scorecardresearch
Latest News

University Announcements 24 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 24 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാംവര്‍ഷ ബി.എച്ച്.എം.എസ്. (1982 സ്‌കീം – മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും മാര്‍ച്ച് 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഒക്‌ടോബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എഡ്. (2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ജൂലൈയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് (2019 അഡ്മിഷന്‍ – റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ – സപ്ലിമെന്ററി, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി/സി.എ. ഇംപ്രൂവ്‌മെന്റ്, ഫെബ്രുവരി 2021 2013 സ്‌കീം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. സോഷ്യോളജി (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍ (വിദൂരവിദ്യാഭ്യാസം)) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഒക്‌ടോബറില്‍ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2009 സ്‌കീം) 2009-2014 അഡ്മിഷന്‍ മേഴ്‌സിചാന്‍സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. മാര്‍ക്ക്‌ലിസ്റ്റുകള്‍ പാളയം കേരളസര്‍വകലാശാല ഓഫീസിലെ ഇ.ജെ.ത (പത്ത്) സെക്ഷനില്‍ നിന്നും 2022 മാര്‍ച്ച് 5 മുതല്‍ ലഭ്യമാക്കുന്നതാണ്.

കേരള സര്‍വകലാശാല ബിരുദ ബിരുദാന്തരക്ലാസുകള്‍ ആരംഭിക്കുന്നു

കേരളസര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടും നാലും സെമസ്റ്റര്‍ ബിരുദ ക്ലാസുകള്‍ 2022 മാര്‍ച്ച് 3 നും രണ്ടും നാലും സെമസ്റ്റര്‍ ബിരുദാനന്തരബിരുദ ക്ലാസുകള്‍ മാര്‍ച്ച് 2 നും ആരംഭിക്കുന്നതാണ്.

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (2020 സ്‌കീം – യു.ഐ.എം. ട്രാവല്‍ ആന്റ് ടൂറിസം ഉള്‍പ്പെടെ) 2021 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (2014 സ്‌കീം സപ്ലിമെന്ററി ആന്റ് മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍ മാത്രം) 2018 സ്‌കീം – സപ്ലിമെന്ററി ഫുള്‍ടൈം യു.ഐ.എം.(ട്രാവല്‍ ആന്റ് ടൂറിസം/ഈവനിംഗ് – റെഗുലര്‍), 2021 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എ. (2018 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി – ഫുള്‍ടൈം -യു.ഐ.എം. ട്രാവല്‍ ആന്റ് ടൂറിസം ഉള്‍പ്പെടെ/ഈവനിംഗ് റെഗുലര്‍), 2021 ഏപ്രിലില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.ബി.എ. എന്നീ പരീക്ഷകള്‍ കോവിഡ്-19 കാരണം എഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌പെഷ്യല്‍ പരീക്ഷകള്‍ 2022 ഫെബ്രുവരി 28 ന് ആരംഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് അതാത് കോളേജുമായി ബന്ധപ്പെടുക.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല ഫെബ്രുവരി 26 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി., ഫെബ്രുവരി 2022 പരീക്ഷയുടെ പേപ്പര്‍ III – ഇന്‍ഡസ്ട്രിയല്‍ ആന്റ് ലേബര്‍ ലോ ക – പരീക്ഷ മാര്‍ച്ച് 3 ലേക്ക് മാറ്റിയിരിക്കുന്നു.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 3 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. (എഫ്.ഡി.പി.) – (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല പാര്‍ട്ട് കകക സെപ്റ്റംബര്‍ 2021 സെഷന്‍ ബി.എ. ആന്വല്‍ സ്‌കീം പരീക്ഷകള്‍ 2022 മാര്‍ച്ച് 11 മുതല്‍ ആരംഭിക്കുന്നതാണ്. പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അവരുടെ ഹാള്‍ടിക്കറ്റ് നല്‍കിയിട്ടുള്ള കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്. ഓഫ്‌ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികളുടെ പരീക്ഷാകേന്ദ്രത്തെ ക്കുറിച്ചുള്ള വിവരം പിന്നീട് അറിയിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ബി.കോം. ആന്വല്‍ സ്‌കീം സെപ്റ്റംബര്‍ 2021 സെഷന്‍ പ്രൈവറ്റ് സ്റ്റഡി സപ്ലിമെന്ററി പാര്‍ട്ട് കകക – ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ പരീക്ഷകള്‍ 2022 മാര്‍ച്ച് 11 മുതല്‍ ആരംഭിക്കുന്നതാണ്. ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലുളള മാറ്റം പിന്നീട് അറിയിക്കും. ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റിലുളള പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷ എഴുതേണ്ടതാണ്. പരീക്ഷാസമയം രാവിലെ 9.30 മുതല്‍ 12.30 വരെ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ കൊല്ലം എസ്.എന്‍.കോളേജ് ഫോര്‍ വിമന്‍, ആലപ്പുഴ സെന്റ്.ജോസഫ്‌സ് കോളജ് എന്നിവിടങ്ങളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ഹോം സയന്‍സ് പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 28 മുതല്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. ഡിഗ്രി (മേഴ്‌സിചാന്‍സ് – 2010, 2011 & 2012 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 8 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 11 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

തൃപ്പൂണിത്തുറ, ആർ.എൽ.വി. കോളേജ് ഓഫ്. മ്യൂസിക് ആന്റ് ഫൈൻ ആർട്ട്‌സിന്റെ ഒന്ന്, അവസാന വർഷ ബി.എഫ്.എ ബിരുദ പരീക്ഷകൾ മാർച്ച് 17 ന് തുടങ്ങും. പിഴയില്ലാതെ ഫെബ്രുവരി 28 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് രണ്ട് വരെയും 1050 സൂപ്പർഫൈനോടു കൂടി മാർച്ച് മൂന്നിനും അപേക്ഷിക്കാം.

തൃപ്പൂണിത്തുറ, ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്ട്‌സിന്റെ രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.എഫ്.എ. (2019 അഡ്മിഷൻ – റെഗുലർ) / രണ്ടാം വർഷം 2019 ന് മുൻപുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 28 ന് തുടങ്ങും.

മെയ് / ജൂൺ സെഷൻ ബി.ആർക്ക് പരീക്ഷകൾ മാർച്ച് 22 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് എട്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് ഒമ്പതിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.

അഞ്ചാം സെമസ്റ്റർ ബി.എച്ച്.എം. പരീക്ഷകൾ മാർച്ച് 11 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് രണ്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് മൂന്നിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് നാലിനും അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പഠനസാമഗ്രികളുടെ വിതരണം

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2019 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ. എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ ട്യൂഷന്‍ ഫീസ് അടച്ചവര്‍ക്കുള്ള പഠന സാമഗ്രികള്‍ 26 മുതല്‍ കോണ്‍ടാക്ട് ക്ലാസ്സ് സെന്ററുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്.ഡി.ഇ. ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. തൃശൂര്‍ സെന്റ്‌തോമസ് കോളേജ് കോണ്‍ടാക്ട് ക്ലാസ് സെന്ററായി നല്‍കിയിട്ടുള്ള ബി.എ. വിദ്യാര്‍ത്ഥികള്‍ കേരളവര്‍മ്മ കോളേജില്‍ നിന്നാണ് പഠനസാമഗ്രികള്‍ കൈപ്പറ്റേണ്ടത്. ഫോണ്‍ 0494 2400288, 2407356, 7354.

പി.എച്ച്.ഡി. രജിസ്‌ട്രേഷന്‍ – തിരുത്തലിന് അവസരം

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവരില്‍ ”എക്‌സംപ്‌റ്റെഡ് കാറ്റഗറി” രേഖപ്പെടുത്താന്‍ വിട്ടു പോയവര്‍ക്ക് രേഖപ്പെടുത്താന്‍ അവസരം. പ്രവേശനം വിഭാഗം വെബ്‌സൈറ്റില്‍ 28-ന് വൈകീട്ട് 3 മണി വരെ തിരുത്തലുകള്‍ വരുത്താം.

ഹിന്ദി പി.എച്ച്.ഡി. അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വിഭാഗത്തില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് യോഗ്യരായവരില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 2-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. അഭിമുഖത്തിന് ശേഷം റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. പി.ആര്‍. 274/2022

കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക

നാലാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പുനഃപരീക്ഷ

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെ 12.07.2021-ന് നടന്ന ”റൈറ്റിംഗ് ഫോര്‍ അക്കാഡമിക് ആന്റ് പ്രൊഫഷണല്‍ സക്‌സസ്” എന്ന പേപ്പറിന്, ചെര്‍പ്പുളശ്ശേരി ഐഡിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഐഡിയല്‍ ട്രെയ്‌നിംഗ് കോളേജ്, എ.ഡബ്ല്യു.എച്ച്. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ആനക്കര, ഫാറൂക്ക് ബി.എഡ്. കോളേജ് കോട്ടക്കല്‍ എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ എല്ലാ 2019 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും സുന്നിയ്യ അറബിക് കോളേജ് ചേന്ദമംഗല്ലൂര്‍ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ KAATAS057 മുതല്‍ KAATAS074 വരെ രജിസ്റ്റര്‍ നമ്പറുള്ളവര്‍ക്കും മാര്‍ച്ച് 4-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ കൂടെ പുനഃപരീക്ഷ നടത്തും. കൂടാതെ റൗളത്തുല്‍ ഉലൂം അറബിക് കോളേജില്‍ ബി.എ. അഫ്‌സലുല്‍ ഉലമയുടെ ”ഹിസ്റ്ററി ഓഫ് അറബ്‌സ്” പേപ്പര്‍പരീക്ഷയെഴുതിയ 2019 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും പുനഃപരീക്ഷ നടത്തും. വിദ്യാര്‍ത്ഥികള്‍ അവരുടെ പഴയ ഹാള്‍ടിക്കറ്റ് സഹിതം മേല്‍പറഞ്ഞ കേന്ദ്രങ്ങളില്‍ പരീക്ഷക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 7 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 28 വരെ നീട്ടി. 170 രൂപ പിഴയോടെ മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളും ഡിസംബര്‍ 2020 കോവിഡ് പ്രത്യേക സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം മാര്‍ച്ച് 18-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.എസ്.എസ്.- പി.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 കോവിഡ് പ്രത്യേക പരീക്ഷകളും മാര്‍ച്ച് 17-ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-പി.ജി. നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരവും അവസാന വര്‍ഷ/3,4 സെമസ്റ്റര്‍ ഏപ്രില്‍ / മെയ് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാര്‍ച്ച് 9-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പുനഃപ്രവേശനം- കോളേജ് മാറ്റം

അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാല പഠന വകുപ്പുകളിലും സെൻററുകളിലും 2021-22 അക്കാദമിക വർഷത്തെ ബിരുദ – ബിരുദാനന്തര പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിനും, കോളേജ് മാറ്റത്തിനും 2022 മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

ടൈംടേബിൾ

14.03.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. റെഗുലർ/ സപ്ലിമെന്ററി (ഒക്റ്റോബർ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

തീയതി നീട്ടി

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, മാർച്ച് 2022 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 02.03.2022 വരെയും പിഴയോടുകൂടെ 04.03.2022 ന് വൈകുന്നേരം 5 മണി വരെയും നീട്ടി. നിശ്ചിത തീയതിക്കുള്ളിൽ തന്നെ അപേക്ഷകളുടെ പകർപ്പും ചലാനും സർവകലാശാലയിൽ സമർപ്പിക്കണം.

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി, നവംബർ 2021 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 26.02.2022 ന് വൈകുന്നേരം 5 മണി വരെയും പിഴയോടുകൂടെ 03.03.2022 വരെയും നീട്ടി. അപേക്ഷകളുടെ പകർപ്പും ചലാനും 04.03.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.

വാചാ പരീക്ഷ

രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ എം. എ. ഇംഗ്ലീഷ് ഡിഗ്രി റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്, ജൂണ്‍ 2021 വാചാ പരീക്ഷ 05.03.2022, 07.03.2022 തീയതികളിൽ സര്‍വകലാശാലാ താവക്കര ക്യാംപസിലെ ഹ്യൂമൺ റിസോഴ്സ് ഡിവെലപ്പ്മെന്‍റ് സെന്‍ററിൽ വച്ചു നടത്തുന്നതാണ്. ടൈം ടേബിള്‍ വെബ് സൈറ്റിൽ‍ ലഭ്യമാണ്.

Read More: University Announcements 23 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 24 february 2022