University Announcements 24 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
അപേക്ഷ തീയതി നീട്ടി
കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2023 -24 വര്‍ഷത്തെ പി.ജി, എം.ടെക്അ ഡ്മിഷനു വേണ്ടിയുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള. അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടിയിരിക്കുന്നു. വിശദവിവരം വെബ്സൈറ്റില്‍.
കോളേജ് മാറ്റം
കേരളസര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ ക്ലാസുകള്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കു രണ്ടാം സെമസ്റ്റര്‍ കോളേജ് മാറ്റത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ഏപ്രില്‍ 28 ലേക്ക് നീട്ടിയിരുന്നു. അവസാന തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്
പരീക്ഷാ തീയതി
കേരളസര്‍വകലാശാലയുടെ അഞ്ചാം ബി.ടെക് (2008 സ്കീം) പരീക്ഷ 2023 മെയ് 3 നും ആറാം സെമസ്റ്റര്‍ ബി.ടെക് (2008 സ്കീം) പരീക്ഷ 2023 മെയ് 16 നും ആരംഭിക്കുന്നതാണ് . വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.കോം സി.ബി.സി.എസ്.എസ് ജനുവരി 2023 പരീക്ഷയുടെ (റെഗുലര്‍ 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് /സപ്ലിമെന്‍ററി -2020 അഡ്മിഷന്‍, സപ്ലിമെന്‍ററി 2018 – 2019 അഡ്മിഷന്‍, മേഴ്സി ചാന്‍സ് 2013 – 2016 അഡ്മിഷന്‍) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 27, 28 തീയതികളില്‍ വിവിധ കോളേജില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. വിശദവിവരം വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരള സര്‍വകലാശാല നടത്തുന്ന ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ്കേ റ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി) മെയ് 2023 ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്സൈറ്റില്‍ ലഭ്യമാണ്.
സ്പോക്കണ്‍ ഇംഗ്ലീഷ് സ്കില്‍ ഡെവലെപ്മെന്‍റ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്കു അപേക്ഷകള്‍ ക്ഷണിക്കുന്നു
കേരള യൂണിവേഴ്സിറ്റിയുടെ സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് നടത്തുന്ന ഹ്രസ്വകാല സ്പോക്കണ്‍ ഇംഗ്ലീഷ് സ്കില്‍ ഡെവലെപ്മെന്‍റ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്കു അപേക്ഷകള്‍ ക്ഷണിക്കുന്നു. അംഗീകൃത സര്‍വകലാശാലകളിലെ ബിരുദം ആണ്. അടിസ്ഥാന യോഗ്യത ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് 4: 30 വരെയാണ് ക്ലാസ്സ്ന ടത്തപ്പെടുന്നത്. കോഴ്സിലേക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കേരള യൂണിവേഴ്സിറ്റിയുടെ 49 (ഡ) എന്ന മേജര്‍ ഹെഡില്‍ 3150 രൂപ. അടച്ച രസീതിനൊപ്പം അപേക്ഷിക്കാവുന്നതാണ്. കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ നിന്നോ സെനറ്റ് ഹൗസ് ക്യാമ്പസ്സില്‍ ഉള്ള സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങില്‍ നിന്നോ അപേക്ഷ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഡയറക്ടര്‍ സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് സെനറ്റ് ഹൗസ്ക്യാമ്പസ് തിരുവനന്തപുരം – 34. എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 02 മെയ് 2023.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
സര്‍വകലാശാലയില്‍ സ്പേസ് ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്സ് പഠനവകുപ്പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ത്രിദിന സ്പേസ് ക്യാമ്പ് നടത്തുന്നു. ഊരാളുങ്കല്‍ സ്പേസ് ക്ലബ്ബുമായി സഹകരിച്ച് മെയ് എട്ട് മുതല്‍ 10 വരെ സര്‍വകലാശാലാ കാമ്പസിലെ ആര്യഭട്ട ഹാളിലാണ് പരിപാടി. ഐ.എസ്.ആര്‍.ഒ., വി.എസ്.എസ്.സി., എന്‍.ഐ.ടി., കാലിക്കറ്റ് സര്‍വകലാശാലാ എന്നിവിടങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞരും അധ്യാപകരും പ്രഭാഷണം നടത്തും. എട്ടിന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ശാസ്ത്ര പ്രചാരണത്തിനായി നടത്തുന്ന പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
ബി.ടെക്. ഹെല്‍പ് ഡസ്‌ക്
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.ടെക്. പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. കീം എന്‍ട്രന്‍സ്, ബി.ടെക്. പ്രവേശനം, എന്‍.ആര്‍.ഐ. പ്രവേശനം തുടങ്ങിയ സംശയങ്ങള്‍ക്ക് ഹെല്‍പ് ഡസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍ 0494 24000223, 9567172591.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
ആറാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മെയ് 2-ന് തുടങ്ങും. അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററുകളിലെയും എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 12 വരെ അപേക്ഷിക്കാം.
പരീക്ഷ
ഏഴാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മെയ് 8-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
ഹാൾ ടിക്കറ്റ്
ഏപ്രിൽ 26 ന് ആരംഭിക്കുന്ന രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ ( പ്രിലിമിനറി ), ഏപ്രിൽ 2023 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.ഹാൾ ടിക്കറ്റിന്റെ പ്രിന്റ് എടുത്ത് ഫോട്ടോ പതിച്ചു സാക്ഷ്യപ്പെടുത്തിയ ശേഷം ഹാൾട്ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഏതെങ്കിലും ഒരു ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ ഒറിജിനൽ കൈവശം വെക്കേണ്ടതാണ്.
ടൈം ടേബിൾ
മൂന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ ),റെഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് നവംബർ 2022 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .
തീയതി നീട്ടി
മൂന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ ),റെഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് നവംബർ 2022 പരീക്ഷകൾക്ക് ഏപ്രിൽ 26 വരെ പിഴയില്ലാതെയും 27 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം . അപേക്ഷകളുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കാനുള്ള അവസാന തീയതി 28.04.2023.
മൂല്യ നിർണ്ണയ ക്യാമ്പ് തീയതി മാറ്റം
25.04.2023 നു ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റർ യു.ജി ഡിഗ്രി ഏപ്രിൽ 2023പരീക്ഷകളുമായി ബന്ധപ്പെട്ട മൂല്യനിർണ്ണയ ക്യാമ്പ് 26.04.2023 ലേക്ക് മാറ്റിയതായിഅറിയിക്കുന്നു.
MG University Announcements: എംജി സർവകലാശാല
പി.എച്ച്.ഡി എൻട്രൻസ് പരീക്ഷ മാറ്റി
മഹാത്മാ ഗാന്ധി സർവകലാശാല മെയ് ആറ്, ഏഴു തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന 2023 വർഷത്തെ പി.എച്ച്.ഡി പ്രവേശന പരീക്ഷ മെയ് 20, 21 തീയിതികളിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ (https://researchonline.mgu.ac.in). ഫോൺ: 04812733568
വരുമാന നികുതി വിവരങ്ങൾ മെയ് 10 വരെ നൽകാം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ പെൻഷനർമാരുടെ 2023-24 സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വരുമാന നികുതി കണക്കാക്കുന്നതിനുള്ള ആൻറിസിപ്പേറ്ററി കമ്പ്യൂട്ടേഷൻ സ്റ്റേറ്റ്‌മെൻറ് ഫോറം സർവകലാശാല വെബ്‌സൈറ്റിലെ(www.mgu.ac.in) Circulars എന്ന ലിങ്കിലും പെൻഷനേഴ്‌സ് പോർട്ടലിലും ലഭിക്കും.
ഫോറം ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച് ശേഷം നടപ്പു സാമ്പത്തിക വർഷത്തെ സേവിംഗ്‌സ് സംബന്ധമായ പ്രതീക്ഷിത കണക്കുകൾ സഹിതം രജിസ്ട്രാർ, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം-686 560 എന്ന വിലാസത്തിൽ മെയ് 10നു മുൻപ് അയക്കണം.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ എട്ടാം സെമസ്റ്റർ വിവിധ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എൽ.എൽ.ബി കോഴ്‌സുകളുടെ പരീക്ഷകൾ മെയ് 17ന് തുടങ്ങും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ് – സ്‌പെഷ്യൽ സപ്ലിമെൻററി – 2020 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്കു വേണ്ടി) ബിരുദ പരീക്ഷകൾക്ക് ഏപ്രിൽ 26, 27 തീയതികളിൽ അപേക്ഷ നൽകാം. ഏപ്രിൽ 28ന് പിഴയോടു കൂടിയും ഏപ്രിൽ 29ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പ്രോജക്ട്, വൈവ വോസി
ആറാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് – കോർ, മോഡൽ 1, 2 സി.ബി.സി.എസ്(2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകൾ മെയ് രണ്ടു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്‌സ് (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകൾ ഈ മാസം 26 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും.
പ്രാക്ടിക്കൽ
മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ച ആറാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്(2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 24 മുതൽ നടത്തും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
ആറാം സെമസ്റ്റർ ബി.വോക് റിന്യുവബിൾ എനർജി മാനേജ്‌മെൻറ്, റിന്യുവബിൾ എനർജി ടെക്‌നോളജി ആൻറ് മാനേജ്‌മെൻറ്(2020 അഡ്മിഷൻ റഗുലർ – ന്യു സ്‌കീം – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 26 മുതൽ വിവിധ കോളജുകളിൽ നടക്കും.
ആറാം സെമസ്റ്റർ ബി.വോക് അഗ്രോ ഫുഡ് പ്രോസസിംഗ്(2020 അഡ്മിഷൻ റഗുലർ – ഏപ്രിൽ 2023 ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ് രണ്ട്, മൂന്ന് തീയതികളിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളജിൽ നടക്കും.
ഫെബ്രുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്(സി.ബി.സി.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീ-അപ്പിയറൻസും, 2020, 2019, 2018, 2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ ഈ മാസം 27 മുതൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.എസ്.സി ഇലക്ട്രോണിക്‌സ്(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷൻ സപ്ലിമെൻററി – ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 28 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും.