scorecardresearch
Latest News

University Announcements 25 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 25 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.വി.എ. (പെയിന്റിംഗ് & ആര്‍ട്ട്ഹിസ്റ്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മെയ് 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി., സെപ്റ്റംബര്‍ 2021 പരീക്ഷയുടെ ജനുവരി 2022 ല്‍ നടത്തിയ കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓഫ്‌ലൈനായി മെയ് 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ എഫ്.ഡി.പി. – സി.ബി.സി.എസ്.എസ്. (സി.ആര്‍.) ബി.പി.എ. വോക്കല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ മെയ് 3 മുതല്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 28 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. ബി.എ. ബി.കോം. (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018 & 2017 അഡ്മിഷന്‍, അഡീഷണല്‍ സപ്ലിമെന്ററി – 2016 അഡ്മിഷന്‍) സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പൊതു പ്രവേശന പരീക്ഷ (സി.എ.റ്റി.): അപേക്ഷ തീയതി മെയ് ഏഴ് വരെ നീട്ടി

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളും ഇന്റർ സ്‌കൂൾ സെന്ററും നടത്തുന്ന എം.എ, എം.എസ്.സി, എം.റ്റി.റ്റി.എം., എൽ.എൽ. എം, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻ്റ് സ്പോർട്സ്, എം.എഡ്, ബി.ബി.എ, എം. ബി.എ എൽ.എൽ.ബി (ഓണേഴ്സ്) – ഇൻറഗ്രേറ്റഡ് തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയം മെയ് ഏഴിന് വൈകിട്ട് നാലു വരെ നീട്ടിയതായി സർവകലാശാല പത്രകുറിപ്പിൽ അറിയിച്ചു. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും യോഗ്യത, സീറ്റുകളുടെ എണ്ണം, പ്രവേശന പരീക്ഷ ഷെഡ്യൂൾ, ഫീസ് ഘടന തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനും http://www.cat.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. 0481 2733595 എന്ന ഫോൺ നമ്പറിലും cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ഇതു സംബന്ധിച്ച വിവരം ലഭിക്കും.

പുതുക്കിയ പരീക്ഷാ തീയതി

ഏപ്രിൽ 19 ന് നടത്താൻ നിശ്ചയിച്ച് മാറ്റി വെച്ച മൂന്നാം സെമസ്റ്റർ എം.എഡ് (സ്‌പെഷ്യൽ എഡ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി) (ദ്വിവത്സരം – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ മെയ് അഞ്ചിന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷ മെയ് ആറ് മുതൽ

മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2020 അഡ്മിഷൻ – റെഗുലർ, 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മെയ് ആറിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 27 വരെയും 525 രൂപ പിഴയോടു കൂടി എപ്രിൽ 28 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 29 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വിണ്ടു പരീക്ഷയെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.

പരീക്ഷാ ഫീസ്

നാലാം സെമസ്റ്റർ എം.എസ്.സി – മെഡിക്കൽ ഡോക്യുമെന്റേഷൻ (2019 അഡ്മിഷൻ – റെഗുലർ / 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2016 അഡ്മിഷൻ – മെഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2011-2015 അഡ്മിഷനുകൾ – ഫസ്റ്റ് മെഴ്‌സി ചാൻസ്, 2009-2010 അഡ്മിഷനുകൾ – സെക്കന്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് ആറിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 26 വരെയും 525 രൂപ പിഴയോടു കൂടി എപ്രിൽ 27 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 28 നും അപേക്ഷിക്കാം. മേഴ്‌സി ചാൻസിനുളള പരീക്ഷാഫീസ്, ടൈംടേബിൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്നിവ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്.സി – മെഡിക്കൽ ഡോക്യുമെന്റേഷൻ (2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2016 അഡ്മിഷൻ – മെഴ്‌സി ചാൻ്‌സ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2011-2015 അഡ്മിഷനുകൾ – ഫസ്റ്റ് മെഴ്‌സി ചാൻസ്, 2009-2010 അഡ്മിഷനുകൾ – സെക്കന്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 13 ന് ആരംഭിക്കും. പിഴയില്ലാതെ മെയ് മൂന്ന് വരെയും 525 രൂപ പിഴയോടു കൂടി മെയ് നാലിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് അഞ്ചിനും അപേക്ഷിക്കാം. മേഴ്‌സി ചാൻസിനുളള പരീക്ഷാഫീസ്, ടൈംടേബിൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്നിവ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി

ആറാം സെമസ്റ്റർ യു.ജി. – സി.ബി.സി.എസ്.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷനുകൾ – റീ-അപ്പിയറൻസ്), ബി.എസ്.സി. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ – റെഗുലർ) ഏപ്രിൽ 2022 പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ മെയ് 20 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടക്കും. വിശദവിവരങ്ങൾ ബന്ധപ്പെട്ട കോളേജുകളിൽ ലഭിക്കും.

ട്രാൻസിറ്ററി പരീക്ഷ മാറ്റി

സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഏപ്രിൽ 28 മുതൽ ആരംഭിക്കാനിരുന്ന എം.എ. (ഡെവലപ്‌മെന്റ് സ്റ്റഡീസ് – 2018 വരെയുള്ള അഡ്മിഷൻ) ബരുദം നേടിയവർക്ക് എക്കണോമിക്‌സിൽ എലിജിബിലിറ്റി (തുല്യത/യോഗ്യത) നൽകുന്നതിനുള്ള ട്രാൻസിറ്ററി പരീക്ഷ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ (ജനറൽ സോഷ്യൽ സയൻസസ്) (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (നോൺ-സിഎസ്.എസ്. – റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ 160 രൂപ ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി മെയ് ആറ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. ഹിന്ദി, അഫ്‌സലുല്‍ ഉലമ, സംസ്‌കൃതം, ഫിലോസഫി കോര്‍ ആന്റ് കോംപ്ലിമെന്ററി പേപ്പറുകളുടെ കോണ്‍ടാക്ട് ക്ലാസ്സ് മെയ് 9 മുതല്‍ 16 വരെ നടക്കും. സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷനില്‍ നടക്കുന്ന ക്ലാസ്സില്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www. sdeuoc.ac.in, ഫോണ്‍ 0494 2400288, 2407356, 7494

അദ്ധ്യാപക പരിശീലനത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്/സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി നടത്തുന്ന പരിശീലനത്തിലേക്ക് മെയ് 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 19 മുതല്‍ ജൂണ്‍ 17 വരെ നടക്കുന്ന പരിശീലനത്തില്‍ ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ ugchrdc. uoc.ac.in, ഫോണ്‍ – 0494 2407351

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്നു മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. മെയ് 5-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മെയ് 8-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്., സി.യു.സി.എസ്.എസ്. -പി.ജി. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. എം.എ. ഹിന്ദിയുടെ അറിയിപ്പ് പിന്നീട് പ്രസിദ്ധീകരിക്കും.

എസ്.ഡി.ഇ., പ്രീവിയസ്/1,2 സെമസ്റ്റര്‍ പി.ജി. ഏപ്രില്‍/മെയ് 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ പരീക്ഷയുടെ അറിയിപ്പ് പിന്നീട് പ്രസിദ്ധീകരിക്കും.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എസ് സി. കൗണ്‍സലിംഗ് സൈക്കോളജി ഒക്‌ടോബര്‍ 2016 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജൂലൈ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 6 വരെ അപേക്ഷിക്കാം.

അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2021 ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ, ഫൈനല്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്ന്, രണ്ട് വര്‍ഷ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 11 വരെ അപേക്ഷിക്കാം. ഫൈനല്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ട തീയതി പിന്നീട് അറിയിക്കും.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. പോളിമര്‍ കെമിസ്ട്രി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 7 വരെ അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക പരീക്ഷയും മെയ് 9-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2020 റഗുലര്‍ പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളും മെയ് 11-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഏപ്രില്‍ 2021 പ്രാക്ടിക്കല്‍ പരീക്ഷ 27, 28 തീയതികളില്‍ ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജിലും ബി.വോക്. അഗ്രിക്കള്‍ച്ചര്‍ പ്രാക്ടിക്കല്‍ ഏപ്രില്‍ 28, മെയ് 3 തീയതികളിലും നടക്കും.

ഹാള്‍ടിക്കറ്റ്

മെയ് നാലിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. – യു.ജി., ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

University Announcements: കണ്ണൂർ സർവകലാശാല

പഠന വകുപ്പുകളിലെ യു.ജി/പി.ജി. 2022-23 പ്രവേശനം

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്‍ററുകളിലും 2022-23 അദ്ധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 15, വൈകീട്ട് അഞ്ച് മണിവരെ അപേക്ഷ സമർപ്പിക്കാം.

മുൻ സെമസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവരും ആയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം.

പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ (www.admission. kannuruniversity.ac.in) ഓണ്‍ലൈൻ ആയി രജിസ്റ്റർ ചേയ്യേണ്ടതാണ്. വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതാത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്.

ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും 450/- രൂപയും എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് 150/- രൂപയുമാണ്. SBI e-pay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്. പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. എം.ബി.എ പ്രോഗ്രാമിന്‍റെ പ്രവേശനം KMAT/CMAT/CAT എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറിന്‍റെ അടിസ്ഥാനത്തിലാണ്.

ഒന്നിൽ കൂടുതൽ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. എന്നാൽ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, താവക്കര ക്യാംപസ് കണ്ണൂർ, മാങ്ങാട്ടുപറമ്പ, നീലേശ്വരം എം.ബി.എ സെന്ററുകൾ, ഐ.സി.എം പറശിനിക്കടവ് എന്നിവടങ്ങളിലേക്കുള്ള എം.ബി.എ കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതിയാകും. അതുപോലെ പാലയാട്, മഞ്ചേശ്വരം കാമ്പസുകളിലെ LLM കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതിയാകും.

വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www. admission. kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

സംശയങ്ങൾക്ക് ഫോൺ /ഇ-മെയില്‍ മുഖാന്തിരം മാത്രം ബന്ധപ്പെടുക.

ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715284, 7356948230.
E -mail id: deptsws @kannuruniv.ac.in

ടൈംടേബിൾ

05.05.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ പി. ജി. (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

17.05.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പി. ജി. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2018 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി. കോം. റെഗുലർ / സപ്ലിമെന്ററി നവംബർ 2021, ആറാം സെമസ്റ്റർ ബി. കോം. കോവിഡ് സ്പെഷ്യൽ ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 27.04.2022, 28.04.2022 തീയതികളിൽ അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

തീയതി നീട്ടി

ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷാർഥികളുടെ എ. പി. സി. സമർപ്പിക്കുന്നതിനുള്ള സമയപരിധി 26.04.2022 ന് വൈകുന്നേരം 5 മണി വരെ നീട്ടി.

പരീക്ഷാഫലം

ഒന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 09.05.2022 വരെ അപേക്ഷിക്കാം. 2016 അഡ്മിഷൻ വരെയുള്ളവരുടെ ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. പരീക്ഷാഫലം ഒരു മാസം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമായിരിക്കും. 2017 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ ഗ്രേഡ്കാർഡുകൾ പ്രിന്റെടുത്ത് സൂക്ഷിക്കേണ്ടതാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

ജവഹര്‍നവോദയ വിദ്യാലയപ്രവേശന പരീക്ഷ

ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022 -23 അദ്ധ്യയന വര്‍ഷത്തിലേക്ക് ഏപ്രില്‍ 30 ന് നടക്കുന്ന ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ www. navodaya.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥി ഇപ്പോള്‍ പഠിക്കുന്ന സ്‌കൂള്‍ അധികാരിയുടെ കയ്യൊപ്പോടു കൂടി നിര്‍ദിഷ്ട പരീക്ഷാ കേന്ദ്രങ്ങളില്‍ രാവിലെ 10:00 മണിക്ക് മുന്‍പായി എത്തിച്ചേരണം. ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് വരികയാണെങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
04862-259916, 9778211052.

ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www. lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നു പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഏപ്രിൽ 26 നകം ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ ഓപ്ഷൻ ലിസ്റ്റിൽ നിന്നു നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം ഏപ്രിൽ 26ന് വൈകിട്ട് അഞ്ച് വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363,64.

ഇനി ഫയർഫോഴ്‌സ് പഠിപ്പിക്കും തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കേരള ഫയർ ആന്റ് റെസ്‌ക്യു അക്കാഡമിയിൽ തൊഴിലധിഷ്ഠിത സെൽഫ് ഫിനാൻസിംഗ് കോഴ്‌സുകൾ ആരംഭിക്കുന്നു. നാല് മാസം ദൈർഘ്യമുള്ള അഡ്വാൻസ്്ഡ് കോഴ്സ് ഓൺ ഫയർ ആന്റ് സേഫ്ടി, ഫീൽഡ് തലത്തിൽ പ്രാവീണ്യം ഉറപ്പാക്കുന്ന രണ്ടു മാസത്തെ ബേസിക് കോഴ്സ് ഓൺ ഫയർ ആന്റ് സേഫ്ടി, ബേസിക് കോഴ്സ് ഓൺ ഫയർ പ്രിവൻഷൻ എന്നിവയാണ് തൃശൂരിലെ അക്കാഡമിയിൽ പഠിപ്പിക്കുക. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷിതമായ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതാണ് ബേസിക് കോഴ്സ് ഓൺ ഫയർ പ്രിവൻഷൻ. ഒരാഴ്ചയാണ് ഇതിന്റെ പഠനകാലാവധി. കോഴ്‌സുകളുടെ സിലബസ് അപേക്ഷകരുടെ ആവശ്യാനുസരണം മാറ്റം വരുത്താവുന്ന തരത്തിലാണ് ക്രമീകരിക്കുക.
സ്ത്രീ പുരുഷ ഭേദമന്യേ പൊതുജനങ്ങൾക്കായി ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 20 വയസ്സ് പൂർത്തിയായ 35 വയസ്സു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്വദേശത്തും വിദേശത്തുമുള്ള വ്യവസായ സ്ഥാപനങ്ങളിൽ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ ഉൾപ്പെടെയുള്ള വിവിധ തൊഴിലിന് പ്രാപ്തമാക്കുന്ന നൂതന കോഴ്സുകളാണ് അക്കാഡമി ആവിഷ്‌കരിച്ചിരിക്കുന്നത്.

എല്ലാ വർഷവും ജനുവരി ആദ്യം പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയും വിധത്തിലാവും മൂന്നു കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിക്കുക. കോഴ്സ് പ്രവേശനത്തെ കുറിച്ചുള്ള വിവരങ്ങൾ fire. kerala.gov.in ൽ പ്രസിദ്ധീകരിക്കും. സർട്ടിഫിക്കറ്റ് കോഴ്സുകളായ ആഡ്വാൻസ്ഡ് കോഴ്സ് ഓൺ ഫയർ ആന്റ് സേഫ്ടി, ബേസിക് കോഴ്സ് ഓൺ ഫയർ ആന്റ് സേഫ്ടി എന്നിവയ്ക്ക് പ്‌ളസ് ടു, വി. എച്ച്. എസ്. സി, തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. ബേസിക് കോഴ്സ് ഓൺ ഫയർ പ്രിവൻഷന് ഏഴാം ക്ലാസിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത വേണം. മെഡിക്കൽ, ഫിസിക്കൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടഫിക്കറ്റുകൾ, സ്വയം സാക്ഷ്യപത്രം എന്നിവ അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം. അപേക്ഷകർ ശാരീരിക യോഗ്യതാ പരീക്ഷ പാസാകണം. പ്രവേശനം ലഭിക്കുന്നവർ അക്കാദമിയിൽ താമസിച്ച് പരിശീലനം നേടണം. കോഴ്സ് പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഫയർ ആന്റ് റെസ്‌ക്യു വകുപ്പ് സർട്ടിഫിക്കറ്റ് നൽകും.

Read More: University Announcements 25 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 25 april 2022