scorecardresearch

University Announcements 23 May 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 23 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
university news, education, ie malayalam

University Announcements

University Announcements 23 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം ഒന്ന്, രണ്ട് സെമസ്റ്റര്‍ (2020 അഡ്മിഷന്‍ റെഗുലര്‍ & 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി), ഒക്ടോബര്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി ജൂണ്‍ 2 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ രജിസ്ട്രേഷന്‍

കേരളസര്‍വകലാശാല 2023 ജൂണില്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ത്രിവല്‍സര എല്‍.എല്‍.ബി റെഗുലര്‍ പരീക്ഷകളുടെ ടഘഇങ പോര്‍ട്ടല്‍ മുഖേനയുള്ള രജിസ്ട്രേഷന്‍ പിഴകൂടാതെ 2023 മെയ് 29 വരെയും 150 രൂപ പിഴയോടെ മെയ് 31 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 2 വരെയും പുനഃക്രമീകരിച്ചിരിക്കുന്നു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 9-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.    

Advertisment

റിസര്‍ച്ച് ഫോറം ഉദ്ഘാടനവും പുസ്തക നിരൂപണവും

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം റിസര്‍ച്ച് ഫോറം 'പ്രോക്ഷോ'യുടെ ഉദ്ഘാടനം 24-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ പ്രൊഫ. പി.വി. രാമന്‍കുട്ടി നിര്‍വഹിക്കും. പ്രൊഫ. പി.വി. രാമന്‍കുട്ടി എഴുതിയ 'മഹാഭാരതകഥ' എന്ന പുസ്തകത്തെ നിരൂപണം ചെയ്ത് വി.എന്‍.നിഷ സംസാരിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 26-ന് വയനാട്, ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ നടക്കും.  

പരീക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിളനുസരിച്ച് 31-ന് തുടങ്ങും.  

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 9 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ., ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി.,  ഏപ്രില്‍ 2023 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 2 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

MG University Announcements: എംജി സര്‍വകലാശാല

ഡോ. എന്‍. രാധാകൃഷ്ണന്‍ രാജ്യാന്തര ഗവേഷണ കേന്ദ്രം ഉദ്ഘാടനം ഇന്ന്

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്‍ററില്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ മെഡിക്കല്‍ ഇന്നവേഷന്‍ ഇന്ന്(മെയ് 24) പ്രവര്‍ത്തനമാരംഭിക്കും. ഐ.ഐ.ആര്‍.ബി.എസ് ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിന്  നടക്കുന്ന ചടങ്ങില്‍ സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിക്കും.

ലോകപ്രശസ്ത വാസ്കുലാര്‍ സര്‍ജനും ചങ്ങനാശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. എന്‍. രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഡോ. എന്‍ രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വീനസ് ഡീസീസസാണ് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ചിലവ് പൂര്‍ണമായും വഹിക്കുന്നത്.

മെഡിക്കല്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ഈ മേഖലയിലെ സുപ്രധാനമായ ചുവടുവയ്പ്പാണ് പുതിയ പദ്ധതിയെന്ന വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നൂതന സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാക്കുന്ന കേന്ദ്രം മെഡിക്കല്‍, മോളിക്കുലാര്‍ ഗവേഷണ മേഖലയില്‍ പുതിയ പദ്ധതികള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും വേദിയാകും. നാനോ ടെക്നോളജിയില്‍ അധിഷ്ഠിതമായ ചികിത്സാ രീതികള്‍ക്കും കേന്ദ്രം പ്രാധാന്യം നല്‍കും.

ഇതിന്‍റെ ഭാഗമായി നൂതന ലാബോട്ടറിയും സ്റ്റാര്‍ട്ടപ്പ് ക്യൂബിക്കിളുകളും സജ്ജമാക്കും. പദ്ധതിയുടെ ആദ്യ ഘട്ടമായി ഡോ. എന്‍ രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വീനസ് ഡീസിസ് ഒരു കോടി രൂപ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ മെഡിക്കല്‍ ഇന്നവേഷന് കൈമാറും.

ദേശീയ, രാജ്യാന്തര തലങ്ങളിലുള്ള അക്കാദമിക്, വ്യവസായ, ആരോഗ്യ വിദഗ്ധര്‍ കേന്ദ്രത്തിന്‍റെ വിവിധ പദ്ധതികളില്‍ പങ്കാളികളാകും. രക്തക്കുഴലുകളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപകരിക്കുന്ന  പുതിയ തെറാപ്പികള്‍ വികസിപ്പിക്കുന്നതിനും ഈ ചികിത്സാ മേഖലയുമായി ബന്ധപ്പെട്ട വൈജ്ഞാനിക അടിത്തറ വികസിപ്പിക്കുന്നതിനും കേന്ദ്രം ലക്ഷ്യമിടുന്നു. ചികിത്സയ്ക്ക് ഉപകരിക്കുന്ന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും വിപണണം നടത്തുന്നതിനുമുള്ള സാധ്യതയും പരിശോധിക്കും.  

ബിസിനസ് ഇന്നവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണനാണ് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഉദ്ഘാടനച്ചടങ്ങില്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്‍, ജസ്റ്റീസ് കെ.ടി. തോമസ് തുടങ്ങിയവരും അക്കാദമിക്, മെഡിക്കല്‍, ബിസിന്സ് മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റ് അംഗഘങ്ങളായ അഡ്വ ജോബ് മൈക്കിള്‍ എം.എല്‍.എ, അഡ്വ. റെജി സക്കറിയ, പി. ഹരികൃഷ്ണന്‍, ഡോ. ബിജു പുഷ്പന്‍,ഡോ. എ. ജോസ്, ബാബു മൈക്കിള്‍, ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത്,  ഡോ. ഇ.കെ. രാധാകൃഷ്ണന്‍ എന്നിവരും  പങ്കെടുത്തു.

ഡോ. എന്‍. രാധാകൃഷ്ണന്‍

രാജ്യാന്തര പ്രശസ്തനായ വാസ്കുലാര്‍ സര്‍ജ്ജനാണ് ചങ്ങാശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടറായ ഡോ. എന്‍. രാധാകൃഷ്ണന്‍. ചികിത്സാ രംഗത്ത് അര നൂറ്റാണ്ടു പിന്നിട്ട ഇദ്ദേഹം ഇതിനോടകം അന്‍പതിനായിരത്തിലധികം വാസ്കുലാര്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍നിന്ന് എംബിബിഎസും ജനറല്‍ സര്‍ജറിയില്‍ എംഎസും നേടിയ ഡോ. രാധാകൃഷ്ണന്‍ 1980 മുതല്‍ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചുവരുന്നു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് ഇംഗ്ലണ്ട്, റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍, ഗ്ലാസ്ഗോയിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍റ് സര്‍ജന്‍സ്, അമേരിക്കന്‍ കോളേജ് ഓഫ് സര്‍ജന്‍സ്, ഇന്‍റര്‍നാഷണല്‍ കോളേജ് ഓഫ് സര്‍ജന്‍സ് തുടങ്ങിയ വിഖ്യാതമായ രാജ്യാന്തര സംഘടനകളില്‍നിന്നും ഏജന്‍സികളില്‍നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ട്.

അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ സ്ഥാപക ഫെലോയാണ്.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഐഡന്റിറ്റി കാർഡ് (പ്രൈവറ്റ് രജിസ്ട്രേഷൻ)

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2022 - 23)  ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്തവരുടെ ഐഡന്റിറ്റി കാർഡുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: