scorecardresearch
Latest News

University Announcements 24 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 24 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫീസ്

കേരളസര്‍വകലാശാല മാര്‍ച്ച് 15 ന് ആരംഭിക്കുന്ന അവസാന വര്‍ഷ ബി..ബി..എ (ആന്വല്‍ സ്കീം പ്രൈവറ്റ് രജിസ്ട്രേഷന്‍) (2020 അഡ്മിഷന്‍ റെഗുലര്‍, 2018 & 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2016 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ ഫെബ്രുവരി 7 വരെയും 150 പിഴയോടെ ഫെബ്രുവരി 10 വരെയും 400 രൂപ പിഴയോടുകൂടി ഫെബ്രുവരി 14 വരെയും ഓഫ് ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

വൈവ വോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ്. (2020 അഡ്മിഷന്‍ റെഗുലര്‍, 2018 – 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2017 അഡ്മിഷന്‍ മേഴ്സി ചാന്‍സ്)പരീക്ഷകളുടെ വൈവ (പ്രോജക്ട് വൈവ ഉള്‍പ്പെടെ) ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ പാളയം സെനറ്റ് ഹാളില്‍ വച്ച് നടത്തുന്നതാണ് വിശദവിവരം വെബ്സൈറ്റില്‍. കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ എക്കണോമിക്സ് (2020 അഡ്മിഷന്‍ റെഗുലര്‍, 2018 – 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2017 അഡ്മിഷന്‍ മേഴ്സി ചാന്‍സ്)പരീക്ഷകളുടെ വൈവ ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ വച്ച് നടത്തുന്നതാണ.് വിശദവിവരം വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് ആന്വല്‍ സ്കീം സപ്ലിമെന്‍ററി ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ വോസി ജനുവരി 31 ന് പാളയം സെനറ്റ് ഹൗസ് ക്യാമ്പസില്‍ വച്ച് നടത്തുന്നതാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റുമായി രാവിലെ 11 മണിക്ക് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വിശദവിവരം വെബ്സൈറ്റില്‍.

ആഡ് -ഓണ്‍ കോഴ്സ്

കേരളസര്‍വകലാശാല കാര്യവട്ടം ബോട്ടണി വിഭാഗം നടത്തിവരുന്ന ആഡ്-ഓണ്‍ കോഴ്സിലേക്ക് (ഹെര്‍ബേറിയം ടെക്നിക്സ് ആന്‍റ് മാനേജ്മെന്‍റ്) ബിരുദ ബിരുദാനന്തര സസ്യശാസ്ത്ര വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഒരു ഹ്രസ്വ ബയോഡാറ്റ, ബന്ധപ്പെടേണ്ട വിലാസം, ഇ-മെയില്‍ ഐ.ഡി, ഫോണ്‍ നമ്പര്‍, മാതൃ സ്ഥാപനത്തിന്‍റെ ശിപാര്‍ശ എന്നിവ സഹിതം 2023 ജനുവരി 31 ന് 5 ജങ -നകം കേരളസര്‍വകലാശാല കാര്യവട്ടം ബോട്ടണി വിഭാഗത്തില്‍ എത്തിക്കേണ്ടതാണ്. 2023 ഫെബ്രുവരി ആദ്യ വാരം ആരംഭിക്കുന്ന കോഴ്സിന്‍റെ കാലാവധി മൂന്ന് മാസമാണ്. ക്ലാസുകള്‍

ശനിയാഴ്ചകളിലും പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകുന്നേരവുമായിരിക്കും. സീറ്റുകളുടെ എണ്ണം 30 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന. കോഴ്സിന് യാതൊരുവിധ ഫീസും ഉണ്ടായിരിക്കുന്നതല്ല.

MG University Announcements: എം ജി സര്‍വകലാശാല

എൽ.എൽ.ബി പരീക്ഷകൾക്ക് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എൽ.എൽ.ബി പരീക്ഷകൾക്ക് ഫെബ്രുവരി 13 വരെ അപേക്ഷ നൽകാം.

പിഴയോടു കൂടി ഫെബ്രുവരി 14 നും സൂപ്പർഫോനോടെ ഫെബ്രുവരി 15 നും അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ പരീക്ഷാ ഫിസിനൊപ്പം ഒരു പേപ്പറിന് 40 രൂപ നിരക്കിൽ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒൻപതാം സെമസ്റ്റർ ഐ.എം.സി.എ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെൻററി), ഡി.ഡി.എം.സി.എ (2016,2015 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഫെബ്രുവരി എട്ടു മുതൽ 13 വരെ അപേക്ഷ നൽകാം.

പിഴയോടു കൂടി ഫെബ്രുവരി 14 നും സൂപ്പർഫൈനോടെ ഫെബ്രുവരി 15 നും അപേക്ഷ സ്വീകരിക്കും.വിശദവിവരങ്ങൾ വെബ്സൈറ്റിൽ

വൈവ വോസി

നാലാം സെമസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ – 2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2015,2014 അഡമിഷനുകൾ മെഴ്സി ചാൻസ് – ആഗസ്റ്റ് 2022) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഫെബ്രുവരി ആറിന് ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളജിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.വോക് അഗ്രികൾച്ചർ ടെക്നോളജി (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ – ഡിസംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 31 ന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജിൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്സ് ഇൻ മൾട്ടി സ്പോർട്‌സ് ആൻറ് ഫിറ്റ്നസ് ട്രെയിനിംഗ് (പുതിയ സ്‌കീം – 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019,2018 അഡ്മിഷനുകൾ റി-അപ്പിയറൻസ് – ഡിസംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 27 മുതൽ മാറമ്പള്ളി എം,ഇ,എസ് കോളജിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ എം.എസ്.സി പ്ലാൻറ് ബയോടെക്നോളജി (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി ആറു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (സി.എസ്.എസ് – 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി ഏഴു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

പത്താം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി (ഓണേഴ്സ്, 2017 അഡ്മിഷൻ റഗുലർ, 2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി – ഡിസംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി ഏഴു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

2022 ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി ഏഴു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

പത്താം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽ.എൽ.ബി (ഓണേഴ്സ്, 2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി – ഡിസംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി ഏഴു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

മൂന്നാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി (സി.എസ്.എസ് – 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ റീ-അപ്പിയറൻസ് – ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി ഏഴു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

നാലാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ് – മെറ്റീരിയൽ സയൻസ് (റഗുലർ, സപ്ലിമെൻററി – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി എട്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 മെയിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ – 2012,2013 അഡ്മിഷനുകൾ മെഴ്സി ചാൻസ്, 2014,2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി – ഫെബ്രുവരി 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി എട്ടു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

കാലിക്കറ്റ് ഐ.ഇ.ടി. മലബാര്‍ കാന്‍സര്‍ സെന്ററുമായും
പാലക്കാട് ഐ.ടി.ഐയുമായും കൈ കോര്‍ക്കുന്നു

കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിന്റെ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ (ടി.ബി.ഐ-ഐ.ഇ.ടി.) മലബാര്‍ കാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസേര്‍ച്ച്) തലശ്ശേരിയുമായും ഐ.ടി.ഐ. പാലക്കാടുമായും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ബയോമെഡിക്കല്‍ മേഖലയിലെ പഠനങ്ങള്‍ക്കും പ്രശ്നപരിഹാരങ്ങള്‍ക്കുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുവാനാണ് എം.സി.സിയുമായി കൈ കോര്‍ക്കുന്നത്. വ്യവസായ മേഖലയിലെ പല നൂതന ഉപകരണങ്ങളുടെ ഉത്പാദനത്തിനും വിപണന സാധ്യതകള്‍ക്കുമാണ് ഐ.ടി.ഐയുമായുള്ള സഹകരണം. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജിന്റെ സാന്നിധ്യത്തില്‍ സര്‍വകലാശാലക്ക് വേണ്ടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷും എം.സി.സിക്ക് വേണ്ടി ഡയറക്ടര്‍ ഡോ. ബി. സതീശനും ഐ.ടി.ഐക്ക് വേണ്ടി അസി. മാനേജര്‍ സാബുജോസഫും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഐ.ഇ.ടി. പ്രിന്‍സിപ്പില്‍ ഡോ. സി. രഞ്ജിത്ത്, അക്കാദമിക് ഡയറക്ടര്‍ ഡോ. ലിബു അലക്സാണ്ടര്‍, വി. ചിത്ര എന്നിവര്‍ സംസാരിച്ചു. സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും ബിസിനസ് വികസിപ്പിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി മാനേജ്മെന്റ് ട്രെയിനിങ് മുതല്‍ ഓഫീസ് സൗകര്യങ്ങള്‍ വരെ ലഭ്യമാക്കുന്നതുമായ സംവിധാനമാണ് കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിന്റെ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററും മലബാര്‍ കാന്‍സര്‍ സെന്ററുമായുള്ള സഹകരണത്തിനുള്ള ധാരണാപത്രം രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷും എം.സി.സി. ഡയറക്ടര്‍ ഡോ. ബി. സതീശനും കൈമാറുന്നു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സമീപം.

കാളിദാസോത്സവം – സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠന വിഭാഗം ‘കാളിദാസോത്സവം’ സംസ്‌കൃത സെമിനാര്‍ സംഘടിപ്പിച്ചു. ‘കാളിദാസ സാഹിത്യത്തിന്റെ രാഷ്ട്രീയ സാമൂഹ്യ വായനകള്‍’ എന്ന ചര്‍ച്ചാ സമ്മേളനത്തില്‍ പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. കേശവന്‍ വെളുത്താട്ട്, മുന്‍ വുകപ്പ് മേധാവി ഡോ. സി. രാജേന്ദ്രന്‍, പ്രൊഫ. പി.വി. നാരായണന്‍, പ്രൊഫ. കെ.എം. സംഗമേശന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫ. കെ.കെ. ഗീതാകുമാരി, ഡോ. രഞ്ജിത്ത് രാജന്‍, ഡോ. ഒ.കെ. ഗായത്രി എന്നിവര്‍ സംസാരിച്ചു.

പുസ്തക പ്രകാശനം

പ്രാചീന സംസ്‌കൃത മഹാകവി ഭാരവിയുടെ ‘കിരാതാര്‍ജ്ജുനീയം’ മഹാകാവ്യത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനം കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗത്തില്‍ നടന്നു. പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. കേശവന്‍ വെളുത്താട്ടാണ് പരിഭാഷകന്‍. പഠനവകുപ്പ് മുന്‍മേധാവി പ്രൊഫ. സി. രാജേന്ദ്രന്‍ പ്രൊഫ. എന്‍.കെ. സുന്ദരേശന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഡോ. കെ.കെ. അബ്ദുള്‍ മജീദ്, ഡോ. എം.ആര്‍. രാഘവവാരിയര്‍ എന്നിവര്‍ സംസാരിച്ചു. കോട്ടയം സാഹിത്യ പ്രവര്‍ത്തക സംഘമാണ് പ്രസാധകര്‍. കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗവും സാഹിത്യ പ്രവര്‍ത്തക സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പഠന വിഭാഗത്തില്‍ നിന്ന് വിരമിച്ച പ്രൊഫ. കെ.എന്‍.എന്‍. ഇളയതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് പ്രഭാഷണം പ്രൊഫ. എം.ആര്‍. രാഘവവാരിയര്‍ നിര്‍വഹിച്ചു. പ്രൊഫ. നീലകണ്ഠന്‍ ഇളയത്, ഡോ. എന്‍.എ. ഷിഹാബ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ – ‘കിരാതാരജ്ജുനീയം’ സംസ്‌കൃത മഹാകാവ്യത്തിന്റെ മലയാള പരിഭാഷാ പ്രകാശനം പ്രൊഫ. എന്‍.കെ. സുന്ദരേശന് നല്‍കി പ്രൊഫ. സി. രാജേന്ദ്രന്‍ നിര്‍വഹിക്കുന്നു.

പ്രൊഫ. കെ.എന്‍.എന്‍. ഇളയത് എന്‍ഡോമെന്റ് പ്രഭാഷണം ഡോ. എം.ആര്‍. രാഘവവാരിയര്‍ നിര്‍വഹിക്കുന്നു.

എനി ടൈം പി.എച്ച്.ഡി. രജിസ്‌ട്രേഷന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലും മറ്റ് ഗവേഷണ കേന്ദ്രങ്ങളിലും എനി ടൈം പി.എച്ച്.ഡി. പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒഴിവുകളിലേക്ക് അര്‍ഹരായവര്‍ക്കാണ് അപേക്ഷിക്കാനവസരം. നിലവില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ അര്‍ഹരായവര്‍ക്കും അപേക്ഷിക്കാം. ഇപ്രകാരമുള്ള അപേക്ഷകളില്‍ പ്രത്യേകം ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുകയില്ല. പ്രവേശനത്തിന് അര്‍ഹരായവര്‍ ഗവേഷണ കേന്ദ്രങ്ങളില്‍ 31-നകം റിപ്പോര്‍ട്ട് ചെയ്യണം. മാര്‍ച്ച് 2-നകം പ്രവേശന നടപടികള്‍പൂര്‍ത്തീകരിക്കുന്നതാണ്.

റേഡിയേഷന്‍ ഫിസിക്‌സ് – ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ റേഡിയേഷന്‍ ഫിസിക്‌സ് അസി. പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 4-ന് രാവിലെ 10.30-ന് ഫിസിക്‌സ് പഠനവകുപ്പില്‍ ഹാരജാകണം.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2022 പരീക്ഷ ഫെബ്രുവരി 6-ന് തുടങ്ങും.

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 13-ന് തുടങ്ങും.

1, 2 സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 14-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ജനുവരി 2019 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി 13 വരെയും 170 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം എ ഹിന്ദി റഗുലർ, മെയ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഫിബ്രുവരി 04 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷാ കേന്ദ്രം മാറ്റി

25.01.2023 ന് ജി പി എം ഗവ . കോളേജിൽ വെച്ച് നടത്താൻ തീരുമാനിച്ച അഞ്ചാം സെമസ്റ്റർ ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് പ്രായോഗിക പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ , കാഞ്ഞങ്ങാട് എൻ എ എസ് കോളേജിലേക്ക് മാറ്റി. പ്രസ്തുത വിദ്യാർത്ഥികൾ 25.01.2023 ന് കാഞ്ഞങ്ങാട് എൻ എ എസ് കോളേജിൽ പരീക്ഷയ്ക്കായി എത്തിച്ചേരേണ്ടതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പരീക്ഷാ തീയതി മാറ്റി

2016 മുതൽ 2018 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികളിൽ, ഒന്നാം സെമെസ്റ്റർ ബി.എസ്.സി./ബി.സി.എ ബിരുദ സപ്ലിമെന്ററി പരീക്ഷകൾക്ക് (നവംബർ 2022) രജിസ്റ്റർ ചെയ്തവർക്കുള്ള ബി.എസ്.സി/ബി.സി.എ പ്രോഗ്രാമുകളുടെ കോംപ്ലിമെന്ററി കോഴ്സ് ആയ 1CO1 AH / 1CO1 TTM: ജിയോഗ്രഫി ഓഫ് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷ ഫെബ്രുവരി 07 ന് നടക്കുന്നതായിരിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 24 january 2023