University Announcements 24 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021ജനറല്‍/ സംവരണ വിഭാഗങ്ങള്‍ക്ക് സ്പോട്ട് അലോട്ട്മെന്റ് – ആലപ്പുഴ മേഖല – ഡിസംബര്‍ 2,3 തീയതികളില്‍
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്.ഡി. കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറല്‍/ സംവരണ വിഭാഗങ്ങള്‍ക്ക് മേഖല തലത്തില്‍ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ആലപ്പുഴ മേഖലയിലുള്ള കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്റ് ഡിസംബര്‍ 2,3 തീയതികളില്‍ എസ്. ഡി കോളേജ് ആലപ്പുഴയില്‍ നടത്തുന്നതാണ്.
വിദ്യാര്‍ത്ഥികള്‍ ഓപ്ഷന് സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം എസ്. ഡി കോളേജ് ആലപ്പുഴയില്‍ രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. രജിസ്ട്രേഷന് സമയം 8 മണി മുതല്‍ 10 മണി വരെ. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും (ചീിരൃലമാ്യ ഘമ്യലൃ, ടഇടഠ, ഋണട) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ?കര്പ്പുകള് ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇത് വരെ അഡ്മിഷന് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അലോട്ട്മെന്റില്‍ അഡ്മിഷന് ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസിനത്തില്‍ (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 930 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുമ്പ് യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസ് അടച്ചവര്‍ പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം.
ആലപ്പുഴ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്സൈറ്റില്‍ (http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സര്‍വകലാശാല ബിരുദാനന്തര ബിരുദ പ്രവേശനം 2021സ്പോര്‍ട്സ് ക്വാട്ട പ്രവേശനം – സംബന്ധിച്ച്
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് പൂര്‍ത്തിയായി. 22.10.2021 ന് മുമ്പായി കോളേജില്‍ പ്രൊഫോര്മ കൊടുത്ത വിദ്യാര്‍ത്ഥികളെ മാത്രമേ വെരിഫിക്കേഷനില്‍ പരിഗണിച്ചിട്ടുള്ളു.
വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് വെരിഫിക്കേഷന് സ്റ്റാറ്റസ് നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ 26.11.2021- നകം രേഖാമൂലം (ഇ-മെയില്‍-onlineadmission @keralauniversity.ac.in)പരാതി നല്‍കണം. ഈ പരാതികള്‍ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം – 2021സ്പോര്‍ട്സ് /ജനറല്‍/ സംവരണ വിഭാഗങ്ങള്‍ക്ക് സ്പോട്ട് അലോട്ട്മെന്റ് നവംബര്‍ 26,27 തീയതികളില്‍
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ കോളേജുകളിലെ ഒന്നാം വര്‍ഷ ബി. എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍ / മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് സ്പോട്ട് അലോട്ട്മെന്റ് നവംബര്‍ 26, 27 തീയതികളില്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ ഓഡിറ്റോറിയത്തില്‍ നടത്തുന്നു.
ബി.എഡ് ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ജിയോഗ്രാഫി, നാച്ചുറല്‍ സയന്‍സ്, മാത്തമാറ്റിക്സ്, കോമേഴ്സ് എന്നിവ നവംബര്‍ 26 ന് നടത്തുന്നതാണ്. ബി.എഡ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, അറബിക്, സംസ്കൃതം, എന്നിവ നവംബര്‍ 27 ന് നടത്തുന്നതാണ്.
സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച ലിസ്റ്റ് പ്രകാരം 27.11.2021 സ്പോര്‍ട്സ് ക്വാട്ട അലോട്ട്മെന്റ് മേല്‍ പറഞ്ഞ വേദിയില്‍ വച്ച് തന്നെ സര്‍വകലാശാല നടത്തുന്നതാണ്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളുമായി അന്നേ ദിവസം 10 മണിക്ക് മുമ്പായി ഹാജാരാകേണ്ടതാണ് .
സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് സഹിതം രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. രജിസ്ട്രേഷന് സമയം 8 മണി മുതല്‍ 10 മണി വരെ. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. മറ്റെന്തെങ്കിലും കാരണത്താല്‍ ഹാജാരാകാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ സാക്ഷ്യ പത്രം (authorization letter) നല്കി രക്ഷകര്‍ത്താവിനെ അയക്കാവുന്നതാണ്.
നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും (Non-creamy Layer, SC-ST, EWS) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ?കര്പ്പുകള് ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇത് വരെ അഡ്മിഷന് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അലോട്ട്മെന്റില്‍ അഡ്മിഷന് ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസിനത്തില്‍ (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 230 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1130 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുമ്പ് യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസ് അടച്ചവര്‍ പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം.
വിശദ വിവരങ്ങള്‍ക്ക് (http:// admissions.keralauniversity.ac.in) അഡ്മിഷന് വെബ്സൈറ്റ് കാണുക.
ബിരുദാനന്തര ബിരുദ പ്രവേശനം 2021എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് നവംബര്‍ 29 ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.
ഡിസംബര്‍ 1 മുതല്‍ 3 വരെയാണ് കോളേജ് പ്രവേശനം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഓരോ വിദ്യാര്‍ഥിയുടെയും പേരിനു നേര്‍ക്ക് കോളേജില്‍ കൗണ്‍സിലിംഗിനായി ഹാജരാകേണ്ട തീയതിയും സമയവും നല്‍കിയിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഹാജരാകാന്‍ സമയം നല്കിയിട്ടുള്ളവര് മാത്രമേ പ്രസ്തുത തീയതികളില്‍ ഹാജാരാകേണ്ടതുള്ളൂ. ആദ്യ 50 റാങ്ക് വരെയുള്ളവര്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ കൗണ്‍സിലിങ് നടത്തുന്നത്. സീറ്റുകള്‍ ബാക്കിയാവുന്ന പക്ഷം മാത്രം രണ്ടാം ഘട്ട കൗണ്‍സിലിങ് നടത്തുന്നതാണ്. അതിനുള്ള തീയതിയും സമയവും പിന്നീട് അറിയിക്കും.
എല്ലാ കോളേജുകളിലും ഒരു കോഴ്സിന് ഒരേ ഷെഡ്യൂളില്‍ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളേജുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ രക്ഷാകര്‍ത്താവ്/ പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നത് എങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ഥി ഒപ്പിട്ട authorization letter എന്നിവ ഹാജരാക്കണം. റാങ്ക് ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള കൃത്യ സമയത്തു തന്നെ വിദ്യാര്‍ഥിയോ പ്രതിനിധിയോ കോളേജില്‍ ഹാജരായിരിക്കേണ്ടതാണ്. റാങ്ക് അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗിന് വിളിക്കുന്ന സമയം വിദ്യാര്‍ഥിയോ പ്രതിനിധിയോ ഹാജരായില്ല എങ്കില്‍ പ്രസ്തുത ഒഴിവിലേക്ക് റാങ്ക് ലിസ്റ്റിലെ അടുത്തയാളെ പരിഗണിക്കുന്നതാണ്. പിന്നീട് ആ വിദ്യാര്‍ത്ഥിക്ക് ആ സീറ്റ് അവകാശപ്പെടാന്‍ സാധിക്കുന്നതല്ല.
ഓരോ കോഴ്സിനും നിശ്ചിത എണ്ണം സീറ്റുകള്‍ മാത്രമാണ് കമ്മ്യൂണിറ്റി ക്വാട്ടയില്‍ ഉള്ളത്. സീറ്റുകളുടെ എണ്ണം കോളേജില്‍ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു എന്നതും കൗണ്‍സിലിംഗിന് സമയം അനുവദിച്ചു എന്നതും കൊണ്ട് സീറ്റ് ഉറപ്പാകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
അഡ്മിഷന് ഹാജരാകുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല് ഹാജരാ ക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജില്‍ ആണ് അഡ്മിഷന് ലഭിക്കു ന്നതെങ്കില്‍ പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ അലോട്ട്മെന്റ് മുഖേന മറ്റേതെങ്കിലും കോളേജില്‍ അഡ്മിഷന് ലഭിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് മെമോ ഹാജരാക്കണം. അങ്ങനെയുള്ളവര്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന് ലഭിച്ചു എന്ന് ഉറപ്പായാല്‍ മാത്രം പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍, അലോട്ട്മെന്റിലൂടെ അഡ്മിഷന് ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന നിശ്ചിത സമയത്തിനുള്ളില്‍ അഡ്മിഷന് നടപടി പൂര്‍ത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുള്ളതായി പരിഗണിക്കുന്നതും അടുത്ത ഘട്ടത്തിലെ കൗണ്‍സിലിങ്ങില്‍ ആ ഒഴിവ് നികത്തുന്നതുമാണ്. ഇങ്ങനെ അഡ്മിഷന് നഷ്ടമായവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല.
അഡ്മിഷന് ആദ്യമായി ലഭിക്കുന്നവര്‍ യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസ് അവരുടെ പ്രൊഫൈലില്‍ നിന്നും ഓണ്‍ലൈനായി അടക്കേണ്ടതാണ്. ഇതിനുള്ള ലിങ്ക് കോളേജില്‍ നിന്നും ആക്റ്റീവ് ആക്കി നല്‍കും. യൂണിവേഴ്സിറ്റി ഫീസിന്റെ വിശദാംശങ്ങള്‍ പ്രോസ്പെക്ടസ്സില്‍ നല്‍കിയിട്ടുണ്ട്. അതോടൊപ്പം കോളേജില്‍ അടക്കേണ്ട നിശ്ചിത ഫീസും ഒടുക്കേണ്ടതാണ്. Temporary / താത്കാലിക അഡ്മിഷന് കമ്മ്യൂണിറ്റി ക്വാട്ടയില്‍ ബാധകമല്ല എന്ന കാര്യം ശ്രദ്ധിക്കുക.
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021ജനറല്‍/മറ്റ് വിഭാഗങ്ങള്‍ക്ക് സ്പോട്ട് അലോട്ട്മെന്റ് – തിരുവനന്തപുരം, കൊല്ലം മേഖല – നവംബര്‍ 30 നും ഡിസംബര്‍ 1 നും
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്.ഡി. കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് മേഖല തലത്തില്‍ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. തിരുവനന്തപുരം, കൊല്ലം മേഖലയിലുള്ള കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്റ് നവംബര്‍ 30 നും ഡിസംബര്‍ 1 നും നടത്തുന്നതാണ്.
വിദ്യാര്‍ത്ഥികള്‍ ഓപ്ഷന് സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം താഴെ പറയുന്ന സെന്ററില്‍ രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. രജിസ്ട്രേഷന് സമയം 8 മണി മുതല്‍ 10 മണി വരെ. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. മേഖലാടിസ്ഥാനത്തിലുള്ള സെന്ററുകള്‍ താഴെ പറയുന്നവയാണ്
തിരുവനന്തപുരം – യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം കൊല്ലം – എസ്. എന്‍ കോളേജ്, കൊല്ലം
നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും (Non-creamy Layer, SC-ST, EWS) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ?കര്പ്പുകള് ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇത് വരെ അഡ്മിഷന് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അലോട്ട്മെന്റില്‍ അഡ്മിഷന് ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസിനത്തില്‍ (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 930 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുമ്പ് യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസ് അടച്ചവര്‍ പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം.
തിരുവനന്തപുരം, കൊല്ലം മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്സൈറ്റില്‍ (http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദപ്രവേശനം 2021പുതിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള തോന്നയ്ക്കല്‍, എ.ജെ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, കോളേജിലും (MA English), ശ്രീ നാരായണ ഗുരു മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, തുറവൂര്‍, ആലപ്പുഴയിലും (MCom Finance) പുതുതായി ആരംഭിക്കുന്ന (2021-22) MA English , MCom Finance എന്നീ കോഴ്സുകള്‍ അഡ്മിഷന് പേജില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഓപ്ഷന് ലിസ്റ്റില്‍ ചേര്‍ക്കാവുന്നതാണ്.
പുതുതായി ഓപ്ഷന് ചേര്‍ക്കുന്നവരുടെ പുതിയ ഓപ്ഷനുകള്‍ മാത്രമേ അടുത്ത അലോട്ട്മെന്റില്‍ പരിഗണിക്കുകയുള്ളൂ. ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ താല്പര്യമുള്ള എല്ലാ ഓപ്ഷനുകളും അവരവരുടെ പ്രൊഫൈലില്‍ പുതുതായി ഉള്‍പെടുത്താന്‍ ശ്രദ്ധിക്കുക.
ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനും പ്രൊഫൈലില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിനുളള അവസാന തീയതി നവംബര്‍-26 വൈകുന്നേരം 5 മണി വരെ. സപ്ലിമെന്ററി അലോട്ട്മെന്റ് നവംബര്‍ 27 ന് പ്രസിദ്ധീകരിക്കുന്നതാണ്.
കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദപ്രവേശനം 2021പുതിയ രജിസ്ട്രേഷനും, അപേക്ഷയില്‍ തിരുത്തലിനും, പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും അവസരം. സെല്‍ഫ് ഫിനാന്‍സ് കോളേജുകളിലെ പുതിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് ഇതുവരെ രജിസ്ട്രേഷന് ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ രജിസ്ട്രേഷനും, നിലവില്‍ രജിസ്ട്രേഷന് ഉളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനും, പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും നവംബര്‍ 24 മുതല്‍ 26 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.
കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സെല്‍ഫ് ഫിനാന്‍സ് കോളേജുകളില്‍ പുതുതായി അനുവദിച്ച കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https:// admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
സ്പോട്ട് അഡ്മിഷന്
കേരളസര്‍വകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളില്‍ എം.എ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാമിന് 2021 -23 ബാച്ച് അഡ്മിഷനു ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 2021 നവംബര്‍ 26ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
കേരളസര്‍വകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളില്‍ എം.സ്.സി കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ റിന്യൂവബിള്‍ എനര്‍ജി പ്രോഗ്രാമിന് 2021 -23 ബാച്ച് അഡ്മിഷനു ടഇ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 2021 നവംബര്‍ 25ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .
സായി-എല്‍.എന്‍.സി.പി.ഇ. – എസ്.സി./എസ്.ടി. – സീറ്റ് ഒഴിവ്
കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവനന്തപുരം സായി-എല്‍.എന്‍.സി.പി.ഇ. കോളേജിലെ ബി.പിഎഡ്. (രണ്ട് വര്‍ഷം) കോഴ്സിലേക്ക് ഒഴിവുളള എസ്.സി. (പെണ്‍കുട്ടികള്‍: 2 സീറ്റ്), എസ്.ടി. (പെണ്‍കുട്ടികള്‍: 1 സീറ്റ്, ആണ്‍കുട്ടികള്‍: 2 സീറ്റ്) സീറ്റുകളിലേക്ക് നിശ്ചിത യോഗ്യതയുളള വിദ്യാര്‍ത്ഥികള്‍ക്ക് www. lncpe.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 26 ന് 9 മണിക്ക് പ്രസ്തുത കോളേജില്‍ അഡ്മിഷന് ടെസ്റ്റിന് ഹാജരാകേണ്ടതാണ്. ഇതേ വര്‍ഷം ഒരു തവണ അഡ്മിഷന് ടെസ്റ്റിന് പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ അപേക്ഷ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2412189 എന്ന നമ്പറില്‍ ബന്ധപ്പെടുക.
കേരള സര്‍വ്വകലാശാല വിദൂര കോഴ്സുകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് അംഗീകാരം ഈ വര്‍ഷത്തെ പ്രവേശനം ഡിസംബര്‍ 15 വരെ
കേരള സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് യു.ജി.സിയുടെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോ (ഡഏഇഉഋആ) അഞ്ച് വര്‍ഷത്തേയ്ക്ക് അംഗീകാരം നല്കി . ഇതനുസരിച്ച് 2026 വരെ കോഴ്സുകള്‍ നടത്താം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കോമേഴ്സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ലൈബ്രറി സയന്‍സ്, ഹിസ്റ്ററി, ബി.ബി.എ എന്നീ ബിരുദ കോഴ്സുകള്‍ക്കും ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്, കോമേഴ്സ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ലൈബ്രറി സയന്‍സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കുമാണ് അംഗീകാരം നല്‍കിയത്.സയന്‍സ് കോഴ്സുകളായ ബി.എസ്.സി മാത്തമാറ്റിക്സ്, ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, എം.എസ്.സി മാത്തമാറ്റിക്സ്, എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് തുടങ്ങിയവ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ വര്‍ഷം തന്നെ പ്രവേശനം ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോ സര്‍വ്വകലാശാലയ്ക്ക് അനുവദിച്ച ബിരുദ ബിരുദാനന്തര കോഴ്സുകളിലേയ്ക്ക് ഈ വര്‍ഷത്തെ (2021-22) അഡ്മിഷന് തുടരുകയാണ്. യു.ജി.സി – ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ അംഗീകാരുമുളള ഈ കോഴ്സുകളിലുടെ നേടുന്ന ബിരുദ-ബിരുദാനന്തര ബിരുദങ്ങള്‍ സര്‍വ്വകലാശാലയുടെ റെഗുലര്‍ പഠന കോഴ്സുകള്‍ക്ക് സമാനവും ഈ പഠന രീതിയിലുടെ നേടുന്ന ബിരുദ-ബിരുദാനന്തര ബിരുദങ്ങള്‍ ഉന്നത പഠനത്തിനും ഉദ്യോഗത്തിനും അംഗീകാരമുളളതുമാണ്.ഈ കോഴ്സുകളിലേയ്ക്കുളള അപേക്ഷ ഡിസംബര്‍ 15 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ ശരി പകര്‍പ്പും അസ്സല് സര്‍ട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ഡിസംബര്‍ 15 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കും www. ideku.net സന്ദര്‍ശിക്കുക.
പരീക്ഷാകേന്ദ്രം
കേരളസര്‍വകലാശാല നവംബര്‍ 29 ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്കീം – പ്രൈവറ്റ് രജിസ്ട്രേഷന്) ഡിഗ്രി റെഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച റെഗുലര്‍ (2020 അഡ്മിഷന്) വിദ്യാര്‍ത്ഥികള്‍ തോന്നയ്ക്കല്‍ ശ്രീ സത്യസായി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലും ഇംപ്രൂവ്മെന്റ് (2019 അഡ്മിഷന്) രജിസ്റ്റര്‍ നമ്പര്‍ 3021915001 മുതല്‍ 3021915074 വരെയുളള വിദ്യാര്‍ത്ഥികള്‍ കാര്യവട്ടം കെ.യു.സി.ടി.ഇ.യിലും, രജിസ്റ്റര്‍ നമ്പര്‍ 3021915075 മുതല്‍ 3021915129 വരെയുളള വിദ്യാര്‍ത്ഥികള്‍ കുമാരപുരം കെ.യു.സി.ടി.ഇ.യിലും, സപ്ലിമെന്ററി (2017 & 2018 അഡ്മിഷന്) വിദ്യാര്‍ത്ഥികള്‍ കണ്ണമ്മൂല ജോണ്‍ കോക്സ് മെമ്മോറിയല്‍ സി.എസ്.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും എഴുതേണ്ടതാണ്.കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ എസ്.എന്‍.കോളേജ് കൊല്ലത്തും, ആലപ്പുഴ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ആലപ്പുഴ എസ്.ഡി. കോളേജിലും, പത്തനംതിട്ട ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ അടൂര്‍ സെന്റ്.സിറിള്‍സ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. ഹാള്‍ടിക്കറ്റ് അതാതു പരീക്ഷാകേന്ദ്രങ്ങളില്‍ ലഭ്യമാണ്. സംശയനിവാരണത്തിനായി 0471 – 2386406 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാ ഫലം
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എല്‍. ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്പരിശോധനയ്ക്ക് ഡിസംബര്‍ 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ഏപ്രില്‍ മാസം നടത്തിയ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.എ/ബി.ബി.എ/ബി.കോം എല്‍.എല്‍.ബി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2021 ഡിസംബര്‍ 4 വരെ അപേക്ഷിക്കാവുന്നതാണ്.വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി സെപ്റ്റംബര്‍ 2020 ന്റെ സ്പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 1ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി പരീക്ഷയ്ക്ക് നവംബര്‍ 28 ന് മുന്‍പായി ഓഫ് ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഡിസംബര്‍ 4 വരെ ഓഫ് ലൈനായി അപേക്ഷിക്കാം.
പുതുക്കിയ പരീക്ഷ തീയതി
കേരളസര്‍വകലാശാല നവംബര്‍ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്/ഇന്റഗ്രേറ്റഡ് ബി.എം.-എം.എ.എം.) (2015 സ്കീം) പരീക്ഷയുടെ വൈവാ വോസി ഡിസംബര്‍ 6 ന് കൊല്ലം ചവറയിലെ എം.എസ്.എന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജിയില്‍ വച്ച് നടത്തുന്നതാണ്.
കേരളസര്‍വകലാശാല 2021 നവംബര്‍ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ/ എം.എസ്.സി/ എം.കോം/ എം.എസ്.ഡബ്ല്യു (ന്യൂ ജനറേഷന് കോഴ്സ്) പരീക്ഷകള്‍ 2021 ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്നതാണ്. പുന:ക്രമീകരിച്ച ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
സ്പെഷ്യല്‍ പരീക്ഷ
കേരള സര്‍വകലാശാല ബി.എ/ ബി.എസ്.സി/ ബി.കോം എസ്.ഡി.ഇ ഏപ്രില്‍ മാസം നടത്തിയ മൂന്നും നാലും സെമസ്റ്റര്‍, ഒക്ടോബര്‍ 2020, ഓഗസ്റ്റ് മാസം നടത്തിയ അഞ്ചും ആറും സെമസ്റ്റര്‍, ഏപ്രില്‍ 2021 പരീക്ഷകള്‍ കോയിഡ് പോസിറ്റീവ്, ഹോം ക്വാറന്റൈന് കാരണം എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷ്യല്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. സ്പെഷ്യല്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികള്‍ ആരോഗ്യവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ ഡിസംബര്‍ 4 ന് മുന്‍പായി പരീക്ഷ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
കേരളസര്‍വകലാശാല പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് (റെഗുലര്‍/ ബ്രിഡ്ജ്) 2020-21
കേരളസര്‍വകലാശാല പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിനുള്ള (റെഗുലര്‍/ബ്രിഡ്ജ് 2020-21) അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറം സര്‍വകലാശാല വെബ്സൈറ്റില്‍ (www. research.keralauniversity.ac.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫോറവും അനുബന്ധ രേഖകളും ‘ രജിസ്ട്രാര്‍, കേരളസര്‍വകലാശാല പാളയം, തിരുവനന്തപുരം 695034’ എന്ന വിലാസത്തില്‍ 2021 ഡിസംബര്‍ 31ന് 5 മണിക്ക് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്.
MG University Announcements: എംജി സർവകലാശാല
അപേക്ഷ തീയതി നീട്ടി
മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2022 വർഷത്തെ പ്രിലിംസ് കം മെയ്ൻസ് കോച്ചിങ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വരെ ദീർഘിപ്പിച്ചു. അപേക്ഷഫോറത്തിനും വിശദവിവരത്തിനും ഫോൺ: 9188374553.
പ്രാക്ടിക്കൽ
2021 മാർച്ച്, ഒക്ടോബർ മാസങ്ങളിൽ നടന്ന ഒന്ന്, നാല് സെമസ്റ്റർ സി.ബി.സി.എസ്./ സി.ബി.സി.എസ്.എസ്. – റഗുലർ/റീഅപ്പിയറൻസ് ബിരുദപരീക്ഷകളുടെ ഭാഗമായ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 30 മുതൽ ഡിസംബർ 15 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടക്കും. വിശദവിവരം കോളേജ് ഓഫീസിൽ ലഭിക്കും.
സ്പോട് അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസിൽ 2021-22 അധ്യയനവർഷത്തെ എം.എ. ഡെവലപ്മെന്റ് സ്റ്റഡീസിൽ ഒരു സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദമെടുത്തിട്ടുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 30ന് പഠനവകുപ്പ് ഓഫീസിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9496793200, 7559085601.
പരീക്ഷാ ഫലം
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പി.ജി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ഓഗസ്റ്റിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ എജ്യൂക്കേഷൻ (സി.എസ്.എസ്. – 2019-2020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ഒക്ടോബറിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ 2019-2021 ബാച്ച് ഒന്ന്, രണ്ട്, സെമസ്റ്റർ എം.എ. സോഷ്യൽ വർക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ (സപ്ലിമെന്ററി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ആക്ചൂറിയൽ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റൽ സയൻസ് ആന്റ് മാനേജ്മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. സൈബർ ഫോറൻസിക്സ് പി.ജി.സി.എസ്.എസ്. (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എം.എസ് സി. ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി പ്രവേശനം
2021-22 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി ഫുഡ്സയന്‍സ് ആന്റ് ടെക്നെളജി പ്രവേശനത്തിന് അപേക്ഷിച്ച ബി.എസ് സി ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി വിദ്യാര്‍ത്ഥികള്‍ക്ക് 25 വരെ മാര്‍ക്ക്/ഗ്രേഡ് എന്‍ട്രി നടത്താം. ഇതിനകം എന്‍ട്രി നടത്താത്ത വിദ്യാര്‍ത്ഥികളെ പ്രവേശനത്തിന് പരിഗണിക്കുതല്ല. ഫോൺ 0495 2407016, 7017
ബി.എഡ്. പ്രവേശനം – സ്പോര്‍ട്സ് ക്വാട്ട
2021-22 അദ്ധ്യയനവര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ സ്പോര്‍ട്സ് ക്വാട്ട റാങ്ക്ലിസ്റ്റ് പ്രവേശനവിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോളേജുകളില്‍ നിുള്ള നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്. ഫോൺ 0495 2407016, 7017
പ്രവേശന പരീക്ഷ റാങ്ക്ലിസ്റ്റ്
2021-22 അദ്ധ്യയന വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നടത്തുന്ന എം.എസ് സി. ജനറല്‍ ബയോടെക്നോളജി, ഹെല്‍ത് ആന്റ് യോഗ തെറാപ്പി കോഴ്സുകളുടെ റാങ്ക്ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 27-നകം പ്രവേശനം നേടേണ്ടതാണ്. ഫോൺ 0495 2407016, 7017
പരീക്ഷ
സര്‍വകലാശാലാ നിയമപഠന വകുപ്പിലെ ഒന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍ പരീക്ഷയും ഹിന്ദി പഠനവകുപ്പിലെ പോസ്റ്റ് ഗ്രൈജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2021 പരീക്ഷയും മൂന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും ഡിസംബര്‍ 6-ന് തുടങ്ങും.
ഡിസംബര്‍ 3-ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.എസ് സി. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ കോംപ്ലിമെന്ററി കോഴ്സ് ഹ്യൂമന്‍ ഫിസിയോളജി-4 പരീക്ഷ ഡിസംബര്‍ 8-ലേക്ക് മാറ്റി.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 3 വരെയും ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 7 വരെയും ഓലൈനായി അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രീവിയസ് എം.എ. മലയാളം വൈവ
എസ്.ഡി.ഇ. പ്രീവിയസ് എം.എ. മലയാളം മെയ് 2020 സപ്ലിമെന്ററി പരീക്ഷയുടെ ഡസര്‍ട്ടേഷന്‍ ഇവാല്വേഷനും വൈവയും 6, 7 തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
Kannur University Announcements: കണ്ണൂർ സർവകലാശാല
എം.സി.എ – സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല പാലയാട് ഡോ.ജാനകി അമ്മാൾ ക്യാമ്പസിലെ ഐ.ടി സെൻറ്ററിൽ എം.സി.എ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. പ്രവേശനത്തിനായി ജനറൽ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള യോഗ്യരായ വിദ്യാർത്ഥികൾക്ക് 26-11-2021 ന് മുൻപായി 9995092159 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
എം.എസ്.സി.അപ്ലൈഡ് സുവോളജി – സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ ജന്തുശാസ്ത്ര പഠന വകുപ്പിൽ എം.എസ്.സി.അപ്ലൈഡ് സുവോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ മൂന്നു സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനമാഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29-11-2021ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. ഫോൺ:9847803136.
സമ്പർക്ക ക്ലാസുകൾ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ നവംബർ 27 ,28 തീയതികളിലായി (Saturday & Sunday 10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് , മേരി മാതാ കോളേജ് മാനന്തവാടി, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.
ടൈംടേബിൾ
08.12.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ കോവിഡ് സ്പെഷ്യൽ (ഏപ്രിൽ 2021) പരീക്ഷകളുടെ ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർവകലാശാല ആസ്ഥാനമാണ് പരീക്ഷാകേന്ദ്രം.
08.12.2021 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി (2007 അഡ്മിഷൻ മുതൽ), ഏപ്രിൽ 2020 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.
Read More: University Announcements 23 November 2021: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ