University Announcements 23 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷ രജിസ്‌ട്രേഷന്‍
കേരളസര്‍വകലാശാല 2023 മാര്‍ച്ച് 22ന് വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റര്‍ ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ ബി.എ/ബി.എസ്‌സി/ ബി.കോം (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇമ്പ്രൂവ്‌മെന്റ്/ സപ്ലിമെന്ററി ) ഏപ്രില്‍ 2023 ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ മാര്‍ച്ച് 31 വരെയും 150 രൂപയോടുകൂടി ഏപ്രില്‍ 3 വരെയും 400 രൂപ പിഴയോടുകൂടി ഏപ്രില്‍ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 മാര്‍ച്ച് മാസം നടത്തുന്ന റെഗുലര്‍ ബി.ടെക് ഏഴാം സെമസ്റ്റര്‍ 2013 ആന്‍ഡ് 2008 സ്‌കീം കോഴ്‌സ് കോഡില്‍ വരുന്ന ബി.ടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌ചേര്‍ഡ് കോഴ്‌സിന്റെ 2013 സ്‌കീം അഞ്ച് ഏഴ് സെമസ്റ്ററുകളുടെയും 2008 സ്‌കീം അഞ്ച് ആറ് ഏഴ് സെമസ്റ്ററുകളുടെയും പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2023 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
പുതുക്കിയ ടൈംടേബിള്‍
കേരളസര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി ഡിസംബര്‍ 2022 (2008 സ്‌കീം) ന്റെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി നവംബര്‍ 2022 പ്രാക്ടിക്കല്‍ പരീക്ഷയുടെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (415) ബ്രാഞ്ചിന്റെ ‘ഡേറ്റ സ്ട്രക്‌ചേഴ്‌സ് ലാബ്’ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (416) ബ്രാഞ്ചിന്റെ ‘ഡേറ്റ സ്ട്രക്‌ചേഴ്‌സ് ലാബ്’ , ‘ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ് ലാബ്’ എന്നിവയും 2023 മാര്‍ച്ച് 27, 28 തീയതികളില്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി നവംബര്‍ 2022 പ്രാക്ടിക്കല്‍ പരീക്ഷയുടെ സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ (401) ‘Strength of Materials Lab’ 2023 മാര്‍ച്ച് 27 ന് വടക്കേവിള യൂനസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വച്ച് നടത്തുന്നതാണ.് വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി, നവംബര്‍ 2022 (2008 & 2013 സ്‌കീം) പരീക്ഷയുടെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് (415) ‘ഡിജിറ്റല്‍ സിസ്റ്റംസ് ലാബ്’ 2023 മാര്‍ച്ച് 28 ന് പാപ്പനംകോട് എസ്.സി.ടി കോളേജില്‍ വച്ച്‌നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
MG University Announcements: എംജി സർവകലാശാല
പരീക്ഷകള്‍ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍എല്‍ബി(ഓണേഴ്സ് 2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി(ഓണേഴ്സ്) 2017, 2016 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, ബി.എ എല്‍.എല്‍.ബി പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് കോഴ്സ് 2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, ബി.എ എല്‍.എല്‍.ബി പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡിഗ്രി 2015 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, ബി.എ(ക്രിമിനോളജി)എല്‍.എല്‍.ബി(ഓണേഴ്സ്) ഡിഗ്രി 2011 അഡ്മിഷന്‍ സപ്ലിമെന്‍ററി, പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്സ്) 2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി(ഓണേഴ്സ്) 2013, 2014 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, പഞ്ചവത്സര ഡബിള്‍ ഡിഗ്രി ബി.കോം എല്‍എല്‍ബി(ഓണേഴ്സ്) 2019 അഡ്മിഷന്‍ റെഗുലര്‍, 2013 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് ഏപ്രില്‍ മൂന്നു വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം.
ഫൈനോടുകൂടി ഏപ്രില്‍ നാലിനും സൂപ്പര്‍ ഫൈനോടുകൂടി ഏപ്രില്‍ അഞ്ചിനും അപേക്ഷ സ്വീകരിക്കും.
നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്(2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്/ 2020, 2019,2018, 2017 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്), നാലാം സെമസ്റ്റര്‍ സി.ബി.സി.എസ് സൈബര്‍ ഫോറന്‍സിക്(2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020, 2019 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് ഏപ്രില്‍ മൂന്നു മുതല്‍ 11 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം.
പിഴയോടു കൂടി ഏപ്രില്‍ 12നും സൂപ്പര്‍ ഫൈനോടുകൂടി ഏപ്രില്‍ 13നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വൈബ്സൈറ്റില്‍.
എട്ടാം സെമസ്റ്റര്‍ ബി.പി.ഇ.എസ്(2019 അഡ്മിഷന്‍ റെഗുലര്‍, 2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് ഏപ്രില്‍ പത്തുവരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. പിഴയോടുകൂടി ഏപ്രില്‍ 11നും സൂപ്പര്‍ ഫൈനോടുകൂടി ഏപ്രില്‍ 12നും അപേക്ഷ സ്വീകരിക്കും.
സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പഞ്ചവത്സര ബിഎ എല്‍എല്‍ബി(ഓണേഴ്സ് 2013 മുതല്‍ 2015 വരെ അഡ്മിഷന്‍ സപ്ലിമെന്‍ററി, 2012 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2011 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്) കോഴ്സിന്‍റെ അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഏപ്രില്‍ 11 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. പിഴയോടുകൂടി ഏപ്രില്‍ 12നും സൂപ്പര്‍ ഫൈനോടു കൂടി ഏപ്രില്‍ 13നും അപേക്ഷ സ്വീകരിക്കും. വിശദാംശങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പ്രൈവറ്റ് രജിസ്ട്രേഷന്‍ എംഎ, എംഎസ്സി, എംകോം ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകള്‍ക്ക്(2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2015, 2014 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ഏപ്രില്‍ മൂന്നുവരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. പിഴയോടൂകൂടി ഏപ്രില്‍ നാലിനും സൂപ്പര്‍ ഫൈനോടുകൂടി ഏപ്രില്‍ അഞ്ചിനും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്.സി മാത്തമാറ്റിക്സ്(2021 അഡ്മിഷന്‍ റെഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ അഞ്ചുവരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ(2019 അഡ്മിഷന്‍ റെഗുലര്‍, 2018, 2017 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, ഡിഡിഎംസിഎ(2015, 2016 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2014 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
2022 അഡ്മിഷന്‍ അഡിഷണല്‍ ഇലക്ടീവ്, 2020 അഡ്മിഷന്‍ അഡിഷണല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ മൂന്നിന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ (സി.ബി.എസ് 2020 അഡ്മിഷന്‍ റെഗുലര്‍, 2017, 2018, 2019 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പ്രൈവറ്റ് രജിസ്ട്രേഷന്‍ മാര്‍ച്ച് 2023) വിദ്യാര്‍ഥികള്‍ക്കൊപ്പം പരീക്ഷ എഴുതാം
പ്രാക്ടിക്കല്‍
ജനുവരിയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച അഞ്ചാം സെമസ്റ്റര്‍ ബി.വോക് ആനിമേഷന്‍ ആന്‍റ് ഗ്രാഫിക് ഡിസൈന്‍(2020 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 28 മുതല്‍ മാറമ്പള്ളി എം.ഇ.എസ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
2022 നവംബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റര്‍ ബി.എ ആനിമേഷന്‍ ആന്‍റ് ഗ്രാഫിക് ഡിസൈന്‍(സി.ബി.സി.എസ്.എസ് 2016,2015, 2014 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2013 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഡ്രോയിംഗ് ഫോര്‍ ആനിമേഷന്‍ എന്ന പ്രാക്ടിക്കല്‍ പരീക്ഷ കോതമംഗലം യെല്‍ദോ മാര്‍ ബസേലിയോസ് കോളജില്‍ മാര്‍ച്ച് 28ന് നടത്തും.
ജനുവരിയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (സി.ബി.സി.എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും റീ അപ്പിയറന്‍സും 2017, 2018, 2019 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ സോഫ്റ്റ് വെയര്‍ ലാബ് 3 പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 27 മുതല്‍ നടത്തും.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് ഏപ്രില്‍ 10-ന് തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2022 പരീക്ഷ ഏപ്രില്‍ 3-ന് തുടങ്ങും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. ഉറുദു നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഓട്ടോ മൊബൈല്‍ – ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 4 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.എസ് സി. ഒന്നാം സെമസ്റ്റര്‍ ബയോകെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മൈക്രോ ബയോളജി, സൈക്കോളജി നവംബര്‍ 2021 പരീക്ഷകളുടെയും എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2022 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഹാള്‍ടിക്കറ്റ്
മാര്‍ച്ച് 28-ന് തുടങ്ങുന്ന അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രം വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ ) ജൂലൈ 2022 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ് . പുനർമൂല്യ നിർണ്ണയം / സൂക്ഷ്മ പരിശോധന /പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 31.03.2023, ന് വൈകുന്നേരം 5 മണിവരെ വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.