scorecardresearch

University Announcements 23 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 23 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല സെപ്റ്റംബര്‍ 14 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം ജനറല്‍ പരീക്ഷ സെപ്റ്റംബര്‍ 30 ലേക്ക് മാറ്റിവച്ചിരിക്കുന്നു.

പ്രാക്ടിക്കല്‍/വൈവ വോസി

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കല്‍/വൈവ വോസി പരീക്ഷകള്‍ സെപ്റ്റംബര്‍ 26 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എം.സി.ജെ, ജൂണ്‍ 2022 പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 28 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. സൈക്കോളജി/കൗണ്‍സിലിംഗ് സൈക്കോളജി പരീക്ഷകളുടെ പ്രാക്ടിക്കല്‍ സെപ്റ്റംബര്‍ 26 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി പരീക്ഷയുടെ വൈവ വോസി സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ സെപ്റ്റംബര്‍ 26 മുതല്‍ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഹോം സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ സെപ്റ്റംബര്‍ 22 മുതല്‍ 29 വരെ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം ലാംഗ്വേജ് & ലിറ്ററേച്ചര്‍ പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 26 ന് അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ് വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ്, ജൂണ്‍ 2022 പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 26 മുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കൊല്ലം എസ്.എന്‍. കോളേജ്, ചവറ ബി.ജെ.എം. ഗവ. കോളേജ്, ആലപ്പുഴ എസ്.ഡി.കോളേജ്, കൊട്ടാരക്കര എസ്.ജി. കോളേജ് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.കോം. – വൈവ പരീക്ഷ മാറ്റിവച്ചു

കേരളസര്‍വകലാശാല സെപ്റ്റംബര്‍ 26 മുതല്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.കോം. റെഗുലര്‍/സപ്ലിമെന്ററി, ജൂണ്‍ 2022 വൈവ പരീക്ഷ മാറ്റിവച്ചിരിക്കുന്നു പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്

ടൈംടേബിള്‍

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബി.എ./ബി.കോം./ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.എസ്‌സി.മാത്തമാറ്റിക്‌സ്/ബി.ബി.എ./ബി.സി.എ. കോഴ്‌സുകളുടെ മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 27 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല നടത്തിയ പാര്‍ട്ട് കകക ബി.കോം. (ആന്വല്‍) സപ്ലിമെന്ററി, സെപ്റ്റംബര്‍ 2021, അഞ്ചാം സെമസ്റ്റര്‍ ബി.കോം. (എസ്.ഡി.ഇ.) & ആറാം സെമസ്റ്റര്‍ ബി.കോം. (എസ്.ഡി.ഇ.), ഏപ്രില്‍ 2022 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി സെപ്റ്റംബര്‍ 26 മുതല്‍ 28 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.ഢകക (ഏഴ്) ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ; താത്കാലിക നിമയനം

മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻറെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിൽ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഉൾനാടൻ മത്സ്യമേഖലയുമായി ബന്ധപ്പെട്ട പ്രോജക്ടിൽ ആറ് മാസത്തേക്കാണ് നിയമനം.

സോഷ്യൽ സയൻസിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സോഷ്യൽ സയൻസിൽ ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിൻറെയും പകർപ്പം സഹിതം inlandfishingwomen@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 28 വൈകുന്നേരം നാലിനു മുൻപ് അപേക്ഷ അയയ്ക്കണം.

ഫോൺ: 9745036528.

കൗൺസലിംഗ് ഡിപ്ലോമ കോഴ്‌സ്

മഹാത്മാ ഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്) ബേസിക് കൗൺസലിംഗ് ആന്റ് സൈക്കോതെറാപ്പി ഡിപ്ലോമ കോഴ്‌സ് ഒക്ടോബർ 10 ന് ആരംഭിക്കും. ചേരുന്നതിന് iucdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.ഫോൺ: 0481 – 2731580, 8547165178, 9746085144.

പരീക്ഷാ തീയതി

ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി. പ്രോഗ്രാമുകളുടെ യഥാക്രമം ആറ്, പത്ത് സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ 10 നും അഞ്ച്, ഒൻപത് സെമസ്റ്റർ പരീക്ഷകൾ നവംബർ ഏഴിനും ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.

പരീക്ഷകൾക്ക് അപേക്ഷ നൽകാം

ഒക്ടോബർ 10 ന് ആരംഭിക്കുന്ന എം.ആർക്ക് (2020 അഡ്മിഷൻ – റഗുലർ/ 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 28 വരെയും പിഴയോടു കൂടി സെപ്റ്റംബർ 29 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 30 നും അപേക്ഷ നല്കാം.

റഗുലർ വിദ്യാർഥികളും വീണ്ടും എഴുതുന്നവരും ഒരു പേപ്പറിന് 50 രൂപ നിരക്കിൽ (പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിനു പുറമേ അടയക്കണം. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ഒക്ടോബർ 26 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. (2021 അഡ്മിഷൻ – റഗുലർ / 2018 – 2020 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 10 വരെയും പിഴയോടു കൂടി ഒക്ടോബർ 11 നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 12 നും അപേക്ഷ നൽകാം. റഗുലർ വിദ്യാർഥികൾ 240 രൂപയും വീണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 40 രൂപ നിരക്കിലും (പരമാവധി 240 രൂപ) സി.വി.ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കയ്ണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഒക്ടോബർ 21 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2020 അഡ്മിഷൻ- റഗുലർ / 2017, 2019 അഡ്മിഷനുകൾ – സപ്ലിമെന്ററി/ 2016 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2011, 2015 അഡ്മിഷനുകൾ – ഒന്നാം മെഴ്‌സി ചാൻസ് / 2009, 2010 അഡ്മിഷനുകൾ – രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 10 വരെയും പിഴയോടു കൂടി ഒക്ടോബർ 11 നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 12 നും അപേക്ഷ നല്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.എഡ്. അപേക്ഷയിലെ തെറ്റ് തിരുത്താം

കാലിക്കറ്റ് സര്‍വ്വകലാശാല പഠനവകുപ്പ്/അഫിലിയേറ്റഡ് കോളേജുകളിലെ എം.എഡ്. പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിന് സെപ്റ്റംബര്‍ 24 വരെ സൗകര്യം ലഭിക്കും. എഡിറ്റ് ചെയ്തവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. ഫോണ്‍: 0494 2407016.

ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2022-23 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ./എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്‌സുകളിലേക്കുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതത് കോളേജില്‍ 26.09.2022 ന് വൈകുന്നേരം 3.00 മണിക്കുളളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരം (പെര്‍മനെന്റ്) അഡ്മിഷന്‍ എടുക്കേണ്ടതാണ്. അഡ്മിഷന്‍ എടുക്കാത്തവര്‍ക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും തുടര്‍ന്നുള്ള അഡ്മിഷന്‍ പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമാണ്. പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാന്‍ഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളില്‍ പ്രവേശനം എടുക്കേണ്ടത്. സ്റ്റുഡന്റ് ലോഗിന്‍ വഴിയാണ് മാന്‍ഡേറ്ററി ഫീസ് അടയ്ക്കണം.

പ്രവേശനത്തിന് ഹാജരാകുന്നതിന് മുന്‍പ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവര്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്.

ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും 26.09.2022-ന് വൈകുന്നേരം 3.00 മണിക്കുളളില്‍ ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നില നിര്‍ത്തുന്ന പക്ഷം ടി ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അഡ്മിഷന്‍ പ്രക്രിയകളിലേക്ക് പരിഗണിക്കുന്നതായിരിക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (സി.സി.എസ്.എസ്.) ഏപ്രില്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 23 september 2022

Best of Express