scorecardresearch

University Announcements 24 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 24 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല: ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022 രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

കോളേജ് പ്രവേശനം സെപ്റ്റംബര്‍ 26, 27 തീയതികളില്‍

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായുളള രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്മെന്‍റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്മെന്‍റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്മെന്‍റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. സെപ്റ്റംബര്‍ 26, 27 തീയതികളിലാണ് അഡ്മിഷന്‍ എടുക്കേണ്ടത്.

കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്മെന്‍റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്മെന്‍റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതാതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.

നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്മെന്‍റ് ലഭിക്കുകയാണെങ്കില്‍ നിലവില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്മെന്‍റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല.

സെപ്റ്റംബര്‍ 27 ന് മുന്‍പ് പുതിയ അലോട്ട്മെന്‍റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്മെന്‍റ് ക്യാന്‍സല്‍ ആകുന്നതാണ്. എന്നാല്‍ കമ്മ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്സ് ക്വാട്ട വഴി അഡ്മിഷന്‍ ലഭിച്ചവര്‍ താല്‍പര്യം ഉണ്ടങ്കില്‍ മാത്രം രണ്ടാം ഘട്ട സപ്ലിമെന്‍ററി അലോ ട്ട്മെന്‍റില്‍ ലഭിച്ച കോളേജില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും.

പുതിയതായി അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ (ശിരഹൗറശിഴ ഠ.ഇ.) കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. ജലൃാമിലിേ അഡ്മിഷന്‍ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്.ബി.എസ്സി. ഇലക്ട്രോണിക്സ് (340) (സപ്ലിമെന്‍ററി – 2016 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2015 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും

സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍/വൈവ വോസി

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. സംസ്കൃതം സ്പെഷ്യല്‍ പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 26 മുതല്‍ 27 വരെ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ് വിശ ദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 27 മുതല്‍ അതാതു പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 14, 16, 20, 23 എന്നീ തീയതികളില്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകള്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 23 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി വൈവ വോസി പരീക്ഷ സെപ്റ്റംബര്‍ 27 ന് നടത്തുന്നതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഒക്ടോബറില്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ. മേഴ്സിചാന്‍സ് (ഫുള്‍ടൈം (യു.ഐ.എം. ഉള്‍പ്പെടെ) ട്രാവല്‍ ആന്‍റ് ടൂറിസം/റെഗുലര്‍ – ഈവനിംഗ്) (2009 സ്കീം – 2010 അഡ്മിഷന്‍ മുതല്‍ 2013 അഡ്മിഷന്‍ വരെ & 2014 സ്കീം – 2014 അഡ്മിഷന്‍ മുതല്‍ 2017 അഡ്മിഷന്‍ വരെ) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ഒക്ടോബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ്. (2018 സ്കീം – റെഗുലര്‍, സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 29 വരെയും 150 രൂപ പിഴയോടെ ഒക്ടോബര്‍ 3 വരെയും 400 രൂപ പിഴയോടെ ഒക്ടോബര്‍ 7 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല ഒക്ടോബര്‍ 19 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എഡ്., 2019 സ്കീം – (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി 2019 അഡ്മിഷന്‍), 2015 സ്കീം – (സപ്ലിമെന്‍ററി – 2017, 2018 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2015, 2016 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 29 വരെയും 150 രൂപ പിഴയോടെ ഒക്ടോബര്‍ 3 വരെയും 400 രൂപ

പിഴയോടെ ഒക്ടോബര്‍ 7 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാലയുടെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റര്‍ എം.സി.എ. (2006, 2011, 2015 സ്കീം – 2010 – 2015 അഡ്മിഷന്‍) മേഴ്സിചാന്‍സ് പരീക്ഷകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഒക്ടോബര്‍ 21 വരെയും 150 രൂപ പിഴയോടെ ഒക്ടോബര്‍ 26 വരെയും 400 രൂപ പിഴയോടെ ഒക്ടോബര്‍ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ് – തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2020 സ്കീം – യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം – 2020 അഡ്മിഷന്‍), ഒക്ടോബര്‍ 2022 പരീക്ഷയുടെ രജിസ്ട്രേഷന്‍ തീയതി നീട്ടിയിരിക്കുന്നു. പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 28 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 29 വരെയും 400 രൂപ പിഴയോടെ ഒക്ടോബര്‍ 1 വരെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എല്‍.ഐ.എസ്സി. (എസ്.ഡി.ഇ.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 3 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

എം.ബി.എ. (ഫുള്‍ടൈം) – രണ്ടാംഘട്ട കൗണ്‍സിലിംഗ്

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്മെന്‍റ് പഠനകേന്ദ്രങ്ങളില്‍ (യു.ഐ.എം.) എം.ബി.എ. (ഫുള്‍ടൈം) കോഴ്സിലേക്ക് 2022 – 24 വര്‍ഷത്തെ പ്രവേശനത്തിനുളള രണ്ടാംഘട്ട കൗണ്‍സിലിംഗ് 2022 സെപ്റ്റംബര്‍ 26 മുതല്‍ നടത്തുന്നതാണ്. പ്രൊവിഷണല്‍ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം മാറ്റി വച്ചു

മഹാത്മാ ഗാന്ധി സർവകലാശാല പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകർക്കായി സെപ്റ്റംബർ 26 മുതൽ 30 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം മാറ്റി വച്ചു. പുതിയ തീയതി പീന്നീട് അറിയിക്കും.

വൈവ വോസി

പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി. ഡിഗ്രി (1993 അഡ്മിഷനു മുൻപ് / 1993,1997 അഡ്മിഷനുകൾ – ആനുവൽ സ്‌കീം) അദാലത്ത് സ്‌പെഷ്യൽ മെഴ്‌സി ചാൻസ് (ജൂലൈ 2022) പരീക്ഷകളുടെ വൈവാ വോസി പരീക്ഷ എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ സെപ്റ്റംബർ 29 ന് നടത്തും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഹിന്ദി പക്ഷാചരണം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗം ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി പ്രദര്‍ശനം, ദേശീയ സെമിനാര്‍, ഡി.ടി.പി. പരിശീലനം എന്നിവ സംഘടിപ്പിക്കുന്നു. പ്രദര്‍ശനം 27-ന് പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യും. ബഹുഭാഷികതയും ഭാഷാസൂത്രണവും എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സെമിനാര്‍ 28-ന് രാവിലെ 10 മണിക്ക് ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊ-വൈസ് ചാന്‍സിലര്‍ പ്രൊഫ. വി. അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തും. ഹിന്ദി ഡി.ടി.പി. പരിശീലനവും പക്ഷാചരണത്തോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

മലയാളം റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. നരവംശ ശാസ്ത്രം, ചരിത്രം, മലയാളം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കാണ് ഒക്‌ടോബര്‍ 7 മുതല്‍ 20 വരെ നടക്കുന്ന കോഴ്‌സില്‍ പങ്കെടുക്കാന്‍ അവസരം. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 29-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ugchrdc.uoc.ac.in) ഫോണ്‍ 0494 2407350, 7351.

സിണ്ടിക്കേറ്റ് മീറ്റിംഗ്

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് ഒക്‌ടോബര്‍ 1-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.

ബിരുദ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ നിന്നും കോളേജുകള്‍ നേരിട്ട് പ്രവേശനം നടത്തും. 27 മുതല്‍ 28-ന് വൈകീട്ട് 5 മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അവസരമുണ്ടായിരിക്കും. പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്തു സൂക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

അവസാനവര്‍ഷ ബി.ഡി.എസ്. പാര്‍ട്ട്-2 ഏപ്രില്‍ 2020 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കല്‍ 26 മുതല്‍ എടപ്പാള്‍ മലബാര്‍ ഡന്റല്‍ കോളേജ് ആന്റ് റിസര്‍ച്ച് സെന്ററില്‍ നടക്കും.

എം.എ. ഹിസ്റ്ററി വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 27 മുതല്‍ 30 വരെ തൃശൂര്‍ ശ്രീ. സി. അച്ചുതമേനോന്‍ ഗവ. കോളേജിലും മഞ്ചേരി എന്‍.എസ്.എസ്. കോളേജിലും നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

സപ്തംബര്‍ 23-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്‌ടോബര്‍ 6-ന് നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ലോണ്‍ട്രി വര്‍ക്ക്‌സ് ക്വട്ടേഷന്‍ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഗസ്റ്റ് ഹൗസ്, ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലെ ലോണ്‍ട്രി വര്‍ക്കുകള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷാ ഫോറം സപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 13 വരെ സര്‍വകലാശാലാ ആസൂത്രണ വികസന വിഭാഗത്തില്‍ നിന്നും ലഭിക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാലാ നോട്ടീസ് ബോര്‍ഡുകളില്‍ ലഭ്യമാണ്.

Kannur University Announcements: കണ്ണൂര്‍ സര്‍വകലാശാല

സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള പാലയാട് ക്യാമ്പസിലും ഐസിഎം പറശ്ശിനിക്കടവ്, സിഎംഎസ് മാങ്ങാട്ടുപറമ്പ്, സിഎംഎസ് നീലേശ്വരം എന്നീ സെൻ്ററുകളിലും എംബിഎ പ്രോഗ്രാമിന് ഒഴിവുവന്ന എസ്.സി, എസ്.ടി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 26 ന് രാവിലെ 10 മണിക്ക് പാലയാട് ക്യാമ്പസിൽ വച്ച് നടക്കും. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ :0490 2347377

പരീക്ഷ പുനഃക്രമീകരിച്ചു

26.09.2022 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി. എസ് സി. ഫിസിക്സ് (കോർ/ കോംപ്ലെമെന്ററി) പ്രായോഗിക പരീക്ഷകൾ ചില സാങ്കേതിക കാരണങ്ങളാൽ 06.10.2022 (വ്യാഴം) ലേക്ക് പുനഃക്രമീകരിച്ചു.

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ എം. റ്റി. റ്റി. എം. (ഏപ്രിൽ 2022) പ്രായോഗിക പരീക്ഷകൾ 28.09.2022 ന് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടും നാലും സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് 28.09.2022 മുതൽ 01.10.2022 വരെ പിഴയില്ലാതെയും 03.10.2022 വരെ പിഴയോടെയും അപേക്ഷിക്കാം. നാലാം സെമസ്റ്റർ പരീക്ഷകൾക്ക് 29.09.2022 മുതൽ 03.10.2022 വരെ പിഴയില്ലാതെയും 07.10.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

ടൈംടേബിൾ

30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. എ. സോഷ്യൽ സയൻസസ് (റെഗുലർ), നവംബർ 2021 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ / എം എസ് സി /എം പി എഡ്/എൽ എൽ എം /എം സി എ /എം ബി എ /എം എൽ ഐ എസ് സി റെഗുലർ / സപ്ലിമെന്ററി മെയ് 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 24 september 2022