കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും അറിയാം.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷ രജിസ്‌ട്രേഷന്‍
ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എ, ബി.എസ്.സി, ബി.കോം (റെഗുലര്‍ 2020 അഡ്മിഷന്‍, സപ്ലിമെന്ററി 2018- 2019 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് 2013- 2016 അഡ്മിഷന്‍) പരീക്ഷയ്ക്കു പിഴ കൂടാതെ മാര്‍ച്ച് എട്ടു വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
മാര്‍ച്ചില്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ് (2018 സ്‌കീം- റെഗുലര്‍/ സപ്ലിമെന്ററി ) ഡിഗ്രി പരീക്ഷയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 150 രൂപ പിഴയോടെ ഫെബ്രുവരി 28 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് രണ്ടു വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.
മാര്‍ച്ച് 20ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ ബി.എഫ്.എ (ഇന്റഗ്രേറ്റഡ്) ഡിഗ്രി എക്‌സാമിനേഷന്‍ മാര്‍ച്ച് 2023 പരീക്ഷയ്ക്കു പിഴ കൂടാതെ മാര്‍ച്ച് മൂന്നു വരെയും 150 രൂപ പിഴയോടെ ഏഴു വരെയും 400 രൂപ പിഴയോടെ ഒന്‍പതു വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.
ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യു, ബി.വോക് എന്നീ സി.ബി.സി.എസ്.എസ് (സി.ആര്‍) (റെഗുലര്‍ 2020 അഡ്മിഷന്‍, സപ്ലിമെന്ററി 2018- 2019 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് 2013- 2016
അഡ്മിഷന്‍) ഏപ്രില്‍ 2023 പരീക്ഷകള്‍ക്കു പിഴ കൂടാതെ മാര്‍ച്ച് എട്ടു വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിങ് ഇപയേര്‍ഡ്, 161) (2020 – റെഗുലര്‍ & 2018 – 2019 സപ്ലിമെന്ററി) ഓഗസ്റ്റ് 2022 ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് നാല്. വിശദവിവരം വെബ്‌സൈറ്റില്‍.
2022 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ വേള്‍ഡ് ഹിസ്റ്ററി ആന്‍ഡ് ഹിസ്റ്റോറിയോഗ്രാഫി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകള്‍ http://www.slcm.keralauniversity.ac.in ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന
മാര്‍ച്ച് നാലു വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് SLCM ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കൂ. സര്‍വകലാശാലയുടേത് ഉള്‍പ്പടെ മറ്റൊരു മാര്‍ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കില്ല.
ഓണ്‍ലൈന്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാം
വിദൂരവിദ്യാഭ്യാസവിഭാഗത്തിലെ 2022 അഡ്മിഷന്‍ ഒന്നാം സെമസ്റ്റര്‍ യു.ജി/പി.ജി പ്രോഗ്രാമുകള്‍ക്ക് ആമുഖമായിട്ടുളള ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഫെബ്രുവരി 25ന് ഓണ്‍ലൈനായി നടത്തും. യു.ജി പ്രോഗ്രാമുകളുടെ സമയം രാവിലെ 10 മുതല്‍ 12 വരെ. പി.ജി പ്രോഗ്രാമുകളുടെ സമയം ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകുന്നേരം നാലു വരെ. ഓണ്‍ലൈന്‍ ലിങ്കിനായി http://www.ideku.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സ്റ്റഡി മെറ്റീരിയല്‍സ് വിതരണം
വിദൂരവിദ്യഭ്യാസ വിഭാഗം 2020 അഡ്മിഷന്‍ ആറാം സെമസ്റ്റര്‍ യു.ജി പ്രോഗ്രാമുകളുടെ സ്റ്റഡി മെറ്റീരിയല്‍സ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നു വരെ തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യഭ്യസവിഭാഗം ഓഫീസില്‍നിന്നു നേരിട്ട് കൈപ്പറ്റാം. നേരിട്ടു കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്കു മൂന്നിനു ശേഷം തപാലില്‍ അയയ്ക്കും. വിശദവിവരങ്ങള്‍ക്ക് http://www.ideku.net സന്ദര്‍ശിക്കുക.
MG University Announcements: എം ജി സര്‍വകലാശാല
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് (20142016 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്, 2013 അഡ്മിഷന്‍ മെഴ്സി ചാന്‍സ്), ഒന്നാം സെമെസ്റ്റര്‍ ബി.എസ്‌സി സൈബര്‍ ഫോറന്‍സിക് സി.ബി.സി.എസ്.എസ് (20142018 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – നവംബര്‍ 2022) ബിരുദ പരീക്ഷകള്‍ മാര്‍ച്ച് 13നു തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
ഒന്ന്, നാല് വര്‍ഷങ്ങളിലെ ബി.എഫ്.എ (മാര്‍ച്ച് 2023) പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ തൃപ്പൂണിത്തുറ, ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്ട്സില്‍ മാര്‍ച്ച് ഒന്നു മുതല്‍ 29 വരെ നടത്തും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
2022 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ബി.ജി.സി.എസ്.എസ് – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് മാര്‍ച്ച് ഒന്‍പതു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 20-നു തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.കോം. അനുബന്ധ വിഷയങ്ങളുടെ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 27-നു തുടങ്ങും.
പരീക്ഷകള്‍ മാറ്റി
27-നു തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 28-നു തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
അസൈന്‍മെന്റ്
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 സെഷന്‍ ബിരുദ പ്രോഗ്രാമുകളുടെ 2A04ENG റീഡിങ്സ് ഓണ്‍ ജെന്‍ഡര്‍, 2A08ARB ലിറ്ററേച്ചര്‍ ഇന്‍ അറബിക് എന്നീ പേപ്പറുകളുടെ ഇന്റേണല്‍ ഇവാല്വേഷന്‍ അസൈന്‍മെന്റിന്റെ പുതുക്കിയ ചോദ്യപേപ്പറുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുതുക്കിയ ചോദ്യപേപ്പറുകള്‍ പ്രകാരമാണ് അസൈന്‍മെന്റ് സമര്‍പ്പിക്കേണ്ടത്. എല്ലാ പ്രോഗ്രാമുകളുടെയും അസൈന്‍മെന്റ് സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 18 വരെ നീട്ടി.
ടൈപ്പ് 1 പ്രമേഹ രോഗികള്‍ക്ക് പരീക്ഷാ ഹാളില്‍ ഇളവ്
കേരള സര്‍ക്കാരിന്റെ ഉത്തരവിന്റെ ചുവടുപിടിച്ച് സര്‍വകലാശാല പുറപ്പെടുവിച്ച 2022 മേയ് 23ലെല സര്‍ക്കുലറിന് അനുസൃതമായി പരീക്ഷാ ഹാളില്‍ ഇന്‍സുലിന്‍ പമ്പ്, ഇന്‍സുലിന്‍ പെന്‍,ഷുഗര്‍ ടാബ്ലറ്റ്, ചോക്ലേറ്റ്, പഴങ്ങള്‍, സ്നാക്സ്, വെള്ളം തുടങ്ങിയ ആഹാര പദാര്‍ത്ഥങ്ങള്‍ കൈവശം വച്ച് പരീക്ഷയെഴുതാന്‍ ടൈപ്പ് 1 പ്രമേഹ ബാധിതരായ വിദ്യാര്‍ത്ഥികളെ അനുവദിക്കണം. അര്‍ഹരായവര്‍ മാത്രമേ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നുള്ളൂവന്ന് കോളജ് പ്രിന്‍സിപ്പല്‍മാര്‍/പഠനവകുപ്പ് തലവന്മാര്‍/പരീക്ഷാ കേന്ദ്രം ചീഫ് സൂപ്രണ്ടുമാര്‍ എന്നിവര്‍ ഉറപ്പു വരുത്തണം.