Latest News

University Announcements 23 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 23 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ബിരുദാനന്തര ബിരുദ പ്രവേശനം – 2021അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 26 വരെ നീട്ടിയിരിക്കുന്നു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേയും യു.ഐ.റ്റി.കളിലെയും ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനും പ്രൊഫൈലില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിനുമുളള അവസാന തീയതി നവംബര്‍ 26 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.

കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 26 ന് മുന്‍പ് അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബര്‍ 27 ന് പ്രസിദ്ധീകരിക്കുന്നതാണ്.

ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം-2021ജനറല്‍/മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് – നവംബര്‍ 26, 27 തീയതികളില്‍

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ. കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഡ്. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ ഓഡിറ്റോറിയത്തില്‍ നടത്തുന്നു.

ബി.എഡ്. ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ജിയോഗ്രഫി, നാച്ചുറല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, കോമേഴ്‌സ് എന്നിവ നവംബര്‍ 26 ന് നടത്തുന്നതാണ്. ബി.എഡ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, അറബിക്, സംസ്‌കൃതം, എന്നിവ നവംബര്‍ 27 ന് നടത്തുന്നതാണ്. അന്നേ ദിവസം തന്നെ (27.11.2021) സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ലിസ്റ്റ് പ്രകാരം സര്‍വകലാശാല നടത്തുന്നതാണ്.

സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. രാവിലെ 8.00 മണി മുതല്‍ 10.00 മണിവരെ സ്‌പോട്ട് അഡ്മിഷനായുളള രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. 10.00 മണിക്ക് ശേഷം വരുന്നവരെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക് (http:// admissions.keralauniversity.ac.in) അഡ്മിഷന്‍ വെബ്‌സൈറ്റ് കാണുക. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

സ്‌പെഷ്യല്‍ പരീക്ഷ – ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. ഏഴാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെ സ്‌പെഷ്യല്‍ പരീക്ഷ ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ.തമിഴ്, സംസ്‌കൃതം, ഇസ്ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് എന്നീ പ്രോഗ്രാമുകള്‍ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 26 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

ബി എഡ്, പിജി പ്രവേശനം: സപ്ലിമെന്ററി അലോട്‌മെന്റ്

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദാനന്തര – ബിരുദ, ബി എഡ് പ്രവേശനത്തിന്റെ ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി അടക്കേണ്ട സർവ്വകലാശാല ഫീസടച്ച് അലോട്മന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവമ്പർ 26 ന് വൈകുന്നേരം നാലു മണിയ്ക്കകം അലോട്മന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം.

നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയ ശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്മന്റ് റദ്ദാകും. ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ പ്രവേശനത്തിനർഹത നേടിയ അപേക്ഷകർ തങ്ങൾക്ക് അലോട്മന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്നപക്ഷം ഓൺലൈനായി ഒടുക്കുന്ന യൂണിവേഴ്‌സിറ്റി ഫീസിനു പുറമേ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ള ഫീസ് കോളേജുകളിൽ ഒടുക്കി പ്രവേശം ഉറപ്പാക്കേണ്ടതാണ്.

മുൻ അലോട്‌മെന്റുകളിൽ സ്ഥിരപ്രവേശമെടുത്ത് നിൽക്കുന്നവർ ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ പങ്കെടുക്കുകയും അലോട്‌മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാർ നിലവിൽ ലഭിച്ച അലോട്‌മെന്റിൽ തന്നെ പ്രവേശനമെടുക്കേണ്ടതാണ്. ഇത്തരക്കാരുടെ മുൻ അലോട്‌മെന്റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്.

വോക്-ഇൻ-ഇന്റർവ്യൂ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സൈക്കോളജി വിഭാഗത്തിൽ ഒരു ഗസ്റ്റ് അധ്യാപകന്റെ/അധ്യാപികയുടെ താൽക്കാലിക ഒഴിവിലേക്ക് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യു.ജി.സി. അംഗീകരിച്ച യോഗ്യതയുള്ളവർക്ക് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നവമ്പർ 29 ന് രാവിലെ 11ന് പഠനവകുപ്പിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായി യോഗ്യരായവരുടെ വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. നവംബർ 30ന് രാവിലെ 10.30ന് ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിലാണ് ഇന്റർവ്യൂ. 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തരബിരുദം (സ്റ്റാറ്റിസ്റ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്/ ബയോ സ്റ്റാറ്റിസ്റ്റിക്‌സ്) ആണ് സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തിൽ വേണ്ട യോഗ്യത. 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദം (ഡാറ്റ സയൻസ്/ കമ്പ്യൂട്ടർ സയൻസ്/ എം.സി.എ.) ആണ് കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ വേണ്ട യോഗ്യത ആർ. ആന്റ് പൈതൺ പ്രോഗ്രാമിൽ പ്രാവീണ്യവും ഡാറ്റ സയൻസ്/ ഡാറ്റ അനലിറ്റിക്‌സിൽ അധ്യാപന പരിചയവുമുള്ള പിഎച്ച്.ഡി./ യു.ജി.സി.-സി.എസ്.ഐ.ആർ./ ജെ.ആർ.എഫ്./ നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുള്ളവർ വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധിക യോഗ്യത എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകൾ ഹാജരാക്കണം. വോക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ കോവിഡ് 19 പ്രോട്ടോക്കോൾ കർശനമായി പാലിക്കണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി വകുപ്പിൽ എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (കെമിസ്ട്രി) ബാച്ചിലേക്ക് (2021 അഡ്മിഷൻ) എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. കൂടാതെ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകൾ നിയമപ്രകാരം പുനർവിജ്ഞാപനം ചെയ്തിട്ടും നികത്താനാകാത്ത സാഹചര്യത്തിൽ സർവകലാശാല നിയമപ്രകാരം പ്രസ്തുത സീറ്റുകളിലേക്ക് ഒ.ഇ.സി., എസ്.ഇ.ബി.സി., ജനറൽ വിഭാഗക്കാരെ പരിഗണിക്കും. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യതാ രേഖകളുമായി നവംബർ 25ന് വൈകീട്ട് 3.30നകം സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9447452706

മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്‌സിലേക്ക് എസ്.സി. വിഭാഗത്തിൽ ആറും, എസ്.ടി. വിഭാഗത്തിൽ രണ്ടും സീറ്റൊഴിവുണ്ട്. എം.ജി. സർവകലാശാല അംഗീകരിച്ച ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകൾ നിയമപ്രകാരം പുനർവിജ്ഞാപനം ചെയ്തിട്ടും നികത്താനാകാത്ത സാഹചര്യത്തിൽ സർവകലാശാല നിയമപ്രകാരം പ്രസ്തുത സീറ്റുകളിലേക്ക് ഒ.ഇ.സി., എസ്.ഇ.ബി.സി., ജനറൽ വിഭാഗക്കാരെ പരിഗണിക്കും. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി 2021 നവംബർ 25ന് വൈകീട്ട് 3.30നകം ഭരണവിഭാഗത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ (റൂം നമ്പർ 21) നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447569925

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. മ്യൂസിക് – വോക്കൽ, എം.എ. മ്യൂസിക് – വീണ, എം.എ. മ്യൂസിക് – വയലിൻ, എം.എ. ഭരതനാട്യം, എം.എ. മോഹിനിയാട്ടം, എം.എ. മൃദംഗം, എം.എ. മദ്ദളം, എം.എ. കഥകളി – വേഷം എന്നീ വിഷയങ്ങളുടെ പി.ജി.സി.എസ്.എസ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്‌സ് പി.ജി.സി.എസ്.എസ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എസ്.ഡി.ഇ. ഓണ്‍ലൈന്‍ ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. കോഴ്‌സുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ”സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ യൂണിവേഴ്‌സറ്റി ഓഫ് കാലിക്കറ്റ്” എന്ന ഔദ്യോഗിക വിലാസത്തില്‍ യൂട്യൂബില്‍ ലഭിക്കും. സിലബസ്, ചോദ്യശേഖരം, പഠന സാമഗ്രികള്‍ എന്നിവ വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോണ്‍ 0494 2407356, 7494, sdeuoc. ac.in

എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശന പരീക്ഷയുടെ പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് പഠനവിഭാഗം വെബ്‌സൈറ്റില്‍ (https://politicalscience.uoc.ac.in) പ്രസിദ്ധീകരിച്ചു. ഓപ്പണ്‍ മെറിറ്റ് ഷുവര്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 25-ന് രാവിലെ 10 മണിക്കും വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഉച്ചക്ക് 2 മണിക്കും അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ നേരിട്ട് ഹാജരാകണം. അഭിമുഖത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പ്രവേശനം നല്‍കുന്നതല്ല. കോവിഡ്-19 ബാധിതര്‍ ഓഫീസില്‍ മുന്‍കൂട്ടി അറിയിക്കേണ്ടതും മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം യഥാസമയം സമര്‍പ്പിക്കേണ്ടതുമാണ്. പ്രവേശനത്തിന് അര്‍ഹരായവര്‍ക്കുള്ള മെമ്മോ ഇ-മെയിലില്‍ അയക്കും. ഫോണ്‍ 0494 2407388, polhod @uoc.ac.in

ഹാള്‍ടിക്കറ്റ്

നവംബര്‍ 29-ന് ആരംഭിക്കുന്ന എസ്.ഡി.ഇ. ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മാര്‍ക്ക് ലിസ്റ്റ്

മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കോളേജുകളില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ സഹിതം കോളേജില്‍ ഹാജരായി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.

പരീക്ഷാ അപേക്ഷ

2014, 2015 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി, മാത്തമറ്റിക്‌സ്, പോളിമര്‍ കെമിസ്ട്രി, ജനറല്‍ ബയോടെക്‌നോളജി, സൈക്കോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 3 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2020 പരീക്ഷയുടെയും എസ്.ഡി.ഇ. ഫൈനല്‍ എം.എ. സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍) ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എസ്.സി ജ്യോഗ്രഫി- സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല പയ്യന്നുർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ ഭൂമിശാസ്ത്രവകുപ്പിൽ എം.എസ്.സി ജ്യോഗ്രഫി പ്രോഗാമിൽ എസ്‌. സി വിഭാഗത്തിന് സംവരണം ചെയ്ത രണ്ടു സീറ്റും എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റും ഒഴിവുണ്ട്. ഈ സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഇതര സംവരണ വിഭാഗത്തിൽനിന്നുമുള്ള യോഗ്യതയുള്ള വിദ്യാർത്ഥികൾക്കായി സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. കൂടാതെ EWS വിഭാഗത്തിന്സംവരണം ചെയ്ത രണ്ടു സീറ്റുകളിലേക്ക് EWS വിഭാഗത്തിലുള്ളവർക്കായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽപ്രമാണങ്ങൾ സഹിതം നവംബർ 26ന് (വെള്ളി) രാവിലെ 11മണിക്ക് ഭൂമിശാസ്ത്രവകുപ്പിൽ ഹാജരാകണം. Ph.9447085046

ഹോൾടിക്കറ്റ്

രണ്ടാം സെമസ്റ്റർ എം. എം. ഇംഗ്ലിഷ്/ എം. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണയഫലം

അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം. ബി. എ. (ഒക്റ്റോബർ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷമപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 03.12.2021 വരെ സ്വീകരിക്കും.

Read More: University Announcements 22 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 23 november 2021

Next Story
CBSE Board 12th Result 2019: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചുCBSE Results 2019, സിബിഎസ്ഇ പരീക്ഷഫലം, cbse plus two, cbse, cbse board result, www.cbse.nic.in, cbse 12th result 2019, cbse 12th result 2019, cbse.nic.in, cbseresults.nic.in, cbse board 12th result 2019, cbse class 12 result 2019, cbse class 12 result 2019, cbse 12th result 2019 date, cbse 12th result 2019 date, cbse board class 12 result 2019 date, cbse board class 12 result 2019 date, cbse exam, cbse exam result 2019 പ്ലസ് ടൂ, പത്താം ക്ലാസ്, cbse results, cbse, board exam results, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express