scorecardresearch

University Announcements 23 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 23 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഐ.എം.കെ., യു.ഐ.എം. – പ്രവേശന തീയതി നീട്ടി

കേരളസര്‍വകലാശാലയിലെ ഐ.എം.കെ. പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂണ്‍ 20 വരെയും യു.ഐ.എം. പ്രവേശനത്തിനായുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂണ്‍ 27 വരെയും നീട്ടിയിരിക്കുന്നു.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് (340) ഡിഗ്രി കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സരം) എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 3 വരെ അപേക്ഷിക്കാം.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328) (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 & 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍), ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241), എന്‍വിയോണ്‍മെന്റല്‍ സയന്‍സ് ആന്റ് എന്‍വിയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് (216), കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ. (195), ബി.കോം. കൊമേഴ്‌സ് ആന്റ് ടാക്‌സ് പ്രൊസീജിയര്‍ ആന്റ് പ്രാക്ടീസ്, ബി.കോം. കൊമേഴ്‌സ് ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍), ഏപ്രില്‍ 2022 എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ.ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 – 2018 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ആറാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (കഉ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 മെയ് 24 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒച 1111.1 (ഹിന്ദി കഥാസാഹിത്യം) ഒന്നാം സെമസ്റ്റര്‍, സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി., ആഗസ്റ്റ് 2021 സ്‌പെഷ്യല്‍ പരീക്ഷ മെയ് 28 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷാകേന്ദ്രത്തിനോ സമയക്രമത്തിനോ മാറ്റമില്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ജൂണ്‍ 1 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം., ബി.ബി.എ.എല്‍.എല്‍.ബി., ജൂണ്‍ 3 ന് ആരംഭിക്കുന്ന ബി.എ.എല്‍. എല്‍.ബി. പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബി.എ. സ്‌പെഷ്യല്‍പരീക്ഷ – മാര്‍ക്ക്‌ലിസ്റ്റ്

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ, മെയ് 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ കരട് മാര്‍ക്ക്‌ലിസ്റ്റ് വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി മെയ് 31 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍, മാര്‍ച്ച് 2022 ന്യൂ ജനറേഷന്‍ കോഴ്‌സ് എം.എസ്‌സി. ബോട്ടണി വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ എഥനോബോട്ടണി ആന്റ് എഥനോഫാര്‍മകോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ മെയ് 25, 26 തീയതികളില്‍ അതാതു പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.വോക്./ബി.എസ്.ഡബ്ല്യൂ./ബി.പി.എ./ബി.എം.എസ്. സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി ഇ.ജെ.കകക (മൂന്ന്) സെക്ഷനില്‍ മെയ് 25 മുതല്‍ ജൂണ്‍ 1 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എല്‍.എല്‍.ബി., ജൂണ്‍ 2022 (മേഴ്‌സിചാന്‍സ് – 2011 സ്‌കീം – 2011 അഡ്മിഷന്‍) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 10 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 15 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 17 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.

MG University Announcements: എംജി സർവകലാശാല

സർട്ടിഫിക്കറ്റ് കോഴ്‌സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) ബെയ്‌സിക് കൗൺസിലിംഗ് ആന്റ് സൈക്കോതെറാപ്പിയിൽ 10 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ജൂൺ അഞ്ചിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ iucdsmgu @gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. കൂടതൽ വിവരങ്ങൾക്ക് – ഫോൺ: 9746085144, 9074034419.

ബെയ്‌സിക് കൗൺസലിംഗ് ആന്റ് സൈക്കോതെറാപ്പി – ഡിപ്ലോമ കോഴ്‌സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) – ബെയ്‌സിക് കൗൺസിലിംഗ് ആന്റ് സൈക്കോതെറാപ്പിയിൽ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു ജൂൺ അഞ്ചിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ iucdsmgu @gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. കൂടതൽ വിവരങ്ങൾക്ക് ഫോൺ: 9746924390.

പരീക്ഷകൾ മെയ് 31 മുതൽ

അഞ്ചാം സെമസ്റ്റർ ബി.എ. / ബി.എസ്.സി. / ബി.കോം. സി.ബി.സി.എസ്. (2019 അഡ്മിഷൻ – സ്‌പെഷ്യൽ സപ്ലിമെന്ററി – പരാജയപ്പെട്ടവർക്ക്) ബിരുദ പരീക്ഷകൾ മെയ് 31 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്. – 2018, 2017 അഡ്മിഷൻ – റീഅപ്പിയറൻസ്, അഡീഷണൽ ഇലക്ടീവ് വിദ്യാർത്ഥികൾ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) ബിരുദ പരീക്ഷകൾ മെയ് 31 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേണലിസം (സി.എസ്.എസ്. – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

മുടങ്ങിയ ബിരുദപഠനം കാലിക്കറ്റിന്റെ എസ്.ഡി.ഇ-യില്‍ തുടരാം

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ പ്രവേശനം നേടിയ ബി.എ., ബി.എസ് സി. മാത്തമറ്റിക്‌സ്, ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ മൂന്നാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നാലാം സെമസ്റ്ററിനു പ്രവേശനം നേടി പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള രേഖകള്‍ സഹിതം എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407357, 2400288, 2407494.

പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് 25, 26 തീയതികളില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് ക്യാപ് ഐഡി, ജനനതീയതി എന്നിവ നല്‍കി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ ബി.എ., ബി.എസ് സി. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 7-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ലാബ് അസിസ്റ്റൻറ് – നിയമനം

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് വകുപ്പിൽ ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക്, എസ്.സി. വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക്, ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത. ഇലക്ട്രിക്കൽ / റേഡിയോ & ടെലിവിഷൻ ട്രേഡ് സർട്ടിഫിക്കറ്റ്, ഡി.സി.എ / കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് ഡിപ്ലോമ എന്നീ അധിക യോഗ്യതകൾ അഭികാമ്യം. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 03.06.2022 നു രാവിലെ 11.00 നു മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 0497-2782441

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ)/ (സപ്ലിമെന്ററി-പ്രാക്ടിക്കൽ), നവംബർ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിയ്ക്കുള്ള അപേക്ഷകൾ 02.06.2022 വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.

മറ്റു വിദ്യാഭ്യാസ അറിയിപ്പകൾ

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റ് ഒഴിവ്

പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ രണ്ടു മുതൽ ഒൻപത് വരെ ക്ലാസ്സുകളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ വിദ്യാലയ ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു 2022 മെയ് 30 നുള്ളിൽ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ : 9495800741, 7012354073

സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 30 വയസ്സില്‍ താഴെയുള്ളവരും, ബിരുദ പഠനത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടു കൂടി കോഴ്സ് പൂര്‍ത്തീകരിച്ച് ഫലം കാത്തിരിക്കുന്നവരും, കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തവരുമായ യുവതീ യുവാക്കളില്‍ നിന്നും സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 40 പേര്‍ക്ക് പൂര്‍ണ്ണമായും മികവിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടം പ്രവേശനം നല്‍കുന്നതും തുടര്‍ന്ന് ഒരു മാസം ഭക്ഷണതാമസ സൗകര്യങ്ങളോടെ തിരുവനന്തപുരത്ത് ഒരു ഓറിയന്റേഷന്‍ ക്യാമ്പ് നടത്തും. ശേഷം നടക്കുന്ന സ്‌ക്രീനിംഗ് ടെസ്റ്റിനും, കൂടിക്കാഴ്ചയ്ക്കും ശേഷം തെരഞ്ഞെടുക്കപ്പെടുന്ന 20 മത്സരാര്‍ത്ഥികള്‍ക്ക് കേരളത്തിലോ, കേരളത്തിനു പുറത്തോ ഉള്ള തെരഞ്ഞെടുക്കപ്പെട്ട കോച്ചിംഗ് സ്ഥാപനത്തില്‍ ഒരു വര്‍ഷ കോഴ്സിന് ചേര്‍ന്നു പഠിക്കാനുള്ള അവസരം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോമിനോടൊപ്പം യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, നാലാം നില, വികാസ്ഭവന്‍, തിരുവനന്തപുരം- 695033 എന്ന മേല്‍വിലാസത്തില്‍ ജൂണ്‍ ഒന്നിനകം നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷ ലഭ്യമാക്കണം. അപേക്ഷാഫോമുകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്, അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട്, മൂന്നാര്‍, മറയൂര്‍ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള യാത്രാ ചെലവ് (ട്രെയിന്‍), കോഴ്സ് ഫീ, താമസം, ഭക്ഷണം, പോക്കറ്റ്മണി എന്നിവയുള്‍പ്പെടെയുള്ള ചെലവുകള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും നല്‍കും. ഫോണ്‍- 04862 222399.

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്സുകളായ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, പൈത്തണ്‍, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, സി.സി.എന്‍.ഐ, സൈബര്‍ സെക്യൂരിറ്റി, അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. ഫോണ്‍- 0471 2337450, 9544499114.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 23 may 2022