scorecardresearch
Latest News

University Announcements 25 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 25 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബി .എഡ് പ്രവേശനം 2022 ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ 202223 അദ്ധ്യയന വര്‍ഷത്തിലെ ബി.എഡ് പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് (http:// admissions.keralauniversity.ac.in) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനും പ്രൊഫെലില്‍ മാറ്റം വരുത്തുന്നതിനും ആഗസ്റ്റ് 26-ാം തീയതി വരെ അവസരം ഉണ്ടായിരിക്കും. മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്.

ബി.ടെക് പരീക്ഷ

കേരളസര്‍വകലാശാലയുടെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ് ഒന്നാം സെമസ്റ്റര്‍ ബി.ടെക് (2020 സ്‌കീം) പരീക്ഷ 2022 സെപ്റ്റംബര്‍ 16 മുതല്‍ ആരംഭിക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പുതുക്കിയ പരീക്ഷാ ടൈംടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെ ആഗസ്റ്റ് 24 ന് ആരംഭിച്ച നാലാം സെമസ്റ്റർ എം.എസ്.സി. (സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയോടൊപ്പം കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും എം.എസ്.സി. മൈക്രോബയോളജി പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ പേപ്പറായ ‘ലബോറട്ടറി കോഴ്‌സ് IV’ ഒഴിവാക്കിക്കൊണ്ടും ടൈം ടേബിൾ പുന;ക്രമീകരിച്ചു. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ എം.എസ്.സി. ബയോകെമിസ്ട്രി/ ബയോഫിസിക്‌സ് / ബയോടെക്‌നോളജി പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളും അസ്സൽ രേഖകളുമായി ആഗസ്റ്റ് 29 ന് രാവിലെ 11 മണിക്ക് വകുപ്പ് ഓഫീസിൽ എത്തിച്ചേരണം.

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ എം.എസ്.സി പോളിമർ കെമിസ്ട്രി (2022-2024 ബാച്ച്) കോഴ്‌സിൽ എസ്.സി. / എസ്.റ്റി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. സി.എ.റ്റി പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്്റ്റ് 29 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷന് വൈകിട്ട് നാല് മണിക്ക് മുൻപ് വകുപ്പ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731036, 9633583004, ഇ-മെയിൽ: office.scs @mgu.ac.in.

പ്രാക്ടിക്കൽ പരീക്ഷ

ബി.വോക്. പ്രിന്റിംഗ് ടെക്‌നോളജി ഒന്നാം സെമസ്റ്റർ (2021 അഡ്മിഷൻ – റഗുലർ), രണ്ടാം സെമസ്റ്റർ (2020 അഡ്മിഷൻ – റഗുലർ / 2018, 2019 അഡ്മിഷൻ – റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 30 മുതൽ നടത്തും. വിശദവിവരങ്ങൾ വെബ്്‌സൈറ്റിൽ.

പരീക്ഷാ ഫലം

ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. സോഷ്യോളജി (പ്രൈവറ്റ് പഠനം – സപ്ലിമെന്ററി) മാർച്ച് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓൺലൈനായും 2015 ന് മുൻപുള്ള അപേക്ഷകർക്ക് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടും സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.

ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് (പ്രൈവറ്റ് പഠനം – സപ്ലിമെന്ററി) മാർച്ച് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓൺലൈനായി സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഇലക്ട്രിസിറ്റി വര്‍ക്കര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇല്ക്ട്രിസിറ്റി വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 30-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെയും ഡിസംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 15 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

അപേക്ഷ തീയ്യതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ .പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ പുതുതായി ആരംഭിക്കുന്ന പി.ജി.ഡി.ഡി.എസ് പ്രോഗ്രാമിലേക്കായി 2 വർഷ കാലാവധി വ്യവസ്ഥയിൽ അസ്സോസിയേറ്റ് പ്രൊഫെസറുടെ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്ത് 31 വരെ നീട്ടി. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം.എസ്സി. കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) എസ്.സി / എസ്.ടി വിഭാഗത്തിൽ ഒഴിവുണ്ട് . യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 27ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ വകുപ്പുതലവൻ മുമ്പാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9847421467, 0497-2806402

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാംപസിൽ പുതിയതായി ആരംഭിക്കുന്ന എം.കോം ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്ത് 27 ശനിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9847859018 , 9400619109

യു.ജി. പ്രവേശനം-തിരുത്തലുകള്‍ക്ക് അപേക്ഷിക്കാം

2022-23 അധ്യയന വര്‍ഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി. പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും മൂന്ന് അലോട്മെന്റുകളിലും അലോട്മെന്റ് ലഭിക്കാത്തവർക്ക് ഒപ്ഷൻസ് മാറ്റുന്നതിനും ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനും ആഗസ്ത് 26 മുതൽ 29 വരെ അവസരമുണ്ട്. നാലാം അലോട്മെന്റ് ആഗസ്ത് 31ന് പ്രസിദ്ധീകരിക്കും. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി അപേക്ഷകർ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് 200/- രൂപ കറക്ഷൻ ഫീ ഇനത്തിൽ ഒടുക്കി ബന്ധപ്പെട്ട രേഖകളുടെ പകർപ്പും കറക്ഷൻ ഫീ ഒടുക്കിയതിന്റെ രസീതിയും സഹിതം ugsws@kannuruniv.ac.in എന്ന ഇമെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യേണ്ടതാണ്. ഓപ്ഷന്‍സ് പുനഃക്രമീകരിക്കുവാൻ താത്പര്യപെടുന്നവർ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് 200/- രൂപ കറക്ഷൻ ഫീയിനത്തിൽ അടച്ച് മേല്പറഞ്ഞ തിയ്യതികളിൽ ഓപ്ഷന്‍സ് പുന:ക്രമീകരിക്കേണ്ടതാണ്.

വിവിധ കാരണങ്ങളാല്‍, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടപ്പെട്ടവരുടെ അപേക്ഷ വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷകര്‍ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് 2022 ഓഗസ്റ്റ് 29 നകം 200/- രൂപ റീകൺസിഡർ ഫീയിനത്തിൽ അടച്ച് ugsws @kannuruniv.ac.in എന്ന ഇമെയിൽ ഐഡിയിലേക്ക് മെയിൽ ചെയേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www. admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോൺ: 0497-2715261,0497-2715284, 7356948230 മെയിൽ: ugsws @kannuruniv.ac.in

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള അഫ്സൽ-ഉൽ-ഉലമ അറബിക് ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 14 വരെ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് www. kannuruniversity.ac.in സന്ദർശിക്കുക.

ബി.എഡ് പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കാം

2022 -23 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കും സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലേക്കും ഉള്ള ബി. എഡ് പ്രവേശനത്തിനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് ആഗസ്ത് 26 വരെ അപേക്ഷ സമർപ്പിക്കാം.

പരീക്ഷകൾ പുനഃക്രമീകരിച്ചു

27.08.2022 (ശനി), 31.08.2022 (ബുധൻ) തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾ യഥാക്രമം 12.09.2022 (തിങ്കൾ), 13.09.2022 (ചൊവ്വ) തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.

31.08.2022 (ബുധൻ) ന് നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾ 19.09.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.

31.08.2022 (ബുധൻ) ന് നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പരീക്ഷകൾ 23.09.2022 (വെള്ളി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരീക്ഷാ സമയം.

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ എം. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്) മെയ് 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 26.08.2022 വരെ നീട്ടി.

രണ്ടാം സെമസ്റ്റർ എം. പി. എഡ്./ ബി. പി. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്) മെയ് 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 27.08.2022 വരെ നീട്ടി.

ഹാൾ ടിക്കറ്റ്

29.08.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

29.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ അഞ്ചാം സെമസ്റ്റർ എം. സി. എ. നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 05.09.2022 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം. ഫിൽ. കന്നഡ ജൂൺ 2019 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 25 august 2022

Best of Express