scorecardresearch
Latest News

University Announcements 24 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 24 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാംവര്‍ഷ ബിരുദ പ്രവേശനം മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായുളള മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയിട്ടുളളവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.

ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയതിനാല്‍ പുതിയ അലോട്ട്‌മെന്റ് ലഭിച്ചവര്‍ പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. ആഗസ്റ്റ് 30 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് ക്യാന്‍സല്‍ ആകുന്നതാണ്.

താല്‍ക്കാലിക അഡ്മിഷന്‍ (Temporary Admission) സൗകര്യം മൂന്നാം ഘട്ട അലോട്ട്‌മെന്റ് മുതല്‍ ലഭ്യമല്ല. പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും Permanent Admission എടുക്കേണ്ടതാണ്. ഈ ഘട്ടത്തില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ താല്‍ക്കാലിക (Temporary) അഡ്മിഷന്‍ എടുത്തവര്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റില്‍ മാറ്റം വന്നിട്ടില്ലെങ്കില്‍ പോലും കോളേജില്‍ നേരിട്ട് ഹാജരായി നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും Permanent അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഇപ്രകാരം Temporaryഅഡ്മിഷന്‍ എടുത്തവര്‍ക്ക് Permanent അഡ്മിഷനിലേക്ക് മാറുന്നതിനുളള അവസാന തീയതി ആഗസ്റ്റ് 30 ആണ്. അതിനുളളില്‍ Permanent ഡ്മിഷന്‍ എടുക്കാത്തവരുടെ അഡ്മിഷന്‍ ക്യാന്‍സല്‍ ആകുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പ്രാക്ടിക്കല്‍/ വൈവ

കേരളസര്‍വകലാശാല എം.എ.എച്ച്.ആര്‍.എം നാലാം സെമസ്റ്റര്‍ റെഗുലര്‍ (ജൂണ്‍ 2022) പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 1 ന് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ് .സി ഇലക്ട്രോണിക്‌സ് (340) ഡിഗ്രി കോഴ്‌സിന്റെ പ്രായോഗിക പരീക്ഷകള്‍ 2022 ആഗസ്റ്റ് 30, 31 തീയതികളില്‍ അതാത് കോളജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ (332) ഡിഗ്രി കോഴ്‌സിന്റെ പ്രായോഗിക പരീക്ഷകള്‍ 2022 ആഗസ്റ്റ് 26, 29, 30, 31 തീയതികളില്‍ അതാത് കോളജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 മാര്‍ച്ച് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2020 അഡ്മിഷന്‍ & സപ്ലിമെന്ററി – 2019, 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.സി.എ ഡിഗ്രി (സപ്ലിമെന്ററി & മേഴ്‌സി ചാന്‍സ് 2011 സ്‌കീം) ഡിസംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വിദൂരവിദ്യാഭ്യാസ വിഭാഗം പി.ജി ക്ലാസുകള്‍ ഓണ്‍ലൈനായി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ 2020 അഡ്മിഷന്‍ പി.ജി ക്ലാസുകള്‍ ആഗസ്റ്റ് 27 മുതല്‍ ഓണ്‍ലൈനായി ആരംഭിക്കും. വിവരങ്ങള്‍ക്ക് www. ideku.net സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഇന്റർ സ്‌കൂൾ സെന്റർ ആയ അഡ്വാൻസ്ഡ് മോളിക്യുലാർ മെറ്റീരിയൽസ് റിസർച്ച് സെന്റർ (എ.എം.എം.ആർ.സി.) ൽ ‘ടെക്നിക്കൽ അസിസ്റ്റന്റ്’ തസ്തികയിൽ എസ്.സി. വിഭാഗത്തിലുള്ള ഒരൊഴിവിലേക്ക് താൽകാലിക / കരാർ നിയമനത്തിനായി വോക്-ഇൻ ഇന്റർവ്യു ആഗസ്റ്റ് 29 ന് 11 മണിക്ക് സർവ്വകലാശാല വൈസ് ചാൻസലറുടെ ചേംബറിൽ വച്ച് നടക്കും. യോഗ്യത, പ്രായം, പ്രതിഫലം തുടങ്ങിയ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ (www.mgu.ac.in).

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഇന്റർ സ്‌കൂൾ സെന്റർ ആയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസ് (ഐ.എം.പി.എസ്.എസ്.) ൽ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, എക്കണോമിക്‌സ്, മലയാളം എന്നീ വിഷയങ്ങളിൽ ‘കോൺട്രാക്ട് ഫാക്കൽറ്റി’ തസ്തികയിൽ വിവിധ സംവരണ വിഭാഗങ്ങളിലുള്ള ഒഴിവുകളിലേക്ക് താൽകാലിക / കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 29 ന് 12 മണിക്ക് സർവ്വകലാശാല വൈസ് ചാൻസലറുടെ ചേംബറിൽ വച്ച് വോക്-ഇൻ ഇന്റർവ്യു മുഖേനയാണ് നിയമനം നടത്തുന്നത്. യോഗ്യത, പ്രായം, പ്രതിഫലം തുടങ്ങിയ കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ (www.mgu.ac.in).

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളുടെ അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. കോഴ്‌സുകളുടെ പരീക്ഷകൾ സെപ്റ്റംബർ 13 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ – റഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ സെപ്റ്റംബർ 14 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷാ തീയതി

മൂന്നാം സെമസ്റ്റർ (2019 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ (2018 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ബി.ആർക്ക് ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 14 വരെയും പിഴയോടു കൂടി സെപ്റ്റംബർ 15 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 16 നും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 60 രൂപ നിരക്കിൽ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്

സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2020 അഡ്മിഷൻ – റഗുലർ / 2017-2019 അഡ്മിഷൻ – സപ്ലിമെന്ററി/ 2016 അഡ്മിഷൻ – ഒന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 14 വരെയും പിഴയോടു കൂടി സെപ്റ്റംബർ 15 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 16 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.എസ്.സി. മാത്തമാറ്റിക്‌സ് മോഡൽ II കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ്. – 2021 അഡ്മിഷൻ – റഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ് / 2017, 2018, 2019 അഡ്മിഷൻ – റീ-അപ്പിയറൻസ്) ജൂൺ 2022 പരീക്ഷയുടെ സോഫ്റ്റ്‌വെയർ ലാബ് I എന്ന പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 29 ന് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തില്‍ ഒന്നാം അലോട്‌മെന്റിനു ശേഷം എഡിറ്റിംഗ് സൗകര്യം ഉപയോഗിച്ച് അപേക്ഷ ഫൈനല്‍ സബ്മിഷന്‍ നടത്താത്തതിനാല്‍ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കാതെ പോയവര്‍ക്ക് അപേക്ഷ ഫൈനല്‍ സബ്മിഷന്‍ നടത്തുന്നതിന് അവസരം. പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് 25-ന് 4 മണി വരെ ഫൈനല്‍ സബ്മിഷന്‍ അവസരമുണ്ട്.

ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 26-ന് വൈകീട്ട് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, സ്വാശ്രയ എം.എസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ നിന്ന് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ള ബി.എസ് സി. ഫുഡ് സയന്‍സ് പാസായവര്‍ dshs@uoc.ac.in എന്ന ഇ-മെയിലിലേക്ക് പാസ്‌പോര്‍ട്ട്, വിസ, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, ചലാന്‍, എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദ മാര്‍ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവ 29-ന് വൈകീട്ട് 3 മണിക്ക് മുമ്പായി അയക്കണം. ഫോണ്‍ 0494 2407345.

ബി.എഡ്. പ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി. ഫോണ്‍ 0494 2407016, 2660600 പി.ആര്‍. 1188/2022

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് പഠനവകുപ്പില്‍ ഒഴിവുള്ള പ്രൊഫസര്‍ തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ പി.ജി.യും പി.എച്ച്.ഡി. യും (ഫിസിക്‌സ്, കെമിസ്ട്രി, നാനോസയന്‍സ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി. യുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.

എം.എ. സംസ്‌കൃതം വൈവ

എം.എ. സംസ്‌കൃതം നാലാം സെമസ്റ്റര്‍, എസ്.ഡി.ഇ. അവസാനവര്‍ഷ ഏപ്രില്‍ 2021 പരീക്ഷകളുടെ വൈവ 29-ന് പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ നടക്കും.

ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി നടത്തുന്ന ഇന്റക്ഷന്‍ പ്രോഗ്രാമിലേക്ക് സപ്തംബര്‍ 5 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. സപ്തംബര്‍ 14 മുതല്‍ ഒക്‌ടോബര്‍ 15 വരെയാണ് പ്രോഗ്രാം. ഏത് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും പങ്കെടുക്കാം. ഫോണ്‍ 0494 2407351, വെബ്‌സൈറ്റ് ugchrdc. uoc.ac.in

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.വോക്. വിവിധ കോഴ്‌സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ സപ്തംബര്‍ 1 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

അവസാന വര്‍ഷ ബി.ഡി.എസ്. പാര്‍ട് -2 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷ സപ്തംബര്‍ 12-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

സീറ്റ് ഒഴിവ്

കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസ് ഐ.ടി പഠന വകുപ്പിലെ എം.സി.എ പ്രോഗാമിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത ഓരോ സീറ്റുകളും എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റും ഒഴിവുണ്ട്. യോഗ്യതയുള്ളവർ ആഗസ്ത് 26ന് രാവിലെ 10:30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുൻപിൽ ഹാജരാകണം.

വിദൂര വിദ്യാഭ്യാസം; എം.എ പഠനം മുടങ്ങിയവർക്ക് അവസരം

കണ്ണൂർ സർവ്വകലാശാല 2011 – 2019 അഡ്മിഷൻ വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ അറബിക്, എം.എ ഇംഗ്ലിഷ്, എം.എ ഇക്കണോമിക്സ്, എം.എ ഹിസ്റ്ററി പ്രോഗ്രാമുകൾക്ക് ചേർന്ന് ഒന്നാം വർഷം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും എന്നാൽ പഠനം മുടങ്ങുകയും ചെയ്ത വിദ്യാർഥികൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ അതേ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി പഠനം പൂർത്തിയാക്കാം. ഫോൺ: 0497 – 2715149, 2715183.

മൂന്നാം വർഷ ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ എം.ജി കോളജ്- ഇരിട്ടി, പി.ആർ.എൻ.എസ്.എസ് കോളജ്- മട്ടന്നൂർ, എസ്.ഇ.എസ്. കോളജ്- ശ്രീകണ്ഠാപുരം, നിർമലഗിരി കോളജ്-കൂത്തുപറമ്പ് എന്നീ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത്, മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (എസ്.ഡി.ഇ- റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എല്ലാ പ്രോഗ്രാമുകളുടെയും ഗ്രേഡ് കാർഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) ആഗസ്ത് 30 ന് രാവിലെ 10.30 മുതൽ 2.30 വരെ, വിദൂര വിദ്യാഭ്യാസ വിഭാഗം പഠന കേന്ദ്രമായ ഇരിട്ടി എം.ജി കോളേജിൽ വച്ച് വിതരണം ചെയ്യുന്നു. വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ്/ സർവ്വകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സഹിതം നേരിട്ട് ഹാജരാകണം.

സ്പോട്ട് അഡ്‌മിഷൻ മാറ്റി

2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയുടെ അഫിലിയേഷനുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിൽ ആഗസ്ത് 27 മുതൽ 29 വരെയും, സെൽഫ് ഫിനാൻസിങ് കോളേജുകളിൽ ആഗസ്ത് 31നും നടത്താനിരുന്ന പി. ജി പ്രോഗ്രാമുകളുടെ സ്പോട്ട് അഡ്മിഷൻ മാറ്റിവെച്ചു. സ്പോട്ട് അഡ്മിഷന്റെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്, സർവകലാശാല വെബ്സൈറ്റ് http://www.admission. kannuruniversity.ac.in സന്ദർശിക്കുക. ഇ-മെയിൽ ഐഡി : pgsws@ kannuruniv.ac.in ഫോൺ: 0497 2715261, 0497 2715284, 7356948230

പരീക്ഷ പുനഃക്രമീകരിച്ചു

ആഗസ്ത് 31 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾ സെപ്തംബർ 19 ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി. എം. എം. സി. ഏപ്രിൽ 2021 (റെഗുലർ) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും സെപ്തംബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഹാൾടിക്കറ്റ്

ആഗസ്ത് 31 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497 2715261, 0497 2715284, 7356948230 ഇ-മെയിൽ ഐഡി : pgsws@ kannuruniv.ac.in

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 24 august 2022