scorecardresearch
Latest News

University Announcements 24 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 24 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം ആരംഭിക്കുന്ന അവസാന വര്‍ഷ ബി.എ/ ബി.എ അഫ്‌സല്‍ ഉല്‍ ഉലമ/ ബി.കോം ആന്വല്‍ സ്‌കീം (പ്രൈവറ്റ്) പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു പിഴകൂടാതെ മാര്‍ച്ച് 31 വരെയും 150 രൂപ പിഴയോടുകൂടി ഏപ്രില്‍ 4 വരെയും 400 രൂപ പിഴയോടുകൂടി ഏപ്രില്‍ 6 വരെയും അപേക്ഷിക്കാവുന്നതാണ്. ഓഫ്ലൈന്‍ കുട്ടികള്‍ അപേക്ഷാഫോറം സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ലയോള കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ്ടു, (ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലുളളവര്‍ക്ക് എസ്.എസ്.എല്‍.സി. മതിയാകും.) അപേക്ഷാഫോമിന്റെ വില: 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 മാര്‍ച്ച് 31. അപേക്ഷാഫോം ശ്രീകാര്യത്തുളള ലയോള കോളേജ് ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍: 0471 – 2592059/2591018

MG University Announcements: എംജി സർവകലാശാല

അപേക്ഷാ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2021 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതനുള്ള തീയതി നീട്ടി. പിഴയില്ലാതെ മാർച്ച് 26 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 28 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 30 വരെയും അപേക്ഷിക്കാം.

സൂക്ഷ്മ പരിശോധന മാർച്ച് 26 ന്

2019 ഡിസംബറിൽ നടന്ന ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷ നൽകുകയും ഹാജരാകുവാൻ കഴിയാത്തതുമായ വിദ്യാർത്ഥികൾക്കായി മാർച്ച് 26 ന് രാവിലെ 10.30 മുതൽ 3.30 വരെ മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷ്ഭവനിലെ റൂം നമ്പർ 223 ൽ സൂക്ഷ്മ പരിശോധന നടക്കും. ഇനിയും സൂക്ഷ്മപരിശോധനക്ക് ഹാജരാകുവാൻ കഴിയാത്ത വിദ്യാർത്ഥികൾ മാത്രം അന്നേ ദിവസം നിശ്ചിത സമയത്തിനുള്ളിൽ ഫോട്ടോ പതിച്ച ഐ.ഡി. കാർഡിന്റെ ഒറിജിനൽ സഹിതം ഹാജരാകണം.

അധ്യാപക ഒഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സി.എസ്..എ.ടി. (സിവിൽ സർവ്വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്‌) അധ്യാപകനെ ഹയറിങ് വ്യവസ്ഥയിൽ ആവശ്യമുണ്ട്. താൽപര്യമുള്ളവർക്ക് വിശദമായ ബയോഡാറ്റ, സമാന മേഖലയിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം civilserviceinstitute @mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

2021 ഒക്ടോബറിൽ ഐ.ഐ.ആർ.ബി.എസ്. നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി എം.എസ്.സി. (റെഗുലർ, സപ്ലിമെന്ററി) (2017-22, 2016-21 ബാച്ച് – സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ഫെബ്രുവരിയിൽ നടന്ന നാല്, ആറ് സെമസ്റ്റർ ബി.ബി.എ. (2000-2008 അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ് – അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് – 2018) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കേണ്ട അവസാന തീയതി ഏപ്രിൽ ഏഴ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്രൊജക്ട് ഏപ്രില്‍ 20-നകം നല്‍കണം

എസ്.ഡി.ഇ. 2018 വരെ പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ അവരുടെ പ്രൊജക്ട് വര്‍ക്കുകള്‍ ഹാള്‍ടിക്കറ്റിന്റെ കോപ്പി സഹിതം ഏപ്രില്‍ 20-നകം നേരിട്ടോ അല്ലെങ്കില്‍ ഡയറക്ടര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് സര്‍വകലാശാലാ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തിലോ നല്‍കണം. ഫോണ്‍ – 0494 2407356, 7494

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളും ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 6-ന് തുടങ്ങും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാറ്റി

മൂന്നാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എസ് സി മാത്തമറ്റിക്‌സ് സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളില്‍ 25-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഫംഗ്ഷണല്‍ അനാലിസിസ്, ടോപിക്‌സ് ഇന്‍ ഡിസ്‌ക്രീറ്റ് മാത്തമറ്റിക്‌സ് എന്നീ പേപ്പറുകളുടെ പരീക്ഷ 26-ലേക്ക് മാറ്റി.

Kannur University Announcements: കണ്ണൂർ സർവകലാശാല

മാർജിനൽ ഇൻക്രീസ് അപേക്ഷ

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ 2022-2023 അധ്യയന വർഷത്തെ ബിരുദ- ബിരുദാനന്തര കോഴ്സുകളിലെ സീറ്റുകളുടെ എണ്ണത്തിൽ മാർജിനൽ ഇൻക്രീസ് ആവശ്യമുള്ള കോളേജുകൾ അപേക്ഷ പ്രിൻസിപ്പാൾ മുഖാന്തിരം 2022 ഏപ്രിൽ 8 അഞ്ച് മണിക്ക് മുമ്പായി തപാലിൽ ലഭ്യമാക്കേണ്ടതാണ്. ആരംഭിച്ച് മൂന്ന് വർഷം കഴിഞ്ഞ കോഴ്സുകൾക്കാണ് അപേക്ഷ സമർപ്പിക്കാവുന്നത്. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

സ്വാശ്രയ കോളേജ് മാനേജർമാരുടെ യോഗം

അഫിലിയേറ്റഡ് കോളേജുകളിലെ യുജി/പിജി പരീക്ഷകൾക്ക് ഓൺലൈൻ മുഖേന ചോദ്യപേപ്പർ കൈമാറുന്നതിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിലേക്ക് സ്വാശ്രയ മേഖലയിലെ ബിരുദ/ ബിരുദാനന്തര ബിരുദ കോളേജ് മാനേജ്മെന്റുമായി ഒരു കൂടിയാലോചന യോഗം 26.03.2022. (ശനിയാഴ്ച) രാവിലെ 11 മണിക്ക് ഓൺലൈനായി ചേരുന്നു. പ്രസ്തുത യോഗത്തിൽ സ്വാശ്രയ മേഖലയിലെ എല്ലാ ബിരുദ/ ബിരുദാനന്തര ബിരുദ കോളേജുകളുടെ മാനേജർമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. ഓൺലൈൻ യോഗത്തിന്റെ ലിങ്ക് അന്നേ ദിവസം നൽകുന്നതായിരിക്കും.

പ്രൈവറ്റ് രജിഷ്ട്രേഷൻ – ഇൻറേണൽ ഇവാല്യുവേഷൻ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ യുജി/പിജി പ്രോഗ്രാമുകളുടെ അസൈൻമെൻറ് അടിസ്ഥാനമാക്കിയുള്ള ഇൻറേണൽ ഇവാല്യുവേഷൻ രീതി 2020 അഡ്മിഷൻ- ഒന്ന്, രണ്ട് സെമസ്റ്ററുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2020 അഡ്മിഷനിലെ മൂന്നാം സെമസ്റ്റർ മുതലും 2021 അഡ്മിഷൻ മുഴുവൻ സെമസ്റ്ററുകളിലും മൾട്ടിപ്പിൾ ചോയിസ് ഒബ്ജറ്റീവ് ടെസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും ഇൻറേർണൽ ഇവ്യാലുവേഷൻ. സെമസ്റ്റർ പരീക്ഷകൾക്കൊപ്പം ഇൻറേണൽ പരീക്ഷയും നടത്തും. വിശദമായ അറിയിപ്പ് സർകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം വർഷ എം. എ. ഇക്കണോമിക്സ്, ഇംഗ്ലീഷ് ജൂൺ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 07.04.2022 വരെ അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. മൈക്രോബയോളജി, ബയോടെക്നോളജി മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 04.04.2022 വരെ അപേക്ഷിക്കാം.

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 മാർച്ച് 26,27 തീയതികളിൽ (ശനി, ഞായർ – 10 am to 4 pm) എസ്. എൻ കോളേജ് കണ്ണൂർ, എൻ.എ.എസ് കോളേജ് കാഞ്ഞങ്ങാട്, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, സെൻറ് ജോസഫ്’സ് കോളേജ് പിലാത്തറ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ് . വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

ഐ.എച്ച്.ആര്‍.ഡി യുടെ വിവിധ സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി (എന്‍.ഐ.ഇ.എല്‍.ഐ.ടി) ഐ.എച്ച്.ആര്‍.ഡി യുടെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ എറണാകുളത്ത് ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.സി/ എസ്.ടി വിഭാഗത്തില്‍പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ അഞ്ച്.

കോഴ്‌സുകള്‍: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, 135 മണിക്കൂര്‍, പ്‌ളസ് ടു / ഐ.ടി.ഐ ( 1 വര്‍ഷം) 50 ശതമാനം മാര്‍ക്കേടെ പാസായിരിക്കണം.

അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ അക്കൗണ്ടിങ് ആന്റ് പബ്ലിഷിങ്, 200 മണിക്കൂര്‍, പ്‌ളസ് ടു. കൂടുതല്‍ വിവിരങ്ങള്‍ക്ക് ഫോണ്‍-0484 2985252

കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും (KASE) ഐ.എച്ച്.ആര്‍.ഡി റീജിനല്‍ സെന്റര്‍ എറണാകുളവും സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വനിതകള്‍ക്കയായി ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു..അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ അഞ്ച് . കോഴ്‌സ്: കപ്പാസിറ്റി ബില്‍ഡിങ് ആന്റ് വലപ്പ്‌മെന്റ് ഓഫ് ഒണ്‍ട്രപ്രണറിയല്‍ സ്‌കില്‍സ് ട്രെയിനിങ് ഫോര്‍ വുമണ്‍ അക്രോസ് കേരള ടു സെറ്റ് അപ്പ് ഡൊമസ്റ്റിക്ക് ഇലക്ട്രിക്കല്‍ / പ്ലംബിങ് ടെക്‌നിക്കല്‍ സര്‍വീസ് ഹബ്, ആറ് മാസം, എസ്.എസ്.എല്‍.സി, ഐ.എച്ച്.ആര്‍.ഡി റീജിനല്‍ സെന്റര്‍ എറണാകുളം, ഫോണ്‍ – 0484-2337838

പരീക്ഷാ ഫീസ് തീയതി നീട്ടി

സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ ആറാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് ഒടുക്കി നിർദ്ദിഷ്ട രേഖകൾ സഹിതം അപേക്ഷ പഠനകേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ട സമയപരിധി 20 രൂപ പിഴയോടെ മാർച്ച് 31 വരെ നീട്ടി. അതത് പഠനകേന്ദ്രങ്ങളിൽ ലഭ്യമാകുന്ന അപേക്ഷ സംബന്ധിച്ച വിവരങ്ങൾ സ്‌കോൾ-കേരള വെബ്‌പോർട്ടലിൽ അപ്‌ലോഡ് ചെയ്ത ശെഷം അപേക്ഷകൾ ഏപ്രിൽ രണ്ടിന് മുമ്പ് സ്‌കോൾ-കേരള സംസ്ഥാന ഓഫീസിൽ പഠനകേന്ദ്രം പ്രിൻസിപ്പൽമാർ ലഭ്യമാക്കണം.

എട്ടാം ക്ലാസ് പ്രവേശനം

ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ 2022-23 അധ്യായന വർഷത്തെ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ നാല് വരെ http://www.polyadmission.org/ths മുഖേനയും സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് വഴിയും നൽകാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2590079, 9400006462, 8156963774.

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ആരംഭിക്കുന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18നും 35നും മധ്യേ. ആദ്യം രജസിറ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം. അവസാന തീയതി മാര്‍ച്ച് 30. ഫോണ്‍: 0479- 2442502.

ഐ.ടി.ഐ കോഴ്‌സുകളിൽ അപേക്ഷിക്കാം

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ സ്‌കിൽ ഹബ് ഇനിഷ്യേറ്റീവ് സ്‌കീമിൽ ടങ്സ്റ്റൺ ആർക്ക് വെൽഡിങ്, വെബ് ഡെവലപ്പർ ഷോർട്ട് ടെം കോഴ്‌സുകൾ ഏപ്രിലിൽ ആരംഭിക്കും. താല്പര്യമുള്ളവർ ഫോട്ടോ, അസൽ സർട്ടിഫിക്കറ്റ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി മാർച്ച് 30 വൈകുന്നേരം അഞ്ചിന് മുൻപ് അപേക്ഷ സമർപ്പിക്കണം. കോഴ്‌സുകൾക്ക് ഫീസ് സൗജന്യമുണ്ട്. ടങ്സ്റ്റൺ ആർക്ക് വെൽഡിങ് പ്രവേശനത്തിന് എസ്.എസ്.എൽ.സി പാസായിരിക്കണം. വെബ് ഡെവലപ്പർ പ്രവേശനത്തിന് പ്ലസ് ടു പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 0471-2502612 എന്ന നമ്പറിൽ ബന്ധപ്പെടണം.

സങ്കൽപ് നൈപുണ്യ പരിശീലനം: 40 ദിവസ കോഴ്‌സിന് അപേക്ഷിക്കാം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സെലൻസും വനിതകൾക്കായി സംഘടിപ്പിക്കുന്ന സങ്കൽപ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ വിമൻ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-45നും മദ്ധ്യേ. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www. kittsedu.org, 0471-2329539, 2339178. അപേക്ഷ ഏപ്രിൽ 11നകം ലഭിക്കണം.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യുയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ്, ടാലി, ബ്യൂട്ടീഷ്യൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2490670.

Read More: University Announcements 23 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 24 march 2022