുന്നതാണ്. സ്‌പെഷ്യല്‍ എക്‌സാമിനേഷന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റുമായി അതതു സെന്ററുകളില്‍ പരീക്ഷ എഴുതേണ്ടതാണ്. സബ്‌സെന്റര്‍ അനുവദിക്കുന്നതല്ല. പരീക്ഷാ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ജൂണ്‍ 28 മുതല്‍ ആരംഭിക്കുന്ന യു.ജി./പി.ജി./എല്‍.എല്‍.ബി. പരീക്ഷ എഴുതാന്‍ കഴിയാത്ത കോവിഡ് ബാധിതര്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല ജൂണ്‍ 28 മുതല്‍ നടത്തുന്ന അവസാന സെമസ്റ്റര്‍ യു.ജി./പി.ജി./എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ ഹാജരാകാന്‍ പാടില്ല. ഈ വിദ്യാര്‍ത്ഥികള്‍ മതിയായ മെഡിക്കല്‍ രേഖകള്‍ സഹിതം അപേക്ഷ നല്‍കിയാല്‍ അവ പരിശോധിച്ച് സ്‌പെഷ്യല്‍ പരീക്ഷ നടത്തുന്നത് പരിഗണിക്കുന്നതാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.ബി.എ. പ്രൊജക്ട് സമര്‍പ്പണം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2018 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊജക്ടുകള്‍ അവരവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സെന്ററുകളില്‍ യൂണിവേഴസിറ്റി ഐഡന്റിറ്റി കാര്‍ഡ് സഹിതം ഹാജരായി ബന്ധപ്പെട്ട കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. പ്രൊജക്ടിനെ അടിസ്ഥാനമാക്കിയുള്ള വൈവാവോസി പരീക്ഷ കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അതാതു സെന്ററുകളില്‍ വെച്ച് നടത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു സെന്ററുകളിലെ കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക.

പരീക്ഷാഫലം

സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. ഹ്യൂമന്‍ ഫിസിയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍.ഒ. നിയമനം – ഓണ്‍ലൈന്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാല പബ്ലിക് റിലേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള ഓണ്‍ലൈന്‍ അഭിമുഖം ജൂലൈ 1, 2 തീയതികളില്‍ രാവിലെ 10 മണിക്ക് നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-റഗുലര്‍, സി.യു.സി.എസ്.എസ്.-സപ്ലിമെന്ററി രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2020 പരീക്ഷകളുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ് തെരഞ്ഞെടുത്ത സെന്ററുകളില്‍ ജൂലൈ 1-ന് നടക്കും. അതാത് വിഷയങ്ങളില്‍ നിയോഗിച്ചിട്ടുള്ള അദ്ധ്യാപകര്‍ 9.30-ന് ക്യാമ്പില്‍ ഹാജരാകണം. അദ്ധ്യാപകരുടെ നിയമന ഉത്തരവ് അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് അയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

2019 പ്രവേശനം നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ് സൈറ്റില്‍ 30 വരെ ലഭ്യമാകും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാൾടിക്കറ്റ്

28.06.2021, 30.06.2021 തീയതികളിൽ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ വച്ച് നടക്കുന്ന നാലാംസെമസ്റ്റർ എൽഎൽ. എം. (റെഗുലർ/ സപ്ലിമെന്ററി) മെയ് 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 24 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 25 june 2021

Next Story
Victers Channel Timetable June 26: വിക്ടേഴ്‌സ് ചാനൽ, ജൂൺ 26 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters Channel Timetable April 14, വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 13 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ Victers Channel Timetable April 13: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 13 ചൊവ്വാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ 'ഫസ്റ്റ്‌ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. Read More: Victers Channel Timetable April 12: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 12 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ ക്ലാസുകൾ പതിനൊന്നാം ക്ലാസ് 08.00ന്- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 8.00ന്) 08.30ന്- സോഷ്യോളജി (പുനഃസംപ്രേഷണം രാത്രി 8.30 ന്) 09.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 9.00ന്) 09.30ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 9.30ന്) ഒൻപതാം ക്ലാസ് 10.00 ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം രാത്രി 10.00ന്) 10.30ന്-ജീവശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 10.30ന്) പ്രീ പ്രൈമറി 11.00 ന്- കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം വൈകിട്ട് 6.00ന്) ഒന്നാം ക്ലാസ്സ് 11.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്) 12.00ന്- മലയാളം (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.00ന്) രണ്ടാം ക്ലാസ്സ് 12.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.30ന്) മൂന്നാം ക്ലാസ്സ് 1.00 ന്- പരിസരപഠനം 1.30 ന്- ഗണിതം നാലാം ക്ലാസ്സ് 2.00 ന്- ഗണിതം അഞ്ചാം ക്ലാസ്സ് 2.30 ന്- കേരളപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.00ന്) 3.00 ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.30ന്) ആറാം ക്ലാസ്സ് 3.30 ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.00ന്) ഏഴാം ക്ലാസ്സ് 4.00ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.30ന്) 4.30 ന്- കേരള പാഠാവലി എട്ടാം ക്ലാസ്സ് 5.00 ന്- അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.00ന്) 5.30ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.30ന്) വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. For More News on Education, Follow this link Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com