University Announcements 24 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്സി. ഡിഗ്രി (റെഗുലര്‍ – 2019 അഡ്മിഷന്, ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷന്, സപ്ലിമെന്ററി – 2017, 2016, 2015 അഡ്മിഷന്) സ്പെഷ്യല്‍ പരീക്ഷയുടെ ഫലം വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഓഫ്ലൈനായി ജൂണ്‍ 2 വരെ അപേക്ഷിക്കാം.
കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി., സെപ്റ്റംബര്‍ 2021, ജനുവരി 2022 ന് നടത്തിയ കോവിഡ് സ്പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്ലൈനായി മെയ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
വാക്-ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗത്തില്‍ അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ബേസ് ബോള്‍/സോഫ്റ്റ് ബോള്‍ പരിശീലകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക്-ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ജൂണ്‍ 6-ന് നടക്കുന്ന ഇന്റര്‍വ്യൂവിന്റെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ സി.യു.സി.എസ്.എസ്.-പി.ജി. സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 30-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും നാലാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും ആറാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ ജൂണ്‍ 2 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 6 വരെയും 170 രൂപ പിഴയോടെ 8 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ മാറ്റി
മെയ് 25-ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പേപ്പര്‍ ‘അഡാപ്റ്റഡ് ഫിസിക്കല്‍ എഡ്യുക്കേഷന്‍’ പരീക്ഷ ജൂണ്‍ 1-ന് 1.30 മുതല്‍ 4.30 വരെ നടക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്സ്-ഫിസിക്സ് (ഡബിള്‍മെയിന്‍) കോര്‍ കോഴ്സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷ നവംബര്‍ 2021 റഗുലര്‍ പരീക്ഷക്കൊപ്പം ജൂണ്‍ 10, 13 തീയതികളില്‍ നടക്കും.
Kannur University Announcements: കണ്ണൂർ സർവകലാശാല
ടെക്സിക്കൽ അസിസ്റ്റൻറ്
കണ്ണൂർ സർവകലാശാല സ്വാമി ആനന്ദ തീർത്ഥാ ക്യാമ്പസിലെ ഇൻസ്ട്രുമെൻറേഷൻ സെൻററിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ 28.05.2022 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി സർവകലാശാല രജിസ്ട്രാർക്ക് നേരിട്ടോ registrar @kannuruniv.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ
അപ്രന്റിസ് ട്രെയിനിങ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ (അനസ്തേഷ്യ) എന്ന അപ്രന്റിസ് ട്രയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ ഏഴിനു വൈകിട്ട് നാലു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും www. rcctvm.org/www.rcctvm.gov.in.
തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ നാഷണല്‍ ഡെവലപ്മെന്റ് ഏജന്‍സി ( ബി എസ് എസ് ) യുടെ കീഴില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റെഫ്രിജറേഷന്‍ ആന്‍ഡ് എ സി മെക്കാനിക്, ഇലക്ട്രീഷ്യന്, മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്, ഓട്ടോമൊബൈല്‍, പ്രീപ്രൈമറി, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ്, ഒരു ഫോട്ടോ സഹിതം പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ബി എസ് എസിന്റെ അംഗീകൃത പഠന കേന്ദ്രമായ എ സി ഇ കോളേജില്‍ ബന്ധപ്പെടണം. ഫോണ്‍ -0491 2520823, 9745279446.
തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ നാഷണല്‍ ഡെവലപ്മെന്റ് ഏജന്‍സി(ബി.എസ്.എസ്) യുടെ കീഴില്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റഫ്രിജറേഷന്‍ ആന്‍ഡ് എ.സി മെക്കാനിക്, ഇലക്ട്രീഷ്യന്, മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്, ഓട്ടോമൊബൈല്‍, പ്രീ പ്രൈമറി, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു. താത്പര്യമുള്ളവര്‍ എസ്.എസ്. എല്‍.സി കോപ്പി, ആധാറിന്റെ കോപ്പി, ഒരു ഫോട്ടോ എന്നിവ സഹിതം പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ബി.എസ്.എസിന്റെ അംഗീകൃത പഠന കേന്ദ്രവുമായ എ.സി.ഇ കോളേജില്‍ ബന്ധപ്പെടണം. ഫോണ്‍: 0491 2520823, 9745279446
ബി.ടെക് ഈവനിങ് കോഴ്സ്
2022-23 അധ്യയന വർഷത്തെ ബി.ടെക് ഈവനിങ് കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 13 വരെ www. admissions.dtekerala.gov.in എന്ന വെബ്സൈറ്റു വഴി ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് ഫീസ്. ഓൺലൈനായി ഇന്റർനെറ്റ് ബാങ്കിങ്, യു.പി.ഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ മുഖേന അപേക്ഷയോടൊപ്പം ഫീസ് അടക്കാം. വിശദാംശങ്ങൾക്ക് 0471-2561313.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഡി.എൽ.എഡ്. (അറബിക്, ഉർദു, ഹിന്ദി, സംസ്കൃതം) രണ്ടാം സെമസ്റ്റർ (2020-2022 ബാച്ച്), നാലാം സെമസ്റ്റർ (2019-2021 ബാച്ച്). ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ (2019-2021 ബാച്ച്) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www. pareekshabhavan.kerala.gov.in ൽ ലഭിക്കും.