/indian-express-malayalam/media/media_files/uploads/2023/06/UNIVERSITY-ANNOUNCEMENT-2.jpg)
University Announcements
University Announcements 24 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
കേരള സര്‍വകലാശാല: ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2023 ഒന്നാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
കേരള സര്‍വകലാശാലയുടെ 2023-24 അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപേക്ഷാ നമ്പറും പാസ്സ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്മെന്‍റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്‍റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശദാംശങ്ങള്‍ വെബ്സൈറ്റില്‍) ജൂണ്‍ 28 വരെ ഓണ്‍ലൈനായി ഒടുക്കി അലോട്ട്മെന്‍റ്ഉ റപ്പാക്കേണ്ടതും ഫീസ് ഠൃമിമെരശേീി ടൗരരലൈ എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിന്‍റെ പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. മേല്‍ പറഞ്ഞ രീതിയില്‍ സര്‍വകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാകുന്നതും അവരെ തുടര്‍ന്ന് വരുന്ന രണ്ടും മൂന്നും അലോട്ട്മെന്‍റുകളില്‍ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകര്‍ അവര്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍ പോലും തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കപ്പെടുന്നതിലേക്കായി സര്‍വകലാശാല ഫീസ്അടയ്ക്കേതാണ്. ഈ ഘട്ടത്തില്‍ പ്രവേശനത്തിനായി കോളേജില്‍ ഹാജരാകേണ്ടതില്ല. വിദ്യാര്‍ത്ഥികള്‍ ലഭിച്ച അലോട്ട്മെന്‍റില്‍ തൃപ്തരാണെങ്കില്‍ സര്‍വകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്‍റ് ഉറപ്പാക്കിയ ശേഷം ഹയര്‍ ഓപ്ഷനുകള്‍ (അലോട്ട്മെന്‍റ് കിട്ടിയ ഓപ്ഷന് മുകളിലുള്ളവ) ജൂണ്‍ 28 ന് മുന്‍പായി നീക്കം ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റില്‍ പ്രസ്തുത ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുകയും അപ്രകാരം ലഭിക്കുന്ന സീറ്റ്നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2022 നവംബറില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് (റെഗുലര്‍ - 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2018 & 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2017 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2023 ജൂലൈ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി.(റെഗുലര്‍ - 2020 അഡ്മിഷന്‍), 2020 സ്കീം, (സപ്ലിമെന്‍ററി - 2017 2019 അഡ്മിഷന്‍), 2011 സ്കീം (മേഴ്സിചാന്‍സ് - 2011 ڊ 2016 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2023 ജൂലൈ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ. (ഇന്‍റഗ്രേറ്റഡ്) (2015 സ്കീം - റെഗുലര്‍ ആന്‍റ് സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രൊവിഷണ്‍ റാങ്ക്ലിസ്റ്റ്
കേരളസര്‍വകലാശാല നടത്തിയ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. 2018 - 2023 ബാച്ചിന്‍റെ പ്രൊവിഷണ്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ടൈംടേബിള്‍/പുതുക്കിയ ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 ജൂലൈ 6 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ. (ഇന്‍റഗ്രേറ്റഡ്) (റെഗുലര്‍ & സപ്ലിമെന്‍ററി - 2015 സ്കീം) പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2023 ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (മേഴ്സിചാന്‍സ് -2009സ്കീം/2010 2014 അഡ്മിഷന്‍) പരീക്ഷയുടെ ഇലക്റ്റീവ് പേപ്പര്‍ ഹ്യൂമന്‍ റിസോഴ്സ് സ്ട്രീം - പേപ്പര്‍ കക പരീക്ഷ 2023 ജൂണ്‍ 30 ന് നടത്തുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2023 മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.ബി.എ. (മ്യൂസിക്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 3, 4, 5 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2023 ആഗസ്റ്റ് 17 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.വി.എ. (പെയിന്‍റിംഗ്) ആഗസ്റ്റ് 2023 പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 29 വരെയും 150 രൂപ പിഴയോടെ ജൂലൈ 3 വരെയും 400 രൂപ പിഴയോടെ ജൂലൈ 5 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2023 ജൂലൈയില്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (മേഴ്സിചാന്‍സ് - 2014 - 2017 അഡ്മിഷന്‍) പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. 150 രൂപ പിഴയോടെ ജൂണ്‍ 24 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
യു.ജി. ആദ്യഅലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെട്ടവര്‍ 125 രൂപയും മറ്റുള്ളവര്‍ 510 രൂപയും മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. മാന്റേറ്ററി ഫീസടയ്ക്കാത്തവര്‍ക്ക് ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ നിന്നും പുറത്താകുന്നതുമാണ്. ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണക്കേണ്ടതില്ലെങ്കില്‍ 29-ന് വൈകീട്ട് 5 മണിക്ക് മുമ്പായി മറ്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമായും റദ്ദ് ചെയ്യണം. രണ്ടാം അലോട്ട്‌മെന്റിനു ശേഷമേ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രവേശനം നേടേണ്ടതുള്ളൂ.മറ്റ് വിശദവിവരങ്ങള്‍ക്ക് പ്രവേശന വിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കാമ്പസില്‍ ഡേ കെയര്‍ കേന്ദ്രം നിര്‍മാണം തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും പ്രത്യേകമായി ഡേകെയര്‍ സംവിധാനം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ തറക്കല്ലിടല്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ 2.3 കോടി രൂപ ചെലവില്‍ 8650 ചതുരശ്രഅടിയില്‍ ഒന്നാം നില നിര്‍മിക്കും. കുട്ടികള്‍ക്ക് കളിക്കാനും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ഭാവിയില്‍ പ്രായം ചെന്നവര്‍ക്കുള്ള പരിപാലനകേന്ദ്രവും ഒരുക്കും. സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, സെനറ്റംഗം ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. എ.ബി. മൊയ്തീന്‍കുട്ടി, യൂണിവേഴ്സിറ്റി എന്‍ജിനീയര്‍ ജയന്‍ പാടശ്ശേരി, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. ശിവദാസന്‍, അസി. എന്‍ജിനീയര്‍ സി.എസ്. ആദര്‍ശ്, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ ടി. ശബീഷ്, ടി.പി. ദാമോദരന്‍, പി.ടി.എ. പ്രസിഡണ്ട് കെ.പി. പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലൈബ്രറി ശില്‍പശാല
കാലിക്കറ്റ് സര്‍വകലാശാലാ സി. എച്ച്. എം. കെ. ലൈബ്രറിയും കേരള ലൈബ്രറി അസോസിയേഷന്‍ കോഴിക്കോട് റീജിയണല്‍ കമ്മിറ്റിയും സംയുക്തമായി റഫറന്‍സ് മാനേജ്‌മെന്റ് സോഫ്‌റ്റ്വെയര്‍ ഉപയോഗത്തെക്കുറിച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു. പരിപാടി ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പ് മേധാവി ഡോക്ടര്‍ കെ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്‍ ഡോക്ടര്‍ ടി. എ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ എല്‍ എ കോഴിക്കോട് റീജിനല്‍ സെക്രട്ടറി എ. മോഹനന്‍ സ്വാഗതവും അസിസ്റ്റന്റ് ലൈബ്രേറിയന്‍ എം.എന്‍. സജ്‌ന നന്ദിയും പറഞ്ഞു. ലൈബ്രറി സയന്‍സ് വകുപ്പ് ലൈബ്രറിയന്‍ എം. പ്രശാന്ത് ക്ലാസുകള്‍ നയിച്ചു.
യുനെസ്‌കോ ചെയര്‍ 'ജ്ഞാനദീപം' ഉന്നത വിദ്യാഭ്യാസ പ്രോഗ്രാമിന് തുടക്കമായി
കാലിക്കറ്റ് സര്‍വകലാശാലാ യുനെസ്‌കോ ചെയര്‍ ഓണ്‍ ഇന്റിജന്‍സ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന 'ജ്ഞാന ദീപം' ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭാസ കര്‍മപരിപാടിക്ക് മാനന്തവാടിയില്‍ തുടക്കമായി. നല്ലൂര്‍നാട് ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗോത്ര സമൂഹങ്ങളുടെ ഉന്നത വിദ്യാഭ്യാസം സമൂഹ പുരോഗതിയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ അംബേദ്കര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.ആര്‍. ആശ അധ്യക്ഷത വഹിച്ചു. യുനെസ്‌കോ ചെയര്‍ ഹോള്‍ഡര്‍ പ്രൊഫ. ഇ.പുഷ്പലത സ്വാഗതം പറഞ്ഞു. സ്‌കൂള്‍ മാനേജ്മന്റ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞിരാമന്‍ വാളാട്, ഹെഡ് മാസ്റ്റര്‍ എന്‍ സതീശന്‍, സീനിയര്‍ സൂപ്രണ്ട് ശ്രീകല എന്നിവര്‍ ആശംസ ഭാഷണം നടത്തി. യുനെസ്‌കോ ചെയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോ. സിറാജുദ്ദീന്‍ നന്ദി പറഞ്ഞു. ഹയര്‍ സെക്കന്ററി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും മറ്റും പ്രവേശനം നേടുന്നതിന് ആവശ്യമായ പരിശീലനമാണ് പദ്ധതിയുടെ ലക്ഷ്യം. സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലുള്ള വിദഗ്ദര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യമ്പ്
മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജൂലൈ 3 മുതല്‍ 7 വരെ നടക്കുന്നു. സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററുകളിലെയും എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ ഭവന്‍ അറിയിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.
പൊളിറ്റിക്കല്‍ സയന്‍സ് വൈവ
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ ജൂലൈ 5-ന് പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം സെമിനാര്‍ ഹാളില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 14 വരെ അപേക്ഷിക്കാം.
ബി.വോക്. പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂണ്‍ 22 മുതല്‍ ജൂലൈ 6 വരെ നടക്കും.
വി.കെ.സി. എന്‍ഡോമെന്റ്
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പിലെ എം.ബി.എ. 2022 ബാച്ചില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കെ.എസ്. ഐശ്വര്യക്ക് വി.കെ.സി. എന്‍ഡോവ്മെന്റ് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസറും വി.കെ.സി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വി.കെ.സി. റസാഖും ചേര്‍ന്ന് സമ്മാനിക്കുന്നു. സര്‍വകലാശാലാ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് പഠനവകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ സമീപം.
MG University Announcements: എംജി സര്‍വകലാശാല
എം.ജി ബിരുദ ഏകജാലക പ്രവേശനം; രണ്ടാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു
എം ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൻറെ  രണ്ടാമത്തെ അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു.  
അലോട്ട്‌മെൻറ് ലഭിച്ചവർ സർവകലാശാലയുടെ നിശ്ചിത ഫീസ് ഓൺലൈനിൽ അടച്ച് ഓൺലൈനിൽത്തന്നെ പ്രവേശനം ഉറപ്പാക്കണം.
സ്ഥിര പ്രവേശം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീസ് അടയ്ക്കണം.
താത്കാലിക പ്രവേശനത്തിന് കോളജുകളിൽ നേരിട്ട് ഹാജരാകേണ്ടതില്ല. സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് താത്കാലിക പ്രവേശനം നേടുമ്പോൾ ലഭിക്കുന്ന അലോട്ട്‌മെൻറ് മെമ്മോ കൊളജിലേക്ക് ഇ-മെയിലിൽ നൽകി ജൂൺ 30 ന് മുൻപ് പ്രവേശനം ഉറപ്പാക്കണം. പ്രവേശനം ഉറപ്പാക്കിയതിൻറെ രേഖയായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്താൽ മതിയാവും.
ഒന്നാം ഓപ്ഷൻ അലോട്ട് ചെയ്യപ്പെട്ടവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനത്തിന് ക്രമീകരണമില്ല.
ജൂൺ 30 ന് വൈകുന്നേരം നാലിനു മുൻപ് ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ച ശേഷം അലോട്ട്‌മെൻറ് ഉറപ്പാക്കാത്തവരുടെയും അലോട്ട്‌മെൻറ് റദ്ദാക്കപ്പെടും. കോളേജുകൾ പ്രവേശനം ഉറപ്പാക്കിയതിൻറെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കണം.
പ്രവേശനവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിന് കൺഫർമേഷൻ സ്ലിപ്പ് ആവശ്യമാണ്.
ഒന്നാം അലോട്‌മെൻറിൽ താത്കാലിക പ്രവേശനമെടുത്തവർക്ക് രണ്ടാം അലോട്ട്‌മെൻറിലും ഇതേ സ്റ്റാറ്റസ് ആണെങ്കിൽ കോളജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല.
എന്നാൽ ഒന്നാം അലോട്‌മെൻറിൽ താത്കാലിക പ്രവേശനമെടുത്തവർക്ക് രണ്ടാമത്തെ അലോട്‌മെൻറിൽ മറ്റൊരു പ്രോഗ്രാമിലേക്കോ കോളജിലേക്കോ ഹയർ ഓപ്ഷൻ വഴി അലോട്‌മെൻറ് ലഭിച്ചാൽ മോഡ് ഓഫ് അഡ്മിഷൻ സെലക്ട് ചെയ്ത് കോളജിൽ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം.
ക്യാറ്റ് പ്രവേശന പരീക്ഷാഫലം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ വകുപ്പുകളിലെയും, ഇൻറർ സ്‌കൂൾ സെൻററുകളിലെയും പി.ജി പ്രോഗ്രാമൂകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  പരീക്ഷാഫലം https://cat.mgu.ac.in/ എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം.
രേഖകൾ സമർപ്പിക്കാത്ത സ്‌പോർട്ട്‌സ് ക്വാട്ട അപേക്ഷകർ ജൂൺ 29ന് രാത്രി 12 മണിക്ക് മുൻപ് രജിസ്റ്റേർഡ് ഇ-മെയിൽ വിലാസത്തിൽ ലഭിച്ച ലിങ്ക് മുഖേന രേഖകൾ സമർപ്പിക്കണം. ഫോൺ: 0481 2733595, ഇ-മെയിൽ: cat@mgu.ac.in
തീസീസ് ഇവാല്യുവേഷൻ, വൈവ വോസി
പത്താം സെമസ്റ്റർ ബി.ആർക്ക്(2018 അഡ്മിഷൻ റഗുലർ, 2018 ന് മുൻപുള്ള അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ തീസീസ് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾക്ക് ജൂലൈ അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
ജൂലൈ ആറിന് പിഴയോടു കൂടിയും ജൂലൈ ഏഴിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള ഫീസ് 155 രൂപ പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ(2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ജൂലൈ 18 വരെ അപേക്ഷ നൽകാം.  
ജൂലൈ 19ന് പിഴയോടു കൂടിയും ജൂലൈ 20ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. ഒരു പേപ്പറിന് 55 രൂപ നിരക്കിൽ സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാ തീയതി
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്ററുകൾ എം.ടെക്(2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾ ജൂലൈ 12ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.എ, എം.ടി.ടി.എം - ജൂലൈ 2023(സി.എസ്.എസ് - 2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015,2016 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾ ജൂലൈ 25ന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
ബി.വോക്(2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് - പഴയ സ്‌കീം) പ്രോഗ്രാമിൻറെ നാലാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ 11നും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ 12നും ആറാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ 13നും ആരംഭിക്കും. വിശദമായം ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ടൈംടേബിൾ
ബി.ടെക്ക്(പുതിയ സ്‌കീം - 2010 മുതലുള്ള അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്‌സി ചാൻസും) ബിരുദ പ്രോഗ്രാമിൻറെ  ആറാം സെമസ്റ്റർ പരീക്ഷയോടൊപ്പം മൈക്രോ കൺട്രോളർ ബേസ്ഡ് സിസ്റ്റം എന്ന പേപ്പറും നാലാം സെമസ്റ്റർ പരീക്ഷയോടൊപ്പം ഇലക്ട്രോണിക് ഡിവൈസസ് ആൻറ് സർക്യൂട്ട്‌സ് എന്ന പേപ്പറും ഉൾപ്പെടുത്തി.  പരീക്ഷകൾ യഥാക്രമം ജൂലൈ  മൂന്ന്,നാല്, തീയതികളിൽ നടക്കും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.ബി.എ(2018 അഡ്മിഷൻ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷയോടൊപ്പം ഓപ്പറേഷൻ മാനേജ്‌മെൻറ് എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി. പരീക്ഷ ജൂൺ 30ന് നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
വൈവ വോസി
പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ എം.എ എക്കണോമിക്‌സ് - മെയ് 2023 പരീക്ഷയുടെ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) വൈവ വോസി പരീക്ഷ ജൂലൈ 11ന് ആലുവ യു.സി കോളജിൽ നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2023 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ് - ബി.എ, ബി.കോം, ബി.എസ്.സി മോഡൽ 1,2,3(2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 10 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
2023 ഏപ്രിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി സൈബർ ഫോറൻസിക് സ്‌പെഷ്യൽ സപ്ലിമെൻററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ ഏഴു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
2022 നവംബറിൽ അഫിലിയേറ്റഡ് കോളേജുകളിൽ നടത്തിയ രണ്ടാം വർഷ ഇൻറഗ്രേറ്റഡ് എം.എ, എം.എസ്.സി പ്രോഗ്രമുകളുടെ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ ഏട്ടു വരെ ഓഫ് ലൈനായി സമർപ്പിക്കാം.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ 07 / 07 / 2023 ന് വൈകുന്നേരം 5 മണിവരെ സ്വീകരിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എ/ ബി.കോം/ ബി.ബി.എ./ ബിഎസ്.ഡബ്ല്യു./ ബി.എം.എം.സി/ ബി.ടി.ടി.എം. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ 10 / 07 / 2023 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്.
ടൈംടേബിൾ
കണ്ണൂർ സർവകലാശാല ബോട്ടണി പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി പ്ലാൻറ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോ ബോട്ടണി പ്രോഗ്രാം (2021 അഡ്മിഷൻ) റെഗുലർ / സപ്ലിമെന്ററി നവംബർ 2022 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
വോട്ടർ പട്ടിക
കണ്ണൂർ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 12 മണ്ഡലങ്ങളിലെ പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടിക കൂട്ടിച്ചേർക്കൽ, തിരുത്തൽ, മാറ്റം വരുത്തൽ, ഒഴിവാക്കൽ എന്നിവയ്ക്ക് പട്ടിക പ്രസിദ്ധീകരിച്ച് 15 (പതിനഞ്ച്) ദിവസത്തിനകം രേഖാമൂലം അപേക്ഷ നൽകേണ്ടതാണെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. വോട്ടർപട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us