scorecardresearch

Latest News

Live

University Announcements 23 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 23 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ ഫലം

കേരള സര്‍വകലാശാല 2021 ഓഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ (മൃദംഗം) (2020 അഡ്മിഷന്‍-റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2015- 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ – മേഴ്‌സി ചാന്‍സ് ) ഡിഗ്രി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 1ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ മ്യൂസിക് (എഫ്.ഡി.പി )(റെഗുലര്‍ 2020 അഡ്മിഷന്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി 2015, 2016, 2017 & 2018 അഡ്മിഷന്‍സ്, മേഴ്‌സി ചാന്‍സ്- 2014 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) ഒക്ടോബര്‍ 2021, ബി.ടെക് (2008
സ്‌കീം) മെയ് 2021 പരീക്ഷകളുടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചിലെ ഇലക്ട്രോണിക്‌സ് ഡിവൈസ് ലാബ്, ഇലക്ട്രോണിക്‌സ് സര്‍ക്യൂട്ട്‌സ് ലാബ്, ഡിജിറ്റല്‍ ഇന്റെഗ്രേറ്റഡ് സര്‍ക്യൂട്ട് ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ മാര്‍ച്ച് 31 ന് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല മാര്‍ച്ച് 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി സ്‌പെഷ്യല്‍ പരീക്ഷയുടെ (2019 സ്‌കീം) വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന അഞ്ചും ആറും സെമസ്റ്റര്‍ ബി.എ/ ബി.കോം/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /ബി.ബി.എ/ബി.സി.എ/ ബി.എസ്.സി മാത്തമാറ്റിക്‌സ് പരീക്ഷകള്‍ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്നു.വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

അപേക്ഷാ തീയതി

മൂന്ന്, നാല് സെമസ്റ്റർ എം.എ. / എം.എസ് സി./ എം.കോം – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018, 2017, 2019 അഡ്മിഷൻ – സപ്ലിമെന്ററി, 2015-2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ എട്ട് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 12 നും അപേക്ഷിക്കാം സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ പേപ്പറൊന്നിന് 45 രൂപ (പരമാവധി 210 രൂപ) നിരിക്കിൽ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കണം. മേഴ്‌സി ചാൻസിനുള്ള ഫീസ്, അപേക്ഷിക്കേണ്ട വിധം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഒക്ടോബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 790 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കേണ്ട അവസാന തീയതി ഏപ്രിൽ ആറ്.

2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. – ബി.ബി.എ./ ബി.സി.എ/ ബി.ബി.എം./ ബി.എഫ്.ടി./ ബി.പി.ഇ./ ബി.ടി.എസ്./ ബി.എസ്.ഡബ്ല്യു. (2013-2016 അഡ്മിഷൻ – റീ-അപ്പിയറൻസ്) (മോഡൽ III ന്യു ജനറേഷൻ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഫെബ്രുവരി 19-ന് പ്രസിദ്ധീകരിച്ച എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

അവസാന വര്‍ഷ ബി.ഡി.എസ്. പാര്‍ട്ട്-2 ഏപ്രില്‍ 2020 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 4 വരെയും 160 രൂപ പിഴയോടെ 6 വരെയും നേരിട്ട് അപേക്ഷിക്കാം.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആറാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 1 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

04.04.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം എം. സി. എ. (റെഗുലർ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ പുനഃക്രമീകരിച്ചു

29.03.2022, 30.03.2022 തീയതികളിൽ നടത്താൻ നിശ്ചയിച്ച ഒന്നാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് (2009-2013 അഡ്മിഷൻ), നവംബർ 2019 പരീക്ഷകൾ യഥാക്രമം 04.04.2022, 05.04.2022 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ഓൺലൈൻ പ്രവേശനത്തിന് ഏപ്രിൽ വരെ അപേക്ഷിക്കാം

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2022-23 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. എട്ടാം ക്ലാസിലേക്കാണ് പ്രവേശനം നടത്തുന്നത്. വിദ്യാർത്ഥികൾക്ക് www. polyadmission.org/ths എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. യോഗ്യരായ അപേക്ഷകരിൽ നിന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുക്കുന്നത്. ഓരോ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ട സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഭിരുചി പരീക്ഷ നടത്തൂ. ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് അഭിരുചി പരീക്ഷ. അഭിരുചി പരീക്ഷ ഏപ്രിൽ ഏഴിന് രാവിലെ 10 മുതൽ 11.30 വരെ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ നടത്തും. അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങൾക്കും: www. polyadmission.org/ths.

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന റൊബോട്ടിക്‌സ് വർക്‌ഷോപ്പ്, ഇന്റൽ ലേൺ പ്രോഗ്രാം, സ്‌കിൽ ഡവലപ്‌മെന്റ് പ്രോഗ്രാം, കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 9961982403.

പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 26 ന് നടത്താനിരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് & സ്‌കോളര്‍ഷിപ്പ് പരീക്ഷയും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

Read More: University Announcements 22 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Live Updates

Web Title: University announcements 23 march 2022