Latest News

University Announcements 23 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 23 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം 2021 ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ 2021-22 അദ്ധ്യയന വര്‍ഷത്തിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധപ്പെടുത്തി. ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഒക്‌ടോബര്‍ 27-ാം തീയതി 5 മണിവരെ സമയം ഉണ്ടായിരിക്കും. മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഓപ്ഷനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ ലഭിച്ച കോളേജുകള്‍ക്കും കോഴ്‌സുകള്‍ക്കും മാറ്റങ്ങള്‍ വരുവാന്‍ സാധ്യതയുണ്ട്.

പരീക്ഷാഫലം

കേരളസര്‍വകലാശാല മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിംഗ് ആന്റ് സ്‌കള്‍പ്പ്ച്ചര്‍), നാലാം വര്‍ഷ ബി.എഫ്.എ. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ബി.എഫ്.എ. പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും, എം.എഫ്.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള അവസാന തീയതി നവംബര്‍ 20. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല ഒക്‌ടോബര്‍ 18 മുതല്‍ 22 വരെ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകള്‍ ഒക്‌ടോബര്‍ 26 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ – പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 മേയില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരളസര്‍വകലാശാല ഒക്‌ടോബര്‍ 20, 21, 22 തീയതികളില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. – സി.ആര്‍. ബി.കോം. കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ഒക്‌ടോബര്‍ 27, 28, 29 തീയതികളില്‍ നടത്തുന്നതാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഫെബ്രുവരി 2021 (2013 സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 13607 – മൈക്രോപ്രൊസസര്‍ ലാബ്, 13608 – സോഫ്റ്റ്‌വെയര്‍ ലാബ്, 13609 – സിസ്റ്റംസ് ആന്റ് കണ്‍ട്രോള്‍ ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ഒക്‌ടോബര്‍ 27, 26, 25 തീയതികളില്‍ കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ചും, മെക്കനിക്കല്‍ സ്ട്രീം – ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 13608 – ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ലാബിന്റെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 25 ന് പാപ്പനംകോട് എസ്.സി.ടി. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ചും നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. ഡിഗ്രി സ്‌പെഷ്യല്‍ പരീക്ഷ നവംബര്‍ 1 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വൈവാ വോസി

കേരളസര്‍വകലാശാല ഒക്‌ടോബര്‍ 23 ന് കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് സോഷ്യല്‍വര്‍ക്ക് (ബി.എസ്.ഡബ്ല്യൂ. – 315) പ്രോഗ്രാമിന്റെ വൈവാ വോസി പരീക്ഷ ഒക്‌ടോബര്‍ 25 ലെ ബാച്ചിനൊപ്പം നടത്തുന്നതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ 30 വരെയും 150 രൂപ പിഴയോടെ നവംബര്‍ 3 വരെയും 400 രൂപ പിഴയോടെ നവംബര്‍ 6 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 1 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. ഡിഗ്രി (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018 & 2017 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ 29 വരെയും 150 രൂപ പിഴയോടെ നവംബര്‍ 2 വരെയും 400 രൂപ പിഴയോടെ നവംബര്‍ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 1 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്‌സി., ബി.കോം., ബി.പി.എ., ബി.വോക്., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ. സി.ബി.സി.എസ്.എസ്. (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 – 2018 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ 29 വരെയും 150 രൂപ പിഴയോടെ നവംബര്‍ 2 വരെയും 400 രൂപ പിഴയോടെ നവംബര്‍ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മെറിറ്റ് സ്‌കോളര്‍ഷിപ്പ് 2020 – 21 അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ 2020 – 21 വര്‍ഷയത്തെ സര്‍വകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. സര്‍വകലാശാലയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ (ഓട്ടോണമസ് കോളേജുകള്‍ ഒഴികെ) കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ 2020 – 21 വര്‍ഷം വിവിധ ബിരുദ/ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്കും (ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.ടെക്./എല്‍.എല്‍.ബി./എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.സി.ജെ./എം.ബി.എ./എം.എഡ്./എല്‍.എല്‍.എം./എം.എ.ജര്‍മന്‍/എം.എ.റഷ്യന്‍/എം.ടെക്.) പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കോളേജ്/ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുളള അപേക്ഷയും, യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 30. വിശദവിവരങ്ങള്‍ക്ക് (അപേക്ഷഫോം, സര്‍വകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പിനുളള നിയമാവലി) സര്‍വകലാശാലയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

പി.ജി, ബി.എഡ് പ്രവേശനം – രണ്ടാം അലോട്‌മെന്റ്‌

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര – ബിരുദ പ്രവേശനത്തിനും ട്രെയിനിംഗ് കോളജുകളിലെ ബി.എഡ് പ്രവേശനത്തിനുമുള്ള രണ്ടാം അലോട്‌മെന്റ്‌ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ട അലോട്ട്മെൻ്റിൽ പ്രവേശനം ലഭിച്ചവർ ഒക്ടോബർ 26 ന് വൈകിട്ട് നാല് മണിയ്ക്ക് മുൻപ് നിശ്ചിത സർവ്വകലാശാല ഫീസ് ഒൺലൈനായി ഒടുക്കി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ ഫീസടച്ച് പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യാത്തവരുടെ അലോട്‌മെന്റ്‌ റദ്ദാകുമെന്നതിനാൽ അവരെ തുടർ അലോട്ട്മെൻ്റുകളിൽ പരിഗണിക്കില്ല. അപേക്ഷകർക്ക് ലഭിച്ചിട്ടുള്ള അപേക്ഷാ നമ്പറും പാസ് വേഡും ഉപയോഗിച്ച് www. cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലിസ്റ്റ് പരിശോധിക്കാം. രണ്ടാം അലോട്ട്മെൻ്റിന് ശേഷം ഒക്ടോബർ 27 ന് അപേക്ഷ കർക്ക് ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരം ലഭിക്കും. ഒന്നാം ഓപ്ഷനായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴ്സുകളും കോളജുകളും ലഭിച്ചിട്ടുള്ളവർ നിശ്ചിത സമയത്ത് ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം ഉറപ്പാക്കേണ്ടതാണ്. അവർക്ക് താത്ക്കാലിക പ്രവേശനം അനുവദനീയമല്ല. എന്നാൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നാം ഓപ്ഷൻ അലോട്ട്മെൻറിൽ ലഭിക്കാത്ത അപേക്ഷകർക്ക് ലഭ്യമായ അലോട്ട്മെൻ്റ് പ്രകാരം താത്ക്കാലിക പ്രവേശന മോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്. സ്ഥിരപ്രവേശനം എടുക്കുന്നവർ മാത്രം കോളജുകളിൽ ഫീസടച്ചാൽ മതിയാകും. പ്രവേശനം സംബന്ധിച്ച് അപേക്ഷകർക്ക് അതത് കോളജുകളിൽ ഫോൺ മുഖേന ബന്ധപ്പെടാം. പ്രവേശനം ഉറപ്പാക്കുന്നവർ തുടർന്ന് കോളജുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ച് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതാണ്. കോളജുകളുടെ ഫോൺ നമ്പറുകൾ http://www.cap. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കോളജുകളിൽ പ്രവേശനം ഉറപ്പിച്ചിട്ടുള്ളവർ കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ്പിൻ്റെ അഭാവത്തിൽ പ്രവേശനം സംബന്ധിച്ച പരാതികൾ പരിഗണിക്കില്ല.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എ. സിറിയക് (സി.എസ്.എസ്. – 2019 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ നവംബർ എട്ടിന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 28 നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 29 നും അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 12 മുതൽ നടക്കും.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2016ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 29 മുതൽ നടക്കും.

പരീക്ഷഫലം

2020 ഒക്‌ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ 1, 2, 3 – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന ഒന്നാം വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. മൈക്രോബയോളജി (സി.എസ്.എസ്.) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (സപ്ലിമെന്ററി) എം.എസ് സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (കെമിസ്ട്രി) ബാച്ചിൽ (2021 അഡ്മിഷൻ) എസ്.ടി. വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റും, എം.എസ്.സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (ഫിസിക്‌സ്) ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിനും എസ്.ടി. വിഭാഗത്തിനുമായി സംവരണം ചെയ്ത സീറ്റുകളിൽ ഓരോ ഒഴിവുകളുമുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി ഒക്‌ടോബർ 26ന് വൈകീട്ട് 3.30ന് മുമ്പായി എ ഡി. എ11 സെക്ഷനിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 7907478110.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്സിലെ എം.എസ് സി. ഫിസിക്സ് (2021 അഡ്മിഷൻ) ബാച്ചിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി ഒക്ടോബർ 22ന് വൈകീട്ട് മൂന്നിന് പഠനവകുപ്പിൽ നേരിട്ട് എത്തണം. ഫോൺ: 0481-2731043. ഇമെയിൽ: spap @mgu.ac.in

അന്തിമ പട്ടിക

2019 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ്.എസ്. റഗുലർ പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിലെ മറിയാമ്മ ബിജു, മൂവാറ്റുപുഴ നിർമ്മല കോളേജിലെ സെലീഷ്യ ജോസഫ്, പാലാ സെന്റ് തോമസ് കോളേജിലെ കീർത്തന എം. നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പിജി പ്രവേശനം: അപേക്ഷാ തിയതി നീട്ടി

2021-22 വര്‍ഷത്തെ ബിരുദാനന്തര ബരുദ പ്രവേശനത്തിനുള്ള (ഏകജാലകം) ഓണ്‍ലൈനായി അപേക്ഷിക്കാനുളള തിയതി ഒക്‌ടോബര്‍ 28 വരെ നീട്ടി. വിവരങ്ങള്‍ക്ക് admission. uoc.ac.in രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് ഒക്‌ടോബര്‍ 28 വരെ തിരുത്തലിന് സൗകര്യമുണ്ടായിരി
ക്കും

എം.എസ്.സി സെപെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരവും നഷ്ടപ്പെട്ട എംഎസ്‌സി കെമിസ്ട്രി 2005 മുതല്‍ 2009 വരെ പ്രവേശനം (നോണ്‍ സിയുസിഎസ്എസ്)മൂന്ന്, നാല് സെമസ്റ്റര്‍ ഒക്‌ടോബര്‍ 20, 21, 22 തിയതികളിലെ മാറ്റിവെച്ച സ്‌പെഷ്യല്‍ സപ്ലിമെന്ററി ഏപ്രില്‍ 2018 പരീക്ഷകള്‍ ഒക്‌ടോബര്‍ 27 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ 1.30 മുതല്‍ 4.30 വരെ നടത്തും. വിശദമായ ടൈംടേബില്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍.

ബിഎഡ് പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 2021-22 വര്‍ഷത്തിലെ ബിഎഡ് പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാണ്. തുടര്‍ന്നുള്ള എഡിറ്റിങ്ങിനും പുതിയ രജിസ്‌ട്രേഷനും ഒക്‌ടോബര്‍ 24 മുതല്‍ 26 വരെ സൗകര്യമുണ്ടായിരിക്കും. എഡിറ്റ് ചെയ്യുന്നവര്‍ എഡിറ്റിങ്ങിന് ശേഷമുള്ള അപേക്ഷയുടെ പകര്‍പ്പ് സൂക്ഷിക്കേണ്ടതാണ്. ഒന്നാം അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 30ന് നാല് മണിക്ക് പ്രസിദ്ധീകരിക്കും.

റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വ്വകലാശാല എച്ആര്‍ഡിസി കോളേജ്/യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്ക് വേണ്ടി നവംബര്‍ 10 മുതല്‍ 23 വരെ നടത്തുന്ന (ഹിന്ദി ഭാഷയും സാഹിത്യവും) റിഫ്രഷര്‍ കോഴ്‌സിലേക്ക് ഒക്‌ടോബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ് ugchrdc. uoc.ac.in

എസ്ഡിഇ കോണ്‍ടാക്റ്റ് ക്ലാസ്

കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2020 പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെ പ്രവേശനം നേടിയവര്‍ക്ക് (ബിഎ, ബിഎസ്.സി, മാത്സ്), ബികോം, ബിബിഎ/എംഎ, എം.കോം, എംഎസ് സി മാത്സ്) സ്റ്റഡിമെറ്റീരിയലുകളും കോണ്‍ടാക്റ്റ് ക്ലാസുകളും ലഭ്യമാണ്. ആവശ്യക്കാര്‍ ഒന്നാംവര്‍ഷ (ഒന്ന്, രണ്ട് സെമസ്റ്റര്‍) ട്യൂഷന്‍ ഫീ ഓണ്‍ലൈനായി 100 രൂപ പിഴയോടെ ഒക്‌ടോബര്‍ 30 വരെ അപേക്ഷിക്കാം.

ബിടെക് ഒറ്റത്തവണ റഗുലര്‍/സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല 2009, 2010, 2011 വര്‍ഷങ്ങളില്‍ പ്രവേശനം ഒന്ന് മുതല്‍ എട്ട് വരെ പ്രവേശനം ബിടെക്/പാര്‍ട്ട് ടൈം ബിടെക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തിയതി നവംബര്‍ 3. രജിസ്‌ട്രേഷനുള്ള ലിങ്ക് ഒക്‌ടോബര്‍ 25 മുതല്‍ ലഭ്യമാകും. അപേക്ഷ/ഫീ റസീപ്റ്റ് തുടങ്ങിയവ ഡിസംബര്‍ 05 വരെകണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് സ്‌പെഷ്യല്‍ സപ്ലിമെന്ററി എക്‌സാമിനേഷന്‍ യൂണിറ്റ്, പരീക്ഷാ ഭവന്‍ കാലിക്കറ്റ് സര്‍വ്വകലാശാല 673635 എന്ന വിലാസത്തില്‍ സ്വീകരിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ പരീക്ഷാ ഫീസ് അഞ്ച് പേപ്പര്‍ വരെ ഓരോ പേപ്പറിനും 2760 രൂപവീതം. അധികമായി വരുന്ന ഓരോ പേപ്പറിനും 1000 രൂപ ഫീസടക്കണം. പരീക്ഷാ കേന്ദ്രങ്ങള്‍ പിന്നീട് അറിയിക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2020, ഏപ്രില്‍ 2021 മൂന്ന് നാല് സെമസ്റ്റര്‍ എംഎസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്(സിഎസ്എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാല 2020 നവംബര്‍ മൂന്നാം സെമസ്റ്റര്‍ എംഎസ്.സി ജനറല്‍ ബയോടെക്‌നോളജി റഗുലര്‍(സിബുസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (സിയുസിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2020 മൂന്നാം സെമസ്റ്റര്‍ എംഎ പോസ്റ്റ് അഫ്ദലുല്‍ ഉലമ, ഇംഗ്ലീഷ് , എംഎഹിസ്റ്ററി, അറബിക് (സിസിഎസ്എസ്) റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2020 എംഎ മൂന്നാം സെമസ്റ്റര്‍ കംപാരേറ്റീവ് ലിറ്ററേച്ചര്‍ സിസിഎസ്എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാല എം.എസ്.സി ബയോകെമിസ്ട്രി (സിസിഎസ്എസ് ) രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ /സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഏപ്രില്‍ നാലാം സെമസ്‌ററര്‍ എംഎ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ (സിയുസിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2020 മൂന്നാം സെമസ്റ്റര്‍ എംഎസ്ഡബ്ലിയു, എംഎ സോഷ്യോളജി(സിയുഎസ്എസ്, സിയുസിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാല 2020 ഡിസംബര്‍ ഒമ്പതാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ബാച്ചിലര്‍ ഓഫ് ലോസ്(ഹോണേഴ്‌സ്) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാല മൂന്നാം സെമസ്റ്റര്‍ എംഎ മള്‍ട്ടിമീഡിയ (സിബിസിഎസ്എസ്) പരീക്ഷാ ഫലം പ്രിസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാല 2020 ഡിസംബര്‍ ഒമ്പതാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ബാച്ചിലര്‍ ഓഫ് ഹോണേഴ്‌സ് സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ സി.സി.എസ്.എസ്.-യു.ജി. 2009 മുതല്‍ 2013 വരെ ബിരുദ പ്രവേശനം നേടിയവരും അവസരം നഷ്ടപ്പെട്ടവരുമായവര്‍ക്ക് ഒന്ന്, രണ്ട്, നാല് സെമസ്റ്ററുകളിലേക്കുള്ള സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബര്‍ 30. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. പരീക്ഷാ ഫീസ് നിരക്ക്, അടയ്‌ക്കേണ്ട തീയതി, പരീക്ഷാ തീയതി എന്നിവ പിന്നീട് അറിയിക്കും. സര്‍വകലാശാലാ കാമ്പസിലാണ് പരീക്ഷാ കേന്ദ്രം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

മൂന്നാം വർഷ ബിരുദം- ടൂഷൻ ഫീസ്

വിദൂര വിദ്യാഭാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർഥികളിൽനിന്നും ട്യൂഷൻ ഫീസ് പിഴയില്ലാതെ 15 -12 -2021 വരെയും 335 രൂപ പിഴയോടുകൂടി 15-01-2022 വരെയും സ്വീകരിക്കുന്നതാണ്. ബി.എ/ ബി.കോം.വിഷയങ്ങൾക്ക് 1325 രൂപയും ബി.ബി.എ ക്ക് 5215 രൂപയുമാണ് ഫീസ്.

ടൈംടേബിൾ

28.10.2021, 02.11.2021, 10.11.2021 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എ. ട്രൈബൽ & റൂറൽ സ്റ്റഡീസ്, എം. എഡ്., എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ), നവംബർ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ പരീക്ഷാ തീയതികൾ

18.10.2021, 20.10.2021, 22.10.2021 തീയതികളിൾ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകൾ യഥാക്രമം 25.10.2021, 27.10.2021, 29.10.2021 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. 26.10.2021 മുതലുള്ള മറ്റു പരീക്ഷകൾ മുൻനിശ്ചയിച്ച ടൈംടേബിൾ പ്രകാരം നടക്കും.

വാചാ പരീക്ഷ

നാലാം സെമസ്റ്റർ എം. എഡ്. (സി. സി. എസ്. എസ് – റഗുലർ /സപ്ലിമെന്ററി), മെയ് 2021 വാചാ പരീക്ഷകൾ പഠന വകുപ്പിൽ വച്ച് 28.10.2021 ന് നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രവുമായി ബന്ധപ്പെടുക.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റ്: എം. ടെക് കമ്പ്യൂട്ടര്‍ സയന്‍സ് സ്പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ സയന്‍സ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ സോഫ്റ്റവെയര്‍ എഞ്ചിനീയറിങ്ങ്) കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കായി നടത്തുന്ന സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ബി.ടെക് കമ്പ്യൂട്ടര്‍/ഐ.ടി./ ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍/ബയോമെഡിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ്/എം.സി.എ., മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗേറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. രജിസ്ട്രേഷന്‍ ലിങ്ക്: https:// forms.gle/T52wtTh8D1ZE7XvN7 ഫോണ്‍: 0484 2862301. കൂടുതല്‍ വിവരങ്ങള്‍ സര്‍വ്വകലാശാലയുടെ അഡ്മിഷന്‍ വെബ്സൈറ്റായ https:// admissions.cusat.ac.in ല്‍ ലഭ്യമാണ്.

കുസാറ്റ് ലീഗല്‍ സ്റ്റഡീസില്‍ സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി, ഒരു വര്‍ഷ എല്‍.എല്‍.എം കോഴ്‌സുകളില്‍ ഒഴിവുള്ള ജനറല്‍, പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 26-ന് രാവിലെ 9.00 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എല്‍.എല്‍.എം കോഴ്‌സില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ പട്ടികജാതിക്കാരെയും പരിഗണിക്കും. ക്യാറ്റ്-2021 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് പകര്‍പ്പുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും സഹിതമാണ് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കേണ്ടതെന്ന് വകുപ്പു മേധാവി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https:// admissions.cusat.ac.in ഫോണ്‍: 9383445550

Read More: University Announcements 22 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 23 october 2021

Next Story
CBSE Board 12th Result 2019: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചുCBSE Results 2019, സിബിഎസ്ഇ പരീക്ഷഫലം, cbse plus two, cbse, cbse board result, www.cbse.nic.in, cbse 12th result 2019, cbse 12th result 2019, cbse.nic.in, cbseresults.nic.in, cbse board 12th result 2019, cbse class 12 result 2019, cbse class 12 result 2019, cbse 12th result 2019 date, cbse 12th result 2019 date, cbse board class 12 result 2019 date, cbse board class 12 result 2019 date, cbse exam, cbse exam result 2019 പ്ലസ് ടൂ, പത്താം ക്ലാസ്, cbse results, cbse, board exam results, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com