University Announcements 24 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് (റെഗുലര്‍/സപ്ലിമെന്‍ററി/മേഴ്സി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 2023 ജൂണ്‍ 1. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ സപ്ലിമെന്‍ററി/മേഴ്സി ചാന്‍സ് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.
റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്മെന്‍റ് പഠനകേന്ദ്രങ്ങളില്‍ (ഡകങെ) എം.ബി.എ (ഫുള്‍ ടൈം) കോഴ്സിലേക്കുള്ള 202324 വര്‍ഷത്തെ പ്രവേശനത്തിനുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗണ്‍സിലിങ് 2023 മെയ് 30 ന് കാര്യവട്ടം കങഗ ല്‍ വച്ച് നടത്തപ്പെടുന്നതാണ്.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 മെയ് 31 ന് ആരംഭിക്കുന്ന ജര്‍മ്മന്‍ അ2 (ഡ്യൂഷ് അ2), ജര്‍മ്മന്‍ ആ1 (ഡ്യൂഷ് ആ1) പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല 2023 മെയ് 22 മുതല്‍ നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ ബി.എ/ബി.എസ്.സി/ബി.കോം., മാര്‍ച്ച് 2023 പരീക്ഷയുടെ പ്രോജക്ട്/വൈവ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.എം.എസ്. ഹോട്ടല്‍ മാനേജ്മെന്‍റ്, മാര്‍ച്ച് 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 20 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
റിസര്‍ച്ച് ഫോറം ഉദ്ഘാടനവും പുസ്തക നിരൂപണവും
കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം റിസര്‍ച്ച് ഫോറം ‘പ്രോക്ഷോ’യുടെ ഉദ്ഘാടനവും പുസ്തക നിരൂപണവും പഠനവിഭാഗത്തില്‍ നടന്നു. പ്രൊഫ. പി.വി. രാമന്‍കുട്ടി റിസര്‍ച്ച് ഫോറം ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.വി. രാമന്‍കുട്ടി എഴുതിയ ‘മഹാഭാരതകഥ’ എന്ന പുസ്തകത്തെ നിരൂപണം ചെയ്ത് വി.എന്‍. നിഷ സംസാരിച്ചു. പ്രൊഫ. കെ.പി. കേശവന്‍, വകുപ്പ് മേധാവി ഡോ. കെ.കെ. അബ്ദുള്‍ മജീദ്, പ്രൊഫ. കെ.കെ. ഗീതാകുമാരി, ഡോ. പി.ഐ. അജിതന്‍, യു.എം. ഹരീഷ്, കെ.വി. നീരജ്, കെ. ശരണ്യ, ടി. ലിനിഷ, പി. രശ്മി, പി. മുഹമ്മദ് ഷമീം എന്നിവര്‍ സംസാരിച്ചു.
പരീക്ഷാ ഫലം
രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 12 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
ബി.വോക് ബാങ്കിംഗ് ഫിനാന്‍സ് ആന്റ് ഇന്‍ഷൂറന്‍സ്, ലോജിസ്റ്റിക് മാനേജ്‌മെന്റ്, റീട്ടെയ്ല്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ എക്കൗണ്ടിംഗ് ആന്റ്, എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍ നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 24-ന് തുടങ്ങും.
MG University Announcements: എംജി സര്‍വകലാശാല
എം.ജി. ബി.എഡ് ഏകജാലകം 2023;
ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിലെ ഒന്നാം വർഷ ബി.എഡ് പ്രോഗ്രാമുകളിൽ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സർവകലാശാലയാണ് അലോട്ട്‌മെൻറ് നടത്തുക.
കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിയിൽ അതത് കമ്മ്യൂണിറ്റികളിൽപ്പെട്ട എയ്ഡഡ് കോളജുകളിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
മാനേജ്മെൻറ് ക്വാട്ട പ്രവേശനത്തിന് അപേക്ഷകർ കോളജുകളിൽ ഓൺലൈൻ ക്യാപ്പ് അപേക്ഷാ നമ്പർ നൽകണം. ക്യാപ്പ് വഴി അപേക്ഷിക്കാത്തവർക്ക് മാനേജ്ൻറ് ക്വാട്ടയിൽ അപേക്ഷിക്കാൻ കഴിയില്ല. സ്‌പോർട്‌സ് ക്വാട്ടയിലും ഭിന്നശേഷിക്കാർക്കുള്ള ക്വാട്ടയിലും അപേക്ഷിക്കുന്നവരും ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം.
സംവരണാനുകൂല്യത്തിനുള്ള രേഖകളുടെ ഡിജിറ്റൽ പകർപ്പ് അപ്ലോഡ് ചെയ്യേണം. പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർ ജാതി സർട്ടിഫിക്കറ്റും എസ്.ഐ.ബി.സി,ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ടവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും ഇ.ഡബ്ല്യു.എസ് സംവരണാനുകൂല്യത്തിന് റവന്യു അധികാരികൾ നൽകുന്ന ഇൻകം ആൻറ് അസ്സറ്റ്‌സ് സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.
എൻസി.സി, എൻ.എസ്.എസ് ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലത്തിലെ സാക്ഷ്യപത്രം ഹാജരാക്കണം. വിമുക്തഭടന്മാരുടെയും സൈനികരുടെയും ആശ്രിതർക്കുള്ള ബോണസ് മാർക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ നിന്നുള്ള സാക്ഷ്യപത്രമാണ് വേണ്ടത്. ഈ ആനുകൂല്യത്തിന് ആർമി,നേവി,എയർഫോഴ്സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.
വിവിധ പ്രോഗ്രാമുകൾക്ക് കോളജുകളിൽ അടയ്‌ക്കേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.പൊതു വിഭാഗത്തിന് 1300 രൂപയും പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് 650 രുപയുമാണ് അപേക്ഷാ ഫീസ്.
കൂടുതൽ വിവരങ്ങൾക്ക് 0481-2733511, 0481-2733521, 0481-2733518 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. ഇ-മെയിൽ: bedcap@mgu.ac.in
അവസാന സെമസ്റ്റർ ബിരുദ പരീക്ഷാ ഫലം; പുനർ മൂല്യ നിർണയത്തിന് ജൂൺ അഞ്ചു വരെ അപേക്ഷിക്കാം
എം.ജി സർവകലാശാലയിലെ 2020 അഡ്മിഷൻ ബിരുദ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ ബിരുദ പരീക്ഷാ ഉത്തര കടലാസുകളുടെ പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ അഞ്ചുവരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. ഓഫ്ലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
മെയ് 20ന് പ്രസിദ്ധീകരിച്ച പരീക്ഷാ ഫലവും വിവിധ പ്രോഗ്രാമുകളുടെ പൊസിഷൻ ലിസ്റ്റും വെബ്സൈറ്റിൽ ലഭ്യമാണ്. കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ജൂൺ 15നു മുൻപ് കോളജുകളിൽ എത്തിക്കും. അതിനു മുൻപ് ഈ രേഖകൾ സർവകലാശാലയിൽ നിന്നും വിദ്യാർഥികൾക്ക് നേരിട്ട് നൽകുന്നതല്ല.
പുനർമൂല്യനിർണയം, ഇംപ്രൂവ്മെൻറ് ഫലങ്ങൾ കാത്തിരിക്കുന്നവരുടെയും ഗ്രേസ് മാർക്കിനു അർഹരായവരുടെയും അന്തിമ ഗ്രേഡ് കാർഡ് ഈ ഫലങ്ങൾ പ്രസിദ്ധീകരിച്ച ശേഷമേ ലഭ്യമാകൂ.
ഇംപ്രൂവ്മെൻറ്, റീവാല്യുവേഷൻ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു മൂൻപ് ഗ്രേസ് മാർക്ക് കൂടി ചേർത്ത് കൺസോളിഡേറ്റഡ് കാർഡ് ആവശ്യമുള്ളവർ സർവകലാശാല വെബ്സൈറ്റിലുള്ള ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് ഫോമിലുള്ള ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. മറ്റു വിദ്യാർഥികൾ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതില്ല.
എം.ബി.എ; മെയ് 31 വരെ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്‌മെൻറ് ആന്റ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ കോഴ്‌സിലേക്ക് മെയ് 31 വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾ www.admission.mgu.ac.in എന്ന ലിങ്കിൽ . ഫോൺ – 8714976955
പരീക്ഷാ ടൈം ടേബിൾ
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്(2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറ്, മെഴ്‌സി ചാൻസ്) ബി.എ ഇംഗ്ലീഷ് – ലിറ്ററേച്ചർ, കമ്മ്യൂണിക്കേഷൻ ആൻറ് ജേണലിസം (3 മെയിൻ) – മോഡൽ 3 കോഴ്‌സിൻറെ പരീക്ഷയിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ ഫ്രം വിക്ടോറിയൻ ടു പോസ്റ്റ് മോഡേൺ പിരീഡ് എന്ന വിഷയം കൂടി ഉൾപ്പെടുത്തി. പരീക്ഷ ജൂൺ 15 ന് നടക്കും.
പരീക്ഷകൾക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എസ്.സി സൈബർ ഫോറൻസിക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് ജൂൺ ആറു മുതൽ ഒൻപതു വരെ ഫീസടച്ച് അപേക്ഷിക്കാം.
ജൂൺ 10 മുതൽ 12 വരെ പിഴയോടു കൂടിയും ജൂൺ 13ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബി.എച്ച്.എം(2020 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം, 2015 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾക്ക് നാളെ(മെയ് 26) വരെ ഫീസടച്ച് അപേക്ഷിക്കാം.
മെയ് 27 മുതൽ 29 വരെ പിഴയോടു കൂടിയും മെയ് 30ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ചാം സെമസ്റ്റർ ബി.എ, ബി.കോം (സ്‌പെഷ്യൽ സപ്ലിമെൻററി 2020 അഡ്മിഷൻ) പരീക്ഷകൾക്ക് ജൂൺ മുന്നു മുതൽ ആറു വരെ ഫീസടച്ച് അപേക്ഷിക്കാം.
ജൂൺ ഏഴിനും എട്ടിനും പിഴയോടു കൂടിയും ജൂൺ ഒൻപതിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
വിദ്യാർഥികൾ പരീക്ഷാഫിസിനൊപ്പം ഒരു പേപ്പറിന് 40 രൂപ നിരക്കിൽ(പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് – ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്(പുതിയ സ്‌കീം – 2021,2022 അഡ്മിഷനുകൾ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ ഒന്നു മുതൽ അതത് കോളജുകളിൽ നടക്കും.
ഒന്നാം സെമസ്റ്റർ എം.എസ്.സി ബയോ കെമിസ്ട്രി (സി.എസ്.എസ് – 200 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2021, 2020, 2019 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ ഒന്നു മുതൽ അതത് കോളജുകളിൽ നടക്കും.
നാലാം സെമസ്റ്റർ സുവോളജി മോഡൽ(1,2,3) സി.ബി.സി.എസ്(2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ രണ്ടു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
നാലാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ മെയിന്റനൻസ് ആൻ ഇലക്ട്രോണിക്സ് (സി.ബി.സി.എസ് – 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ അഞ്ചു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.എസ്.സി സുവോളജി(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെന്ററി – ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ ഒന്നു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
നാലാം സെമസ്റ്റർ ബോട്ടണി മോഡൽ(1,2,3) സി.ബി.സി.എസ്(2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ ആറു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
വൈവ വോസി
ഒന്നാം സെമസ്റ്റർ ഇംഗ്ലീഷ് കോമൺ(സി.ബി.സി.എസ്.എസ് – 2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറും മെഴ്‌സി ചാൻസും – മെയ് 2023) പരീക്ഷയുടെ വൈവ വോസി മെയ് 29നു രാവിലെ 10.30 മുതൽ എം.ജി. സർവകലാശാലയിലെ പരീക്ഷാ ഭവനിൽ നടത്തും.
പരീക്ഷാ ഫലം
2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ മലയാളം(പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ആറു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ് – 2021 അഡ്മിഷൻ റഗുലർ – ജൂൺ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫീസ് അടച്ച്
ജൂൺ ഏഴു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്.സി ഡാറ്റ അനലിറ്റിക്‌സ്, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും, 2019 അഡ്മിഷൻ സപ്ലിമെൻററി – നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ഏഴു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്-ഡാറ്റ അനലിറ്റിക്‌സ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും, 2019 അഡ്മിഷൻ സപ്ലിമെൻററി – നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ഏഴു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എ എക്കണോമെട്രിക്സ് (പി.ജി.സി.എസ്.എസ് – റഗുലർ,ഇംപ്രൂവ്മെന്റ്,സപ്ലിമെന്ററി – നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ഏഴു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
പ്രായോഗിക/പ്രോജക്ട്/വൈവ പരീക്ഷ
നാലാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് (റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്),ഏപ്രില്‍ 2023 ന്‍റെ പ്രായോഗിക പരീക്ഷ 2023 ജൂണ്‍ 05, 06, 07 എന്നീ തീയതികളിലായി കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, തോട്ടടയില്‍ വച്ച് നടത്തുന്നതാണ് .
അഞ്ചാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് (റഗുലര്‍), നവംബര്‍ 2022 ന്‍റെ പ്രായോഗിക പരീക്ഷ 2023 മെയ് 31, ജൂണ്‍ 02, 03 തീയതികളിലായി കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, തോട്ടടയില്‍ വച്ച് നടത്തുന്നതാണ് .
നാലാം സെമസ്റ്റര്‍ എം.എ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് (ഏപ്രില്‍ 2023)പ്രോഗ്രാമിന്‍റെ പ്രൊജക്ട്/ വൈവ പരീക്ഷ 2023 ജൂണ്‍ 12, 13 എന്നീ തീയതികളിലായും നാലാംസെമസ്റ്റർ എ.ടി.ടി.എം.ന്‍റെ പ്രായോഗിക/പ്രോജക്ട്/ വൈവ ജൂണ്‍ 12, 13, 14 എന്നീ തീയതികളിലായും അതാതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്.
ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക
അർബൻ ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
കൊച്ചി (മെയ് 24, 2023): സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് അക്കാദമി, ഫ്രഡ്രിച്ച് ന്യൂമൻ ഫൌണ്ടേഷൻ (എഫ്.എൻ.എഫ്) സൌത്ത് എഷ്യയുടെ പങ്കാളിത്തത്തോടെ നടത്തുന്ന അർബൻ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അർബൻ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള തെരഞ്ഞെടുക്കപ്പെടുന്ന 15 പേർക്കാണ് അവസരം. അർബൻ ഗവേഷണത്തിൽ താൽപര്യമുള്ളവർക്ക് അർബൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കുന്നതിനും മേഖലയിലെ വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനും ഒരു വേദിയൊരുക്കുകയാണ് ലക്ഷ്യം. ഫെലോഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 15.
ഉദ്യോഗാർത്ഥികൾക്ക് അർബൻ മൊബിലിറ്റി, അർബൻ ഗവേണൻസ്, അർബൻ ഹൗസിംഗ്, അർബൻ ഫിനാൻസ്, അർബൻ ടെക്നോളജി, അർബൻ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ പരിശീലനം നൽകും. ഫെലോഷിപ്പിനിടെ, ഓരോ ഉദ്യോഗാർത്ഥിയും തങ്ങളുടെ സമീപ പട്ടണത്തിൽ നിന്നുള്ള ഒരു പ്രശ്നത്തെ തിരിച്ചറിഞ്ഞ് അതിന് പരിഹാരം കണ്ടെത്തുന്നതിനായി പ്രവർത്തിക്കണം. പ്രാദേശിക, നഗര പരിസ്ഥിതി വ്യവസ്ഥയിൽ നയ ഗവേഷണത്തിലൂടെയും ഇടപെടലിലൂടെയും അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫെലോഷിപ്പിൻ്റെ അവസാനത്തിൽ അവരുടെ കണ്ടെത്തലുകളുടെയും പ്രവർത്തനങ്ങളുടെയും ഒരു റിപ്പോർട്ട് തയ്യാറാക്കുകയും അതത് തദ്ദേശ സ്ഥാപനത്തിന് മുന്നിൽ അത് അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കും. നഗരവികസനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഫെലോഷിപ്പ് കാലയളവിൽ ഉദ്യോഗാർത്ഥികളുമായി സംബന്ധിക്കും.
ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അർബൻ പോളിസിയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കും ഫെലോഷിപ്പിന് അപേക്ഷിക്കാം. 2023 ജൂണിൽ ആരംഭിക്കുന്ന ഫെലോഷിപ്പ് ഒക്ടോബറിൽ അവസാനിക്കും. അഞ്ച് ദിവസത്തെ വ്യക്തിഗത പരിശീലന ശിൽപശാലയും 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരിശീലന സെഷനുകളും ഫെലോഷിപ്പിൽ നടത്തും. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയാനും സന്ദർശിക്കുക: www. cppr. in/urban- policy-fellowship.