scorecardresearch

University Announcements 24 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 24 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

MG University Announcements: എംജി സർവകലാശാല

എം.ജി. ബിരുദ ഏകജാലക പ്രവേശനം : ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു, പ്രവേശനത്തിനായി ഈ വർഷവും ഏകജാലക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയിതിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുകയും വേണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.

ഭിന്നശേഷി/സ്‌പോർട്ട്‌സ്/ കൾച്ചറൽ ക്വോട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവ്വകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന സർവ്വകലാശാല കേന്ദ്രീകൃതമായി നടത്തുന്നതുമായിരിക്കും.

അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതായുണ്ട്.

രജിസ്‌ട്രേഷൻ ഫീസ് എസ്.സി./എസ്.ടി. വിഭാഗത്തിന് 400 രൂപയും മറ്റുള്ളവർക്ക് 800 രൂപയുമാണ്. ഓൺലൈൻ രജിസ്‌ട്രേഷനായി cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ക്യാപ് സംബന്ധമായ എല്ലാ വിശദ വിവരങ്ങളും cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫീസ്

ജൂലൈ 18ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (2019 അഡ്മിഷൻ – റെഗുലർ / 2018, 2017, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് വരെയും 525 രൂപ ഫൈനോടു കൂടി ജൂലൈ അഞ്ചിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ആറിനും അപേക്ഷിക്കാം.

ജൂലൈ ആറിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (തിവത്സര യൂണിറ്ററി) (2020 അഡ്മിഷൻ – റെഗുലർ / 2018, 2019 അഡ്മിഷൻ – സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2015 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് / 2014 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2013 അഡ്മിഷൻ – തേർഡ് മേഴ്‌സി ചാൻസ്), ആറാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം) (2010 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2009 അഡ്മിഷൻ – തേർഡ് മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 28 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 29 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 30 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ http://www.mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ.

ജൂലൈ 19 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ – റെഗുലർ / 2017 അഡ്മിഷൻ – സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2016, 2015, 2014 അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ ആറ് വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ എട്ടിനും അപേക്ഷിക്കാം.

പരീക്ഷ മാറ്റി

ജൂലൈ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.ബി.എ. (2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2016 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ് / 2015 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷ ജൂലൈ ഏഴിലേക്ക് മാറ്റിവച്ചു.

പരീക്ഷാ തീയതി

ജൂൺ ഒമ്പതിന് ആരംഭിച്ച ഏഴാം സെമസ്റ്റർ ബി.ടെക് – പഴയ സ്‌കീം (1997 മുതൽ 2009 വരെയുള്ള അഡ്മിഷനുകൾ – മേഴ്‌സി ചാൻസ്) ബിരുദ പ്രോഗ്രാമിന്റെ പ്രോസസ് ഡൈനാമിക്‌സ് ആന്റ് കൺട്രോൾ, ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ പരീക്ഷകൾ യഥാക്രമം ജൂലൈ 14, 18 തീയതികളിൽ നടക്കും.

പരീക്ഷാ ഫലം

2021 ഒക്ടോബറിൽ നടത്തിയ എം.ബി.എ. ഒന്നാം സെമസ്റ്റർ (റെഗുലർ / റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂര്‍ സര്‍വകലാശാല

പ്രൈവറ്റ് രജിസ്ട്രേഷൻ – പിജി അസൈൻമെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം ഏപ്രിൽ 2021 സെഷൻ അസൈൻമെന്റ് 2022 ജൂലൈ നാല്, അഞ്ചു മണി വരെ വിദൂര വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.

പി.ജി പ്രവേശന പരീക്ഷ – പുനഃക്രമീകരണം

2022-23 അധ്യയന വർഷത്തിലെ പഠനവകുപ്പുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ജൂൺ 26, ജൂലൈ രണ്ട്, ജൂലൈ മൂന്ന് തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.വിശദ വിവരങ്ങൾക്ക് http://www.admission.kannuruniv.ac.in സന്ദർശിക്കുക.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. എ. മ്യൂസിക് റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും ജൂലൈ രണ്ട് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം.

ടൈംടേബിൾ

യഥാക്രമം ജൂലൈ 12, ജൂലൈ 13 തീയതികകളിൽ ആരംഭിക്കുന്ന ഒന്നും ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

നെറ്റ് പരിശീലനം സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിലെ അദ്ധ്യാപക പരിശീലനകേന്ദ്രത്തില്‍ ജൂലൈ രണ്ടിന് തുടങ്ങുന്ന നെറ്റ് പരിശീലനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിശദവിവരങ്ങള്‍ അദ്ധ്യാപക പരിശീലന വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ (mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 9447247627, 9048356933.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ട് വരെ നടക്കും. എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

ജൂണ്‍ 30ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണല്‍ / ഓണേഴ്‌സ് ഏപ്രില്‍ 2022, 2021, 2020 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ ജൂലൈ 12ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 12-നും മൂന്നാം സെമസ്റ്റര്‍ 13നും തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഒക്‌ടോബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളും ജൂലൈ ഒന്നിന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ്, ഫിസിക്‌സ് ഡബിള്‍ മെയിന്‍ കോര്‍ കോഴ്‌സ് പേപ്പറുകളായ മെക്കാനിക്‌സ് – 2, അഡ്വാന്‍സ്ഡ് കാല്‍ക്കുലസ് പേപ്പറുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ ജൂലൈ 5, 6 തീയതികളില്‍ നടക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2021 റഗുലര്‍ പരീക്ഷ ജൂലൈ നാലിന് തുടങ്ങും.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ വിവിധ പി.ജി. കോഴ്‌സുകളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് 27 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും, ജൂലൈ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ ജൂലൈ 11 വരെയും 170 രൂപ പിഴയോടെ 13 വരെയും ജൂണ്‍ 27 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

അഫിലിയേറ്റഡ് കോളേജുകളിലെ എം.ബി.എ. രണ്ട്, നാല് സെമസ്റ്റര്‍ ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ ഏഴ് വരെയും 170 രൂപ പിഴയോടെ 11 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ. – എം.ബി.എ. നാലാം സെമസ്റ്റര്‍ ജനുവരി 2018 റഗുലര്‍ പരീക്ഷക്കും ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷക്കും മൂന്നാം സെമസ്റ്റര്‍ ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ജൂലൈ 11 വരെയും 170 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ ഒന്ന് വരെയും 170 രൂപ പിഴയോടെ നാല് വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.എച്ച്.എ. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020, 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.കോം. പ്രൊഫഷണല്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ജൂണ്‍ 30-ന് നടത്താനിരിക്കുന്ന അപ്ലൈഡ് കോസ്റ്റ് എക്കൗണ്ടിംഗ് പേപ്പര്‍ പരീക്ഷ ജൂലൈ രണ്ടിലേക്ക് മാറ്റി. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Sree Sankara Sanskrit University: സംസ്കൃത സർവ്വകലാശാല

ഒന്നാം സെമസ്റ്റർ പി. ജി. ക്ലാസ്സുകൾ 30ന് ആരംഭിക്കും

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഒന്നാം സെമസ്റ്റർ പി. ജി. ക്ലാസ്സുകൾ ജൂൺ 30ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പി. ജി. പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്മെന്റ് ജൂൺ 25ന് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട അലോട്ട്മെന്റിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ജൂൺ 27, 28 തീയതികളിൽ പ്രവേശന നടപടികൾ പൂർത്തീകരിക്കണം. പ്രവേശന നടപടികൾ പൂർത്തിയായ വിദ്യാർത്ഥികളുടെയും ഒഴിവുളള സീറ്റുകളുടെയും വിവരങ്ങൾ ജൂൺ 30ന് വൈകീട്ട് അഞ്ചിന് മുമ്പായി സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 24 june 2022

Best of Express