scorecardresearch

University Announcements 24 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 24 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2022-2024

കേരള സര്‍വകലാശാല 2022-2024 വര്‍ഷത്തിലെ ബി.എ/ബി.കോം/ബി.എ അഫ്‌സല്‍-ഉല്‍ -ഉലാമ, ബി.ബി.എ/ ബി.കോം അഡീഷണല്‍ ഇലക്ടീവ് കോ-ഓപ്പറേഷന്‍ എീ വാര്‍ഷിക കോഴ്‌സുകള്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന 27-1-2022 മുതല്‍ അപേക്ഷിക്കാവുതാണ്. അപേക്ഷകള്‍ 25-2-2022 വരെ പിഴകൂടാതെ സ്വീകരിക്കുതാണ്. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളില്‍ കേരള സര്‍വകലാശാല തപാല്‍ വിഭാഗത്തില്‍ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ച് മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍.എം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 1 വരെ ഓഫ്ലൈനായി സര്‍വകലാശാല ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം നടത്തിയ ഒും രണ്ടും വര്‍ഷ എം.എ ഫിലോസഫി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2016 അഡ്മിഷന്‍ ആന്വല്‍ സ്‌കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല എം.ഫില്‍ ഫിസിക്കല്‍ എജുക്കേഷന്‍ പരീക്ഷ മാര്‍ച്ച് 2021 (2019-2020 ബാച്ച്)ഘചഇജഋ കാര്യവ’ം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല 2021 ഓഗസ്റ്റ് മാസത്തില്‍ നടത്തിയ ഓം സെമസ്റ്റര്‍ ബി.പി.എഡ് (ദ്വിവത്സര കോഴ്‌സ്) റെഗുലര്‍ (2020 സ്‌കീം) സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല 2021 ഒക്ടോബര്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ് (ദ്വിവത്സര കോഴ്‌സ്) റെഗുലര്‍ (2020 സ്‌കീം)സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 24-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്), എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി. ക്യാമ്പിന്റെ ഭാഗമായി ലോ-കോളേജുകളില്‍ റദ്ദാക്കിയിരുന്ന റഗുലര്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കും.

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷ 29-ന് തുടങ്ങും.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസട്രേഷന്‍ അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2020. 2019 സപ്ലിമെന്ററി പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 31-ന് തുടങ്ങും.

റഗുലര്‍ കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2020. 2019 സപ്ലിമെന്ററി പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 31-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസം ബികോം (റഗുലർ / സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ് -2011 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ റിസൾട്ട് കോപ്പി എടുത്ത് സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ 07/02/2022 വൈകുന്നേരം 5 മണി വരെ ഓൺലൈനായി സ്വീകരിക്കും.

ഗ്രേഡ് കാർഡ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്.

അവസാന തീയതി നീട്ടി

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് 335/- പിഴയോടുകൂടി സ്വീകരിക്കുന്ന അവസാന തീയതി 31.01.2022 വരെ നീട്ടിയിരിക്കുന്നു .

ഇൻ്റേണൽ ഇവാല്യുവേഷൻ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ( 2020 അഡ്മിഷൻ) യുജി പ്രോഗ്രാമുകളുടെ ഒന്നും രണ്ടും സെമസ്റ്റർ ഇൻ്റേണൽ ഇവാല്യുവേഷൻ (20%) അസൈൻമെൻ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. വിഷയ പരിധിയിൽ നൽകുന്ന എട്ട് ഉപന്യാസ ചോദ്യങ്ങളിൽ നാലെണ്ണത്തിനാണ് ഉത്തരം നൽകേണ്ടത്. ഓരോ ഉത്തരത്തിനും 10 മാർക്ക് വീതമാണ്. ഭാഷാ ചോദ്യങ്ങൾക്കൊഴികെ ഇംഗ്ലീഷിലോ മലയാളത്തിലോ ഉത്തരം നൽകാം. ചോദ്യങ്ങൾ, ഉത്തരം നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ, ഫീസ് തുടങ്ങിയ സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രത്യേകം ലഭ്യമാക്കും.

Read More: University Announcements 22 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 24 january 2022

Best of Express