/indian-express-malayalam/media/media_files/uploads/2023/06/UNIVERSITY-ANNOUNCEMENT.jpg)
University Announcements
University Announcements 23 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഡിസംബര്‍ 2022 ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ (2013 സ്കീം) ബ്രാഞ്ചിന്‍റെ പ്രായോഗിക പരീക്ഷ 2023 ജൂണ്‍ 27 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
സര്‍ട്ടിഫിക്കറ്റ് കോഴ്സ്
കേരളസര്‍വകലാശാല തുടര്‍ വിദ്യാഭ്യാസവ്യാപന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ലൊയോള കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു, ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് എസ്.എസ്.എല്‍.സി. യോഗ്യത മതിയാവും. 2023 ജൂലൈ 10 വരെ അപേക്ഷിക്കാം. അപേക്ഷ ഫോമിന്‍റെ വില 100 രൂപ, ശ്രീകാര്യം ലൊയോള കോളേജ് ഓഫീസില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്. തപാലില്‍ ലഭിക്കേണ്ടവര്‍ പ്രിന്‍സിപ്പാളിന്‍റെ പേരിലെടുത്ത 100 രൂപയുടെ ഡി.ഡിയും, സ്വന്തം മേല്‍വിലാസമെഴുതി 5 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവറും സഹിതം പ്രിന്‍സിപ്പാള്‍, ലൊയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം - 695 017 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2592059, 2591018.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഐ.ടി.എസ്.ആറില്‍ എം.എ. സോഷ്യോളജി അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എ. സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സിന് എസ്.ടി. വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലൈ 10-നകം ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9645598986. പി.ആര്‍. 716/2023
പി.എച്ച്.ഡി. ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗത്തില്‍ പ്രൊഫ. എം.എം. മുസ്തഫയുടെ കീഴില്‍ എനി ടൈം പി.എച്ച്.ഡി. സ്‌കീമിലുള്ള ഒഴിവിലേക്ക് ജൂലൈ 3-ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഭൗതികശാസ്ത്ര പഠനവിഭാഗത്തില്‍ ഹാജരാകണം.
ബി.ആര്‍ക്ക് - കോളേജ് മാറ്റത്തിന് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളേജുകളിലെ 1, 2 സെമസ്റ്ററുകള്‍ പൂര്‍ത്തീകരിച്ച ബി.ആര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം. 1, 2 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത, മൂന്നാം സെമസ്റ്റര്‍ ക്ലാസിലേക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹരായവരെയാണ് കോളേജ് മാറ്റത്തിന് പരിഗണിക്കുക. താല്‍പര്യമുള്ളവര്‍ ജൂലൈ 15-നകം പ്രിന്‍സിപ്പാല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അഫ്‌സലുല്‍ ഉലമ പ്രവേശനം അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ (പ്രിലിമിനറി) ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ 30-ന് വൈകീട്ട് 5 മണി വരെ സമര്‍പ്പിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2407017, 2660600.
ബി.എഡ്. അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ 2023 വര്‍ഷത്തെ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ് ആന്റ് ഇന്റലക്ച്വല്‍ ഡിസബിലിറ്റി) പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി 28-ന് വൈകീട്ട് 5 മണി വരെ നീട്ടി. വിശദിവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600
പ്രവേശന പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ രണ്ട് വര്‍ഷ ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.ഇ. കോഴ്‌സുകളുടെ പ്രവേശന പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും 30-ന് തുടങ്ങും. സര്‍വകലാശാലാ ഇന്റോര്‍ സ്റ്റേഡിയമാണ് പരീക്ഷാ കേന്ദ്രം. ഹാള്‍ടിക്കറ്റ് 26 മുതല്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാകും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 7016.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 3 വരെയും 180 രൂപ പിഴയോടെ ജൂലൈ 5 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ 5 വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം., എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഒക്‌ടോബര്‍ 2021, 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2022 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ജൂലൈ 3 വരെയും 180 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.
എം.കോം. വൈവ
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.കോം. പരീക്ഷയുടെ വൈവ 26-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.വോക്. നവംബര്‍ 2021, 2022 പരീക്ഷകള്‍ ജൂലൈ 6-ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ എം.എ. ബിസിനസ് എക്കണോമിക്‌സ്, ഡവലപ്‌മെന്റ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 12-ന് തുടങ്ങും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ നവംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, സോഷ്യോളജി നവംബര്‍ 2020 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, ഡവലപ്‌മെന്റ് എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.പി.ഇ. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
MG University Announcements: എംജി സര്‍വകലാശാല
ടൈംസ് ഹയർ എജ്യുക്കേഷൻ ഏഷ്യൻ റാങ്കിംഗ്; എം.ജി. സർവകലാശാല രാജ്യത്ത് നാലാമത്
ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻ ഗ്രൂപ്പിന്റെ പതിനൊന്നാമത് ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് തിളക്കമാർന്ന മുന്നേറ്റം. ഏഷ്യയിൽ 95-ാം സ്ഥാനം നേടിയ എം. ജി സർവകലാശാല രാജ്യത്ത് നാലാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ ഏഷ്യയിൽ 139ാം റാങ്കും രാജ്യത്ത് ഒൻപതാം റാങ്കുമായിരുന്നു.
ഏഷ്യന്റ റാങ്കിംഗിൽ 48ാം സ്ഥാനത്തുള്ള ബംഗലുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. 68-ാം സ്ഥാനത്തുള്ള മൈസൂരിലെ ജെ.എസ്.എസ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആന്റ് റിസർച്ചും 77-ാമതുള്ള ഹിമാചൽ പ്രദേശിലെ ശൂലീനി യൂണിവേഴ്സിറ്റി ഓഫ് ബയോ ടെക്നോളജി ആന്റഫ് മാനേജ്മെന്റ് സ്റ്റഡീസുമാണ് രാജ്യത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
മാഹാത്മാ ഗാന്ധി സർവകലാശാല ഉൾപ്പെടെയുള്ള ഈ നാലു സർവകലാശാലകൾ മാത്രമാണ് പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ചത്.
ആദ്യ ഇരുന്നൂറിൽ 18 ഇന്ത്യൻ സർവകലാശാലകളുണ്ടെങ്കിലും ഇവയിൽ പലതും കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽനിന്ന് പിന്നോട്ടു പോയി. കഴിഞ്ഞ വർഷം ആദ്യ 200ൽ ഉൾപ്പെട്ടിരുന്ന പല ഇന്ത്യൻ സർവകലാശാലകളും ഇക്കുറി പുറത്താകുകയും ചെയ്തു.
അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം, സൈറ്റേഷനുകൾ, ഗവേഷണ ഫലങ്ങളുടെ വ്യവസായിക സാധ്യത പ്രയോജനപ്പെടുത്തുന്നതിലെ മികവ് തുടങ്ങി 11 ഘടകങ്ങൾ വിലയിരുത്തിയാണ് റാങ്കിംഗ് നിർണയിച്ചത്.
31 രാജ്യങ്ങളിലെ 669 സർവകലാശാലകളെ പരിഗണിച്ചു. ചൈനയിലെ തിംഗ്വാ, പീകിംഗ് സർവകലാശാലകളാണ് ഏഷ്യൻ റാങ്കിംഗിൽ തുടർച്ചയായ നാലാം വർഷവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിംഗിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ മഹാത്മാ ഗാന്ധി സർവകലാശാലയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിനന്ദിച്ചു.
മികച്ച അക്കാദമിക് ആന്തരീക്ഷവും സമൂഹത്തിന് ഗുണകരമാകുന്ന ഗവേഷണ പ്രവർത്തനങ്ങളും ബിസിനസ് ഇൻകുബേഷൻ ഉൾപ്പെടെയുള്ള നൂതന ആശയങ്ങളുമാണ് രാജ്യാന്തര റാങ്കിംഗുകളിൽ മുന്നേറാൻ സഹായകമാകുന്നതെന്ന് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.
എം.ജി ബി.എഡ്: ട്രയൽ അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബി.എഡ് ഏകജാലക പ്രവേശനത്തിൻറെ ട്രയൽ അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചവർക്ക് ജൂൺ 26 വരെ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സൗകര്യമുണ്ട്.
പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് തിരുത്താൻ കഴിയുക.
ഇതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് അടച്ച ശേഷം അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും ജൂൺ 26 വരെ അപേക്ഷ നൽകാം.
കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിൽ പുതുതായി അപേക്ഷിക്കുന്നതിനും ഈ സമയപരിധിയിൽ അവസരമുണ്ട്. ഇതിന് കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ ഓപ്ഷനാണ് ഉപയോഗിക്കേണ്ടത്.
ഹ്രസ്വകാല റെഗുലർ കോഴ്‌സുകൾ; പ്ലസ് ടു വിജയിച്ചവർക്ക് അവസരം
മഹാത്മാ ഗാന്ധി സർവകലാശാല നടത്തുന്ന ഹ്രസ്വകാല റെഗുലർ ഫുൾ ടൈം പ്രോഗ്രാമുകളിലേക്ക് പ്ലസ് ടൂ വിജയിച്ചവർക്ക് ജൂൺ 30 വരെ അപേക്ഷ നൽകാം.
ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി) നടത്തുന്ന ഡിപ്ലോമ ഇൻ ബേക്കറി ആൻറ് കോൺഫെക്ഷനറി, ഡിപ്ലോമ ഇൻ ഫുഡ് ആൻറ് ബിവറേജ് സർവീസ് ഓപ്പറേഷൻസ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ്-സപ്ലൈ ചെയിൻ ആൻറ് പോർട്ട് മാനേജ്‌മെൻറ് എന്നിവയാണ് കോഴ്‌സുകൾ.
പ്രായപരിധിയില്ല. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ(www.dasp.mgu.ac.in) ഇ മെയിൽ- dasp@mgu.ac.in ഫോൺ- 8078786798.
പരീക്ഷാ കേന്ദ്രം
ജൂൺ 27ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ - എം.എ, എം.എസ്.സി, എം.കോം(2016,2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെൻററിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി പരീക്ഷാ കേന്ദ്രമായി അനുവദിച്ച കോളജിൽ പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷാ ടൈംടേബിൾ
രണ്ടാം സെമസ്റ്റർ യു.ജി (സി.ബി.സി.എസ്.എസ് - 2015,2016 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറൻസിക് (സി.ബി.സി.എസ്.എസ് - 2015 മുതൽ 2018 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷയോടൊപ്പം കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി. പരീക്ഷകൾ ജൂലൈ 26, 31 തീയതികളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ
വൈവ വോസി
പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് - മെയ് 2023 പരീക്ഷയുടെ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) വൈവ വോസി പരീക്ഷ ജൂൺ 30ന് ചങ്ങനാശേരി, എൻ.എസ്.എസ് ഹിന്ദു കോളജിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് - മെയ് 2023 പരീക്ഷയുടെ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) വൈവ വോസി പരീക്ഷ ജൂലൈ 11ന് ആലുവ, യു.സി കോളജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്.സി ഇൻഡസ്ട്രിയൽ കെമിസ്ട്രി - മാർച്ച് 2023 പരീക്ഷയുടെ(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ മൂന്നു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2023 ജനുവരിയിൽ നടത്തിയ എം.ബി.എ ഒന്നാം സെമസ്റ്റർ(റഗുലർ, റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ എട്ടു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
യു. ജി ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
2023-24 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെൻറ് പരിശോധിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
അസിസ്റ്റൻ്റ് പ്രൊഫസർ
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെൻ്റ് ഓഫ് മ്യൂസിക്കിൽ രണ്ടുവർഷത്തെ കാലാവധിയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറെ നിയമിക്കുന്നു. യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us