scorecardresearch
Latest News

University Announcements 25 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University News
University Announcements

University Announcements 25 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Cochin University Announcements: കൊച്ചിന്‍ സര്‍വകലാശാല

കുസാറ്റ്: വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല നടത്തുന്ന അക്കാദമിക് കോഴ്‌സുകളിലേക്ക്് പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷൻ ജനുവരി 27ന് ആരംഭിക്കും. പിഎച്ച്ഡി, എംടെക്,ഡിപ്ലോമ ഒഴികെയുള്ള വിവിധ ബിരുദ, ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്ക് പിഴയില്ലാതെ ഫെബ്രുവരി 26 വരെയും പിഴയോടു കൂടി മാര്‍ച്ച് 6 വരെയും രജിസ്റ്റര്‍ ചെയ്യാം. കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ സര്‍വ്വകലാശാലയുടെ പ്രവേശന പോര്‍ട്ടലായ https//admissions.cusat.ac.in ലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. കുസാറ്റ് ഏപ്രിൽ 29, 30, മെയ് 1 തീയതികളില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദവിവരങ്ങള്‍ക്ക് http://www.cusat.ac.in എന്ന വെബ്സൈറ്റ് സന്ദശിക്കുക. ഫോണ്‍: 0484-2577100.

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 ഫെബ്രുവരി 13 മുതല്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – സപ്ലിമെന്‍ററി – 2020, 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

MG University Announcements: എം ജി സര്‍വകലാശാല

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 27-ന് തുടങ്ങും

കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിക്കുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 27-ന് തുടങ്ങുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലാ പി.ടി. ഉഷ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 27, 28, 29 തീയതികളിലാണ് മത്സരം. ഇന്ത്യയിലെ 85-ല്‍പരം സര്‍വകലാശാലകളില്‍ നിന്നായി 450-ലധികം താരങ്ങള്‍ മത്സരിക്കും. 10 കാറ്റഗറിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. നിലവിലെ ജേതാക്കളായ പഞ്ചാബ് സര്‍വകലാശാലയിലെ അന്താരാഷ്ട്ര താരങ്ങളായ ഗ്വനഹ്വാരി യാദവ്, ഷ്രാബനി ദാസ്, സ്‌നേഹ സോറന്‍, ബാലോയാലം, ഡിറ്റിമോണി, സ്‌നോവാള്‍, ലേഖ മല്ല്യ എന്നിവരും കേരളത്തിലെ ദേശീയ ചാമ്പ്യന്‍മാരായ സുഫ്‌നാ ജാസ്മിന്‍, അഞ്ജന ശ്രീജിത്ത് എന്നിവരും ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും.
ദേശീയ വെയ്റ്റ്‌ലിഫ്റ്റിംഗ് അസോസിയേഷന്‍ ഒഫീഷ്യലുകളാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പുറത്തുമായി 10 മത്സരവേദികള്‍ സജ്ജമാക്കിയിട്ടുണ്ട്. മുഴുവന്‍ കായികതാരങ്ങള്‍ക്കും സര്‍വകലാശാലയില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി പ്രവര്‍ത്തിക്കുന്നുണ്ട്.
ചാമ്പ്യന്‍ഷിപ്പ് 27-ന് വൈകീട്ട് 5 മണിക്ക് വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ്, കായികവകുപ്പു മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡോ. മുഹമ്മദാലി മൂന്നിയൂര്‍, വി.പി. ധന്യ എന്നിവരും പങ്കെടുത്തു.

കാലിക്കറ്റിനെ അനന്യ നയിക്കും

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് ടീമിന കെ. അനന്യ (എം.സി.സി. കോഴിക്കോട്) നയിക്കും. മറ്റംഗങ്ങള്‍: പി.എസ്. സുഫ്ന ജാസ്മിന്‍, നൈസ് മോള്‍ തോമസ്, ബിസ്ന വര്‍ഗീസ് (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), എന്‍. മാണിക്യം ഷെട്ടി, അഞ്ജന ശ്രീജിത്ത്, എം.പി. പ്രതിഭ കുമാരി, ബി. കൃഷ്ണ പ്രിയ (സെന്റ് മേരീസ് കോളേജ് തൃശ്ശൂര്‍), ടെല്‍സി അമിത് ബെന്നി, ആര്‍.എസ്. രഞ്ജിനി (വിമല കോളേജ് തൃശ്ശൂര്‍). ഹര്‍ബിന്‍ സി. ലോനപ്പന്‍, കെ. രഞ്ജിത്ത് എന്നിവരാണ് പരിശീലകര്‍. റീമനാഥ് മാനേജരാണ്.

സര്‍വകലാശാലാ കാമ്പസില്‍ കപ്പ വിളവെടുപ്പ്
ആദ്യഘട്ടം ലഭിച്ചത് 500 കിലോ

ഹരിതവത്കരണ പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ നട്ട കപ്പ വിളവെടുത്തു. വനിതാ ഹോസ്റ്റല്‍ വളപ്പിലെ രണ്ടേക്കറോളം സ്ഥലത്ത് നട്ടതില്‍ ഒരുഭാഗത്ത് നിന്ന് മാത്രമായി അഞ്ഞൂറ് കിലോയോളം കപ്പയാണ് ലഭിച്ചത്.
വനിതാ-പുരുഷ ഹോസ്റ്റലുകളിലേക്കായി മുന്നൂറോളം കിലോ വിതരണം ചെയ്തു. ബാക്കിയുള്ളത് ഒന്നരക്കിലോ 50 രൂപ എന്ന നിരക്കില്‍ വില്പന നടത്തി. വരുമാനം സര്‍വകലാശാലാ ഫണ്ടിലേക്കാണ് അടയ്ക്കുക. അടുത്ത വിളവെടുപ്പിനൊപ്പം കപ്പ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവ മേള കൂടി ഒരുക്കാന്‍ പദ്ധതിയുണ്ടെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.എല്‍. സോണി പറഞ്ഞു.
വിളവെടുപ്പ് ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഹോസ്റ്റല്‍ വാര്‍ഡന്‍ ഡോ. കെ. ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

പരീക്ഷ രജിസ്‌ട്രേഷന്‍

യൂണിവേഴ്‌സിറ്റി അദ്ധ്യാപന വകുപ്പുകളിലെ (2019 അഡ്മിഷന്‍) 2022 നവംബറിലെ എം.എസ് സി. ഫോറന്‍സിക് സയന്‍സ് (സി.സി.എസ്.എസ്.) പി.ജി. റഗുലര്‍/സപ്ലി/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 25.01.2023 മുതല്‍ ലഭ്യമാകും. പിഴ കൂടാതെ ഫെബ്രുവരി 6 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി 8 വരെയും അപേക്ഷിക്കാം. എ.പി.സി. ഫെബ്രുവരി 9ന് പരീക്ഷാഭവനിലെത്തണം., ഇന്റേണല്‍ മാര്‍ക്ക് ഫെബ്രുവരി 10 മുതല്‍ 23 വരെ അപ്‌ലോഡ് ചെയ്യാം.

മൂല്യനിര്‍ണയ ക്യാമ്പ്

അഫലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലി (സി.യു.സി.എസ്.എസ്.) ഏപ്രില്‍ 2022 പി.ജി. പരീക്ഷകളുടെയും, വിദൂര വിദ്യാഭ്യാസ വിഭാഗം (സി.ബി.സി.എസ്.എസ്.) രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പ് ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെ നടത്തും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി & ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എസ്.എസ്.) റെഗുലര്‍/സപ്ലി ഏപ്രില്‍ 2022 പരീക്ഷയുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു.

ഡെസര്‍ട്ടേഷന്‍

രണ്ടാം സെമസ്റ്റര്‍ എല്‍.എം.എം. (ഏക വര്‍ഷം) ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ (2019 അഡ്മിഷന്‍) ഡെസര്‍ട്ടേഷന്‍ ജനുവരി 31 വരെ സമര്‍പ്പിക്കാം.

പുനര്‍ മൂല്യനിര്‍ണ്ണയം

താഴെ പറയുന്ന പി.ജി. പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു.

  1. നാലാം സെമസ്റ്റര്‍ ഇക്കണോമിക്‌സ് 04/2022 പരീക്ഷ
  2. നാലാം സെമസ്റ്റര്‍ ഇംഗ്ലീഷ് 04/2022 പരീക്ഷ
  3. നാലാം സെമസ്റ്റര്‍ അറബിക് 04/2022 പരീക്ഷ
  4. നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ലു 04/2022 പരീക്ഷ
  5. മൂന്നാം സെമസ്റ്റര്‍ അറബിക് 11/2020 (എസ്.ഡി.ഇ) പരീക്ഷ
  6. അവസാന വര്‍ഷ എം.എ. ഇക്കണോമിക്‌സ് ഏപ്രില്‍ 2021 (എസ്.ഡി.ഇ.) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു.

സ്‌പെഷ്യല്‍ പരീക്ഷ

പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് സെന്ററായി അപേക്ഷിച്ചവര്‍ക്കുള്ള (2019 പ്രവേശനം) 2021 ഏപ്രിലിലെ രണ്ടാം സെമസ്റ്റര്‍ ബി.കോം. (സി.ബി.സി.എസ്.എസ്. – യു.ജി. – എസ്.ഡി.ഇ.) റഗുലര്‍/സപ്ലിമെന്ററി യുടെ സ്‌പെഷ്യല്‍ പരീക്ഷ, അതെ കോളേജില്‍ ഫെബ്രുവരി 25ന് നടത്തും. സമയം : 1.30 മുതല്‍ 1.45 വരെ. വിഷയം – റൈറ്റിംഗ് ഫോര്‍ അക്കാദമിക് & പ്രൊഫഷണല്‍ സക്‌സസ്.

ഒറ്റത്തവണ റഗുലര്‍/സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കുള്ള സെക്കന്റ് പ്രൊഫഷനല്‍ ബി.എ.എം.എസ്. (2009 സ്‌കീം – 2009 പ്രവേശനം, 2008 സ്‌കീം – 2008 പ്രവേശനം, 2007 നും അതിനു മുമ്പും) പ്രവേശനം നേടിയവര്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ / സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷ ഫെബ്രവരി 1 മുതല്‍ 17 വരെ നടത്തും

പരീക്ഷാഫലം

എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്. റെഗുലര്‍ മെയ് 2022 (2017 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

ബിഎഡ്‌ പുനഃപ്രവേശനം

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ബി എഡ് കോളേജുകൾ / സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ എന്നിവിടങ്ങളിലെ 2022-23 അക്കാദമിക വർഷത്തെ ബി എഡ്‌ പ്രോഗ്രാമിന്റെ രണ്ടാം സെമെസ്റ്ററിലേക്കും (2022 പ്രവേശനം)നാലാം സെമെസ്റ്ററിലേക്കും (2021 പ്രവേശനം)പുനഃ പ്രവേശനം അനുവദിക്കുന്നതിനായി വിദ്യാർഥികൾ 2023 ഫെബ്രുവരി 01 വരെ അപേക്ഷകൾ ഓൺ ലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്.

ഭരണഘടനാ ദിനാഘോഷം

ഇന്ത്യൻ ഭരണഘടനയുടെ 74ആം റിപ്പബ്ലിക്ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റേഡിസ് മഞ്ചേശ്വരം ക്യാമ്പസിന്റ നേതൃത്വത്തിൽ മഞ്ചേശ്വരം ക്യാമ്പസിൽ വച്ച് ഭരണഘടന ദിനാഘോഷം ആചരിക്കും. മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെ ചന്ദ്രു പങ്കെടുക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 25 january 2023