scorecardresearch

University Announcements 25 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 25 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2022 – 23 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാന തീയതി നീട്ടി

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (https:// admissions. keralauniversity.ac.in) 2022 ആഗസ്റ്റ് 10 വരെ നീട്ടിയിരിക്കുന്നു.

കേരളസര്‍വകലാശാലയുടെ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2022 – 23 അദ്ധ്യയന വര്‍ഷത്തേക്കുളള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ ങഠഠങ കോഴ്‌സും കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനം 2022 – 23 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ/കെ.യു.സി.ടി.ഇ. ട്രെയിനിംഗ് കോളേജുകളിലേയും ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനത്തിനുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് (admissions. keralauniversity.ac.in) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.സി.എ. (സപ്ലിമെന്ററി – 2015 സ്‌കീം), ജനുവരി 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.സി.എ. (2015 സ്‌കീം – സപ്ലിമെന്ററി), ജൂലൈ 2022 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പി.ജി. ഡിപ്ലോമ ഇന്‍ യോഗ തെറാപ്പി – സീറ്റൊഴിവ്

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ യോഗ തെറാപ്പി കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: കേരളസര്‍വകലാശാല അംഗീകൃത ബിരുദം, കോഴ്‌സ് കാലാവധി: ഒരു വര്‍ഷം, ക്ലാസുകള്‍: രാവിലെ 7 മുതല്‍ 9 വരെ, കോഴ്‌സ് ഫീസ്: 19,500/-, ഉയര്‍ന്ന പ്രായപരിധി ഇല്ല. www. keralauniversity.ac.in നിന്നും (Departments – Centre for Adult Continuing Education and Extension page) അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് എസ്.ബി.ഐ.യില്‍ A/c.No.57002299878 ല്‍ 100/- രൂപ അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം പി.എം.ജി. ജംഗ്ഷന്‍, സ്റ്റുഡന്റ്‌സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ എത്തിക്കേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

ജെ.ആർ.എഫ്. ഒഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയുടെയും എം.ജി.യു. ഇന്നൊവേഷൻ ഫൗണ്ടേഷന്റെയും സംയുക്ത സംരംഭമായ ഒരു റിസർച്ച് പദ്ധതിയുടെ ഭാഗമായി കെമിക്കൽ എഞ്ചിനീയർ, കെമിസ്റ്റ് എന്നീ തസ്തികകളിൽ ജൂനിയർ റിസർച്ച് ഫെല്ലൊമാരെ താൽക്കാലികമായി നിയമിക്കുന്നു. കെമിക്കൽ എഞ്ചിനീയർ തസ്തികയിലേക്ക് കെമിക്കൽ എഞ്ചിനീയറംഗിലുള്ള ബി.ഇ. അല്ലെങ്കിൽ ബി.ടെക് ബിരുദവും കെമിക്കൽ എഞ്ചിനീയറിംഗിലൊ/ പോളിമർ എഞ്ചിനീയറിംഗിലോ/ മറ്റ് അനുബന്ധ മേഖലകളിലോ ഉള്ള എം.ടെക് ബിരുദവുമാണ് യോഗ്യത. കെമിസ്റ്റ് തസ്തികയിലേക്ക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുക. ഇരു തസ്തികകളിലേക്കുമുള്ള അപേക്ഷകർ സി.എസ്.ഐ.ആർ./ ജെ.ആർ.എഫ്./ ജി.എ.റ്റി.ഇ. സ്‌കോറുള്ളവരായിരിക്കണം. സി.എസ്.ഐ.ആർ/ ജെ.ആർ.എഫ് യോഗ്യതയുള്ളവർക്ക് യു.ജി.സി. മാനദണ്ഡമനുസരിച്ചും അല്ലാത്തവർക്ക് പ്രതിമാസം 25000 രൂപ നിരക്കിലും വേതനം ലഭിക്കും. മൂന്ന് വർഷത്തേക്കുള്ള നിയമനം ഒരു വർഷം വരെ നീട്ടാൻ സാധ്യതയുണ്ട്. താൽപര്യമുള്ളവർക്ക് ബയോഡാറ്റ, കവർ ലെറ്റർ എന്നിവ സഹിതം ‘guif @mgu.ac.in’ എന്ന ഇ-മെയിൽ മുഖേന ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2992684, 8078010009. വെബ്‌സൈറ്റ് : (www. mgu.ac.in).

സ്പോട്ട് അലോട്ട്മെന്റ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസസിൽ എം.എസ്.സി. മൈക്രോബയോളജി (എസ്.ടി. ഒന്ന്), ബയോകെമിസ്ട്രി (എസ്.ടി. ഒന്ന്) എന്നീ ഒഴിവുകളുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി ജൂലൈ 27 ന് രാവിലെ 11 മണിക്ക് വകുപ്പ് ഓഫീസിൽ എത്തിച്ചേരണം.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്ട്‌സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്ട്‌സ് (എം.പി.ഇ.എസ്.) 2022 അഡ്മിഷനിലേക്ക് ഓപ്പൺ കോട്ടയിൽ എട്ട് ഒഴിവുകളുണ്ട്. സി.എ.റ്റി. പ്രോസ്‌പേക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 ന് രാവിലെ 7.30 ന് വകുപ്പ് ഓഫീസിൽ എത്തിച്ചേരണം. അഡ്മിഷൻ നടപടികളുടെ ഭാഗമായുള്ള എഴുത്ത് പരീക്ഷയും കായികക്ഷമതാ പരീക്ഷയും അന്നേ ദിവസം തന്നെ നടത്തും.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ്/ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 27 മുതൽ ആഗസ്റ്റ് ഒൻപത് വരെ തീയതികളിൽ എം.ഇ.എസ്. കോളേജ്, മാറമ്പള്ളിയിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www. mgu.ac.in).

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. കെമിസ്ട്രി (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ) മെയ് 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ എം.ഇ.എസ്. കോളേജ് (മാറമ്പള്ളി), സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമൺ (ആലുവ) എന്നീ കോളേജുകളിൽ വച്ച് ജൂലൈ 26 മുതൽ ആഗസ്റ്റ് രണ്ട് വരെ തീയതികളിൽ നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www. mgu.ac.in).

മൂന്ന്, നാല് വർഷ ബി.എസ്.സി. നഴ്‌സിംഗ് (2012-2015 അഡ്മിഷൻ – സപ്ലിമെന്ററി / 2007-2011 അഡ്മിഷൻ – മെഴ്‌സി ചാൻസ്) മെയ് 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് ഒന്ന് മുതൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www. mgu.ac.in).

ഒന്നാം സെമസ്റ്റർ ബി.വോത് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്‌മെന്റ് /ഫാഷൻ ടെക്്‌നോളജി ആൻഡ് മർച്ചൻഡൈസിംഗ് (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റെഗുലർ) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് ഒന്ന് മുതൽ 12 വരെ തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www. mgu.ac.in).

പരീക്ഷാ ഫലം

2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (മോഡൽ I, II, III) ബി.എസ്.സി. / ബി.എ. / ബി.കോം. (2020 അഡ്മിഷൻ – റെഗുലർ / 2017-2019 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് ആഗസ്റ്റ് ഒമ്പത് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം. (2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ് / 2019 അഡ്മിഷൻ – റീ-അപ്പിയറൻസ്/ബെറ്റർമെന്റ്/ 2020 അഡ്മിഷൻ – റെഗുലർ) ബി.എഫ്.എം., ബി.എസ്.എം. (2020 അഡ്മിഷൻ – റെഗുലർ) സി.ബി.സി.എസ്. (മോഡൽ III) – ന്യു ജനറേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് ആഗസ്റ്റ് ഒമ്പത് വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനം 26-ന് രാവിലെ 10.30-ന് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സില്‍ നടക്കും. ഫോണ്‍ / ഇ-മെയില്‍ വഴി അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0494 2407346

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും മറ്റ് അഫിലിയേറ്റഡ് ട്രെയ്‌നിംഗ് സെന്ററുകളിലേയും 1 മുതല്‍ 4 വരെ സെമസ്റ്റര്‍ ബി.എഡ്. 2015, 2016 പ്രവേശനം വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരവും നഷ്ടപ്പെട്ടവര്‍ക്കും അഫിലിയേറ്റഡ് കോളേജുകളിലെ എം.ബി.എ. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കുമായി ഏപ്രില്‍ 2022 ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ആഗസ്ത് 15-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 20-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

2013 പ്രവേശനം മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ആഗസ്ത് 10-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 15-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

മുടങ്ങിയ ബിരുദപഠനം തുടരാം

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ ബിരുദ പ്രവേശനം നേടി നാലാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതിയതിനു ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അഞ്ചാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാം. താല്‍പര്യമുള്ളവര്‍ ആഗസ്ത് 30-ന് മുമ്പായി എസ്.ഡി.ഇ.-യിലെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407357, 7494, 2400288.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ബിരുദ പ്രവേശനം – അപേക്ഷാ തിയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 2022 ജൂലൈ 29 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www. admission.kannuruniversity.ac.in സന്ദർശിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ :0497 2715284 , 0497 2715261,7356948230.

സർവകലാശാല പഠനവകുപ്പിലെ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തിലെ സർവകലാശാല പഠനവകുപ്പിലെ വിവിധ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഷുവർ ലിസ്റ്റിലുള്ള വിദ്യാർത്ഥികൾക്ക്, 27/07/2022 തീയ്യതി മുതൽ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. 29/07/2022 മുതൽ 02/08/2022 വരെയാണ് പ്രവേശനം നടക്കുന്നത്. വെയ്റ്റിംഗ് ലിസ്റ്റിലുള്ള വിദ്യാർഥികൾ അതത് പഠന വകുപ്പുകളിൽനിന്നും മെയിൽ മുഖേന അറിയിപ്പ് ലഭിക്കുന്നതിന് വിധേയമായി സെലക്ഷൻ മെമ്മോ ഡൌൺലോഡ് ചെയ്ത് അതത് പഠന വകുപ്പുകളിൽ നിർദ്ദേശിച്ചിട്ടുള്ള സമയത്ത് ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ് സൈറ്റ് www. admission.kannuruniversity.ac.in സന്ദർശിക്കുക.

ഹാൾടിക്കറ്റ്

29.07.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

01.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ), ഏപ്രിൽ 2022 പരീക്ഷയുടെ എ. പി. സി. സമർപ്പിക്കുന്നതിനുള്ള സമയപരിധി 26.07.2022 ന് വൈകുന്നേരം 5 മണി വരെ നീട്ടി.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 25 july 2022

Best of Express