scorecardresearch
Latest News

University Announcements 24 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 24 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം. (ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ പ്രോഗ്രാമുകള്‍), ഫെബ്രുവരി 2022 (2020 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ എം.എസ്‌സി. ഡാറ്റ സയന്‍സ് 2020 – 2022 ബാച്ച് (സി.എസ്.എസ്.)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ടൈം ടേബിള്‍

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്‍ഡ് മാനേജ്‌മെന്റ് (356) (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍), നവംബര്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍/വൈവ വോസി

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (കോര്‍ – ബയോകെമിസ്ട്രി) കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 29 മുതലും രണ്ടാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ ഒന്നു മുതലും നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. കെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ന്യൂജെന്‍ ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കല്‍/വൈവ വോസി പരീക്ഷകള്‍ അതതു പരീക്ഷാ കേന്ദ്രങ്ങളില്‍ നവംബര്‍ 28 മുതല്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ ഒന്നു മുതല്‍ ഏഴു വരെ അതതു കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് (2020 അഡ്മിഷന്‍ റഗുലര്‍, 2019,2018,2017 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്), സൈബര്‍ ഫോറന്‍സിക് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്), അഞ്ചാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.ബി.സി.എസ് – ബി.എ, ബി.കോം(2020 അഡ്മിഷന്‍ റഗുലര്‍, 2019,2018,2017 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്) ബിരുദ പരിക്ഷകള്‍ക്ക് 555 രൂപ പിഴയോടു കൂടി നവംബര്‍ 25നും 1105 രൂപ സൂപ്പര്‍ഫൈനോടു കൂടി 26നും അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷ: സമയപരിധി നീട്ടി

നാലാം സെമസ്റ്റര്‍ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം (സി.എസ്.എസ്., 2018,2017,2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015,2014,2013,2012 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 1105 രൂപ സൂപ്പര്‍ഫൈനോടു കൂടി നവംബര്‍ 26 വരെ അപേക്ഷ നല്‍കാം.

ബി.ആര്‍ക്ക് കോഴ്‌സിന്റെ ഇന്റേണല്‍ അസസ്‌മെന്റ് റീ-ഡുവിന് നവംബര്‍ 30 വരെ അപേക്ഷ നല്‍കാം.

പരീക്ഷാ ഫലം

മൂന്ന്, നാല് സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (2019 അഡ്മിഷന്‍, പ്രൈവറ്റ് പഠനം – സെപ്റ്റംബര്‍ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ ഒന്‍പതു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി ടെക് സീറ്റൊഴിവ്

സര്‍വകലാശാലാ എന്‍ജിനീയറിങ് കേളേജില്‍ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് 28 വരെ കോളജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇ.സി., ഇ.ഇ., ഐ.ടി., എം.ഇ., പ്രിന്റിംഗ് ടെക്നോളജി ബ്രാഞ്ചുകളിലേക്കാണ് സ്പോട്ട് അഡ്മിഷന്‍. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് അവസരം. ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനത്തിനും അവസരമുണ്ട്. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്ക് എന്‍.ആര്‍.ഐ. ക്വാട്ട വഴി പ്രവേശനം നേടാം. സെമസ്റ്ററിന് 20000 രൂപയാണ് ട്യൂഷന്‍ ഫീസ്. ഫോണ്‍ 9567172591.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്‍ഡ്് ടെക്നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.ബി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അദീബി ഫാസില്‍ ഏപ്രില്‍ 2022 പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷയുടെയും ഫൈനല്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ അപ്ലൈഡ് ബയോ ടെക്നോളജി നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ ഡിസംബര്‍ അഞ്ചിനു തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ ഏഴു വരെയും 170 രൂപ പിഴയോടെ ഒന്‍പതു വരെയും അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി. എം. എം. സി., ബി. എ. സോഷ്യല്‍ സയന്‍സസ്, ബി. എസ് സി. ലൈഫ് സയന്‍സ് & കംപ്യൂട്ടേഷണല്‍ ബയോളജി/ കോസ്റ്റ്യൂം & ഫാഷന്‍ ഡിസൈനിങ്ങ് റെഗുലര്‍, നവംബര്‍ 2021 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനയ്ക്കും പകര്‍പ്പിനും ഡിസംബര്‍ ഏഴു വരെ അപേക്ഷിക്കാം.

സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി. എം. എം. സി., ബി. എ. സോഷ്യല്‍ സയന്‍സസ്, ബി. എസ് സി. ലൈഫ് സയന്‍സ് & കംപ്യൂട്ടേഷണല്‍ ബയോളജി/ കോസ്റ്റ്യൂം & ഫാഷന്‍ ഡിസൈനിങ്ങ് (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), നവംബര്‍ 2022 പരീക്ഷകള്‍ക്ക് നവംബര്‍ 26ന് വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം.

ടൈം ടേബിള്‍

ഡിസംബര്‍ 15ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലര്‍), ജനുവരി 2023 പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഡിസംബര്‍ 26ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ ബിരുദ (സപ്ലിമെന്ററി), ഏപ്രില്‍ 2022 പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

തീയതിയില്‍ മാറ്റമില്ല

ഒന്നാം സെമസ്റ്റര്‍ പരീക്ഷാ രജിസ്‌ട്രേഷന് മുന്നോടിയായി, 2022 അഡ്മിഷന്‍ ബിരുദ വിദ്യാര്‍ഥികളുടെ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ പത്രങ്ങളുടെ പകര്‍പ്പും മെട്രിക്കുലേഷന്‍/ റെക്കഗ്‌നിഷന്‍ അപേക്ഷകളും നിര്‍ദിഷ്ട അഡ്മിഷന്‍ ഡാറ്റയുടെ പ്രിന്റൗട്ടിനൊപ്പം നവംബര്‍ 26ന് വൈകീട്ട് അഞ്ചിനകം തന്നെ പരീക്ഷാവിഭാഗത്തില്‍ സമര്‍പ്പിക്കണം. 17നു ശേഷം അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടുന്ന തീയതി പിന്നീട് അറിയിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ഒന്നും (നവംബര്‍ 2021) രണ്ടും (മേയ് 2022) അഞ്ചും (നവംബര്‍ 2021) സെമസ്റ്റര്‍ എം. സി. എ. (ലാറ്ററല്‍ എന്‍ട്രി ഉള്‍പ്പെടെ) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 24 november