University Announcements 24 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 24 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരള സര്‍വകലാശാല ബിരുദ പ്രവേശനം 2021

കേരളസര്‍വകലാശാലയുടെ ബിരുദ പ്രോഗ്രാമുകളിലേക്കുളള പ്രവേശനത്തിന് സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുളള അവസരം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം നല്‍കുന്നതാണ്. സെപ്റ്റംബര്‍ 25 മുതല്‍ 29 വരെയുളള കാലയളവില്‍ പുതിയ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.കോം. ത്രീമെയിന്‍ വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. മലയാളം (2019 – 20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (2014 സ്‌കീം – മേഴ്‌സി & സപ്ലിമെന്ററി, 2018 സ്‌കീം – റെഗുലര്‍ & സപ്ലിമെന്ററി) (ഫുള്‍ടൈം (യു.ഐ.എം. ഉള്‍പ്പെടെ)/ട്രാവല്‍ & ടൂറിസം/റെഗുലര്‍ – ഈവനിംഗ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്പരിശോധനയ്ക്ക് ഒക്‌ടോബര്‍ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീമിലെ വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ റെഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ബി.ടെക്. ഡിഗ്രി സെപ്റ്റംബര്‍ 2021 പരീക്ഷകള്‍ ഒക്‌ടോബര്‍ 5 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.സി.എ. (2015 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 28, 29 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 7 മുതല്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.പി.എ., ബി.പി.എഡ്., പി.ജി.ഡി.എച്ച്.എഫ്.എം. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (എല്‍.എന്‍.സി.പി.ഇ.) യില്‍ നടത്തുന്ന ഒന്നാം വര്‍ഷ എം.പി.ഇ., ബി.പി.എഡ്.(രണ്ട് വര്‍ഷം), പി.ജി.ഡി.എച്ച്.എഫ്.എം. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 15. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

എം.ജി. ബിരുദ പ്രവേശനം ഇന്നു (സെപ്തംബർ 25) കൂടി

എം.ജി. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദപ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിൻ കീഴിൽ ഇതുവരെയുള്ള നാല് അലോട്‌മെൻ്റ് ലിസ്റ്റുകളിൽ ഏതിലെങ്കിലും ഉൾപ്പെട്ട് ബന്ധപ്പെട്ട കൊളജുകളിൽ താത്ക്കാലിക പ്രവേശനം നേടിയവർക്ക് കോളജുകളിൽ ഫീസടച്ച് പ്രവേശനം ഉറപ്പാക്കാൻ ഇന്ന് (സെപ്തംബർ 25) വൈകിട്ട് നാല് മണി വരെ അവസരം.

നിശ്ചിത സമയത്തിനകം ഫീസടച്ച് പ്രവേശന നടപടികൾ പൂർത്തിയാക്കാത്തവരുടെ അലോട്‌മെന്റ് റദ്ദാകും. പ്രവേശനം ഉറപ്പാക്കി കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് വിദ്യാർഥികൾ സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ്പിന്റെ അഭാവത്തിൽ ഇതുസംബന്ധിച്ച പരാതികൾ പരിഗണിക്കില്ല.

നാലാം അലോട്‌മെന്റിന്‌ശേഷം പട്ടിക വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് മാത്രമേ താൽക്കാലിക അലോട്‌മെന്റ് അനുവദിക്കുകയുള്ളൂ.

പുതുക്കിയ പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2020 അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ ഒക്‌ടോബർ 20 ന് ആരംഭിക്കും. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2021 ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ – റഗുലർ), 2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (2016 – 2018 അഡ്മിഷൻ – സപ്ലിമെന്ററി/ 2015 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 11 വരെ അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് (എം.ടി.ടി.എം. – 2019 അഡ്മിഷൻ – റഗുലർ, 2016, 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.ജി. പ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒക്‌ടോബര്‍ 4-ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 280 രൂപയുമാണ് അപേക്ഷാഫീസ്. രജിസ്‌ട്രേഷന്‍ സമയത്ത് മൊബൈലില്‍ ഒ.ടി.പി. വെരിഫിക്കേഷന്‍ ഉണ്ടാകും. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് പ്രിന്റ്ഔട്ട് സൂക്ഷിക്കണം. അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് പിന്നീട് അവസരമുണ്ടാകും. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോളേജുകളിലും അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (https:// admission.uoc.ac.in)

പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 30 വരെ അപേക്ഷിക്കാം

റഗുലര്‍, പ്രൈവറ്റ്, എസ്.ഡി.ഇ. വാര്‍ഷിക സ്‌കീമില്‍ 1995-ലോ അതിനു ശേഷമോ കോഴ്സ് പൂര്‍ത്തീകരിച്ച് ഒന്ന്, രണ്ട് വര്‍ഷ ബിരുദ പരീക്ഷകളുടെ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് വിഷയങ്ങളില്‍ സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. വെബ്‌സൈറ്റിലുള്ള രജിസ്ട്രേഷന്‍ ലിങ്ക് വഴി ഒക്ടോബര്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ ഉള്ളവര്‍ തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാന്‍ രശീതും സഹിതം നവംബര്‍ 05-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍, സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭ്യമാക്കണം. രജിസ്ട്രേഷന്‍ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും. പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ 2005 സിലബസിലാണ് എഴുതേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

2018 ബാച്ച് നാലാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 29-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ 2019 സ്‌കീം, 2019 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 6 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് 11 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്.-പി.ജി. 2019 സ്‌കീം, 2019 പ്രവേശനം നവംബര്‍ 2020 പരീക്ഷക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷക്കണം. നേരത്തേ ഫീസടച്ചവര്‍ വീണ്ടും അടയ്‌ക്കേണ്ടതില്ല. ഓണ്‍ലൈന്‍ ലിങ്ക് ഒക്‌ടോബര്‍ 7 വരെ സൈറ്റില്‍ ലഭ്യമാകും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. (ഈവനിംഗ്), രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജൂലൈ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

B.Ed ഏകജാലക പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ (Govt./Aided/Self Financing), ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ B.Ed കോളേജുകളിലേക്കുള്ള 2021-22 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 02/10/2021, 5.P.M നു മുൻപായി അപേക്ഷിക്കണം.

രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും, www. admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. അഡ്മിഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ അതാതു സമയങ്ങളിൽ സർവ്വകലാശാല വെബ് സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടേയും അറിയിക്കുന്നതാണ്.

Community, Management,,Sports എന്നീ quota കളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ/ സെന്ററുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിൻറൗട്ട് കോളേജുകളിലേക്കോ സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിൻറൗട്ടും ഫീ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ/സെന്ററുകളിൽ ഹാജരാക്കേണ്ടതാണ് ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ഫീ :Rs 555/-,(SC/ST- Rs 170/-) . ഫീസ് SBI e-pay വഴി അടക്കേണ്ടതാണ്

Help Line No : 0497 2715261, 7356948230 e-mail id :bedsws@kannuruniv.ac.in

പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക.

ഒന്നാം വർഷ ബി. എ. അഫ്‍സൽ-ഉൽ-ഉലമ ബിരുദ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റൽ കോളേജുകളിൽ 2021-22 ഒന്നാം വർഷ ബി.എ അഫ്‍സൽ-ഉൽ-ഉലമ ബിരുദ കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 ഒക്ടോബർ 5 വരെ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത് സംബന്ധിച്ച സർക്കുലർ സർവകലാശാല വെബ് സൈറ്റിൽ (www. kannuruniversity.ac.in) ലഭിക്കും.

എം.എ ഭരതനാട്യം, ബി.എ ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം – പ്രവേശനം

കണ്ണൂർ സർവകശാലയുടെ പരിധിയിൽ വരുന്ന പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻആർട്സിലെ 2021-22 വർഷം എം.എ ഭരതനാട്യം, ബി.എ ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2011 ഒക്ടോബർ 8 വരെ പ്രസ്തുത കോളേജിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത് സംബന്ധിച്ച സർക്കുലർ സർവകലാശാല വെബ് സൈറ്റിൽ (www. kairnuruniversity. ac.in) ലഭിക്കും കൂടുതൽ വിശദാംശങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക (www. lasyafinearts.com Phone: 9847260010)

ഹോൾടിക്കറ്റ്

28.09.2021 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി ഏപ്രിൽ 2021 പരീക്ഷയുടെ (റഗുലർ/വിദൂര വിദ്യാഭ്യാസം) ഹാൾടിക്കറ്റുകളും ടൈംടേബിളും യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾടിക്കറ്റിന്റെ പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി, ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. ഒന്നാം വർഷ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികളുടെ പരീക്ഷ പിന്നീട് നടത്തും. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാ വിഭാഗവുമായി ബന്ധപ്പെടണം. നമ്പർ: 04972715478

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ എം. എഡ്., നവംബർ 2020 റെഗുലർ പരീക്ഷകൾക്ക് 25.09.2021 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 28.09.2021 നകം സർവകലാശാലയിൽ ലഭിക്കണം.

ഒന്നാം സെമസ്റ്റർ എം. എ. ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്, നവംബർ 2020 റെഗുലർ പരീക്ഷകൾക്ക് 25.09.2021 മുതൽ 28.09.2021 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 01.10.2021 നകം സർവകലാശാലയിൽ ലഭിക്കണം.

ടൈംടേബിൾ

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ റെഗുലർ യു. ജി./ പി. ജി. (എം. എഡ്., എം. എ. ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് ഒഴികെ), നവംബർ 2020 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

12.10.2021 ന് ആരംഭിക്കുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ പുനഃക്രമീകരിച്ചു

ഗവ. എഞ്ചിനീയറിംഗ് കോളേജ് കണ്ണൂരിൽ വച്ച് 27.09.2021 ന് നടത്താൻ നിശ്ചയിച്ച ആറാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ), മെയ് 2020 ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ‘2K6EE607(PR)ഇലക്ട്രിക്കൽ മെഷീൻസ് ലാബ് II’ പ്രായോഗിക പരീക്ഷകൾ 29.09.2021 ലേക്ക് മാറ്റിവച്ചിരിയ്‌ക്കുന്നു.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം. എൽ. ഐ. എസ് സി. റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 06.10.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ ബി. എ. ഭരതനാട്യം, നവംബർ 2020 പ്രായോഗിക പരീക്ഷകൾ 28.09.2021 ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ചു നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

LLM സീറ്റ് ഒഴിവ്

സർവകലാശാലയുടെ തലശ്ശേരി നിയമ വകുപ്പിൽ 2021-22വർഷത്തേക്കുള്ള LLM പ്രവേശനത്തിനു താഴെ പറയുന്ന വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. SC -3 , ST -1 , OBX -1. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 28-09-2021 ന് 11 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. Contact Number: 9961936451.

Read More: University Announcements 23 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 24 september 2021

Next Story
Victers Channel Timetable September 25: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 25 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com