scorecardresearch
Latest News

University Announcements 24 March 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

Kerala University Announcements: കേരള സര്‍വകലാശാല

പുന:പരീക്ഷ

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 20ന് നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം സ്‌പെഷ്യല്‍ വ്യാകരണ ‘SY523- Vyakarana VI – Subarathakhanda and Padavyavastha’ പരീക്ഷയുടെ പുന:പരീക്ഷ 2023 മാര്‍ച്ച് 30ന് നടത്തുന്ന പരീക്ഷ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷ രജിസ്‌ട്രേഷന്‍

കേരള സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ എം.എ/ എം.എസ്‌സി/ എം.കോം/ എം.എസ് ഡബ്ല്യു റെഗുലര്‍ 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റെ് സപ്ലിമെന്ററി 2020 അഡ്മിഷന്‍ ന്യൂജനറേഷന്‍ കോഴ്‌സുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ 2023 മാര്‍ച്ച് 31 വരെയും 150 രൂപ പിഴയോടുകൂടി ഏപ്രില്‍ 3 വരെയും 400 രൂപ പിഴയോടുകൂടി ഏപ്രില്‍ 5 SLCM പോര്‍ട്ടല്‍ (www.slcm.keralauniversity.ac.in) മുഖേന അപേക്ഷിക്കാവുന്നതാണ്. കേരള സര്‍വകലാശാലയുടെ മറ്റൊരു മാര്‍ഗത്തിലൂടെയും അടയ്ക്കുന്ന തുക രജിസ്‌ട്രേഷന് പരിഗണിക്കുന്നതല്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 ഏപ്രില്‍ 12ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍, രണ്ടാം സെമസ്റ്റര്‍ എം.വി.എ (പെയിന്റിംഗ്) വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എ /ബി.എസ്‌സി/ ബി.കോം ഡിഗ്രി (റെഗുലര്‍ 2020 അഡ്മിഷന്‍, സപ്ലിമെന്ററി 2018 & 2019 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് 2013 മുതല്‍ 2017 അഡ്മിഷന്‍) പരീക്ഷകള്‍ ഏപ്രില്‍ 12 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം 12 ാം തീയതി ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്.സി., ബി.കോം. ബി.ബി.എ., ബി.പി.എ, ബി.സി.എ., ബി.എസ്.ഡബ്‌ള്യു., ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) (റഗുലര്‍ 2020 അഡ്മിഷന്‍, സപ്ലിമെന്ററി 2018 & 2019 അഡ്മിഷന്‍ & മെഴ്‌സി ചാന്‍സ് 2013-2017 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം 17-ാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബി.എ / ബി.കോം / ബി.എസ്സ്.സി. കംപ്യൂട്ടര്‍ സയന്‍സ് / ബി.എസ്സ്.സി മാത്തമാറ്റിക്‌സ് / ബി.ബി.എ / ബി.സി.എ എന്നീ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുടെ അഞ്ചും, ആറും സെമസ്റ്റര്‍ (റഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018-2019 അഡ്മിഷന്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധികരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്‌കില്‍ ഡെവലപ് മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കേരള യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് നടത്തുന്ന ഹ്രസ്വകാല സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്‌കില്‍ ഡെവലപ് മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കു അപേക്ഷകള്‍ ക്ഷണിക്കുന്നു. അംഗീകൃത സര്‍വകലാശാലകളിലെ ബിരുദം ആണ് അടിസ്ഥാന യോഗ്യത. ഞായറാഴ് ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്ലാസ്സ് നടത്തപ്പെടുന്നത് . കോഴ്‌സിലേക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കേരള യൂണിവേഴ്‌സിറ്റിയുടെ 49 (ഡ) എന്ന മേജര്‍ ഹെഡില്‍ 3150 രൂപ അടച്ച രസീതിനൊപ്പം അപേക്ഷിക്കാവുന്നതാണ്. കേരള യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നോ സെനറ്റ് ഹൗസ് ക്യാമ്പസ്സില്‍ ഉള്ള സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങില്‍ നിന്നോ അപേക്ഷ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് സെനറ്റ് ഹൗസ്‌ക്യാമ്പസ്, തിരുവനന്തപുരം 34 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 06 ഏപ്രില്‍ 2023.

പരീക്ഷ ഫലം

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി..ബി..എ. ലോജിസ്റ്റിക്‌സ് (2020 അഡ്മിഷന്‍ റെഗുലര്‍) ഒക്ടോബര്‍ 2022, പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാവുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷകൾക്ക് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റർ എം.എഡ് (2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി – ദ്വിവത്സര കോഴ്‌സ്) പരീക്ഷകൾ ഏപ്രിൽ 10 ന് തുടങ്ങും. മാർച്ച് 29 വരെ പിഴ കൂടാതെ ഫീസ് അടച്ച് അപേക്ഷ നൽകാം.

മാർച്ച് 30ന് പിഴയോടു കൂടിയും മാർച്ച് 31ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം ഒരു പേപ്പറിന് 60 രൂപ നിരക്കിൽ(പരമാവധി 300 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം

മൂന്നാം സെമസ്റ്റർ എം.എൽഐബി.എസ്.സി (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾക്ക് മാർച്ച് 28, 29 തീയതികളിൽ പിഴ കൂടാതെ ഫീസടച്ച് അപേക്ഷ നൽകാം.

മാർച്ച് 30ന് പിഴയോടു കൂടിയും മാർച്ച് 31ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

ഓൺലൈൻ ജോബ് ഡ്രൈവ്

പ്രമുഖ റീട്ടെയിൽ കമ്പനിയായ മാക്‌സ് ഫാഷൻ റീടെയിലിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സ്റ്റോർ കീപ്പറുടെ 300 ഒഴിവുകളിലേക്ക് കോട്ടയം മോഡൽ കരിയർ സെൻററിൻറെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ശമ്പളം അലവൻസുകൾക്കു പുറമെ 13000 രൂപ വരെ. താല്പര്യമുള്ളവർ 8714420348 എന്ന നമ്പറിൽ ബന്ധപ്പെടണം.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ് വെയർ ഡെവലപ്പ്‌മെൻറ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീ-അപ്പിയറൻസും, 2019,2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 28 മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടക്കും.

ഒന്നാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ മെയിൻറനൻസ് ആൻറ് ഇലക്ട്രോണിക്‌സ് (സി.ബി.സിഎസ്, ന്യു സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2021,2020,2019,2018,2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഫെബ്രുവരി 2023) ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 28 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ഒന്നാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി (ന്യു സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 202 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 27,29 തീയതികളിൽ പാലാ, സെൻറ തോമസ് കോളജിൽ നടക്കും.

രണ്ടാം വർഷ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി (2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2016 അഡ്മിഷൻ ഫസ്റ്റ് മെഴ്‌സി ചാൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 29 മുതൽ നടക്കും.

ഒന്നാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക് മാനേജ്‌മെൻറ് (2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ റീ-അപ്പിയറൻസും ഇംപ്രൂവ്‌മെൻറും, 2019,2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 28 മുതൽ നടത്തും.

മൂന്നാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടി സ്‌പോർട്ടസ് ആൻഡ് ഫിറ്റ്‌നസ് ട്രെയിനിംഗ്(2021 അഡ്മിഷൻ റഗുലർ – ന്യു സ്‌കീം – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 27 മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടക്കും.

ഒന്നാം സെമസ്റ്റർ ബി.വോക് ഫുഡ് ടെക്‌നോളജി ആൻഡ് അനാലിസിസ് (ന്യു സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018-2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ(എ.ഒ.സി) പരീക്ഷകൾ മാർച്ച് 27,29 തീയതികളിൽ അരുവിത്തുറ, സെൻറ് ജോർജ്‌സ് കോളജിൽ നടത്തും

ഒന്നാം സെമസ്റ്റർ ബി.എ മ്യൂസിക് വോക്കൽ, ബി.എ ഭരതനാട്യം, ബി.എ മോഹിനിയാട്ടം, ബി.എ കഥകളി ചെണ്ട (സി.ബി.സി.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2021 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 27 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടത്തും.

മൂന്നാം സെമസ്റ്റർ ബി.എ മ്യൂസിക് വയലിൻ, ഭരതനാട്യം, മോഹിനിയാട്ടം കഥകളി വേഷം, കഥകളി സംഗീതം (സി.ബി.സി.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 27 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്‌സിൽ നടത്തും.

2023 ഫെബ്രുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ ബി.വോക് അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2022 അഡ്മിഷൻ റഗുലർ, 2020,2019,2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 29 മുതൽ നടത്തും.

പരീക്ഷാ ഫലം

2022 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഏപ്രിൽ ഏഴു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ സംസ്‌കൃതം സ്‌പെഷ്യൽ ന്യായ, വേദാന്ത, സാഹിത്യ, വ്യാകരണ പ്രോഗ്രാമുകളുടെ(പി.ജി.സി.എസ്.എസ് റഗുലർ,സപ്ലിമെൻററി,ബെറ്റർമെൻറ്), എം.എ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്(2021 അഡ്മിഷൻ റഗുലർ), എം.എ ജേണലിസം ആൻറ് മാസ് കമ്മ്യൂണിക്കേഷൻ(പി.ജി.സി.എസ്.എസ് – റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഏപ്രിൽ ഏഴു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2021 അഡ്മിഷൻ റഗുലർ, 2018-2020 അഡ്മിഷനുകൾ സപ്ലിമെൻററി – ഒക്ടോബർ 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ബബബബബബബബബബബബബബബോെപുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഏപ്രിൽ ഏഴു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം

വൈവ, പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻ ഹോസ്പിറ്റാലിറ്റി, ടൂറിസം ആൻറ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ്, ടൂറിസം അഡ്മിനിസ്‌ട്രേഷൻ ആൻറ് ഹോസ്പിറ്റാലിറ്റി(ന്യു സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീ-അപ്പിയറൻസും, 2019,2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഫെബ്രുവരി 2023) പരീക്ഷയുടെ വൈവ, പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 27 മുതൽ അതതു കോളജുകളിൽ നടത്തും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം 7 മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്കായി സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒന്നാം ഘട്ടത്തില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 3 വരെ ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പും രണ്ടാം ഘട്ടത്തില്‍ മെയ് 4 മുതല്‍ മെയ് 31 വരെ ബാഡ്മിന്റണ്‍, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്റ് ബോള്‍, ഖോ-ഖോ, വോളിബോള്‍, ക്രിക്കറ്റ് എന്നിവയുടെ പരിശീലനവുമാണ് നടക്കുന്നത്. സര്‍വകലാശാലാ കോച്ചുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 700 രൂപ. ഫോണ്‍ 8089011137, 9567664789.

എസ്.ഡി.ഇ. ട്യൂഷന്‍ ഫീസ്

എസ്.ഡി.ഇ. 2021 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. അഞ്ച്, ആറ് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ മെയ് 15-നകവും 100 രൂപ പിഴയോടെ 25-നകവും 500 രൂപ പിഴയോടെ 31-നകവും ഓണ്‍ലൈനായി അടക്കേണ്ടതാണ്. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 19 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 19 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2023 പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 18 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 18 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ പി.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 17-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 10-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 13-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 4 വരെ അപേക്ഷിക്കാം.

എം.പി.എഡ്. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 4 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 6 വരെ അപേക്ഷിക്കാം.

ബി.കോം.-എല്‍.എല്‍.ബി. ഒന്നാം സെമസ്റ്റര്‍ ഒക്‌ടോബര്‍ 2020, 2021 രണ്ടാം സെമസ്റ്റര്‍ മാര്‍ച്ച് 2021, 2022 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 9 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എസ് സി. ഒന്നാം സെമസ്റ്റര്‍ അക്വാ കള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2021 പരീക്ഷയുടെയും ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാൾടിക്കറ്റ്

കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഒന്നാം സെമസ്റ്റർ എം കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്‌) സി ബി സി എസ് എസ് – റെഗുലർ, നവംബർ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എൽഎൽഎം സപ്ലിമെന്ററി മെയ് 2021, മൂന്നാം സെമസ്റ്റർ എൽഎൽഎം, എക്കണോമിക്സ്, അപ്ലൈഡ് എക്കണോമിക്സ്, എം ബി എ സപ്ലിമെന്ററി നവംബർ 2021 (സി സി എസ് എസ് 2015 സിലബസ്) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യ നിർണ്ണയം / സൂക്ഷ്മ പരിശോധന /പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്ക് ഏപ്രിൽ 3 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

പുനർമൂല്യ നിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ ബി.എഡ് (ഏപ്രിൽ 2022 ) പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

ഏപ്രിൽ 24 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 24 march 2023