Latest News

University Announcements 23 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 23 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021

2021 ല്‍ പ്ലസ്ടു സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം വര്‍ഷ യു.ജി പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ പുതിയ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. നിലവില്‍ രജിസ്‌ട്രേഷനുള്ള, എല്ലാവര്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റം (തിരുത്തല്‍) വരുത്തുന്നതിന് സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. പുതിയ ഓപ്ഷനുകള്‍ ചേര്‍ക്കാനും, റീവാല്യൂവേഷന്‍, ഗ്രേസ് മാര്‍ക്ക് തുടങ്ങി മാര്‍ക്കുകളിലെ തിരുത്തലുകള്‍, കാറ്റഗറി മാറ്റം തുടങ്ങി ഏതെങ്കിലും തിരുത്തലുകള്‍ വരുത്തുവാന്‍ ഉണ്ടെങ്കില്‍ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.

നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അക്കാഡമിക് വിവരങ്ങളില്‍ മാത്രം (മാര്‍ക്കിലെ തിരുത്തലുകള്‍ ഉള്‍പ്പടെ) മാറ്റങ്ങള്‍ വരുത്താം. മറ്റ് തിരുത്തലുകള്‍ക്ക് പ്രൊഫൈലിലെ ഫോറം ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. തിരുത്തലുകള്‍ വരുത്തി കഴിഞ്ഞാല്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്.

മുന്‍ അലോട്ട്‌മെന്റുകളില്‍ ഫീസ് ഒടുക്കാതെ അലോട്ട്‌മെന്റ് റദ്ദായ അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ 29 വരെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ‘Reconsider’ എന്ന ടാബ് (Tab) ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ആവശ്യമെങ്കില്‍ ഓപ്ഷനുകളില്‍ മാറ്റം വരുത്താവുന്നതാണ്.

വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ പുതിയ ഓപ്ഷനുകള്‍ നല്‍കുകയാണെങ്കില്‍, പുതുക്കിയ ഓപ്ഷനുകള്‍ മാത്രമേ സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുകയുളളൂ. സര്‍വകലാശാലയില്‍ തിരുത്തല്‍, ഞലരീിശെറലൃ എന്നിവയ്ക്ക് അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ സ്വമേധയാ തന്നെ അവ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുളള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്‌പോര്‍ട്‌സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള കൗണ്‍സിലിംഗ് സെപ്റ്റംബര്‍ 28 ന് നടത്തുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന, സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെപ്റ്റംബര്‍ 28 ന് രാവിലെ 10.30ന് അതാത് കോളേജുകളില്‍ ഹാജരായിരിക്കണം.

എല്ലാ കോളേജുകളിലും എല്ലാ കോഴ്സുകള്‍ക്കും ഒരേ ഷെഡ്യൂളില്‍ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളേജുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ രക്ഷാകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നത് എങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ഥി ഒപ്പിട്ട authorization letter എന്നിവ ഹാജരാക്കണം. റാങ്ക് ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള കൃത്യ സമയത്തു തന്നെ വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ കോളേജില്‍ ഹാജരായിരിക്കേണ്ടതാണ്. റാങ്ക് അനുസരിച്ചാണ് കൗണ്‍സിലിംഗ്. റാങ്ക് വിളിക്കുന്ന സമയം വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ ഹാജരില്ല എങ്കില്‍ റാങ്ക് ലിസ്റ്റിലെ അടുത്തയാളെ പരിഗണിക്കുന്നതാണ്. പിന്നീട് ആ വിദ്യാര്‍ത്ഥിക്ക് ആ സീറ്റ് അവകാശപ്പെടാന്‍ സാധിക്കില്ല.

അഡ്മിഷന് ഹാജരാകുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ ഹാജരാക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജില്‍ ആണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കില്‍ പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥി നേരിട്ട് എത്തി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ മറ്റേതെങ്കിലും കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് മെമ്മോ ഹാജരാക്കണം. അങ്ങനെയുള്ളവര്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്ന പക്ഷം പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന നിശ്ചിത സമയത്തിനുള്ളില്‍ അഡ്മിഷന്‍ നടപടി പൂര്‍ത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുള്ളതായി പരിഗണിക്കുന്നതും അടുത്ത ഘട്ടത്തിലെ കൗണ്‍സിലിങ്ങില്‍ നികത്തുന്നതുമാണ്. അവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല.

വിദ്യാര്‍ത്ഥികള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി വെരിഫിക്കേഷന്‍ നടത്തിയാണ് സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ അതാത് കോളേജുകളില്‍ നടത്തുന്നതാണ്. സര്‍ട്ടിഫിക്കറ്റില്‍ എന്തെങ്കിലും തെറ്റു കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ അഡ്മിഷന്‍ നിരസിക്കുന്നതാണ്. പ്രൊഫൈലില്‍ ചേര്‍ത്തിട്ടില്ലാത്ത യാതൊരു സര്‍ട്ടിഫിക്കറ്റുകളും പരിഗണിക്കുന്നതല്ല. റാങ്ക് ലിസ്റ്റില്‍ യാതൊരു വിധ മാറ്റവും അനുവദിക്കുന്നതല്ല.

അഡ്മിഷന്‍ ലഭിക്കുന്നവര്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അവരുടെ പ്രൊഫൈലില്‍ നിന്നും ഓണ്‍ലൈനായി അടക്കേണ്ടതാണ്. ഇതിനുള്ള ലിങ്ക് കോളേജില്‍ നിന്നും ആക്റ്റീവ് ആക്കി നല്‍കും. യൂണിവേഴ്‌സിറ്റി ഫീസിന്റെ വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസ്സില്‍ നല്‍കിയിട്ടുണ്ട്. അതോടൊപ്പം കോളേജില്‍ അടക്കേണ്ട നിശ്ചിത ഫീസും ഒടുക്കേണ്ടതാണ്. ഠലാുീൃമൃ്യ (താത്കാലിക) അഡ്മിഷന്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ബാധകമല്ല എന്ന കാര്യം ശ്രദ്ധിക്കുക. വിശദ വിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്സൈറ്റ് കാണുക.

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാനുളള അവസാന തീയതി സെപ്റ്റംബര്‍ 29

കേരളസര്‍വകലാശാല എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി സെപ്റ്റംബര്‍ 29 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ക്ക് മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയുളളൂ. വിദ്യാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താല്‍പര്യമുളള വിഷയങ്ങള്‍/കോളേജുകള്‍ പ്രത്യേക ഓപ്ഷനായി നല്‍കേണ്ടതാണ്. വിദ്യാര്‍ത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്ന കോളേജുകള്‍ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷനായി കാണിക്കുകയുളളൂ. ഓപ്ഷനുകള്‍ നല്‍കിയതിന് ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക. പ്രിന്റൗട്ടിന്റെ പകര്‍പ്പ് കോളേജിലേക്കോ സര്‍വ്വകലാശാലയിലേക്കോ അയയ്‌ക്കേണ്ടതില്ല. ആയത് അഡ്മിഷന്‍ സമയത്ത് കോളേജില്‍ ഹാജരാക്കേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2020 നവംബറില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി 2017 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷയുടേയും, 2018 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി, ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 28 മുതല്‍ അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ മാര്‍ച്ച് 2021 ല്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എ. റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ ഢ- അഞ്ച്) ഹാജരാകേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ഒക്‌ടോബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം – റെഗുലര്‍, സപ്ലിമെന്ററി), (2015 സ്‌കീം – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 29 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ 4 വരെയും 400 രൂപ പിഴയോടെ ഒക്‌ടോബര്‍ 6 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

ബി.എ, ബി.കോം. പരീക്ഷകേന്ദ്രം

മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. സി.ബി.സി.എസ്.എസ്. (2017ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഹാൾടിക്കറ്റ് അതത് പരീക്ഷകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റണം.

തീയതി നീട്ടി

2017 അഡ്മിഷൻ ബി.ടെക് നാലും അഞ്ചും സെമസ്റ്റർ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 28 മുതൽ 30 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ ഒന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ നാലുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം

2021 മാർച്ചിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (2016 അഡ്മിഷൻ – റഗുലർ, 2008 മുതൽ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ അഞ്ചുവരെ അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ ഏഴുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന രണ്ടാം വർഷ എം.എസ് സി. മെഡിക്കൽ അനാട്ടമി (നോൺ സി.എസ്.എസ്.) സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബർ ഏഴുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. ആക്ചൂറിയൽ സയൻസ് (സി.എസ്.എസ്.) രണ്ടാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. സിറിയക് (സി.എസ്.എസ്.) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

വിവരങ്ങൾ വെബ്സൈറ്റിൽ

ഗവേഷണ സംബന്ധിയായ സോഫ്റ്റ് വെയറുകൾ, ഗവേഷണ പ്രബന്ധത്തിന്റെ പരിശോധനയ്ക്കുള്ള സോഫ്റ്റ് വെയർ, ഗവേഷണത്തിനുള്ള വിവരശേഖരണം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല പഠന വകുപ്പുകൾ, കൊളജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകർക്കും ഗവേഷകർക്കും വേണ്ടി സെപ്തംബർ 27 മുതൽ നടത്തുന്ന ഓൺലൈൻ റിസെർച്ചർ ഡവലപ്‌മെന്റ്‌ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ആവശ്യമായ വിവരങ്ങൾ www. library.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദ പ്രവേശനം മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും 30-ന് വൈകീട്ട് 3 മണിക്കു മുമ്പായി സ്ഥിരം പ്രവേശനം എടുക്കണം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസ് അടച്ചതിനു ശേഷമാണ് പ്രവേശനം എടുക്കേണ്ടത്. ഓരോ കോളേജിലും രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം താല്‍ക്കാലിക പ്രവേശനം നേടിയവരും എന്നാല്‍ മൂന്നാം അലോട്ട്‌മെന്റില്‍ മാറ്റമൊന്നുമില്ലാത്തവര്‍ നിര്‍ബന്ധമായും സ്ഥിരം പ്രവേശനമെടുക്കണം. മാന്റേറ്ററി ഫീസ് അടക്കുന്നതിനുള്ള സൗകര്യം 30-ന് വൈകീട്ട് 3 മണി വരെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശനത്തിനായി കോളേജുകള്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് സ്ഥിരം പ്രവേശനമെടുക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (https:// admission.uoc.ac.in) പി.ആര്‍. 850/2021

അഫ്‌സലുല്‍ ഉലമ ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2021-22 അദ്ധ്യയനവര്‍ഷത്തെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും മാന്റേറ്ററി ഫീസടച്ച് 29-ന് വൈകീട്ട് 4 മണിക്ക് മുമ്പായി സ്ഥിരം/താല്‍ക്കാലിക പ്രവേശനം എടുക്കേണ്ടതാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്ത് പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തുന്നപക്ഷം തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ വരുന്ന ഓപ്ഷന്‍ നിര്‍ബന്ധമായും സ്വീകരിക്കണം. താല്‍ക്കാലിക പ്രവേശനമെടുക്കുന്നവര്‍ കോളേജുകളില്‍ ഫീസടക്കേണ്ടതില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (https:// admission.uoc.ac.in)

സൗജന്യ അഭിമുഖ പരിശീലനം

പി.എസ്.സി. നടത്തിയ എല്‍.പി., യു.പി. അദ്ധ്യാപക നിയമന പരീക്ഷകളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സൗജന്യ അഭിമുഖ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, വിലാസം, വയസ്, പഠിച്ച വിഷയം, വാട്‌സ്ആപ്പ് നമ്പര്‍, ഇ-മെയില്‍, പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍, ഏതു ജില്ലയില്‍ ചുരുക്കപ്പട്ടികയില്‍, മെയിന്‍/സപ്ലിമെന്ററി ലിസ്റ്റ് എന്നീ വിവരങ്ങള്‍ സഹിതം 29-ന് വൈകീട്ട് 5 മണിക്ക് മുമ്പായി bureaukkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. പരിശീലനം ഒക്‌ടോബര്‍ രണ്ടാം വാരത്തില്‍ നടക്കും. ഫോണ്‍ : 0494 2405540

27-ലെ പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാലയിലെ 27-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

2009, 2014 സ്‌കീം മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്‌ടോബര്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 4 വരെയും 170 രൂപ പിഴയോടെ 6 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

2019 സ്‌കീം, 2019 പ്രവേശനം പി.ജി.-എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 7 വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ.യില്‍ പുനപ്രവേശനം നേടിയവരും സ്ട്രീം ചെയ്ഞ്ച് ചെയ്തവരുമായ നാലാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 1 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

2018 ബാച്ച് ബി.വോക്. ജ്വല്ലറി ഡിസൈനിംഗ്, ജെമ്മോളജി നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടേയും ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 29-ന് തുടങ്ങും.

പരീക്ഷ മാറ്റി

22-ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. ഏപ്രില്‍ 2021 പരീക്ഷ 23-ന് ഉച്ചക്ക് 1.30 മുതല്‍ 4.30 വരെ നടക്കും. മറ്റ് പരീക്ഷകളില്‍ മാറ്റമില്ല.

ട്യൂഷന്‍ ഫീസ്

വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം 3, 4 സെമസ്റ്റര്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപ പിഴയോടെ ട്യൂഷന്‍ഫീസ് അടയ്ക്കാനുള്ള അവസരം 30 വരെ നീട്ടി. ഫോണ്‍ 0494 2407356, 2407494 (www. sdeuoc.ac.in)

എം.എഡ്. പ്രവേശനം : ഇന്നു കൂടി അപേക്ഷിക്കാം

2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് 24 വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചവര്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് /ഗ്രേഡിന്റെ ശതമാനം നിര്‍ബന്ധമായും അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കണം. അപേക്ഷയില്‍ തെറ്റു തിരുത്തുന്നതിനും അവസരമുണ്ട്. ഫോണ്‍ : 0494 2407016, 7017

Kannur University Announcements: കണ്ണൂർ സർവകലാശാല

യു. ജി നാലാം ഘട്ട അലോട്ട്മെന്‍റ് നിർദ്ദേശങ്ങൾ

2021 – 22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള നാലാം ഘട്ട അലോട്ട്മെന്‍റ് http://www. admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും നാലാം അലോട്ട്മെന്‍റിൽ ആദ്യമായി (First time) അലോട്ട്മെന്‍റ് ലഭിച്ചവർ 2021 സെപ്റ്റംബർ 26 ന് അകം SBI e-pay വഴി അഡ്മിഷന്‍ ഫീസ് നിർബന്ധമായും അടക്കേണ്ടതുമാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/- രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്. ഒന്ന്,രണ്ട്,മൂന്ന് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല. അലോട്ട്മെന്‍റ് ലഭിച്ചവർ Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്ക്കേണ്ടത്. ഫീസടച്ചവർ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ അവരുടെ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് E PAY വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്.

കോളേജ് പ്രവേശനം

ഒന്ന്, രണ്ട്, മൂന്ന്, നാല് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ – സയൻസ്, ബി.സി.എ. എന്നീ വിഷയങ്ങൾക്ക് 2021 സെപ്റ്റംബര്‍ 28 തീയതിയിലും കൊമേഴ്‌സ് വിഷയങ്ങൾക്ക് 2021 സെപ്റ്റംബര്‍ 29,30 തീയതികളിലും ഭാഷാ വിഷയങ്ങൾക്ക്(BA) 2021 ഒക്ടോബർ 1 തീയതിയിലും ഭാഷാ ഇതര BA , BSW വിഷയങ്ങൾക്ക് 2021 ഒക്ടോബർ 1,4 തീയതികളിലും അലോട്ട്മെന്‍റ് ലഭിച്ച കോളേജുകളിൽ അഡ്‌മിഷന് വേണ്ടി ഹാജരാകേണ്ടതാണ്. അഡ്മിഷൻ ഷെഡ്യൂൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ, അതാത് കോളേജ് പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ് . അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ നാലാം അലോട്ട്മെന്‍റിന് ശേഷം മാത്രം (25.9.2021 മുതൽ ) വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1 . ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, അലോട്മെന്‍റ് മെമ്മോ
2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്

  1. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
  2. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  3. വിടുതൽ സർട്ടിഫിക്കറ്റ്
  4. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്
  5. അസ്സൽ കമ്മ്യുണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്), EWS വിഭാഗമാണെങ്കിൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  6. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)
  7. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്
  8. HSE,VHSE,THSE,CBSC,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്
    11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.
    12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌

താത്കാലിക പ്രവേശനം

ഹയർ ഓപ്ഷൻ നിലനിർത്തുന്നവർ ഇപ്പോൾ അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ താത്ക്കാലിക പ്രവേശനം നേടേണ്ടതാണ്. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികൾ മറ്റു ഫീസുകൾ കോളേജിൽ അടക്കേണ്ടതില്ല. അടുത്ത അലോട്ട്മെന്‍റുകളിൽ ഈ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ ഇപ്പോൾ അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ പ്രവേശനം നേടേണ്ടതാണ്. താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർത്ഥികളും മുഴുവൻ ഫീസ് അടച്ച് അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ അലോട്ട്മെന്‍റ് മെമ്മോ പ്രകാരമുള്ള തീയതികളിൽ സ്ഥിരം പ്രവശനം നേടേണ്ടതാണ്

അഞ്ചാം അലോട്ട്മെന്‍റ് : 20.10.2021

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്‍റെ വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www. admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230. e-mail id: ugsws@kannuruniv.ac.in

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

കണ്ണൂർ സർവ്വകലാശാലയില്‍ ഡെപ്യൂട്ടേഷന്‍/ കരാർ അടിസ്ഥാനത്തില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ സർവ്വകലാശാലാ വെബ് സൈറ്റില്‍ (www. kannuruniversity.ac.in) ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 01-10-2021 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ്.

കണ്ണൂർ സർവ്വകലാശാല എം.എ മ്യൂസിക് പ്രോഗ്രാം – എസ്. സി, എസ്. ടി വിഭാഗത്തിന് സീറ്റ് ഒഴിവുകൾ

കണ്ണൂർ സർവ്വകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എം. എ. മ്യൂസിക് പ്രോഗ്രാമിന് എസ്.സി വിഭാഗത്തിന് രണ്ടും എസ്.ടി വിഭാഗത്തിന് ഒന്നും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായി 28/09/2021 ന് രാവിലെ 10 മണിക്ക് വകുപ്പ് മേധാവി മുൻപാകെ ഹാജരാകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9895232334, 0497-2806404 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

എം.എസ്സ്.സി നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാം – എസ്. സി, എസ്. ടി വിഭാഗങ്ങൾക്ക് സീറ്റ് ഒഴിവുകൾ

കണ്ണൂർ സർവ്വകലാശാല പയ്യന്നുർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ എം.എസ്സ്.സി നാനോസയൻസ് & നാനോടെക്നോളജി പ്രോഗ്രാമിന് SC, ST വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട്. അപേക്ഷകർക്ക് യോഗ്യതാ സർട്ടിഫക്കറ്റുകളുമായി 28/09/2021 ന് രാവിലെ 10.00 മണിക്ക് പ്രോഗ്രാം കോർഡിനേറ്ററുടെ മുൻപാകെ ഹാജരാകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 – 2806402, 9847421467 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

വിദൂര വിദ്യാഭ്യാസം പരീക്ഷ

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസം ബിരുദ(ഏപ്രിൽ 2021) പരീക്ഷകൾ 12.10.2021 ന് ആരംഭിക്കുന്നതാണ്.

Read More: University Announcements 22 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 23 september 2021

Next Story
Victers Channel Timetable September 24: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 24 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com