University Announcements 25 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 25 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (നാല് വര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്‌സ് – 2011 സ്‌കീം) നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ് (2018 അഡ്മിഷന്‍ – റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരള സര്‍വകലാശാല സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ ബി.കോം കോഴ്‌സുകളുടെയും സി.ആര്‍.സി.ബി.സി.എസ്.എസ് കരിയര്‍ റിലേറ്റ്ഡ് കോഴ്‌സുകളുടെയും ആറാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രസ്തുത പരീക്ഷകള്‍ സെപ്റ്റംബര്‍ 1ന് ആരംഭിക്കും.

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 2, 7 തീയതികളില്‍ ആരംഭിക്കുന്ന ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (2018 സ്‌കീം റെഗുലര്‍/ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2014 സ്‌കീം – സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 1 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.വി.എ. (പെയിന്റിംഗ് ആന്റ് ആര്‍ട്ട് ഹിസ്റ്ററി) പരീക്ഷകള്‍ സെപ്റ്റംബര്‍ 20 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒന്നാം വര്‍ഷ ബി.ടെക്. പ്രവേശനം – എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സുകളിലെ (ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. വിശദവിവരങ്ങള്‍ www. ucek.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

എം.ജി. ബിരുദ ഏകജാലകം; ഒന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് പ്രവേശനം ഓൺലൈനായി ഉറപ്പിക്കേണ്ടതും സ്ഥിരപ്രവേശം നേടുന്നവർ അതത് കോളേജുമായി ബന്ധപ്പെട്ട് സെപ്തംബർ ഒന്നിന് വൈകീട്ട് നാലിനകം കോളേജധികൃതർ നിർദ്ദേശിക്കുന്ന സമയത്ത് നിശ്ചിത കോളേജ് ഫീസ് അടച്ച് പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്. നിശ്ചിതഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്‌മെന്റ് കൺഫേം ചെയ്യാത്തവരുടേയും അലോട്‌മെന്റ് റദ്ദാക്കും. കോളേജുകൾ പ്രവേശനം സ്ഥിരപ്പെടുത്തിയതിൻ്റെ തെളിവായ കൺഫർമേഷൻ സ്ലിപ് എല്ലാവരും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികൾ സർവകലാശാല സ്വീകരിക്കില്ല. സെപ്തംബർ രണ്ട് മുതൽ മൂന്നുവരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ടായിരിക്കും.

പുനർമൂല്യനിർണയം; അപേക്ഷ 31 വരെ

ഈ മാസം 10ന് പ്രസിദ്ധീകരിച്ച 2019 അഡ്മിഷൻ എം.ബി.എ. ഒന്നാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ഓഗസ്്് 31 വരെ സ്വീകരിക്കും. ഇനിയും അപേക്ഷിക്കാനുള്ളവർ ഓഫ്‌ലൈനായി നേരിട്ട് അപേക്ഷ നൽകണം. ഇതിനകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ബാലൻസ് ഫീസ് പേപ്പർ ഒന്നിന് 420 രൂപ വീതം സർവകലാശാല ഇ-പേയ്‌മെന്റ് പോർട്ടലിൽ മിസലേനിയസ് ഓപ്ഷൻ ക്ലിക്ക് ചെയ്ത് ബാലൻസ് ഫീ ഓപ്ഷൻ വഴി അടയ്ക്കണം. ഇ-പെയ്‌മെന്റ് രസീത് ej8@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. ഇവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല.

പി എച്ച് ഡി പരീക്ഷ: അപേക്ഷാ തിയതി

മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2020ൽ കോഴ്‌സ് വർക് പൂർത്തിയാക്കിയ ഗവേഷക വിദ്യാർഥികൾക്കും/ 2019 പി എച്ച്.ഡി. അഡ്മിഷൻ നേടുകയും കോഴ്‌സ് വർക്ക് രണ്ട് സ്‌പെല്ലും പൂർത്തിയാക്കുകയും ചെയ്ത ഗവേഷക വിദ്യാർഥികൾക്കും അവരുടെ പരീക്ഷക്കുള്ള അപേക്ഷയും ഫീസും പിഴയില്ലാതെ സെപ്തംബർ ഒന്നുവരെയും 525 രൂപ പിഴയോടെ സെപ്തംബർ മൂന്നുവരെയും 1025 രൂപ പിഴയോടെ സെപ്തംബർ ആറുവരെയും ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ആവശ്യമായ രേഖകൾ സഹിതം സെപ്തംബർ ഒൻപതിന് വൈകീട്ട് അഞ്ചിനകം സർവകലാശാലയിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനും www. mgu.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

വോട്ടർ പട്ടിക

മഹാത്മാഗാന്ധി സർവകലാശാല സെനറ്റിലേക്കും സ്റ്റുഡന്റ്‌സ്: കൗൺസിലിലേക്കും ഒക്ടോബർ 11 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാ

പരീക്ഷ അപേക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2016 മുതല്‍ 2018 വരെ പ്രവേശനം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്‌സല്‍-ഉല്‍-ഉലമ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 1 വരെയും 170 രൂപ പിഴയോടെ 3 വരെയും ഫീസടച്ച് 5 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം

നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. ബി.കോം. ഓണേഴ്‌സ്, ബി.കോം പ്രൊഫഷണല്‍, ബി.കോം. വൊക്കേഷണല്‍ ഏപ്രില്‍ 2020 പരീക്ഷയില്‍ എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ സപ്തംബര്‍ 3-ന് മുമ്പായി പരീക്ഷാ ഭവന്‍ ബി.കോം. വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാതീയതി

ഏഴാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി 2007 അഡ്മിഷൻ മുതൽ) നവംബർ 2019 പരീക്ഷകൾ 15.09.2021 ന് ആരംഭിക്കും. 2010 വരെയുള്ള അഡ്മിഷൻ വിദ്യാർഥികൾക്ക് ഇത് അവസാന അവസരമാണ്.

അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ പി. ജി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2020 പരീക്ഷകൾ 15.09.2021 ന് ആരംഭിക്കും.

ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2021 പരീക്ഷകൾ 22.09.2021 ന് ആരംഭിക്കും

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 25 august 2021

Next Story
സർക്കാർ ഐടിഐ അഡ്മിഷൻ: ഓൺലൈൻ അപേക്ഷ നാളെ മുതൽapplication, education, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express