scorecardresearch
Latest News

University Announcements 24 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 24 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

രജിസ്ട്രേഷന്‍

കേരളസര്‍വകലാശാല 2023 ജനുവരി 23ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ സ്റ്റഡീസ് (ഡി.ടി.എസ്)പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ പിഴകൂടാതെ 2022 ഡിസംബര്‍ 31 വരെയും 150 രൂപ പിഴയോടുകൂടി ജനുവരി 5 വരെയും 400 രൂപ പിഴയോടുകൂടി ജനുവരി 7 വരെയും സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി 2014-2019 അഡ്മിഷന്‍ സപ്ലിമെന്‍ററി) നാലാം സെമസ്റ്റര്‍ (2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ് /സപ്ലിമെന്‍ററി, 2014-2018 അഡ്മിഷന്‍ സപ്ലിമെന്‍ററി) ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി (ബി.എച്ച്.എം/ ബി.എച്ച്.എം. സി.റ്റി) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2023 ജനുവരി 11 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.പി.ഇ.എസ് (2020 സ്കീം) പരീക്ഷകയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.കോം (എസ്.ഡി.ഇ) ഡിഗ്രി എക്സാമിനേഷന്‍സ് ഡിസംബര്‍ 2021 പരീക്ഷകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ 26.12.2022 മുതല്‍ 28.12.2022 പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല മെയ് 2020 നടന്ന രണ്ടാം വര്‍ഷ (ത്രിവത്സരം) എല്‍.എല്‍.ബി നാലാം വര്‍ഷ (പഞ്ചവത്സരം) മൂന്നാം വര്‍ഷ (ത്രിവത്സരം) എല്‍.എല്‍.ബി &മാു; അഞ്ചാം വര്‍ഷ (പഞ്ചവത്സരം) എല്‍.എല്‍.ബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യം നിര്‍ണയത്തിനും പരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. വിശദവിവരം വെബ്സൈറ്റില്‍ കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എം.എ. എച്ച്.ആര്‍.എം, എം.എസ്.സി സൈക്കോളജി, എം.എസ്.സി കൗണ്‍സിലിംഗ് സൈക്കോളജി എം.എസ്.ഡബ്ലിയു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. വിശദവിവരം വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഓഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ലിയു, കോവിഡ് സ്പെഷ്യല്‍ പരീക്ഷയില്‍ എം.കോം, എം.എസ്.സി പോളിമര്‍ കെമിസ്ട്രി, സുവോളജി, ബോട്ടണി, എം.എ എക്കണോമിക്സ് എന്നിവയുടെ ഫലം പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി ജനുവരി 4.

കേരളസര്‍വകലാശാല 2022 ജൂണ്‍ മാസം നടത്തിയ നാലാം സെമസ്റ്റര്‍ , എം.എസ്.സി ജിയോളജി, എം.എ തമിഴ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, എം.എ ഇസ്ലാമിക് ഹിസ്റ്ററി, എം.എ സോഷ്യോളജി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 ജനുവരി 4.

MG University Announcements: എംജി സർവകലാശാല

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. മ്യൂസിക് – (വോക്കൽ,വീണ,വയലിൻ – കോർ), മൃദംഗം – കോംപ്ലിമെന്റ് (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017,2018,2019,2020 അഡ്മിഷൻ റീ-അപ്പിയറൻസ് – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ആറ് മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്‌സിൽ വച്ച് നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്.സി. ഇൻഫർമേഷൻ ടെക്‌നോളജി (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020,2019 അഡ്മിഷൻ സപ്ലിമെന്ററി – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി ആറിന് കോന്നി, വി.എൻ.എസ്. കോളേജ് ഓഫ് ആർട്ട്‌സ് ആൻഡ് സയൻസിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ടീച്ചിങ് പ്രാക്ടീസ്, വൈവ വോസി

ഒന്നാം സെമസ്റ്റർ എൽ.എൽ.എം. (2021 അഡ്മിഷൻ റഗുലർ – നവംബർ 2022) പരീക്ഷയുടെ ടീച്ചിങ് പ്രാക്ടീസ്, വൈവ വോസി ജനുവരി മൂന്ന് മുതൽ ഏഴ് വരെ എറണാകുളം ഗവ. ലോ കോളേജിൽ വച്ച് നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

ഈ വർഷം ഏപ്രിലിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. (റഗുലർ,സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി ഏഴ് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

ഈ വർഷം ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.,മോഡൽ 1,2,3 – ബി.കോം., ബി.എ., (2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി ഒൻപത് വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

ഈ വർഷം ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്., മോഡൽ 3, ന്യു ജനറേഷൻ – ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു. ബി.ടി.ടി.എം., (2017,2018,2019 അഡ്മിഷൻ റീ-അപ്പിയറൻസ്, 2020 അഡ്മിഷൻ ബെറ്റർമെന്റ്,റീ-അപ്പിയറൻസ്, 2021 അഡ്മിഷൻ റഗുലർ), ബി.എസ്.എം., ബി.എഫ്.എം. (2020 അഡ്മിഷൻ ബെറ്റർമെന്റ്,റീ-അപ്പിയറൻസ്, 2021 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി ഒൻപത് വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

ഈ വർഷം ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്.സി. (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017,2018,2019,2020 അഡ്മിഷൻ റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019,2020 അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി ഒൻപത് വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സിന്‍ഡിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ഡിസംബര്‍ 30-ന് രാവിലെ 10 മണിക്ക് സിന്‍ഡിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പുനര്‍മൂല്യനിര്‍ണയഫലം

ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ ബി.എസ് സി./ ബി.സി.എ. (സി.ബി.സി.എസ്.എസ്./ സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
അപേക്ഷകര്‍ അസല്‍ ഗ്രേഡ് കാര്‍ഡ്, ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നെടുത്ത പുനര്‍മൂല്യനിര്‍ണയ ഫലത്തിന്റെ മെമ്മോയുടെ പകര്‍പ്പ് എന്നിവ ആറുമാസത്തിനകം ബി.എസ് സി. ബ്രാഞ്ചില്‍ ഹാജരാക്കി ഗ്രേഡ് കാര്‍ഡില്‍ മാറ്റം വരുത്തണം. വീഴ്ച വരുത്തന്നവര്‍ക്ക് പിഴ ഒടുക്കേണ്ടി വരും.

രണ്ടാം സെമസ്റ്റര്‍ ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.വി.സി, ബി.ടി.എഫ്.പി., ബി.എസ്.ഡബ്ല്യൂ. റഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (2019, 2020 പ്രവേശനം) ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ ബി.കോം. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ പ്രത്യേക പരീക്ഷ ജനുവരി 10-ന് നടക്കും സമയക്രമം വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ (2011, 12 പ്രവേശനം) 2022 സെപ്റ്റംബര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജനുവരി 18-ന് തുടങ്ങും.

പരീക്ഷാ രജിസ്‌ട്രേഷന്‍

പുതുക്കാട് പ്രജ്യോതി വിദ്യാനികേതന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2021, നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്കും
രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും അപേക്ഷിക്കാനുള്ള വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ജനുവരി 6 വരെയും പിഴയോടെ 9 വരെയും അപേക്ഷിക്കാം.

2017 പ്രവേശനം മുതലുള്ള രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്. റഗുലര്‍/ സപ്ലിമെന്ററി ജൂലായ് 2022 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ ജനുവരി 9 വരെയും പിഴയോടെ 11 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ നവംബര്‍ 2020 (2020 പ്രവേശനം റഗുലര്‍, 2019 പ്രവേശനം സപ്ലിമെന്ററി) ബയോടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ബോട്ടണി, ഇക്കണോമിക്‌സ്, എജ്യുക്കേഷന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 നവംബര്‍ മൂന്നാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം./ബി.എച്ച്.എ. (സി.ബി.സി.എസ്.എസ്.) റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് (2020 & 2019 പ്രവേശനം), 2021 നവംബര്‍ മൂന്നാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം./ ബി. എച്ച്.എ. സപ്ലിമെന്ററി (സി.യു.സി.ബി.സി.എസ്.എസ്.) (2016 2018)/ (സി.യു.സി.ബി.സി.എസ്.എസ്.) നവംബര്‍ 2020 (2015 പ്രവേശനം)/ (സി.യു.സി.ബി.സി.എസ്.എസ്.) നവംബര്‍ 2019 (2014 പ്രവേശനം) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവക്ക് 28 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.സി.എ. (സി.യു.സി.എസ്.എസ്.) നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് ജനുവരി ആറ് വരെ ലഭ്യമാകും.

പ്രാക്ടിക്കല്‍ പരീക്ഷ

വിദൂരവിഭാഗം ബി.എസ് സി. പ്രിന്റിങ് ടെക്‌നോളജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2014, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2015, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2015, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2016, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2016, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2017 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി നാലിന് തുടങ്ങും. സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജാണ് കേന്ദ്രം. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി മോളിക്യൂലാർ ബയോളജി റഗുലർ, മെയ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ജനവരി 6 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ന്യൂജെനെറേഷൻ എം എസ് സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷ്യലൈസേഷൻ, എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എം എസ് സി മാത്തമാറ്റിക്സ്, എം എസ് സി സുവോളജി റെഗുലർ – ഏപ്രിൽ 2022 പരീക്ഷകളുടെ ഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യ നിർണ്ണയം / സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 05 .01 .2023 വൈകുന്നേരം 5 മണി.

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2022 23 അധ്യയന വർഷത്തേക്കുള്ള ശ്രീമതി. സുധാകൃഷ്ണൻ എൻഡോവ്മെന്റ് സ്കോളർഷിപ്പിനായി കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് / എയ്‌ഡഡ്‌ കോളേജുകളിൽ പഠിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികളിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയ്യതി 21/01/2023. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം എ ഹിസ്റ്ററി (സി സി എസ് എസ് – 2020 സിലബസ് റഗുലർ) മെയ് 2022 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാകും. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ജനവരി 6 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 24 december 2022