University Announcements 24 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 24 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.വോക്. പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയുടെ പ്രാക്ടിക്കല്‍ പരീക്ഷാ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

നാല് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍

ഗവേഷണനിലവാരത്തിലുള്ള ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ഈ അധ്യയന വര്‍ഷം മുതല്‍ നാല് പുതിയ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍. എം.എസ്സി. പ്രോഗ്രാമുകളായ ബയോ സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ്, എം.എ. ഡെവലപ്‌മെന്റല്‍ സ്റ്റഡീസ് എന്നിവയാണ് പുതുതായി തുടങ്ങുന്നവ. ഓഗസ്റ്റില്‍ പ്രവേശന പരീക്ഷ നടത്തി സെപ്റ്റംബറില്‍ ക്ലാസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. റഗുലര്‍ രീതിയിലുള്ള കോഴ്സുകള്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരമായിരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് പരീക്ഷ നടത്തിയാണ് അഞ്ചുവര്‍ഷ കോഴ്‌സിന് പ്രവേശനം നല്‍കുക. സര്‍വകലാശാലാ കാമ്പസില്‍ ആദ്യമായാണ് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സ് തുടങ്ങുന്നത്.

ബയോസയന്‍സ്

ബയോസയന്‍സ് ‘ ഐസര്‍ ‘ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആകെ 20 സീറ്റാണുള്ളത്. ബയോളജിയാണ് പ്രധാന വിഷയം. ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവ അനുബന്ധ വിഷയങ്ങളാണ്. ഫങ്ഷണല്‍ ഇംഗ്ലീഷും പാഠ്യപദ്ധതിയില്‍ അടങ്ങുന്നുണ്ട്. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിരുദം നേടി പുറത്തു പോകുന്ന രീതിയില്ല. കോഴ്സിന്റെ അവസാന വര്‍ഷം ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ സ്ഥാപനങ്ങളില്‍ ഗവേഷണത്തിന് അവസരം നല്‍കുമെന്ന് കോഴ്സ് കോ-ഓര്‍ഡിനേറ്ററായ ഡോ. വി.എം. കണ്ണന്‍ പറഞ്ഞു.
അടുത്തിടെ കോഴ്‌സുകള്‍ നിര്‍ത്തലാക്കിയ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ കെട്ടിടങ്ങളും ലാബുകളുമെല്ലാമാണ് പുതിയ കോഴ്‌സുകള്‍ക്ക് പ്രയോജനപ്പെടുത്തുക. സര്‍വകലാശാലാ പഠനവകുപ്പിലെ സ്ഥിരം അധ്യാപകര്‍ക്ക് പുറമെ ആവശ്യമായ മറ്റു ഫാക്കല്‍റ്റികളെക്കൂടി നിയോഗിക്കും.

കെമിസ്ട്രി, ഫിസിക്സ്

സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിന് കീഴില്‍ വരുന്ന ഇന്റഗ്രേറ്റഡ് കെമിസ്ട്രി, ഇന്റഗ്രേറ്റഡ് ഫിസിക്സ് എന്നിവക്ക് 15 സീറ്റ് വീതമാണുള്ളത്. പഠനവകുപ്പുകളിലെ പരമ്പരാഗത ബി.എസ്സി.-എം.എസ്സി. പാഠ്യപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായുള്ള പുതുതലമുറ കോഴ്സുകളാകും. ആദ്യ സെമസ്റ്ററുകളില്‍ ഒരേ പാഠ്യപദ്ധതിയാകും ഇവക്ക്. അതിന് ശേഷം അതത് പഠനവകുപ്പുകളില്‍ പഠനം തുടരാനാകുമെന്ന് കോഴ്‌സിന്റെ ചുമതല വഹിക്കുന്ന ഡോ. ആന്റണി ജോസഫ് പറഞ്ഞു.

ഡെവലപ്മെന്റ് സ്റ്റഡീസ്

ഏത് വിഷയത്തില്‍ പ്ലസ്ടു നേടിയവര്‍ക്കും എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പ്രവേശന പരീക്ഷ എഴുതാനാകും. 30 സീറ്റാണ് പരിഗണിക്കുന്നത്. സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പഠനങ്ങളിലൂടെ വികസനം സാധ്യമാക്കുന്നതിന്റെ ശാസ്ത്രീയ പഠനം വഴി നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാകും. ഇക്കണോമിക്‌സിന് തുല്യമായ
യു.ജി.സി. നെറ്റ് യോഗ്യത നേടാനാകും. ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി എന്നിവയാണ് പ്രധാനമായും പാഠ്യപദ്ധതി ഉള്ളടക്കം.

എന്‍ജിനീയറിങ് പ്രവേശനത്തിന് മോക്ക് പരീക്ഷ

എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളേജ് 27-ന് ഓണ്‍ലൈന്‍ പരീക്ഷയുടെ മോക്ക് പരീക്ഷ നടത്തുന്നു.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം ബി എ പ്രവേശന നടപടികൾ ആരംഭിച്ചു

സർവ്വകലാശാലാ എംബിഎ ഡിഗ്രി ക്കുള്ള പ്രവേശനനടപടികൾ തുടങ്ങി. അപേക്ഷകൾ ഓൺ ലൈൻ ആയാണ് സമർപ്പിക്കേണ്ടത്. ബിരുദത്തിൽ 50 ശതമാനം മാർക്കോടെ പാസായിരിക്കണം. എന്നാൽ അവസാന വർഷ ഡിഗ്രി പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് അഡ്മിഷൻ സൂപ്പർവൈസറി നടത്തുന്ന കെ മാറ്റ്, കാറ്റ്, സിമാറ്റ് എന്നിവയിൽ ഏതെങ്കിലും പരീക്ഷ യുടെ മാർക്ക് മാനദണ്ഡമാണ്.സർവ്വകലാശാല യുടെ പാലയാട്, മാങ്ങാട്ടുപറമ്പ, പറശ്ശിനിക്കടവ്, നീലേശ്വരം എന്നിവിടങ്ങളിലാണ് കോഴ്സ് ഉള്ളത്. കോഴ്സിന് 26, തിങ്കളാഴ്ചവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭൃമാണ്.

അസി. പ്രൊഫസർ നിയമനം

കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിലെ ഹിന്ദി പഠന വകുപ്പിലെ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അസി .പ്രൊഫസർ തസ്തികയിൽ  നിയമനം നടത്തുന്നു. മണിക്കൂർ അടിസ്ഥാനത്തിലാണ് നിയമനം. പി.എച്ച്.ഡി/നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. താല്പര്യമുള്ളവർ ബയോഡാറ്റ , യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് ജൂലൈ 30 വെള്ളിയാഴ്ച 5 മണിക്കകം hodhindi@kannuruniv.ac.in എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്. ഇൻറർവ്യൂ തീയതി ,സമയം എന്നിവ പിന്നീട് അറിയിക്കുന്നതാണ്.

ബി. ടെക്.  പരീക്ഷകൾ

ഒന്നും രണ്ടും കംബൈൻഡ് സെമസ്റ്റർ സെമസ്റ്റർ ബി. ടെക്.  (സപ്ലിമെന്ററി), ജനുവരി 2020 പരീക്ഷകൾ 06.08.2021  ന് ആരംഭിക്കും. 2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ റെഗുലർ/പാർട് ടൈം വിദ്യാർഥികൾക്ക് ഇത് അവസാന അവസരമാണ്.


ബി. എ. എൽഎൽ. ബി.  പരീക്ഷകൾ


അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി.  (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷകൾ 10.08.2021  ന് ആരംഭിക്കും.

പരീക്ഷാഫലം


പാർട് II – മൂന്നാം സെമസ്റ്റർ എം. എസ്‌സി. മെഡിക്കൽ മൈക്രോബയോളജി/മെഡിക്കൽ  ബയോകെമിസ്റ്ററി  ഡിഗ്രി  (2017   അഡ്മിഷൻ റെഗുലർ/സപ്ലിമെന്ററി)  നവംബർ  2019 പരീക്ഷാഫലം   പ്രസിദ്ധീകരിച്ചു .  ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.പുനർമൂല്യനിര്ണയത്തിനും  സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 05.08.2021, 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.

പ്രോജക്ട് വൈവ/ പ്രായോഗിക  പരീക്ഷകൾ

ഏപ്രിൽ 2021 ലെ നാലാം സെമസ്റ്റർ പി. ജി.  ഡിഗ്രി  (സി. ബി. എസ്. എസ്. – റെഗുലർ/ സപ്ലിമെന്ററി) പ്രോഗ്രാമുകളുടെ പ്രോജക്ട് വൈവ/ പ്രായോഗിക  പരീക്ഷകൾ  ചുവടെ  സൂചിപ്പിച്ച  തീയതികളിൽ നടക്കും

  • എം. എസ് സി. ജിയോളജി –  26.07.2021 മുതൽ (കാസറഗോഡ് ഗവഃ കോളേജ്)·        എം. എ. ഹിസ്റ്ററി  – 26.07.2021 മുതൽ (അതാത് കേന്ദ്രങ്ങളിൽ)
  •  എം. കോം.  – 27.07.2021 (ഓൺലൈൻ)·        എം.  എസ് സി. ഫിസിക്സ് –28.07.2021 മുതൽ (അതാത് കേന്ദ്രങ്ങളിൽ)
  • എം. എ. എക്കണോമിക്സ്- 29.07.2021 (ഓൺലൈൻ)
  • എം. എ. ഇംഗ്ലീഷ് –27.07.2021,  28.07.2021  (ഓൺലൈൻ)

ടൈം ടേബിൾ സർവ്വകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്.     രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.

Read more: University Announcements 23 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 24 july 2021

Next Story
Victers Channel Timetable July 25: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 25 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com